Latest Updates
-
Rashiphalam: ഇന്ന് തെളിയുന്ന ഭാഗ്യ രാശിക്കാര്‍, നിങ്ങളുടെ ഇന്നത്തെ സമ്പൂര്‍ണഫലം ഇതാണ് -
മീനത്തില്‍ ഭാഗ്യം തെളിയുന്നവര്‍: ഇനി അടുത്ത 30 നാള് ഈ നക്ഷത്രക്കാര്‍ക്കുള്ളത്, ധനവും, കരിയറും സുരക്ഷിതം -
ഭക്ഷണത്തില്‍ ഉപ്പ് കൂടുതലോ? അറിയണം കിഡ്നിയെ ബാധിക്കുന്നതെങ്ങനെയെന്ന് -
30 വര്‍ഷത്തിനിപ്പുറം ശനിയും ചൊവ്വയും ചേരുന്നു: ശത്രു മുട്ടുമടക്കും, ധനം നിറഞ്ഞ് കുമിയും, ഭാഗ്യം ഏത് കോണിലും -
തടി കുറയ്ക്കാന്‍ രാവിലെ ഈ ശീലങ്ങള്‍ മാത്രം മതി: മറക്കാതെ ചെയ്യണം ഇതെല്ലാം -
കരള്‍ എന്നെന്നും സുരക്ഷിതമായിരിക്കുന്നതിനും വിഷമുക്തമാക്കുന്നതിനും കഴിക്കണം ഈ ഭക്ഷണങ്ങള്‍ -
മീനം 1 പുലരുന്നത് തന്നെ രാജയോഗത്തോടെ: അശ്വതി - രേവതി വരെ 27 നാളിനും മീനമാസം സമ്പൂര്‍ണ നാള്‍ഫലം -
5 ദിനങ്ങള്‍ക്കുള്ളില്‍ സൂര്യനെത്തുന്നു മീനത്തില്‍: പക്ഷേ ഈ രാശിക്കാര്‍ അല്പം കരുതിയിരിക്കണം, നിര്‍ണായകം -
Rashiphalam: ഇന്ന് ഭാഗ്യയോഗങ്ങളില് മാറ്റങ്ങള്‍ തേടി എത്തുന്ന രാശിക്കാര്‍: സമ്പൂര്‍ണഫലം ഇപ്രകാരം -
വ്യാഴം മിഥുനത്തില് നേര്‍ഗതിയില്‍: ഈ രാശിക്കാര്‍ മാര്‍ച്ച് 11 മുതല്‍ കരുതിയിരിക്കണം
ഈ മാസങ്ങളില്‍ ജനിച്ച സ്ത്രീകള്‍ അപകടകാരികള്‍; ഉള്ളിലിരുപ്പ് മനസ്സിലാകില്ല, പ്രവചനാതീതം സ്വഭാവം
ഓരോ വ്യക്തിയുടെയും സ്വഭാവത്തെ കുറിച്ചും താല്‍പ്പര്യങ്ങളെ കുറിച്ചും പല സൂചനകളും അവര്‍ ജനിച്ച നക്ഷത്രവും രാശിയും നല്‍കുന്നുണ്ട്. അതനുസരിച്ച് ഓരോ രാശികള്‍ക്കും ഗുണങ്ങളും ദോഷങ്ങളും ഉണ്ട്. ചില രാശികളില്‍ ജനിച്ച ആളുകള്‍ വളരെ തീവ്രമായ, അപകടകാരികളായ ആളുകള്‍ ആയിരിക്കും, അത് പുറത്തറിയണമെന്നില്ല. അങ്ങനെയൊരു മുഖം അവരുടെ ഉള്ളിലുണ്ടാകും. അത് പുരുഷന്മാരും ആകാം, സ്ത്രീകളും ആകാം. ജ്യോതിഷം അനുസരിച്ച് ഏറ്റവും അപകടകാരികളായ 7 സ്ത്രീ രാശികള്‍ ഏതെല്ലാമാണെന്ന് നോക്കാം.

