മകരം 2025 : ഭാഗ്യം അനുകൂലമാക്കാനും അപ്രതീക്ഷിത നേട്ടങ്ങള്‍ക്കും 27 നാളുകാരും അനുഷ്ഠിക്കേണ്ടത്

മകര മാസത്തിന് തുടക്കം കുറിച്ചും, ഈ സമയം ജ്യോതിഷ പ്രകാരം പല വിധത്തിലുള്ള മാറ്റങ്ങള്‍ ജീവിതത്തില്‍ സംഭവിക്കുന്നു. ഇത്തരത്തില്‍ അനുകൂലവും പ്രതികൂലവുമായ മാറ്റങ്ങള്‍ ഓരോ നക്ഷത്രക്കാരിലും ഉണ്ടാവുകയും ചെയ്യുന്നു. മകര മാസത്തില്‍ 27 നക്ഷത്രക്കാര്‍ക്കും സംഭവിക്കുന്ന മാറ്റങ്ങള്‍ എപ്രകാരമാണ് എന്ന് അറിയാം.

അശ്വതി മുതല്‍ രേവതി വരെയുള്ള 27 നക്ഷത്രക്കാരിലും സംഭവിക്കുന്ന മാറ്റങ്ങള്‍ എന്തൊക്കെയെന്ന് നമുക്ക് നോക്കാം. അതിലുപരി അത് നിങ്ങളുടെ ജീവിതത്തെ എത്രത്തോളം സ്വാധീനിക്കുന്ന ഗുണവര്‍ദ്ധനവിനും ദോഷ പരിഹാരത്തിനുമായി എന്തൊക്കെ പരിഹാരങ്ങള്‍ ചെയ്യുന്നു എന്ന് നമുക്ക് നോക്കാം.

Effective Dosha Remedies for Makaram Month
Photo Credit: Wise Generated

മേടക്കൂര്‍ ( അശ്വതി, ഭരണി, കാര്‍ത്തിക 1/4)
മേടക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് ദോഷ പരിഹാരത്തിന് വേണ്ടി ശാസ്താവിനെ പ്രാര്‍ത്ഥിക്കണം. കൂടാതെ നീരാഞ്ജനം, നാഗത്തിന് നൂറും പാലും, ഗണപതി ഭഗവാന് നാളികേരമുടക്കല്‍ എന്നിവയും ജന്മനക്ഷത്ര ദിനത്തില്‍ ചെയ്യുക. കൂടാതെ ശനിയാഴ്ച വ്രതം എടുക്കുന്നതും നല്ലതാണ്.

ഇടവക്കൂര്‍ (കാര്‍ത്തിക 3/4 രോഹിണി, മകയിരം 1/2)
ഇടവക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് ഗുണദോഷ പരിഹാരത്തിന് വേണ്ടി ശിവനെയാണ് ആരാധിക്കേണ്ടതാണ്. ഇത് വഴി ഇവരുടെ ദോഷങ്ങളെല്ലാം തന്നെ ഇല്ലാതാവുന്നു. ശിവന് ധാരയും വിഷ്ണുവിന് പാല്‍പ്പായസവും വ്യാഴാഴ്ച ദിനത്തില്‍ വഴിപാടായി സമര്‍പ്പിക്കാം.

മിഥുനക്കൂര്‍ (മകയിരം 1/2, തിരുവാതിര, പുണര്‍തം 3/4)
മിഥുനക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് ഗുണവര്‍ദ്ധനവിന് വേണ്ടി സുബ്രഹ്മണ്യ സ്വാമിയെയാണ് ആരാധിക്കേണ്ടത്. മാത്രമല്ല ഇവര്‍ക്ക് എല്ലാ വിധത്തിലുള്ള ദോഷ പരിഹാരവും ഇതിലൂടെ ലഭിക്കുന്നു. കൂടാതെ സര്‍പ്പബലി നടത്തുന്നതും നല്ലതാണ്.

കര്‍ക്കിടകക്കൂര്‍ ( പുണര്‍തം 1/4 പൂയം , ആയില്യം )
കര്‍ക്കിടക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് അവരുടെ ജീവിതത്തില്‍ സുഖഫലങ്ങള്‍ ലഭിക്കുന്നതിനും ദോഷങ്ങളെ പരിഹരിക്കുന്നതിനും വേണ്ടി മഹാവിഷ്ണു ക്ഷേത്രത്തില്‍ ദര്‍ശനം നടത്തുകയും പാല്‍പ്പാസം വഴിപാടായി സമര്‍പ്പിക്കുകയും ചെയ്യാം. കൂടാതെ ശാസ്താവിന് നീരാഞ്ജനവും എള്ള് തിരിയും സമര്‍പ്പിക്കണം. ഇത് ശനിദോഷത്തെ ഇല്ലാതാക്കുന്നു.

ചിങ്ങക്കൂര്‍ (മകം, പൂരം ഉത്രം 1/4)
ചിങ്ങക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് ഈ മാസം ഗുണവര്‍ദ്ധനവിന് വേണ്ടി ഗണപതിഭഗവാനെയാണ് ആരാധിക്കേണ്ടത്. ഇത് കൂടാതെ ഇവര്‍ക്ക് ഈ ദിനത്തില്‍ ഭഗവാന് വേണ്ടി വെള്ളിവവേല്‍ സമര്‍പ്പിക്കാവുന്നതാണ്. ഇത് നിങ്ങളില്‍ ദോഷഫലങ്ങളെ പാടെ ഇല്ലാതാക്കുന്നു.

