Latest Updates
-
ഏഷ്യൻ ഗെയിംസ് ക്വാർട്ടർ: അഫ്ഗാനിസ്ഥാനെതിരെ ഇന്ത്യ ഇന്ന്; മഴ ഭീഷണിയിൽ മത്സരം നടക്കുമോ? -
പിതൃപക്ഷകാലത്ത് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തൂ; ഐശ്വര്യവും സമാധാനവും തേടിയെത്തും! -
മഴക്കാലത്ത് ചർമ്മം നശിക്കുമോ? ഫംഗസ് അണുബാധയും മുഖക്കുരുവും തടയാൻ ഡെർമറ്റോളജിസ്റ്റുകൾ പറയുന്ന വഴികൾ ഇതാ -
ഗജകേസരി യോഗം: പണമിടപാടുകൾക്കും യാത്രകൾക്കും ഇന്നത്തെ ശുഭസമയം ഇതാണ്, അറിയേണ്ടതെല്ലാം! -
കേരള തീരത്ത് കള്ളക്കടൽ ഭീഷണി: റെഡ് അലർട്ട് പ്രഖ്യാപിച്ചു; തീരദേശവാസികൾ അതീവ ജാഗ്രതയിൽ -
2026 സെപ്റ്റംബർ 28: ഇന്നത്തെ രാജയോഗം അറിയാം, കരിയറിലും സാമ്പത്തിക കാര്യങ്ങളിലും നേട്ടമുണ്ടാക്കാൻ ഈ വഴികൾ പരീക്ഷിക്കൂ! -
സൂര്യൻ അസ്തം നക്ഷത്രത്തിലേക്ക്: ഈ ആഴ്ച ശ്രദ്ധിക്കേണ്ട കാര്യങ്ങളും ലളിതമായ പരിഹാരങ്ങളും -
തുലാം രാശിയിലെ ബുധൻ: ഈ ദിവസങ്ങളിൽ ഒപ്പുവെക്കുമ്പോൾ ശ്രദ്ധിക്കുക, ശുഭമുഹൂർത്തങ്ങൾ അറിയാം -
18 വയസ്സിൽ താഴെയുള്ളവരുടെ വിവാഹം: പോക്സോ നിയമത്തിൽ നിന്ന് രക്ഷയില്ലെന്ന് ഹൈക്കോടതി -
സെപ്റ്റംബർ 28 മുതൽ ഒക്ടോബർ 4 വരെ: ഈ 5 രാശിക്കാർക്ക് വൻ ധനയോഗം, കരിയറിൽ വൻ കുതിപ്പ്!
എല്ലാവരിലുമുണ്ട് മൂന്നാംകണ്ണ്, പക്ഷേ അത് ഉപയോഗിക്കുന്നത് ഈ മൂന്ന് രാശിക്കാര്‍ മാത്രം
Third Eye: ഹൈന്ദവ പുരാണം അനുസരിച്ച് ഒരാള്‍ക്കാണ് മൂന്നുകണ്ണുകള്‍ ഉള്ളത്. മുക്കണ്ണനെന്ന് വിളിക്കുന്ന സാക്ഷാല്‍ പരമശിവന്. ശിവന്റെ മൂന്നാംകണ്ണ് ജ്ഞാനത്തിന്റെ തൃക്കണ്ണാണ്. തൃക്കണ്ണ് തുറന്നാല്‍ അതില്‍ നിന്നുള്ള ശക്തി ആര്‍ക്കും താങ്ങാനാകില്ലെന്നും ഭസ്മമായിപ്പോകുമെന്നുമാണ് വിശ്വാസം.