വൃശ്ചികം (ഒക്ടോബര്‍ 23 - നവംബര്‍ 21)
വൃശ്ചികം രാശിയില്‍ ജനിച്ച സ്ത്രീകള്‍ വളരെ തീവ്രമായ, ആഴത്തിലുള്ള വൈകാരികാവസ്ഥകള്‍ ഉള്ളവരാണ്. അതേസമയം തീവ്രമായ ആഗ്രഹങ്ങളും അഭിലാഷങ്ങളും ഉള്ളവരാണ്. മാറ്റങ്ങളുടെയും ശക്തിയുടെയും പ്രതീകമായ പ്ലൂട്ടോ അധിപനായ ഈ രാശിയില്‍ ജനിച്ച സ്ത്രീകള്‍ക്ക് മനുഷ്യവികാരങ്ങളുടെ സങ്കീര്‍ണ്ണതകളെ മറികടക്കാനുള്ള സവിശേഷമായ കഴിവുണ്ട്. അതുകൊണ്ട് തന്നെ വളരെ പ്രവചനാതീതമായ സ്വഭാവമായിരിക്കും ഇവര്‍ക്ക്. തീവ്രസ്വഭാവമാണ് അവരെ അപകടകാരികള്‍ ആക്കുന്നത്. പ്രത്യേകിച്ച് ചതിക്കപ്പെടുമ്പോഴോ ഭീഷണികള്‍ക്ക് പാത്രമാകുമ്പോഴോ അവരുടെ തനിനിറം പുറത്തുവരും.
കാര്യങ്ങള്‍ കെട്ടിച്ചമയ്ക്കാന്‍ വൃശ്ചികം രാശിക്കാരായ സ്ത്രീകള്‍ക്ക് സവിശേഷമായ കഴിവുണ്ട്. പക തീര്‍ക്കാനും ആധിപത്യം വീണ്ടെടുക്കാനും സൈക്കോളജിക്കലായി തന്ത്രങ്ങള്‍ പ്രയോഗിക്കുന്നവരാണ് ഇവര്‍. മറ്റുള്ളവരുടെ ദൗര്‍ബല്യങ്ങള്‍ നന്നായി മനസ്സിലാക്കി അവ മുതലെടുത്തായിരിക്കും ഇവര്‍ തന്ത്രങ്ങള്‍ മെനയുക. ഈയൊരു സ്വഭാവം അവരുടെ ബന്ധങ്ങളില്‍ വിള്ളലുകള്‍ വീഴ്ത്തിയേക്കും.
മേടം (മാര്‍ച്ച് 21- ഏപ്രില്‍ 19)
ചൊവ്വയ്ക്ക് ആധിപത്യമുള്ള മേടം രാശിയില്‍ ജനിച്ച സ്ത്രീകള്‍ വളരെ അക്രമസ്വഭാവമുള്ളവരും നിര്‍ബന്ധബുദ്ധിയുള്ളവരും മറ്റുള്ളവരെ പേടിപ്പിച്ച് നിര്‍ത്തുന്നവരും ആയിരിക്കും. സ്വതസിദ്ധമായ നേതൃഗുണങ്ങളും ആരെയും പേടിയില്ലാത്ത പ്രകൃതവും ഏതുസാഹചര്യത്തില്‍ മുന്‍നിരയിലേക്ക് എത്താന്‍ ഇവരെ സഹായിക്കും. എന്നാല്‍ വീണ്ടുവിചാരമില്ലാത്ത സ്വഭാവം കാരണം അശ്രദ്ധമായ തീരുമാനങ്ങളിലേക്ക് ഇവരെത്തും. അല്ലെങ്കില്‍ വളരെ പെട്ടെന്ന് പ്രശ്‌നങ്ങള്‍ സൃഷ്ടിക്കാന്‍ ഇവര്‍ക്കാകും.
ക്ഷോഭം അടക്കാന്‍ കഴിയില്ല എന്നതാണ് മേടം രാശിക്കാരായ സ്ത്രീകളുടെ ഒരു മോശം സ്വഭാവം. ഭീഷണിയോ വെല്ലുവിളിയോ അഭിമുഖീകരിക്കേണ്ടി വന്നാല്‍ അവര്‍ നിയന്ത്രിക്കാനാകാത്ത ക്ഷോഭത്തിന് വിധേയമാകും. ഉത്തരവാദിത്തപരമായ പെരുമാറേണ്ട സാഹചര്യങ്ങളില്‍ ഈ സ്വഭാവം അവര്‍ക്ക് വിനയാകും. ക്ഷിപ്രകോപ സ്വഭാവവും പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്ന സ്വഭാവവും കാരണം ഇവര്‍ അടിക്കടി വഴക്കുകള്‍ ഉണ്ടാക്കും.
