Latest Updates
-
2026 സെപ്റ്റംബർ 11: പുതിയ കാര്യങ്ങൾ തുടങ്ങും മുൻപ് ഇന്നത്തെ രാഹുകാല സമയം ശ്രദ്ധിക്കൂ -
സ്വർണ്ണവിലയിൽ മാറ്റം: കേരളത്തിൽ ഇന്ന് സ്വർണ്ണം വാങ്ങുന്നവർ ഈ കാര്യങ്ങൾ ശ്രദ്ധിക്കണം -
സെപ്റ്റംബർ 11: ഇന്നത്തെ ശുഭമുഹൂർത്തങ്ങൾ അറിയാം; ഈ സമയങ്ങളിൽ കാര്യങ്ങൾ ചെയ്താൽ വിജയം ഉറപ്പ്! -
കത്തുന്ന വെയിൽ, ചർമ്മത്തിന് പൊള്ളലേൽക്കാം; ഇന്ന് ഉച്ചയ്ക്ക് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
ഗണേശ ചതുർത്ഥി 2026: വിഗ്രഹം വീട്ടിൽ വെക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; പൂജാ മുഹൂർത്തം അറിയാം -
ഐഫോൺ 18 പ്രോ ഇന്ത്യയിൽ; പ്രീ-ഓർഡർ നാളെ, വിലയും ഓഫറുകളും അറിയാൻ വൈകരുത് -
2026 സെപ്റ്റംബർ 11: ഇന്നത്തെ ഗുളികകാലവും യമകണ്ഡവും അറിയാം; പ്രധാന നഗരങ്ങളിലെ സമയക്രമം ഇതാ! -
ഡൽഹിയിൽ ബ്രിക്സ് ഉച്ചകോടി: ഗതാഗത നിയന്ത്രണങ്ങൾ ഇങ്ങനെ; യാത്രക്കാർ അറിയേണ്ട പ്രധാന വിവരങ്ങൾ -
സെപ്റ്റംബർ 14-ന് ആകാശത്ത് വിസ്മയം! ചന്ദ്രനും ശുക്രനും ഒന്നിക്കുന്ന അപൂർവ കാഴ്ച കാണാൻ തയ്യാറാണോ? -
മഴക്കാലത്ത് ചർമ്മം ചൊറിയുന്നുണ്ടോ? യെല്ലോ അലർട്ട് ജില്ലകളിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ
ദാരിദ്ര്യ ദു:ഖങ്ങള്‍ വിടാതെ പിന്തുടരും, മന:സുഖം, സമ്പത്ത് എന്നിവ കുറയും: കേമദ്രുമയോഗമുള്ളവര് സൂക്ഷിക്കുക
കേമദ്രുമ യോഗം പലപ്പോഴും ദാരിദ്ര്യത്തിലേക്ക് ഒരു വ്യക്തിയെ തള്ളി വിടുന്നു. അതിന്റെ ഫലമായി ആ വ്യക്തിയുടെ ജീവിതത്തില്‍ ഒരിക്കലും സന്തോഷമോ നേട്ടങ്ങളോ ഉണ്ടാവുന്നില്ല. ജാതകത്തില്‍ കേമദ്രുമയോഗമുള്ള വ്യക്തിക്ക് ജീവിതത്തില്‍ ഒരിക്കലും മേല്‍ഗതി ഉണ്ടാവുകയില്ല. മാത്രമല്ല ഏറ്റവും കൂടുതല്‍ കഷ്ടപ്പെടുത്തുന്ന ഒരു യോഗമാണ് ഇത് . പലപ്പോഴും നമ്മുടെ ചിന്തയ്ക്ക് അതീതമായ ദോഷഫലമാണ് ഇത് വഴി ഉണ്ടാവുന്നത്. അതുകൊണ്ട് തന്നെ ജീവിതത്തില്‍ വളരെയധികം പ്രതിസന്ധികള്‍ ഇതിന്റെ ഫലമായി പലരും അനുഭവിക്കേണ്ടി വരുന്നു.
ആരുടെ ജാതകത്തിലാണോ കേമദ്രുമയോഗം ഉള്ളത് അവരുടെ സാമ്പത്തിക സ്ഥിതിയും, ബുദ്ധിയും, സന്തോഷവും എല്ലാം നഷ്ടപ്പെടുന്നു. ഇത് ജാതകത്തില്‍ തിരിച്ചറിഞ്ഞാല്‍ അതിനുള്ള പരിഹാരം തേടേണ്ടത് അനിവാര്യമാണ്. എന്താണ് കേമദ്രുമയോഗം, എന്തൊക്കെയാണ് ശ്രദ്ധിക്കേണ്ടത്, എന്താണ് പരിഹാരം എന്നത് വളരെയധികം ശ്രദ്ധേയമായ കാര്യമാണ്. ദാരിദ്ര്യദു:ഖത്താല്‍ നിങ്ങളുടെ ജീവിതം തന്നെ പ്രതിസന്ധിയിലാവും. കൂടുതല്‍ അറിയാന്‍ വായിക്കൂ.

