Latest Updates
-
ഡൽഹിയിൽ പൊടിക്കാറ്റും ഈർപ്പവും; ചർമ്മം സുരക്ഷിതമാക്കാൻ ഈ ചെറിയ മാറ്റങ്ങൾ മതി! -
കത്തുന്ന വെയിലിൽ പോക്കറ്റിൽ ഉള്ളി വെച്ചാൽ രക്ഷയുണ്ടോ? ഈ അബദ്ധങ്ങൾ ഒഴിവാക്കി വേനൽക്കാലത്തെ നേരിടാം -
കടുത്ത ചൂടിൽ വർക്കൗട്ട് ചെയ്യുന്നത് അപകടമോ? സുരക്ഷിതമായി വ്യായാമം ചെയ്യാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ! -
വണ്ണം കുറയ്ക്കാനും പിസിഒഎസ് മാറ്റാനും ഇനി കുറഞ്ഞ ചിലവിൽ; വിപണിയിലെ ഈ മാറ്റം ശ്രദ്ധിക്കൂ -
വണ്ണം കുറയ്ക്കാൻ GLP-1 മരുന്നുകൾ തേടുകയാണോ? ഈ കാര്യങ്ങൾ അറിഞ്ഞില്ലെങ്കിൽ പണി പാളും! -
കത്തുന്ന വെയിലിൽ ചർമ്മം കരിഞ്ഞുപോകുമോ? ഈ സ്മാർട്ട് ടിപ്സുകൾ പരീക്ഷിച്ചാൽ തിളക്കം നിലനിർത്താം! -
കാൻ റെഡ് കാർപെറ്റിൽ തിളങ്ങാൻ താരങ്ങൾ പയറ്റുന്ന ആ 'ലാസ്റ്റ് മിനിറ്റ്' വിദ്യ; ഞെട്ടിക്കുന്ന രഹസ്യങ്ങൾ ഇതാ! -
അവിട്ടം നക്ഷത്രത്തിലേക്ക് ചന്ദ്രൻ: സാമ്പത്തിക ഉയർച്ചയും ഭാഗ്യവും തേടിയെത്തുന്നു, ഈ രാശിക്കാർക്ക് ഇന്ന് സുവർണ്ണാവസരം! -
വൻ സാമ്പത്തിക നേട്ടത്തിന് ഇന്ദ്രയോഗം; മെയ് 11-ന് ഈ കാര്യങ്ങൾ ശ്രദ്ധിച്ചാൽ ഭാഗ്യം കൂടെയുണ്ടാകും! -
മെയ് 11: കരിയറിൽ വൻ കുതിപ്പും സാമ്പത്തിക നേട്ടവും; ഭാഗ്യം കൂടെയുള്ള ആ 3 രാശികൾ ഇവയാണ്
മന:സുഖം, ബുദ്ധി, സമ്പത്ത്, കേമദ്രുമയോഗം ജീവിതം നശിപ്പിക്കും: നിങ്ങള്‍ക്കുണ്ടോ ഈ യോഗം
ജ്യോതിഷ പ്രകാരം ഓരോരുത്തരുടേയും ജാതകത്തില്‍ ഓരോ തരത്തിലുള്ള യോഗങ്ങള്‍ ഉണ്ടായിരിക്കും. ഇതില്‍ ഏറ്റവും ദോഷകരമായ ഫലങ്ങള്‍ നല്‍കുന്നതാണ് കേമദ്രുമയോഗം. ഈ യോഗം നിങ്ങളുടെ ജീവിതത്തെ വളരെയധികം ദോഷങ്ങളിലേക്ക് എത്തിക്കുന്നു. ഈ യോഗം എന്ന് പറയുന്നത് ദാരിദ്ര്യ ദു:ഖങ്ങള്‍ അനുഭവിക്കുന്നതിനുള്ള യോഗമാണ്. ഇവര്‍ക്ക് ജീവിതത്തില്‍ ഒരിക്കലും പുരോഗതി ലഭിക്കുകയില്ല. പല വിധത്തിലുള്ള ദു:ഖങ്ങള്‍ ഇവരെ ഇങ്ങോട്ട് തേടിയെത്തുന്നു. ജീവിതത്തില്‍ സമാധാനക്കേടും ദാരിദ്ര്യവും പ്രശ്നങ്ങളും എപ്പോഴും ഉണ്ടാവുന്നു.
