ജാതകം ഇല്ലാതെ വിവാഹപ്പൊരുത്തം അറിയാം, ഓരോ മാസത്തിലും ജനിച്ചവരുടെ വിവാഹജീവിതം ഇങ്ങനെ

ജനനസമയം ജീവിതവിധി നിര്‍ണ്ണയിക്കുന്ന പ്രധാന ഘടകമാണെന്നാണ് വേദജ്യോതിഷം വിശ്വസിക്കുന്നത്. ജനനസമയവും ഗ്രഹനിലയും നോക്കി ഭാവികാര്യങ്ങള്‍ പ്രവചിക്കുന്ന ശാസ്ത്രമാണ് ജ്യോതിഷം. ജനനസമയം പോലെ ജനിച്ച മാസവും നമ്മുടെ സ്വാഭാവത്തെ കുറിച്ചും ഭാവിയെ കുറിച്ചും പല സൂചനകളും നല്‍കുന്നുണ്ട്. വിവാഹജീവിതത്തെ കുറിച്ചുള്ള സൂചനകള്‍ വരെ ജനിച്ച മാസം നല്‍കുണ്ട്.

marriage and birth month
Photo Credit: AI Generated

നക്ഷത്രങ്ങളും ഗ്രഹനിലകളും ജീവിതപങ്കാളിയുമായുള്ള പൊരുത്തം നിര്‍ണ്ണയിക്കുന്നത് പോലെ ജനിച്ച മാസവും വിവാഹജീവിതത്തില്‍ സ്വാധീനം ചെലുത്തുന്നുണ്ട്. ജനിച്ച മാസത്തിലൂടെ വിവാഹജീവിതത്തെ സംബന്ധിക്കുന്ന കാര്യങ്ങള്‍ കണ്ടെത്തുന്നത് എങ്ങനെയാണെന്ന് അറിയാം.

ജനുവരി

ജനുവരി മാസത്തില്‍ ജനിച്ച ആളുകള്‍ തീവ്രമായ ലക്ഷ്യങ്ങളും അഭിലാഷങ്ങളും ആത്മാര്‍ത്ഥതയും ഉള്ളവരാണ്. ഈ ഗുണങ്ങള്‍ അവരുടെ വിവാഹജീവിതത്തെയും സ്വാധീനിക്കും. ഇവര്‍ പങ്കാളിയോട് അങ്ങേയറ്റം ആത്മാര്‍ത്ഥ പുലര്‍ത്തുന്നവരും ദാമ്പത്യത്തില്‍ വിജയം കൈവരിക്കുന്നവരും ആയിരിക്കും. വളരെ സുരക്ഷിതമായ, സ്ഥിരതയുള്ള ദാമ്പത്യ അന്തരീക്ഷം സൃഷ്ടിക്കാന്‍ ഇവര്‍ക്ക് സാധിക്കും. പക്ഷേ ജീവിതവിജയത്തിനായുള്ള വ്യഗ്രതയില്‍ പങ്കാളിക്കൊപ്പം സമയം ചിലവഴിക്കാനും അവര്‍ക്ക് വൈകാരിക പിന്തുണ നല്‍കാനും സമയം തികയാതെ പോകരുത്. കാര്യങ്ങള്‍ തുറന്ന് സംസാരിച്ചും പങ്കാളിക്ക് മതിയായ പിന്തുണ നല്‍കും ദാമ്പത്യം ദൃഢമാക്കുക. പങ്കാളിയുടെ പ്രവൃത്തികളും ത്യാഗങ്ങളും അംഗീകരിക്കുകയും അഭിനന്ദിക്കുകയും ചെയ്യുക.പങ്കാളിയോട് റൊമാന്റിക് ആയി പെരുമാറുകയും അടുപ്പം കാണിക്കുകയും ചെയ്യുക. ആരോഗ്യകരമായ ദാമ്പത്യത്തിനായി വിട്ടുവീഴ്ചയ്ക്ക് തയ്യാറാകുകയും തുറന്ന് സംസാരിക്കുകയും ചെയ്യുക.