മൂന്നാംകണ്ണ് അഥവാ ജ്ഞാനദൃഷ്ടി
പക്ഷേ എല്ലാ ആളുകള്‍ക്കും മൂന്നാം കണ്ണ് അല്ലെങ്കില്‍ ജ്ഞാനദൃഷ്ടി ഉണ്ടെന്നാണ് വേദ ജ്യോതിഷം വിശ്വസിക്കുന്നത്. എന്നാല്‍ ചിലര്‍ക്ക് മാത്രമേ അത് ഉപയോഗപ്പെടുത്താന്‍ കഴിവുള്ളു. നമ്മുടെ ഇന്ദ്രിയങ്ങള്‍ക്ക് അതീതമായ ചില കാര്യങ്ങള്‍ ഗ്രഹിച്ചെടുക്കാനുള്ള അപാരമായ കഴിവാണ് ജ്ഞാനദൃഷ്ടി. സാധാരണയായി പഞ്ചേന്ദ്രിയങ്ങളിലൂടെയാണ് നമ്മള് അറിവുകള്‍ നേടുന്നതും ചുറ്റുമുള്ളവരെയും ലോകത്തെയും മനസ്സിലാക്കുന്നതും. എന്നാല്‍ ഇന്ദ്രിയങ്ങള്‍ക്ക് അതീതമായ ജ്ഞാനം ചിലര്‍ക്കെങ്കിലും നേടാനാകും. അവര്ച്ച് ചിലപ്പോള്‍ ഭാവി പ്രവചിക്കാനും വരാനിരിക്കുന്നതെല്ലാം മുന്‍കൂട്ടി കാണാനും വൈകാരിക ചിന്തകളെ മറികടക്കാനും മറഞ്ഞിരിക്കുന്ന വിവരങ്ങള്‍ ഗ്രഹിച്ചെടുക്കാനും സാധിക്കും.
എല്ലാവര്ക്കും അത്മാര്‍ത്ഥമായ പരിശ്രമത്തിലൂടെയും ആത്മീയ സഞ്ചാരത്തിലൂടെയും അറിവിലൂടെയും മാനസികമായി ഈ ശേഷികള്‍ വികസിപ്പിക്കാനാകും. എന്നാല്‍ ചില രാശികളില് ജനിച്ചവര്‍ക്ക് ജന്മനാ തന്നെ ഇത്തരമൊരു കഴിവ് ഉണ്ടായിരിക്കും. അവര്‍ക്ക് പരിശ്രമമൊന്നും ഇല്ലാതെ തന്നെ മൂന്നാംകണ്ണിലൂടെ പലതും വായിച്ചെടുക്കാന്‍ സാധിക്കും. ആ മൂന്ന് രാശികളും അതില്‍ വരുന്ന നക്ഷത്രങ്ങളും ഏതെല്ലാമാണെന്ന് നോക്കാം.
മിഥുനം
മകീര്യം 1/2, തിരുവാതിര, പുണര്‍തം 3/4
മിഥുനം രാശിക്കാരുടെ മനസ്സ് വളരെ സജീവമാണ്. അവര്‍ എപ്പോഴും ചുറ്റുപാടുകളും ചിന്താപ്രക്രിയയും ആന്തരികമായ വികാരങ്ങളും തോന്നലുകളും നിരീക്ഷിച്ചുകൊണ്ടിരിക്കും. വായുതത്വരാശിയായ മിഥുനത്തില് ജനിച്ചവര്‍ക്ക് അപാരമായ ബൗദ്ധികശേഷികളും ഉള്‍പ്രേരണകളും ഉണ്ടായിരിക്കും. അവരുടെ ഈ തികഞ്ഞ ബോധവും ചിന്തയും മറ്റുള്ളവരോട് സംസാരിക്കുമ്പോഴും ഇടപെടുമ്പോളും കൂടുതല്‍ ശക്തമായിരിക്കും. അതുകൊണ്ട് എതിരെ നില്ക്കുന്ന ആള് പറയുന്ന കാര്യങ്ങള്‍ മാത്രമല്ല, അവര്‍ പറയാത്ത കാര്യങ്ങളും ഇവര്‍ പിടിച്ചെടുക്കും. മാത്രമല്ല, മിഥുനം രാശിക്കാര്‍ തുറന്ന മനസ്സും ചിന്താഗതിയും ഉള്ള ആളുകളാണ്. അതുകൊണ്ട് മറ്റുള്ളവരെ അപേക്ഷിച്ച് മറഞ്ഞിരിക്കുന്നതും ആഴത്തിലുള്ളതുമായ സത്യങ്ങള്‍ കണ്ടെത്തുന്നതില്‍ ഈ രാശിക്കാര്‍ മിടുക്കരാണ്. ഇവര്‍ ഒരിക്കലും പക്ഷപാതപരമായി ചിന്തിക്കാറില്ല.