ചിന്തിക്കാന്‍ പോലും പറ്റാത്ത തരത്തിലുള്ള ദോഷഫലങ്ങളാണ് കേമദ്രുമയോഗം നല്‍കുന്നത്. ആര്‍ക്കാണോ കേമദ്രുമ യോഗം ഉള്ളത് അവരുടെ മാതാവ്, മനസ്സുഖം, ബുദ്ധി, സമ്പത്ത് എന്നിവയെ എല്ലാം തന്നെ ഈ യോഗം ബാധിക്കുന്നു. പലപ്പോഴും ഇത്തരത്തിലുള്ള ഒരു യോഗത്തെക്കുറിച്ച് ജാതകത്തില്‍ കൃത്യമായി രേഖപ്പെടുത്തുന്നു. ജാതക ദോഷം വര്‍ദ്ധിക്കുന്നതിന്റെ ഫലമായാണ് ഇത്തരം മാറ്റങ്ങള്‍ ഉണ്ടാവുന്നത്. കേമദ്രുമയോഗത്തെക്കുറിച്ച് കൂടുതല്‍ അറിയാം.

പൂര്‍ണ പരിഹാരമില്ല
കേമദ്രുമയോഗത്തെ ഇല്ലാതാക്കുന്നതിന് വേണ്ടി പലപ്പോഴും പൂര്‍ണ പരിഹാരം എന്ന നിലക്ക് നാം പല കാര്യങ്ങളും ചെയ്യുന്നു. എന്നാല്‍ ഇതിന് ഒരിക്കലും പൂര്‍ണ പരിഹാരം സാധ്യമല്ല എന്നുള്ളതാണ് സത്യം. എന്നാല്‍ ദോഷഫലങ്ങളുടെ തീവ്രത കുറക്കാന്‍ നമുക്ക് സാധിക്കുന്നു. ജാതകത്തില്‍ എങ്ങനെയാണ് ഇത്തരം യോഗത്തെ കണ്ടെത്തുക എന്നുള്ളത് ആണ് ആദ്യം നോക്കേണ്ടത്. ഗ്രഹങ്ങളുടെ സ്ഥാനത്തിന് അനുസരിച്ചാണ് ഇത്തരം ദോഷങ്ങളുണ്ടാവുന്നത്.
ജാതകത്തില്‍ ദോഷയോഗം
ഒരു വ്യക്തിയുടെ ജാതകത്തില്‍ ചന്ദ്രന്റെ സ്ഥാനം രാശിയുടെ രണ്ടാം ഭാവത്തിലും പന്ത്രണ്ടാം ഭാവത്തില്‍ മറ്റൊരു ഗ്രഹവും നില്‍ക്കാത്ത അവസ്ഥയുണ്ടെങ്കില്‍ അവര്‍ക്ക് കേമദ്രുമയോഗംം അനുഭവിക്കാന്‍ യോഗമുണ്ടെന്ന് മനസ്സിലാക്കാം. എന്നാല്‍ ചന്ദ്രന്റെ ഇരുവശത്തും ഗ്രഹങ്ങള്‍ ഇല്ലാത്ത അവസ്ഥയും ഇത് കൂടാതെ ചന്ദ്രന്റെ 1,4,7,10 എന്നീ രാശികളില് സൂര്യന് ഒഴിച്ചുള്ള മറ്റേതെങ്കിലും ഗ്രഹവും സ്ഥിതി ചെയ്യുന്നതെങ്കില്‍ ഇവരെ ഈ ദോഷയോഗം ബാധിക്കുകയില്ല.
