Latest Updates
-
ഭക്ഷണത്തിന് ശേഷം ഏലക്കായ ചവക്കുന്ന ശീലമുണ്ടോ? നിങ്ങളറിയാതെ നിങ്ങള്‍ക്ക് ലഭിക്കുന്നത് ഇതെല്ലാം -
നേട്ടങ്ങളെത്തും കടല്‍ പോലെ, മേടം മുതല്‍ മീനം വരെ 12 രാശിക്കാര്‍ക്കും സമ്പൂര്‍ണ വാരഫലം: നിങ്ങള്‍ക്കെങ്ങനെ? -
Rashiphalam: ആഴ്ചാവസാനത്തില്‍ മേടം മുതല്‍ മീനം വരെ 12 രാശിക്കാര്‍ക്കും എപ്രകാരമാണ് ഫലങ്ങള്‍ -
Rashiphalam: ഇന്ന് ഗജകേസരി രാജയോഗം, നേട്ടങ്ങളില്‍ ഇവര്‍ മുന്നില്‍: അറിയാം 12 രാശിക്കും സമ്പൂര്‍ണഫലം -
സമ്പൂര്‍ണ ന്യൂമറോളജിഫലം: അറിയാം നിങ്ങളുടെ ഭാഗ്യവും നിര്‍ഭാഗ്യവും ഈ ആഴ്ചയില്‍ എപ്രകാരമെന്ന് -
ഡ്രാഗണ്‍ ഫ്രൂട്ട് നിസ്സാരമല്ല: ഹൃദയം വരെ സുരക്ഷിതമാക്കും, ഗുണങ്ങളില്‍ അതികേമന്‍ -
ശനിയും ചൊവ്വയും ചേരുമ്പോള്‍ ആഢംബരവും സമ്പത്തും ക്ഷണിക്കാതെ വന്നു ചേരും ഈ രാശിക്കാര്‍ക്ക് -
ഈദ് ആശംസകള്‍ പ്രിയപ്പെട്ടവര്‍ക്ക്: പുണ്യമാസത്തിന്റെ ചെറിയ പെരുന്നാള്‍ ആശംസകളറിയിക്കാം -
54 മണിക്കൂറോളം നീണ്ടുനില്‍ക്കും ഗജകേസരിയോഗം: മാര്‍ച്ച് 26 മുതല്‍ 3 രാശിക്കാര്‍ക്കാണ് അനുഭവത്തില്‍ മാറ്റങ്ങള്‍ -
ബ്രൗണ്റൈസിനേക്കാള് കൂടുതലാണ് ഇവയില്‍ ഫൈബര്‍: ദഹനത്തിനൊപ്പം ഊര്‍ജ്ജവും പ്രദാനം ചെയ്യും
ഈ കണ്ടകശനി കൊണ്ടേ പോവൂ: കൂടെ ഏഴരശനിയും, ഈ നാളുകാര്‍ കരുതിയിരിക്കാം
കണ്ടകശനിയും ഏഴരശനിയും ദോഷങ്ങള്‍ വളരെയധികം നല്‍കുന്ന ശനിമാറ്റങ്ങളാണ് എന്ന് നമുക്കറിയാം. ശനി എന്ന് പറയുമ്പോള്‍ തന്നെ അത് ദോഷഫലങ്ങള്‍ നല്‍കുന്ന ഗ്രഹമാണെന്നാണ് പൊതുവേ ധാരണ. എന്നാല്‍ നമ്മുടെ കര്‍മ്മത്തിന് അനുസരിച്ച് ഫലം നല്‍കുന്ന ഗ്രഹമാണ് ശനി എന്നതാണ് സത്യം. അതുകൊണ്ട് തന്നെയാണ് കര്‍മ്മദാതാവ് എന്ന് ശനിയെ കണക്കാക്കുന്നതും. ശനി ഒരു രാശിയില്‍ രണ്ടര വര്‍ഷത്തോളം സമയമാണ് സ്ഥിതി ചെയ്യുന്നത്. അതുകൊണ്ട് തന്നെ ഈ സമയമത്രയും ശനി ബലവാനാണെങ്കില്‍ ഗുണഫലങ്ങളും ദോഷസ്ഥാനത്താണെങ്കിലും ദോഷഫലങ്ങളും അനുഭവിക്കേണ്ടി വരുന്നു.