ഫെബ്രുവരി

ഫെബ്രുവരി മാസത്തില്‍ ജനിച്ച ആളുകള്‍ സഹാനുഭൂതിയുള്ളവരും മറ്റുള്ളവരെ മനസ്സിലാക്കുന്നവരും ആയിരിക്കും. വിവാഹജീവിതത്തില്‍ പങ്കാളിയുടെ വികാരങ്ങളും അവസ്ഥകളും മനസ്സിലാക്കാന്‍ ഇവര്‍ മിടുക്കരായിരിക്കും. ഐക്യവും സമാധാനവും കരുതലുമുള്ള ദാമ്പത്യം ഇവര്‍ക്കുണ്ടാകും. വിട്ടുവീഴ്ചകള്‍ ചെയ്യാനും സഹകരിക്കാനുമുള്ള ഇവരുടെ കഴിവ് ദാമ്പത്യത്തില്‍ പ്രശ്‌നങ്ങളും സംഘര്‍ഷങ്ങളും ഒഴിവാക്കാന്‍ സഹായിക്കും. അതേസമയം സ്വന്തം താല്‍പ്പര്യങ്ങളും ആവശ്യങ്ങളും പങ്കാളിയോട് തുറന്ന് പ്രകടിപ്പിക്കാനും ഇവര്‍ക്ക് സാധിക്കണം. അല്ലെങ്കില്‍ സ്വന്തം ക്ഷേമം ഇവര്‍ മറന്നുപോകും.

മാര്‍ച്ച്

മാര്‍ച്ചില്‍ ജനിച്ച ആളുകള്‍ ഭാവനാസമ്പന്നരും ഉള്‍പ്രേരണകള്‍ക്കനുസരിച്ച് പ്രവര്‍ത്തിക്കുന്നവരും ആയിരിക്കും. ഇവര്‍ വളരെ റൊമാന്റിക് ആയിരിക്കും. ഉള്‍വിളികളിലൂടെ പങ്കാളിയുടെ ആവശ്യങ്ങളും വികാരങ്ങളും മനസ്സിലാക്കാന്‍ ഇവര്‍ക്ക് സാധിക്കും. അതുകൊണ്ട് അവര്‍ ആവശ്യപ്പെടാതെ തന്നെ അവരുടെ കാര്യങ്ങള്‍ നിര്‍വ്വഹിക്കാന്‍ മാര്‍ച്ചില്‍ ജനിച്ച ആളുകള്‍ക്ക് കഴിയും. എന്നാല്‍ ഇവരുടെ ചിന്തയും മനസ്സും പലപ്പോഴും പലസ്ഥലങ്ങളില്‍ ആയിരിക്കും. ഇത് ദാമ്പത്യത്തില്‍ വെല്ലുവിളിയാകും. പങ്കാളി പറയുന്നത് തുറന്ന മനസ്സോടെ കേള്‍ക്കാന്‍ ഇവര്‍ തയ്യാറാകണം.

ഏപ്രില്‍

ഏപ്രില്‍ മാസത്തില്‍ ജനിച്ച ആളുകള്‍ സ്വന്തം കാര്യങ്ങള്‍ ചെയ്യാന്‍ കഴിവുള്ളവരും നിശ്ചയദാര്‍ഢ്യം ഉള്ളവരും ആയിരിക്കും. വിവാഹജീവിതത്തില്‍ സ്വന്തം ആവശ്യങ്ങള്‍ക്കും താല്‍പ്പര്യങ്ങള്‍ക്കും വില കൊടുക്കുന്നവരായിരിക്കും ഇവര്‍. പങ്കാളിക്ക് അവരുടെ ഇഷ്ടങ്ങളും ലക്ഷ്യങ്ങളും നിറവേറ്റുന്നതിനുള്ള അന്തരീക്ഷം ഒരുക്കാന്‍ ഇവര്‍ക്ക് സാധിക്കും. ദാമ്പത്യത്തിലെ വ്യക്തിപരമായ വളര്‍ച്ചയ്ക്ക് വളരെയധികം വില കല്‍പ്പിക്കുന്നവരാണ് ഇവര്‍. ഇവരുടെ സ്വയം പര്യാപ്തത എടുത്തുപറയേണ്ടതാണെങ്കിലും ദാമ്പത്യത്തിലെ കൂട്ടായ്മയ്ക്കും പങ്കാളിത്തത്തിനും കൂടി പ്രാധാന്യം നല്‍കണം. തുറന്ന ആശയവിനിമയവും ആശങ്കകള്‍ പങ്കുവെക്കാനുള്ള മനസ്സും ആരോഗ്യകരമായ, സംതൃപ്തമായ ദാമ്പത്യം ഇവര്‍ക്ക് നല്‍കും.

മെയ്

മെയ് മാസത്തില്‍ ജനിച്ച ആളുകള്‍ വിവാഹജീവിതത്തില്‍ ക്ഷമയും കരുതലും കാണിക്കുന്നവരാണ്. ബന്ധങ്ങള്‍ കാത്തുസൂക്ഷിക്കാന്‍ മിടുക്കരാണ് ഇവര്‍. പങ്കാളിക്ക് സ്ഥിരതയുള്ളതും ആശ്രയിക്കാന്‍ കഴിയുന്നതുമായ അന്തരീക്ഷം വിവാഹജീവിതത്തില്‍ ഇവര്‍ ഒരുക്കും. ക്ഷമിക്കാനുള്ള കഴിവ് വെല്ലുവിളികളെ തരണം ചെയ്യാന്‍ ഇവരെ സഹായിക്കും. പങ്കാളിയെ മനസ്സിലാക്കാനും പ്രശ്‌നങ്ങളില്‍ നിന്ന് ദാമ്പത്യത്തെ സംരക്ഷിക്കാനും ഇവര്‍ക്ക് സാധിക്കും. പക്ഷേ ആവശ്യമായ മാറ്റങ്ങളോട് മുഖം തിരിക്കാതിരിക്കുക. ഇത് ദാമ്പത്യത്തിലെ വളര്‍ച്ചയെ ബാധിക്കും.