പൂര്‍ണ പരിഹാരം
കേമദ്രുമയോഗമുള്ള ഒരു വ്യക്തിക്ക് അവരുടെ ജീവിതത്തില്‍ ഒരിക്കലും പൂര്‍ണമായ പരിഹാരം സാധ്യമല്ല എന്നതാണ് ആദ്യത്തെ കാര്യം. മാത്രമല്ല നമ്മുടെ ജീവിതത്തിലൂടേയും കര്‍മ്മത്തിലൂടേയും ദോഷഫലങ്ങളെ കുറയ്ക്കുക എന്നതാണ് ചെയ്യാന്‍ സാധിക്കുന്ന കാര്യം. യോഗം തിരിച്ചറിഞ്ഞ ശേഷം അതിന് വേണ്ടി പ്രവര്‍ത്തിക്കുക അതിനെ പ്രതിരോധിക്കുക എന്നതാണ് പ്രധാന കാര്യം.
എങ്ങനെ കേമദ്രുമയോഗം മനസ്സിലാക്കാം?
എപ്രകാരം ഒരു വ്യക്തിയുടെ ജീവിതത്തില്‍ കേമദ്രുമയോഗം ഉണ്ടെന്ന് മനസ്സിലാക്കാം എന്ന് നമുക്ക് നോക്കാം. അതിനായി ഒരു വ്യക്തിയുടെ ജാതകത്തിലെ ചന്ദ്രന്റെ സ്ഥാനമാണ് ശ്രദ്ധിക്കേണ്ടത്. ചന്ദ്രന് രണ്ടാം ഭാവത്തിലും ആ ജാതകന്റെ പന്ത്രണ്ടാം ഭാവത്തില്‍ മറ്റൊരു ഗ്രഹവും ഇല്ലാത്ത അവസ്ഥയും ആണെങ്കില്‍ അവരില്‍ കേമദ്രുമയോഗം ഉണ്ടെന്ന് ഉറപ്പിക്കാന്‍ സാധിക്കും. പലപ്പോഴും 1,4,7,10 എന്നീ രാശികളില് സൂര്യന് ഒഴികെ മറ്റേതെങ്കിലും ഗ്രഹമാണ് ഉള്ളതെങ്കില്‍ അവരില്‍ കേമദ്രുമയോഗ സാധ്യത ഉണ്ട്. ഗ്രഹനില പ്രകാരം ജാതകത്തില്‍ ചന്ദ്രന്റെ മുന്നിലും പിന്നിലും ഗ്രഹങ്ങളില്ലാതെ നില്ക്കുന്ന അവസ്ഥയിലാണ് കേമദ്രുമയോഗം രൂപം കൊള്ളുന്നത്.
ജീവിതത്തില്‍ എപ്രകാരം?
ഈ ദോഷകരമായ യോഗം എപ്രകാരം നമ്മുടെ ജീവിതത്തെ ബാധിക്കും എന്നത് ശ്രദ്ധേയമാണ്. പലപ്പോഴും മാനസികമായ അവസ്ഥ തന്നെയാണ് ഇതില്‍ വെല്ലുവിളി ഉയര്‍ത്തുന്നത്. നിങ്ങളുടെ മാനസികാരോഗ്യത്തെ ബാധിക്കുന്ന അവസ്ഥയിലേക്ക് കാര്യങ്ങളെത്തുന്നു. സാമ്പത്തിക സ്ഥിതിയില്‍ മാറ്റങ്ങളുണ്ടാവുന്നു. ദാരിദ്ര്യത്തിലേക്ക് നിങ്ങളെ തള്ളി വിടുന്നു. ഒറ്റപ്പെടലും ബുദ്ധിമുട്ടുകളും അനുഭവിക്കുന്നു. ഈ അവസ്ഥയെ മറികടക്കുന്നതിന് വേണ്ടിയാണ് ശ്രദ്ധിക്കേണ്ടത്.