മകരം (ഡിസംബര്‍ 22- ജനുവരി 19)
മകരം രാശിയില്‍ ജനിച്ച സ്ത്രീകള്‍ ശനിയുടെ ആധിപത്യത്തില്‍ ഉള്ളവരാണ്. നിശ്ചയദാര്‍ഢ്യവും ലക്ഷ്യങ്ങളില്‍ വിട്ടുവീഴ്ച ഇല്ലാത്തതുമാണ് ഇവരുടെ പ്രത്യേകത. ലക്ഷ്യത്തിലെത്താനുള്ള ശ്രമത്തിനിടെ ഇവര്‍ സാഹചര്യങ്ങള്‍ തങ്ങള്‍ക്ക് അനുകൂലമാക്കുന്നതിനായി പല തന്ത്രങ്ങളും പ്രയോഗിക്കും. മറ്റുള്ളവര്‍ അവരുടെ ലക്ഷ്യത്തിലെത്തുന്നത് തടഞ്ഞെന്നുവരും. വിജയത്തിനായുള്ള അവരുടെ അടങ്ങാത്ത ദാഹം വളരെ അപകടകരമാണ്. ആ സ്വഭാവം അവരെ കടുത്ത മത്സരസ്വഭാവക്കാരാക്കും.
മറ്റൊന്നും ഗൗനിക്കാതെ, വിചാരിച്ചത് പോലെ കാര്യങ്ങള്‍ നടത്തുകയും തീരുമാനങ്ങള്‍ എടുക്കുകയും ചെയ്യുന്ന സ്വഭാവം അവര്‍ക്ക് നിര്‍വികാരത പട്ടം ചാര്‍ത്തിക്കൊടുക്കും. സഹാനുഭൂതിയോ മറ്റുള്ളവരെ കുറിച്ചുള്ള ചിന്തയോ ഇല്ലാതെ ഇവര്‍ തീരുമാനങ്ങള്‍ എടുക്കുകയും തിരഞ്ഞെടുപ്പുകള്‍ നടത്തുകയും ചെയ്യും. ഈ തീരുമാനം അനുസരിച്ചുള്ള ഇവരുടെ പ്രവൃത്തികള്‍ മറ്റുള്ളവരെ ബാധിക്കുകയും ചെയ്യും.
ചിങ്ങം ( ജൂലൈ 23- ആഗസ്റ്റ് 22)
ചിങ്ങം രാശിയില്‍ ജനിച്ച സ്ത്രീകള്‍ സൂര്യന്റെ ആധിപത്യമുള്ളവരാണ്. അവര്‍ക്ക് മറ്റുള്ളവര്‍ക്ക് മേല്‍ ആധിപത്യം സ്ഥാപിക്കാനും ആളാകാനുമുള്ള പ്രവണത എപ്പോഴുമുണ്ടാകും. അത് ഗുണവും അതേപോലെ ദോഷവും ചെയ്യും. മറ്റുള്ളവരുടെ ശ്രദ്ധയും മതിപ്പും നേടാനുള്ള ആഗ്രഹം ഇവരെ സ്വയം നേതൃസ്ഥാനത്തേക്ക് എത്താനും പല സാഹചര്യങ്ങളിലും ആളാകാനും നിര്‍ബന്ധിക്കും. മറ്റുള്ളവരുടെ ഇഷ്ടങ്ങളോ അഭിപ്രായങ്ങളോ ക്ഷേമങ്ങളോ മാനിക്കാതെ നിയന്ത്രണം ഏറ്റെടുക്കുന്ന ഇവരുടെ സ്വഭാവം ആളുകള്‍ക്ക് ഇഷ്ടപ്പെട്ടെന്ന് വരില്ല.
സ്വന്തം കാര്യങ്ങള്‍ക്ക് മുന്‍ഗണന നല്‍കുന്ന ഇവരുടെ സ്വഭാവം മറ്റുള്ളവരുടെ താല്‍പ്പര്യങ്ങള്‍ക്ക് മങ്ങലേല്‍പ്പിക്കും. വ്യക്തിബന്ധങ്ങളിലും തൊഴില്‍ബന്ധങ്ങളിലും ഇത് പ്രതിസന്ധികള്‍ സൃഷ്ടിക്കും.