ജൂണ്‍

ജൂണ്‍ മാസത്തില്‍ ജനിച്ച ആളുകള്‍ക്ക് മികച്ച ആശയവിനിമയ ശേഷിയും സാഹചര്യങ്ങളോട് പൊരുത്തപ്പെടാനുള്ള കഴിവും ഉണ്ട്. ചിന്തകളും വികാരങ്ങളും പ്രകടിപ്പിക്കാനുള്ള കഴിവിലൂടെ ഇവര്‍ പങ്കാളിയുമായുള്ള ബന്ധം ദൃഢമാക്കും. വിട്ടുവീഴ്ചകള്‍ ചെയ്യാനും സാഹചര്യവുമായി പെട്ടെന്ന് പൊരുത്തപ്പെടാനും ഇവര്‍ തയ്യാറാകും. എന്നാല്‍ അമിതചിന്തയും പെട്ടെന്ന് വികാരങ്ങള്‍ക്ക് അടിമപ്പെടുന്നതും ഇവര്‍ക്ക് വെല്ലുവിളിയാകും. ഇത് അനാവശ്യമായ തെറ്റിദ്ധാരണകളിലേക്ക് നയിക്കും. ബന്ധങ്ങളില്‍ സുതാര്യതയും വിശ്വാസ്തതയും നിലനിര്‍ത്താന്‍ ഇവര്‍ ശ്രമിക്കണം.

ജൂലൈ

ജൂലൈ മാസത്തില്‍ ജനിച്ച ആളുകള്‍ ദാമ്പത്യത്തില്‍ വൈകാരികമായ ഗുണങ്ങള്‍ കൊണ്ടുവരാന്‍ ശ്രമിക്കുന്നവരാണ്. പങ്കാളിക്കായ് ഊഷ്മളമായ, സ്‌നേഹസമ്പന്നമായ അന്തരീക്ഷം ദാമ്പത്യത്തില്‍ ഒരുക്കാന്‍ ഇവര്‍ക്ക് സാധിക്കും. പങ്കാളിയുമായുള്ള ഇവരുടെ വൈകാരികമായ ബന്ധം ദാമ്പത്യത്തില്‍ അടുപ്പവും പരസ്പര ധാരണയും മെച്ചപ്പെടുത്തും. അതേസമയം പങ്കാളിയെ അമിതമായി ആശ്രയിക്കുന്ന സ്വഭാവവും വൈകാരിക പിന്തുണ തേടുന്ന സ്വഭാവവും കുറയ്കകുക. സ്വന്തം കാര്യങ്ങള്‍ക്ക് കൂടി പ്രാധാന്യം നല്‍കുക. തുറന്ന സംസാരവും വ്യക്തിപരമായ വളര്‍ച്ചയും പ്രോത്സാഹിപ്പിക്കുക.

ആഗസ്റ്റ്

ആഗസ്റ്റ് മാസത്തില്‍ ജനിച്ച ആളുകള്‍ ആത്മവിശ്വാസമുള്ളവരും ആത്മാര്‍ത്ഥതയോടെ കാര്യങ്ങള്‍ ചെയ്യുന്നവരും ആയിരിക്കും. പങ്കാളിക്ക് സുരക്ഷിതമായ അന്തരീക്ഷം ഇവര്‍ ദാമ്പത്യത്തില്‍ ഒരുക്കും. ഇവര്‍ റൊമാന്റിക്കും ദാമ്പത്യത്തില്‍ ആവേശവും ഊര്‍ജ്ജവും നിറയ്ക്കുന്നവരും ആയിരിക്കും. പങ്കാളിയുടെ ആവശ്യങ്ങളും അഭിപ്രായങ്ങളും മുഖവിലയ്ക്ക് എടുക്കാന്‍ ശ്രമിക്കുക.