മാനസികാരോഗ്യം ശ്രദ്ധിക്കണം
പലപ്പോഴും ചന്ദ്രന്റെ ഈ സ്ഥാനം ഇവരെ മാനസികമായി തളര്‍ത്തുന്നു. ഈ സമയം യോഗയും ധ്യാനവും പോലുള്ളവ ചെയ്ത് മനസ്സിന് ശക്തി നല്‍കുന്നതിനാണ് ശ്രദ്ധിക്കേണ്ടത്. എപ്പോഴും പോസിറ്റീവ് ചിന്തയോടെ മുന്നോട്ട് പോവുന്നതിന് ശ്രദ്ധിക്കണം. പോസിറ്റീവ് ഊര്‍ജ്ജം ജീവിതത്തില്‍ നിറയ്ക്കുന്നതിന് വേണ്ടി വളരെയധികം ശ്രദ്ധയോടെ മുന്നോട്ട് പോവണം. അല്ലാത്ത പക്ഷം അത് ജീവിതത്തില്‍ വളരെയധികം പ്രശ്നങ്ങള്‍ ഉണ്ടാക്കുന്നു. ഏകാന്തതയാണ് ഇവരെ ബാധിക്കുന്ന ഏറ്റവും പ്രധാന പ്രശ്നം.
ശ്രദ്ധിക്കേണ്ടത് എന്തെല്ലാം?
കേമദ്രുമ യോഗം ഉള്ളവരെങ്കില്‍ ഇവര്‍ ചില കാര്യങ്ങള്‍ വളരെയധികം ശ്രദ്ധിക്കണം. ഒരു കാരണവശാലും വാതുവെപ്പ്, ലോട്ടറി, എന്നിവയില്‍ ശ്രദ്ധിക്കരുത്. ഇത് നിങ്ങളെ കൂടുതല്‍ ദാരിദ്ര്യത്തിലേക്ക് എത്തിക്കുന്നു. മാത്രമല്ല വിഷാദരോഗം പോലുള്ളവ ഇവരെ വളരെ പെട്ടെന്നാണ് പിടി കൂടുന്നത്. അതുകൊണ്ട് തന്നെ വളരെയധികം ശ്രദ്ധിക്കണം. സുഹൃത്തുക്കളില്‍ നിന്ന് പോലും അകന്ന് നില്‍ക്കുന്നതിനുള്ള തോന്നല്‍ ഇവര്‍ക്കുണ്ടാവുന്നു. എന്നാല്‍ ചന്ദ്രന്റെ കേന്ദ്ര സ്ഥാനങ്ങളില്‍ കുജന്, വ്യാഴം, ബുധന്‍, ശുക്രന് , ശനി എന്നീ ഗ്രഹങ്ങളിലാരെങ്കിലും ഉണ്ടെങ്കില്‍ ഇവര്‍ക്ക് കേമദ്രുമയോഗം കാണുന്നു. എന്നാല്‍ ഈ യോഗത്തിന്റെ ദോഷഫലങ്ങള്‍ ഈ സമയം ഇല്ലാതാവുന്നു.
പരിഹാരങ്ങള്‍ ഇപ്രകാരം
കേമദ്രുമയോഗത്തിന് പരിഹാരം കാണുന്നതിന് വേണ്ടി ചില കാര്യങ്ങള്‍ ജ്യോതിഷ പ്രകാരം ശ്രദ്ധിക്കണം. അതില്‍ ഉപവാസം അനുഷ്ഠിക്കുന്നത് ഉത്തമമാണ്. കൂടാതെ ദോഷകാഠിന്യം കുറയ്ക്കുന്നതിന് വേണ്ടി അമാവാസി ദിനത്തില്‍ ഭദ്രകാളിയെ ആരാധിക്കുന്നതും നല്ലതാണ്. പഞ്ചാക്ഷരി മന്ത്രം ജപിക്കുന്നത് വഴി നിങ്ങള്ക്ക്ക ശിവപാര്‍വ്വതിമാരുടെ അനുഗ്രഹം ലഭിക്കുകയും ദോഷത്തിന്റെ കാഠിന്യത്തെ കുറയ്ക്കുകയും ചെയ്യുന്നു.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന രത്നക്കല്ലുകളുടെ ഗുണങ്ങള്‍ പരമ്പരാഗത വിശ്വാസങ്ങളെയും ജ്യോതിഷ രീതികളെയും അടിസ്ഥാനമാക്കിയുള്ളത് മാത്രമാണ്. ഓരോ വ്യക്തിക്കും ഫലങ്ങള്‍ വ്യത്യസ്തമായിരിക്കും. ജ്യോതിഷസംബന്ധമായ ആവശ്യങ്ങള്‍ക്കായി ഇവ ഉപയോഗിക്കുന്നതിന് മുന്‍പായി വിദഗ്ധനേയോ അല്ലെങ്കില്‍ ജ്യോതിഷിയേയോ സമീപിക്കേണ്ടതാണ്. ഇതിലുള്ള ഉള്ളടക്കങ്ങള്‍ വിവരം കൈമാറുക എന്ന ഉദ്ദേശ്യത്തോടെ മാത്രമുള്ളതാണ്. ഇത് പ്രൊഫഷണല്‍ ഉപദേശമായി കണക്കാക്കരുത്.



Click it and Unblock the Notifications