എന്നാല്‍ ശനിയുടെ വക്രഗതി സഞ്ചാരത്തിന് ശേഷം ചില നക്ഷത്രക്കാരില്‍ കണ്ടകശനിയും ഏഴരശനിയും നിലനില്‍ക്കുന്നുണ്ട്. ഇത് ഏതൊക്കെ നക്ഷത്രക്കാര്‍ക്കാണ് കൂടുതല്‍ ദോഷം നല്‍കുന്നത് എന്നതിനെക്കുറിച്ച് പലര്‍ക്കും അറിയില്ല. എന്തൊക്കെയാണ് ഇതില്‍ ശ്രദ്ധിക്കേണ്ടവര്‍ ഏതൊക്കെ നക്ഷത്രക്കാരിലാണ് ശനി അതിന്റെ കഠിനദോഷം വിതക്കുന്നത് എന്നതിനെക്കുറിച്ച് നമുക്ക് വായിക്കാം.

ഇടവക്കൂറ് (കാർത്തിക 3/4, രോഹിണി, മകയിരം 1/2):
ഇടവക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്കും വളരെയധികം ദോഷങ്ങളാണ് ശനി നല്‍കുന്നത്. കാരണം ഇവരുടെ പത്താം ഭാവത്തിലാണ് ശനിയുടെ സ്ഥാനം. കര്‍മ്മരംഗത്ത് ഒട്ടും പ്രതീക്ഷിക്കാത്ത തരത്തിലുള്ള മാറ്റങ്ങള്‍ സംഭവിക്കുന്നു. കൂടാതെ അലച്ചിലും ബുദ്ധിമുട്ടുകളും വിടാതെ പിന്തുടരുന്നു. ജീവിതം തന്നെ വെറുത്ത് പോവുന്ന അവസ്ഥയാണ് പലര്‍ക്കും ഉണ്ടാവുന്നത്. അത്രയധികം പ്രതിസന്ധികളാണ് ഇടവക്കൂറുകാര്‍ക്ക് ശനി നല്‍കുന്നത്. ജോലി നഷ്ടപ്പെടുന്ന ഘട്ടത്തിലേക്ക് വരെ കാര്യങ്ങളെത്തും.
ചിങ്ങക്കൂറ് (മകം, പൂരം, ഉത്രം 1/4)
ചിങ്ങക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്കും അതികഠിനമായ ദോഷങ്ങളാണ് ശനി നല്‍കുന്നത്. ഇവര്‍ക്ക് പലപ്പോഴും പങ്കാളിയുമായി വരെ പ്രതിസന്ധികള്‍ ഉണ്ടാവാം. ബന്ധങ്ങള്‍ തകരുന്നതിലേക്ക് വരെ കാര്യങ്ങളെത്താം. കാരണം ഇവരുടെ ഏഴാം ഭാവത്തിലാണ് ശനി സ്ഥിതി ചെയ്യുന്നത്. അത് മാത്രമല്ല ദാമ്പത്യത്തില്‍ എന്നന്നേക്കുമായി പല കല്ലുകടികളും ഉണ്ടാവാം. നിങ്ങളെക്കുറിച്ച് പല വിധത്തിലുള്ള ആരോപണങ്ങളും മറ്റും കേള്‍ക്കേണ്ടി വരുന്നത് ദാമ്പത്യത്തില്‍ പ്രശ്‌നങ്ങളുണ്ടാക്കാം.
വൃശ്ചികക്കൂറ് (വിശാഖം 1/4,അനിഴം, തൃക്കേട്ട)
വൃശ്ചികക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് അവരുടെ നാലാം ഭാവത്തിലാണ് ശനിയുടെ സ്ഥാനം വരുന്നത്. ഇത് നിങ്ങളുടെ ജീവിതത്തിലെ ഏറ്റവും വലിയ ദുരിതത്തിലൂടെയാണ് കടന്ന് പോവുന്നത്. നിങ്ങളുടെ ശനിദോഷം അമ്മക്ക് വരെ ദു:ഖദുരിതങ്ങള്‍ നല്‍കുന്ന അവസ്ഥയുണ്ടാവുന്നു. പണം ധാരാളം ചിലവാക്കുന്നതിനും വാഹന ഉപയോഗത്തില്‍ പ്രതിസന്ധികളും അപകടങ്ങളും ഉണ്ടാവുന്നതിലേക്കും കാര്യങ്ങളെത്തുന്നു.