സെപ്റ്റംബര്‍

സെപ്റ്റംബര്‍ മാസത്തില്‍ ജനിച്ച ആളുകള്‍ വളരെ വിശദമായി കാര്യങ്ങള്‍ വിലയിരുത്തുന്നവര്‍ ആണ്. ഈ സ്വഭാവം ദാമ്പത്യത്തെ ഏറെ സ്വാധീനിക്കും. യുക്തിസഹമായ പ്രശ്‌നപരിഹാരത്തിനാണ് ഇവര്‍ മുന്‍തൂക്കം നല്‍കുന്നത്. കൃത്യമായ ആസൂത്രണം ഏതൊരുകാര്യത്തിലും ഇവര്‍ക്കുണ്ടാകും. സൂക്ഷ്മമായ കാര്യങ്ങള്‍ക്കും ശ്രദ്ധ കൊടുക്കുന്ന സ്വഭാവം വീട്ടില്‍ വളരെ അച്ചടക്കത്തോടെയും സംഘടിതമാകും കാര്യങ്ങള്‍ ചെയ്യാന്‍ ഇവരെ സഹായിക്കും. എന്നാല്‍ പങ്കാളിയുടെ വൈകാരികമായ അവസ്ഥകളും ഓരോ നിമിഷങ്ങളിലെ ആനന്ദവും കാണാതെ പോകരുത്. സൂക്ഷ്മമായ കാര്യങ്ങള്‍ക്ക് ശ്രദ്ധ നല്‍കുന്ന സ്വഭാവം കാര്യങ്ങള്‍ മൊത്തത്തില്‍ നോക്കിക്കാണാനുള്ള ഇവരുടെ കഴിവിനെ ബാധിക്കും. അപൂര്‍ണ്ണതകളെ അംഗീകരിക്കാനും ആകസ്മികങ്ങളെ ചേര്‍ത്തുപിടിക്കാനും ശ്രമിക്കണം.

ഒക്ടോബര്‍

ഒക്ടോബര്‍ മാസത്തില്‍ ജനിച്ച ആളുകള്‍ ദാമ്പത്യത്തില്‍ ഐക്യവും നയതന്ത്രവും കൊണ്ടുവരുന്നവര്‍ ആയിരിക്കും. ബാലന്‍സ്ഡ് ആയ, സമാധാനപരമായ ബന്ധങ്ങള്‍ ആണ് ഇവര്‍ ആഗ്രഹിക്കുന്നത്. നയതന്ത്രപരമായ സ്വഭാവത്തിലൂടെ പ്രശ്‌നങ്ങള്‍ എളുപ്പത്തില്‍ പരിഹരിക്കാനും ഫലപ്രദമായ പരിഹാരങ്ങള്‍ മുന്നോട്ട് കൊണ്ടുവരാനും ഇവര്‍ക്ക് സാധിക്കും. പക്ഷേ തുറന്നുപറച്ചിലുകളെ അവഗണിക്കാതിരിക്കുക. പ്രശ്‌നങ്ങള്‍ പരിഹരിച്ചുപോകുക. തുറന്ന ആശയവിനിമയ അന്തരീക്ഷം സാധ്യമാക്കുക.

നവംബര്‍

നവംബര്‍ മാസത്തില്‍ ജനിച്ച ആളുകള്‍ പങ്കാളിയോട് വിധേയത്വവും പാഷനും ഉള്ളവരായിരിക്കും. പങ്കാളിയോടുള്ള അതുല്യമായ ആത്മാര്‍ത്ഥതയാണ് ഇവരുടെ ബന്ധങ്ങളെ ശക്തമാക്കുന്നത്. വിശ്വാസ്യതയ്ക്കും വിധേയത്വത്തിനുമാണ് ഇവര്‍ പ്രാധാന്യം നല്‍കുന്നത്. പക്ഷേ അസൂയയും പൊസസീവ്‌നെസ്സും കുറയ്ക്കണം. ഇത് ബന്ധത്തിന്റെ കെട്ടുറപ്പ് തകര്‍ക്കും.

ഡിസംബര്‍

ഡിസംബര്‍ മാസത്തില്‍ ജനിച്ച ആളുകള്‍ വിവാഹജീവിതത്തെ ആവേശത്തോടെയും സാഹസികതയോടെയും കാണുന്നവരാണ്. പുതിയ അനുഭവങ്ങളിലൂടെ വിവാഹത്തെ മുന്നോട്ട് കൊണ്ടുപോകാനും വളരാനും പങ്കാളിക്കൊപ്പം പുതിയ കാര്യങ്ങളെ പുല്‍കാനും ഇവര്‍ തയ്യാറാകും. ഇവരുടെ ആവേശവും കൗതുകവും വിവാഹജീവിതത്തിന് ഊര്‍ജം പകരും. അതേസമയം ദാമ്പത്യത്തിന് സ്ഥിരത നല്‍കാന്‍ ഇവര്‍ ശ്രമിക്കണം.

Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്‌കൈ ഇത് സ്ഥിരീകരിക്കുന്നില്ല.

The image used in the story is AI-generated

X
Desktop Bottom Promotion