കേമദ്രുമ യോഗം ബാധിക്കുന്നത് ഇപ്രകാരം
ഒരു മനുഷ്യന്റെ മാനസികാവസ്ഥയെയാണ് കേമദ്രുമയോഗം ബാധിക്കുന്നത്. ഏറ്റവും ശക്തിയേറിയ യോഗങ്ങളില്‍ ഒന്നാണ് കേമദ്രുമയോഗം എന്ന് പറയുന്നത്. പക്ഷേ ചിലപ്പോഴെങ്കിലും ദോഷത്തോടൊപ്പം തന്നെ ഒരു വ്യക്തിയില്‍ ഗുണപ്രദമായ കാര്യങ്ങള്‍ക്കും പലപ്പോഴും കേമദ്രുമ യോഗം സഹായിക്കുന്നുണ്ട്. കേമദ്രുമ യോഗത്തിന്റെ അവസ്ഥ പലപ്പോഴും മനസ്സിനെയാണ് ആദ്യം ബാധിക്കുന്നത്.
മാനസിക സമ്മര്‍ദ്ദം
ഒരു വ്യക്തിയില്‍ മാനസികമായി കഠിനാവസ്ഥകള് വന്നു കൊണ്ടിരിക്കും ഇത് മാത്രമല്ല മാനസികമായി തളര്‍ച്ചയും ഇവരില്‍ ഉണ്ടാവുന്നു. പക്ഷേ ഇതിന് പരിഹാരം കാണുന്നതിന് വേണ്ടി എപ്പോഴും നല്ല ചിന്തകളും പോസിറ്റീവ് ഫലമുള്ള ചിന്തകളും ചെയ്യുന്നതിന് ശ്രദ്ധിക്കണം. കൂടാതെ പോസിറ്റീവ് ഊര്‍്ജം നിറക്കുന്നതിനും ശ്രദ്ധിക്കണം. മെഡിറ്റേഷന്‍, പ്രാര്‍ത്ഥന പ്രാര്‍ത്ഥന പോലുള്ളവയില്‍ ശ്രദ്ധ കേന്ദ്രീകരിക്കാവുന്നതാണ്. ഇതെല്ലാം മനസ്സിന് പോസിറ്റീവ് ഊര്‍ജ്ജം നല്‍കുന്നുണ്ട്.
പൂര്‍വ്വജന്മവും യോഗങ്ങളും
പൂര്‍വ്വ ജന്മവുമായി ബന്ധപ്പെട്ടാണ് പല യോഗങ്ങളും നമ്മുടെ ജാതകത്തില്‍ സ്ഥിതി ചെയ്യുന്നതെ എന്നാണ് നമ്മുടെ വിശ്വാസം. ഒരു വ്യക്തിയുടെ പൂര്‍വ്വ ജന്മത്തില് ഉണ്ടാവുന്ന കര്‍മ്മഫലങ്ങളാണ് അവരുടെ ജന്മശേഷം അനുഭവിക്കേണ്ടി വരുന്നത്. അതുകൊണ്ട് തന്നെ പാപം ചെയ്ത കര്‍മ്മത്തിന്റെ ഫലം ഈ ജന്മത്തില് അനുഭവിക്കുകയാണ് കേമദ്രുമ യോഗത്തിലൂടെ എന്നും പറയുന്നു.
രാജാവിനെപ്പോലെ ജീവിതം
രാജകുടുംബത്തില്‍ ജനിച്ചവരാണെങ്കില്‍ പോലും കേമദ്രുമ യോഗം നിങ്ങളുടെ ജാതകത്തിലെങ്കില്‍ ദരിദ്രജീവിതം നയിക്കുന്നതിലേക്ക് എത്തുന്നു. അത് മാത്രമല്ല നല്ല കുടുംബ ജീവിതവും ഇത്തരം ജാതകക്കാരന് വാഴുകയില്ല. ജീവിതത്തില്‍ എപ്പോഴും പ്രശ്നങ്ങളും വെല്ലുവിളികളും ആണ് ഇവര്‍ നേരിടേണ്ടി വരുന്നത്. പലപ്പോഴും നീചപ്രവൃത്തികളില്‍ അറിയാതെ പോലും ഇവര്‍ ചെയ്ത് പോവുന്നു.
ശ്രദ്ധിക്കേണ്ടത് എന്തെല്ലാം?