മകരക്കൂറ് ( ഉത്രാടം3/4, തിരുവോണം ,അവിട്ടം1/2)
മകരക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് അവരുടെ രണ്ടാം ഭാവത്തിലൂടെയാണ് ശനിയുടെ സഞ്ചാരം നടക്കുന്നത്. അതുകൊണ്ട് തന്നെ സാമ്പത്തികമായി ഒട്ടും പ്രതീക്ഷിക്കാത്ത തരത്തിലേക്കാണ് കാര്യങ്ങളെത്തുന്നത്. പലപ്പോഴും നിങ്ങള്‍ക്ക് പണത്തിന് കടുത്ത ബുദ്ധിമുട്ടുകള്‍ അനുഭവിക്കേണ്ടി വരുന്നു. കൂടാതെ പഠന വിഷയങ്ങളില്‍ പോലും പ്രശ്‌നങ്ങളും മടിയും തോല്‍വിയും ഉണ്ടാവുന്നതിനുള്ള സാധ്യതയുണ്ട്. ഇത്തരം കാര്യങ്ങളെല്ലാം ശനിയുടെ ദോഷഫലങ്ങള്‍ മൂലം സംഭവിക്കുന്നതാണ്.
കുംഭക്കൂറ് (അവിട്ടം1/2, ചതയം, പൂരുരുട്ടാതി 3/4)
കുംഭക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് അവരുടെ ലഗ്നത്തിലാണ് ശനിയുടെ സഞ്ചാരം വരുന്നത്. അത് പല വിധത്തിലും സാമ്പത്തിക പ്രയാസങ്ങള്‍ ജീവിതത്തില്‍ സൃഷ്ടിക്കുന്നു. കൂടാതെ ദുരിതങ്ങളും ദു:ഖങ്ങളും നല്‍കുകയും ചെയ്യുന്നു. ഏത് കാര്യം ചെയ്യുമ്പോഴും അതിനെല്ലാം തന്നെ തടസ്സങ്ങളും ഈ സമയം ഉണ്ടാവുന്നു. ജീവിതത്തിലെ പ്രതിസന്ധികള്‍ക്ക് പരിഹാരം കാണുന്നതിന് സാധിക്കാതെ വരുന്ന അവസ്ഥ പോലും നിങ്ങള്‍ക്ക് ഉണ്ടാവുന്ന സമയം കൂടിയാണ് ഇത്.
മീനക്കൂറ് ( പൂരുട്ടാതി1/4, ഉത്തൃട്ടാതി, രേവതി)
മീനക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് അവരുടെ പന്ത്രണ്ടാം ഭാവത്തിലാണ് ശനി ഫലങ്ങള്‍ നല്‍കുന്നത്. സാമ്പത്തികമായി നിങ്ങളെ പാപ്പരാക്കുന്ന പല കാര്യങ്ങളും നടക്കുന്നു എന്ന് മാത്രമല്ല പലപ്പോഴും ജീവിതത്തിലെ എല്ലാ പ്രശ്‌നങ്ങളും ആരംഭിക്കുന്ന സമയം കൂടിയാണ്. പലപ്പോഴും ചിലവുകള്‍ വര്‍ദ്ധിക്കുന്നതിന്റെ ഫലമായി സാമ്പത്തിക അടിത്തറ ഇളകുന്നു. യാത്ര നടത്തുമ്പോള്‍ വളരെയധികം ശ്രദ്ധിക്കണം. അനാവശ്യമായ കാര്യങ്ങള്‍ക്കായി പണം ചിലവാക്കുന്നതിനും പ്രവണത കൂടുതലായിരിക്കും.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന രത്‌നക്കല്ലുകളുടെ ഗുണങ്ങള്‍ പരമ്പരാഗത വിശ്വാസങ്ങളെയും ജ്യോതിഷ രീതികളെയും അടിസ്ഥാനമാക്കിയുള്ളത് മാത്രമാണ്. ഓരോ വ്യക്തിക്കും ഫലങ്ങള്‍ വ്യത്യസ്തമായിരിക്കും. ജ്യോതിഷസംബന്ധമായ ആവശ്യങ്ങള്‍ക്കായി ഇവ ഉപയോഗിക്കുന്നതിന് മുന്‍പായി വിദഗ്ധനേയോ അല്ലെങ്കില്‍ ജ്യോതിഷിയേയോ സമീപിക്കേണ്ടതാണ്. ഇതിലുള്ള ഉള്ളടക്കങ്ങള്‍ വിവരം കൈമാറുക എന്ന ഉദ്ദേശ്യത്തോടെ മാത്രമുള്ളതാണ്. ഇത് പ്രൊഫഷണല്‍ ഉപദേശമായി കണക്കാക്കരുത്.



Click it and Unblock the Notifications