മിഥുനം (മെയ് 21 - ജൂണ്‍ 20)
മിഥുനം രാശിക്കാരായ സ്ത്രീകള്‍ രണ്ട് മുഖമുള്ളവരാണ്. ബുധനാണ് ഈ രാശിയുടെ അധിപന്‍. വളരെ ശക്തരായ, അതേസമയം അപകടകാരികളായ സ്ത്രീകളാണ് ഇവര്‍. മറ്റുള്ളവരെ ആകര്‍ഷിക്കുന്ന, പെട്ടെന്ന് സാഹചര്യങ്ങളുമായി ഇണങ്ങുന്ന പ്രകൃതം കാരണം ആശയവിനിമയത്തിലും മറ്റുള്ളവരുമായി ഇടപെടുന്നതിലും ഇവര്‍ മുന്‍പന്തിയില്‍ ആയിരിക്കും. എന്നാല്‍ ഉള്ളില്‍ മറ്റൊരു മുഖം ഉള്ളതിനാല്‍ കാപട്യവും വഞ്ചനയും ഇവരിലുണ്ടാകാം. പല സാഹചര്യങ്ങളില്‍ പല രീതിയില്‍ പെരുമാറുന്ന സ്വഭാവം ഉള്ളതുകൊണ്ടുതന്നെ ഇവരുടെ ഉള്ളിലിരുപ്പ് മനസ്സിലാക്കുക പ്രയാസമാണ്.
പ്രവചനാതീതമായ സ്വഭാവം ഉള്ള മിഥുനം രാശിക്കാര്‍ ഒരു മുന്നറിയിപ്പും കൂടാതെ അടിക്കടി മനസ്സും സ്വഭാവവും മാറ്റുകയും അത് ബന്ധങ്ങളില്‍ അസ്ഥിരതയും ആശയക്കുഴപ്പവും സൃഷ്ടിക്കുകയും ചെയ്യും.
ഇടവം (ഏപ്രില്‍ 20- മെയ് 20)
ശുക്രന് ആധിപത്യമുള്ള ഇടവം രാശിയില്‍ ജനിച്ച സ്ത്രീകള്‍ സ്ഥിരോത്സാഹവും നിശ്ചയദാര്‍ഢ്യവും ഉള്ളവരാണ്. അവരുടെ ഈ സ്വഭാവം പല നേട്ടങ്ങള്‍ക്കും അവരെ അര്‍ഹരാക്കുമെങ്കിലും വിട്ടുവീഴ്ചയില്ലാത്ത സ്വഭാവത്തിനും നിര്‍ബന്ധബുദ്ധിക്കും അത് കാരണമാകും. അയവില്ലാത്ത പ്രകൃതം പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുകയും സാഹചര്യങ്ങളുമായി പൊരുത്തപ്പെടാനുള്ള കഴിവിന് വിഘാതമാകുകയും ചെയ്യും.
തന്റേത് മാത്രമാകണമെന്ന ശാഠ്യം ബന്ധങ്ങളില്‍ അവര്‍ക്ക് പ്രതിസന്ധിയാകും. കാര്യങ്ങള്‍ നിയന്ത്രിക്കാനുള്ള ശ്രമവും അസൂയയും അവരുടെ മോശം സ്വഭാവങ്ങളാണ്.
മീനം (ഫെബ്രുവരി 19 - മാര്‍ച്ച് 20)
മീനം രാശിയില്‍ ജനിച്ച സ്ത്രീകള്‍ നെപ്റ്റിയൂണ്‍ ഗ്രഹത്തിന്റെ ആധിപത്യത്തിലാണ്. വൈകാരികമായ ഉയര്‍ച്ചതാഴ്ചകളും വിചിത്ര സങ്കല്‍പ്പങ്ങളും ഇവരുടെ പ്രത്യേകതയാണ്. മറ്റുള്ളവരോടുള്ള അനുതാപവും സഹാനുഭൂതിയും ഇവരുടെ ഗുണമാണെങ്കിലും സാങ്കല്‍പ്പികമായ ചിന്തകളും സ്വപ്‌നജീവി സ്വഭാവവും കാരണം ഇവരെ വിശ്വസിക്കാന്‍ കഴിയില്ല. വൈകാരിക അനിയന്ത്രിതാവസ്ഥയിലൂടെ കടന്നുപോകുക മൂലം തങ്ങളുടെ വിചാരങ്ങളും ബോധ്യങ്ങളും അടിസ്ഥാനമാക്കിയുള്ള പ്രവൃത്തികളിലേക്ക് ഇവരെത്തും.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്‌കൈ ഇത് സ്ഥിരീകരിക്കുന്നില്ല.
The image used in the story is AI-generated



Click it and Unblock the Notifications











