Latest Updates
-
വേനല്‍ച്ചൂടിനെ പ്രതിരോധിക്കാനും മികച്ച ദഹനത്തിനും ഈ പഴങ്ങള്‍ ശീലമാക്കാം -
ഈ വസ്തുക്കള്‍ അറിയാതെ പോലും ദാനം ചെയ്യരുത്: ശനിയുടെ ക്രോധം നിങ്ങളില്‍ പതിക്കും -
പഴങ്ങളെല്ലാം ആരോഗ്യത്തിന് ഗംഭീരം: പക്ഷേ ഒളിഞ്ഞിരിക്കുന്ന അപകടം ആയുസ്സെടുക്കുന്നതിന് തുല്യം -
മാര്‍ച്ച് അവസാനത്തില്‍ ശനി ഉത്രട്ടാതിയില്‍ 3-ാം പാദത്തില്‍: ഇതുവരെയുള്ള ജിവിതമല്ല, 3 രാശിക്ക് തലവര മാറും -
ഇന്ന് മുതല്‍ സൂര്യന് മീനത്തില്‍: 12 രാശിക്കാര്‍ക്കും സമ്പൂര്‍ണ ഗുണദോഷഫലം അറിയാം -
Rashiphalam : മീനം 1, ഇന്നത്തെ രാശിഫലം നിങ്ങള്‍ക്കെങ്ങനെ? അറിയാം ഇക്കാര്യങ്ങള്‍ -
പാപമോചിനി ഏകാദശി 2026: പ്രാധാന്യം, മുഹൂര്‍ത്തം, ചടങ്ങുകള്‍, ഐശ്വര്യത്തിലേക്ക് വഴി തുറക്കുന്നത് ഇപ്രകാരം -
മാര്‍ച്ച് 15-ലെ പുലരിയില്‍ ത്രിഗ്രഹിയോഗം: ഭാഗ്യക്കൊടുമുടി കയറും 5 രാശിക്കാര്‍, ഇതില്‍ നിങ്ങളുണ്ടോ? -
ബുധന്റെ നേര്‍ഗതി സഞ്ചാരം: ഭാഗ്യം തേടി എത്തുന്ന രാശിക്കാരില്‍ ഇടവവും ചിങ്ങവും ഉള്‍പ്പടെ -
വെളുത്തുള്ളി സ്ഥിരമായി വെറും വയറ്റിലെങ്കില്‍ ആരോഗ്യം കൈയ്യിലൊതുങ്ങും
ഇതാണ് പൊരുത്തം, നിങ്ങള്‍ തിരയുന്ന പങ്കാളിക്കും സുഹൃത്തുക്കള്‍ക്കും വേണ്ടത് ഈ ഗുണങ്ങളാണോ?
ആത്മബന്ധം എന്ന വാക്ക് പലപ്പോഴായി നമ്മള്‍ ജീവിതത്തില്‍ ഉപയോഗിച്ചിട്ടുണ്ടാകും. പക്ഷേ അതിന്റെ അര്‍ത്ഥത്തെ കുറിച്ച് വളരെയധികമൊന്നും ചിന്തിച്ചിട്ടുണ്ടാകില്ല. ആഴത്തിലുള്ള, ശക്തമായ ആത്മീയബന്ധമാണ് ആത്മബന്ധം കൊണ്ട് ഉദ്ദേശിക്കുന്നത്. സോള്‍മേറ്റ് എന്ന വാക്കിനെ ജീവിതപങ്കാളിയായി തെറ്റിദ്ധരിക്കാറുണ്ട്. സോള്‍മേറ്റിനെ ജീവിതപങ്കാളിയായി കിട്ടുക എന്നാല്‍ വലിയ ഭാഗ്യമാണ്. പക്ഷേ, ജീവിതപങ്കാളി മാത്രമല്ല, ആത്മസുഹൃത്തുക്കളിലും ആത്മബന്ധം രൂപപ്പെടാറുണ്ട്.