നിങ്ങളുടെ ജാതകത്തില്‍ കേമദ്രുമയോഗം ഉണ്ടെങ്കില്‍ ചൂതാട്ടം, വാതുവെപ്പ്, ലോട്ടറി, എന്നീ കാര്യങ്ങളില്‍ നിങ്ങള്‍ പെടുന്നു. ഇത് പലപ്പോഴും നിങ്ങളെ ദാരിദ്ര്യത്തില്‍ നിന്ന് കൂടുതല്‍ ദാരിദ്ര്യത്തിലേക്ക് എത്തിക്കുന്നു. ദോഷവശങ്ങളെ കുറക്കുന്നതിന് വേണ്ടി നിങ്ങള്‍ അതുകൊണ്ട് തന്നെ വളരെയധികം ശ്രദ്ധിക്കണം. മാത്രമല്ല ഇവര്‍ എപ്പോഴും ഒറ്റപ്പെട്ട് ജീവിക്കാന്‍ ഇഷ്ടപ്പെടുന്നവര്‍ ആയിരിക്കും.
പരിഹാരങ്ങള്‍ ഇങ്ങനെ
കേമദ്രുമ യോഗം ഉള്ളവര്‍ ദോഷപരിഹാരങ്ങള്‍ ചെയ്യുന്നതിന് എപ്പോഴും ശ്രദ്ധിക്കണം. അതിനായി ഉപവാസം എടുക്കാവുന്നതാണ്. പൗര്‍ണമിയും തിങ്കളാഴ്ചയും ചേര്‍ന്ന് വരുന്ന ദിവസമാണ് ഉപവാസം അനുഷ്ഠിക്കാന്‍ ഏറ്റവും ഉത്തമം. ഇത് നിങ്ങളുടെ ദോഷത്തിന് കാഠിന്യം കുറക്കുന്നതോടൊപ്പം തന്നെ ജീവിതത്തില്‍ ശ്രേഷ്ഠഫലങ്ങളും കൊണ്ട് വരുന്നു.
പഞ്ചാക്ഷരി മന്ത്രം
പഞ്ചാക്ഷരി മന്ത്രം ജപിച്ച് ശിവനെ പ്രാര്ത്ഥിക്കുന്നതിലൂടേയും കേമദ്രുമയോഗ ദോഷങ്ങള്‍ തീരുന്നു. ദിവസവും രുദ്രാക്ഷമെടുത്ത് നൂറ്റി എട്ട് തവണ ഓം നമശിവായ എന്ന മന്ത്രം ഉരുക്കഴിക്കുക. മാത്രമല്ല ശിവനേയും പാര്‍വ്വതിയേയും ആരാധിക്കുകയും ചെയ്യുക. കൂടാതെ എല്ലാ ദിവസവും അമ്മയുടെ അനുഗ്രഹം വാങ്ങിക്കുന്നതിന് ശ്രദ്ധിക്കുക. അത് നിങ്ങളുടെ ദോഷത്തിന്റെ കാഠിന്യം കുറക്കുകയും ഗുണഫലങ്ങള്‍ വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നതിന് സഹായിക്കുന്നു.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന രത്നക്കല്ലുകളുടെ ഗുണങ്ങള്‍ പരമ്പരാഗത വിശ്വാസങ്ങളെയും ജ്യോതിഷ രീതികളെയും അടിസ്ഥാനമാക്കിയുള്ളത് മാത്രമാണ്. ഓരോ വ്യക്തിക്കും ഫലങ്ങള്‍ വ്യത്യസ്തമായിരിക്കും. ജ്യോതിഷസംബന്ധമായ ആവശ്യങ്ങള്‍ക്കായി ഇവ ഉപയോഗിക്കുന്നതിന് മുന്‍പായി വിദഗ്ധനേയോ അല്ലെങ്കില്‍ ജ്യോതിഷിയേയോ സമീപിക്കേണ്ടതാണ്. ഇതിലുള്ള ഉള്ളടക്കങ്ങള്‍ വിവരം കൈമാറുക എന്ന ഉദ്ദേശ്യത്തോടെ മാത്രമുള്ളതാണ്. ഇത് പ്രൊഫഷണല്‍ ഉപദേശമായി കണക്കാക്കരുത്.



Click it and Unblock the Notifications