മീനം
പൂരുരുട്ടാതി 1/4, ഉതൃട്ടാതി, രേവതി
മീനം രാശിക്കാര്‍ക്ക് അപൂര്‍വ്വമായ അത്മീയ, അധ്യാത്മിക കഴിവുകള്‍ ഉണ്ട്. അതുകൊണ്ട് പുറമേ തകാണുന്നതിനപ്പുറം നിത്യജീവിതത്തിലെ കാര്യങ്ങള്‍ മനസ്സിലാക്കാന്‍ ഇവര്‍ക്ക് കഴിയും. പ്രാപഞ്ചികവും കാഴ്ചയിലുള്ളതുമായ നിലനില്‍പ്പിനപ്പുറം മറ്റെന്തോ ഉണ്ടെന്ന് മീനം കാശിക്കാര്‍ വിശ്വസിക്കുന്നു. ഇവര്‍ എപ്പോഴും ഒരു മായികവലയത്തിലായിരിക്കും. അവര്‍ എപ്പോഴും മൂന്നാംകണ്ണ് തുറന്നും സജീവമാക്കിയും നിലനിര്‍ത്തും. വികാരങ്ങളും തോന്നലുകളും ദൈവത്തില്‍ നിന്നുള്ള സന്ദേശമായാണ് ഈ രാശിക്കാര്‍ കണക്കാക്കുന്നത്. ഇത് അവര്‍ക്ക് ഉയര്‍ന്ന തലത്തിലുള്ള വിവേകവും അറിവുകളും നല്കുന്നു. കാര്യങ്ങള്‍ മുന്‍കൂട്ടി കാണാനും പ്രവചിക്കാനുമുള്ള കഴിവ് ഉപയോഗപ്പെടുത്തിയില്ലെങ്കില്‍ ഇവര്‍ പിന്നീട് പശ്ചാത്തപിക്കേണ്ടിവരും.
ധനു
മൂലം, പൂരാടം, ഉത്രാടം 1/4
ധനു രാശിയില്‍ ജനിച്ച ആളുകള്‍ ആത്മവിശ്വാസമുള്ളവരും കഴിവുള്ളവരും ജീവിതത്തിന്റെ തത്വചിന്താക്തമായ സത്യങ്ങള്‍ കണ്ടെത്താന്‍ ഇറങ്ങിത്തിരിച്ചവരും ആയിരിക്കും. ഇവര്‍ക്ക് ആത്മീയകാര്യങ്ങളില്‍ താല്‍പ്പര്യം കൂടുതലും അത്തരം അറിവുകളും അനുഭവങ്ങളും ശാക്തീകരണവും നേടാന്‍ ആഗ്രഹിക്കുന്നവരും ആയിരിക്കും. മൂന്നാംകണ്ണിന്റെ ശക്തിയാല്‍ അവര്‍ കൂടുതല്‍ വളര്‍ച്ചയ്ക്കായി ശ്രമിച്ചുകൊണ്ടിരിക്കും. അഗ്നിതത്വരാശി ആയതിനാല്‍ തങ്ങളുടെ ജീവിത ലക്ഷ്യം കണ്ടെത്താനും മറ്റുള്ളവരെ ആ ലക്ഷ്യത്തിലെത്താന്‍ സഹായിക്കാനും ഉത്സാഹിക്കും. എന്താണ് ശരിയെന്നും തെറ്റെന്നും തിരിച്ചറിയാനുള്ള സവിശേഷമായ കഴിവ് ഇവരിലുണ്ടാകും. ജീവിതം നിഷ്പ്രയാസം താണ്ടാന്‍ ഇവര്‍ അവരുടെ ഉള്‍പ്രേരണകളെ ആശ്രയിക്കും.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന രത്നക്കല്ലുകളുടെ ഗുണങ്ങള്‍ പരമ്പരാഗത വിശ്വാസങ്ങളെയും ജ്യോതിഷ രീതികളെയും അടിസ്ഥാനമാക്കിയുള്ളത് മാത്രമാണ്. ഓരോ വ്യക്തിക്കും ഫലങ്ങള്‍ വ്യത്യസ്തമായിരിക്കും. ജ്യോതിഷസംബന്ധമായ ആവശ്യങ്ങള്‍ക്കായി ഇവ ഉപയോഗിക്കുന്നതിന് മുന്‍പായി വിദഗ്ധനേയോ അല്ലെങ്കില്‍ ജ്യോതിഷിയേയോ സമീപിക്കേണ്ടതാണ്. ഇതിലുള്ള ഉള്ളടക്കങ്ങള്‍ വിവരം കൈമാറുക എന്ന ഉദ്ദേശ്യത്തോടെ മാത്രമുള്ളതാണ്. ഇത് പ്രൊഫഷണല്‍ ഉപദേശമായി കണക്കാക്കരുത്.



Click it and Unblock the Notifications