ആത്മബന്ധങ്ങള്‍ നമുക്ക് മുതല്‍ക്കൂട്ടാണ്. ആത്മബന്ധങ്ങള്‍ സൃഷ്ടിക്കാന്‍ എല്ലാവര്‍ക്കും കഴിഞ്ഞെന്ന് വരില്ല. ചിലര്‍ക്കാണെങ്കില്‍ അതിന് സവിശേഷമായ ഒരു കഴിവുണ്ടാകും. അവര്‍ വളരെ എളുപ്പത്തില്‍ അത്തരം ബന്ധങ്ങള്‍ ഉണ്ടാക്കും. ആത്മസുഹൃത്തുക്കളെ വേഗത്തില്‍ കണ്ടെത്തും.

ജ്യോതിഷപ്രകാരം ചില രാശികളില്‍ ജനിച്ച ആളുകള്‍ക്ക് വളരെവേഗം ആത്മബന്ധം സൃഷ്ടിക്കാന്‍ കഴിയും. ആ രാശികള്‍ ഏതെല്ലാമാണെന്നും അവര്‍ തിരയുന്ന ആത്മബന്ധങ്ങള്‍ എത്തരത്തിലുള്ളവയാണെന്നും നോക്കാം.
മീനം
മീനം രാശിക്കാര്‍ പൊതുവേ സ്വപ്‌നാടകരാണ്. ഉള്‍വിളികള്‍ കൂടുതലായി ഉള്ളവരും മറ്റുള്ളവരോട് അനുതാപപൂര്‍വ്വം പെരുമാറുന്നവരുമാണ് ആ രാശിയില്‍ ജനിച്ചവര്‍. ആത്മബന്ധങ്ങള്‍ സൃഷ്ടിക്കുന്ന കാര്യത്തിലും മീനം രാശിക്കാര്‍ മുമ്പിലാണ്. തങ്ങളെ വൈകാരികമായി ആഴത്തില്‍ മനസ്സിലാക്കുന്ന അവരുടെ സ്വപ്‌നങ്ങള്‍ പങ്കുവെക്കുന്നവരിലാണ് മീനം രാശിക്കാര്‍ ആത്മബന്ധങ്ങള്‍ തിരയുന്നത്. ഭാവനാസമ്പന്നമായ, സചേതനമായ ബന്ധങ്ങളിലാണ് അവര്‍ക്ക് താല്‍പ്പര്യം.
വൃശ്ചികം
തീവ്രമായ വികാരങ്ങളും വിചാരങ്ങളും ഉള്ളവരാണ് വൃശ്ചികം രാശിക്കാര്‍. ഇഷ്ടപ്പെടുന്ന കാര്യങ്ങളില്‍ അങ്ങേയറ്റം ആത്മാര്‍ത്ഥത പുലര്‍ത്തുന്ന ഇവര്‍ക്ക് തങ്ങളുടേതായ വീക്ഷണങ്ങള്‍ ഉണ്ടായിരിക്കും. തങ്ങളുടെ വൈകാരികാവസ്ഥകളുമായി ചേര്‍ന്നുപോകുന്നവരുമായാണ് വൃശ്ചികം രാശിക്കാര്‍ ആത്മബന്ധം സൃഷ്ടിക്കാന്‍ താല്‍പ്പര്യപ്പെടുന്നത്. അത്തരത്തിലുള്ള അവരുടെ ആത്മസുഹൃത്തുക്കള്‍ വിശ്വസ്തരും ആഴത്തിലുള്ള വൈകാരികാവസ്ഥകള്‍ ഉള്ളവരും ആയിരിക്കും. മറ്റേയാളെ ആഴത്തില്‍ സ്വാധീനിക്കാന്‍ കഴിയുന്ന തരത്തിലുള്ള ബന്ധം ഇവര്‍ക്കിടയില്‍ ഉണ്ടാകും.
കര്‍ക്കടകം
ആത്മബന്ധങ്ങള്‍ സ്ഥാപിക്കാന്‍ അനുകൂലമായ മറ്റൊരു രാശി കര്‍ക്കടകമാണ്. കര്‍ക്കടകം രാശിയില്‍ ജനിച്ചവര്‍ മറ്റുള്ളവര്‍ക്ക് വളരെയധികം കരുതല്‍ നല്‍കുന്നവരും അവരെ സംരക്ഷിക്കുന്നവരും ആയിരിക്കും. വൈകാരിക ബന്ധം സ്ഥാപിക്കാനും സുരക്ഷിതത്വം നല്‍കാനും കഴിയുന്നവരിലാണ് കര്‍ക്കടകം രാശിക്കാര്‍ ആത്മബന്ധങ്ങള്‍ തിരയുന്നത്. തങ്ങളുടെ കരുതലിനെ വിലമതിക്കുന്നവരും എപ്പോഴും വളരെ സുരക്ഷിതമായ സ്‌നേഹാന്തരീക്ഷം നല്‍കുന്നവരുമാണ് കര്‍ക്കടകം രാശിക്കാരെ സന്തോഷിപ്പിക്കുക.
മകരം
മകരം രാശിയില്‍ ജനിച്ച ആളുകള്‍ ലക്ഷ്യത്തെ മുന്‍നിര്‍ത്തി പ്രവര്‍ത്തിക്കുന്നവരും അച്ചടക്കമുള്ളവരും വളരെ വിശ്വസ്തരുമായിരിക്കും. അവര്‍ തിരയുന്ന ആത്മസുഹൃത്തുക്കള്‍ മൂല്യങ്ങള്‍ കാത്തുസൂക്ഷിക്കുന്നവരും ലക്ഷ്യങ്ങള്‍ ഉള്ളവരുമായിരിക്കണം. തങ്ങള്‍ക്ക് പിന്തുണ നല്‍കുന്ന, ആശ്രയിക്കാന്‍ കഴിയുന്ന, ജീവിതത്തിലെ വെല്ലുവിളികളില്‍ ഒപ്പം നില്‍ക്കുന്നവരിലാണ് അവര്‍ ആത്മസുഹൃത്തുക്കളെ കണ്ടുമുട്ടുന്നത്.
ഇടവം
ഇടവം രാശിയില്‍ ജനിച്ചവര്‍ വളരെ സ്ഥിരതയുള്ള, താഴ്മയുള്ളവര്‍ ആയിരിക്കും. തങ്ങള്‍ക്ക് സുരക്ഷിതത്വവും ആശ്വാസവും നല്‍കാന്‍ കഴിയുന്നവരിലാണ് അവര്‍ ആത്മസുഹൃത്തുക്കളെ കണ്ടെത്തുന്നത്. ജീവിതത്തിലെ ചെറിയ സന്തോഷങ്ങളില്‍ പോലും സന്തോഷിക്കുന്നവരും ആഴത്തിലുള്ള, ദീര്‍ഘബന്ധങ്ങള്‍ സൃഷ്ടിക്കാന്‍ കഴിയുന്നവരുമാണ് ഇടവം രാശിക്കാര്‍ക്ക് യോജിച്ച ആത്മസുഹൃത്തുക്കള്‍.
തുലാം
തുലാം രാശിയില്‍ ജനിച്ച ആളുകള്‍ സാമൂഹികമായ ഇടപെടലുകള്‍ നടത്താന്‍ നിപുണരും റൊമാന്റിക്കും ആയിട്ടുള്ളവരായിരിക്കും. ഇവര്‍ തിരയുന്ന പങ്കാളിയും ആത്മസുഹൃത്തക്കളും ബന്ധങ്ങളിലെ സൗന്ദര്യം തേടുന്നവരായിരിക്കും. ആശയവിനിമയത്തെ വിലമതിക്കുന്നവരും സമാനമായ സൗന്ദര്യ വീക്ഷണമുള്ളവരും ആഴത്തിലുള്ള വൈകാരികബന്ധം സ്ഥാപിക്കുന്നവരും തുലാം രാശിക്കാര്‍ക്ക് ഉത്തമ പങ്കാളികളാകും.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്‌കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.
The image used in the story is AI-generated



Click it and Unblock the Notifications