കന്നിക്കൂര്‍ (ഉത്രം 3/4, അത്തം, ചിത്തിര 1/2 )
കന്നിക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് ദോഷ ശാന്തിക്ക് വേണ്ടി വ്യാഴാഴ്ച ദിനത്തില്‍ മഹാവിഷ്ണു ക്ഷേത്ര ദര്‍ശനം നടത്താവുന്നതാണ്. കൂടാതെ ഭഗവാന് പാല്‍പ്പായസവും തൃക്കൈവെണ്ണയും വഴിപാടായി നല്‍കണം. ഇത് കൂടാതെ സുബ്രഹ്മണ്യ സ്വാമിക്ക് വേണ്ടി ഭസ്മാഭിഷേകവും നടത്തുന്നത് വഴി എല്ലാ ദോഷങ്ങളും അകലുന്നു.

തുലാക്കൂര്‍ ( ചിത്തിര 1/2,ചോതി , വിശാഖം 3/4)
തുലാക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് അവരുടെ ദോഷങ്ങളെ ചെറുക്കാന്‍ ശാസ്താവിനെയാണ് ആരാധിക്കേണ്ടത്. ശാസ്താവിന്റെ അനുഗ്രഹത്തിന് വേണ്ടി നെയ് വിളക്ക്, നീരാഞ്ജനം എന്നിന സമര്‍പ്പിക്കണം. കൂടാതെ നാഗദേവതകളെ ആരാധിക്കുന്നതും നല്ലതാണ്.

വൃശ്ചികക്കൂര്‍ (മൂലം , പൂരാടം , ഉത്രാടം 1/4)
വൃശ്ചിക്കൂറില്‍ വരുന്ന നക്ഷത്രക്കാര്‍ക്ക് ദോഷ പരിഹാരത്തിനും ഗുണഫലങ്ങള്‍ക്കും വേണ്ടി വിഷ്ണു ഭഗവാനെ ജന്മനക്ഷത്ര ദിനത്തില്‍ പ്രാര്‍ത്ഥിച്ച് പാല്‍പ്പായസം വഴിപാടായി സമര്‍പ്പിക്കണം. ഇതോടൊപ്പം ദിനവും വിഷ്ണു ക്ഷേത്രത്തില്‍ ദര്‍ശനം നടത്തുന്നതിനും ശ്രദ്ധിക്കണം. കൂടാതെ കൂടാതെ ദേവീ ക്ഷേത്രത്തില്‍ ഭഗവതി സേവയും നടത്തുന്നത് നല്ലതാണ്.

ധനുക്കൂര്‍ (മൂലം, പൂരാടം, ഉത്രാടം1/4)
ധനുക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് അവരുടെ ദോഷ പരിഹാരത്തിന് വേണ്ടി ഗണപതി ഭഗവാന ആരാധിക്കണം. ഗണപതി ഭഗവാനെ പ്രാര്‍ത്ഥിക്കുകയും മോദകം വഴിപാടായി സമര്‍പ്പിക്കുകയും ചെയ്യാവുന്നതാണ്. ഇത് എല്ലാ വിധത്തിലുള്ള ദോഷങ്ങള്‍ക്കും പരിഹാരം കാണുന്നതിന് സഹായിക്കും. കൂടാതെ ഹനുമാന്‍ സ്വാമിയെ ആരാധിക്കുന്നതും അവില്‍ നിവേദ്യം സമര്‍പ്പിക്കുന്നതും ഗുണഫലങ്ങള്‍ ഇരട്ടിയാക്കും.

മകരക്കൂര്‍ (ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2)
മകരക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് ദോഷ പരിഹാരത്തിന് വേണ്ടി മകര മാസത്തില്‍ ശാസ്താവിനെയാണ് ആരാധിക്കേണ്ടത്. ശനിദോഷ പരിഹാരത്തിനായി വ്രതമെടുക്കുന്നതും നല്ലതാണ്. അതോടൊപ്പം തന്നെ ഇവര്‍ വിഷ്ണുവിന് തുളസി മാല, പാല്‍പ്പായസം എന്നിവ വഴിപാടായി സമര്‍പ്പിക്കണം. ഇത് ഗുണാനുഭവങ്ങള്‍ വര്‍ദ്ധിപ്പിക്കും.

കുംഭക്കൂര്‍ (അവിട്ടം 1/2, ചതയം, പൂരൂരുട്ടാതി 3/4)
കുംഭക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് അവരുടെ ദോഷങ്ങള്‍ക്ക് പരിഹാരം കാണുന്നതിന് വേണ്ടി മഹാവിഷ്ണുവിനെ ആരാധിക്കാവുന്നതാണ്. ജന്മനക്ഷത്ര ദിനത്തില്‍ ഭഗവാന് പാല്‍പ്പായസം, ഭഗവതിക്ക് കടുംപായസം, ശിവന് ധാര എന്നിവയും നല്‍കണം. ഇത് ഗുണാനുഭവങ്ങളെ വര്‍ദ്ധിപ്പിക്കുന്നു.

മീനക്കൂര്‍ (പൂരൂരുട്ടാതി 1/4, ഉത്തൃട്ടാതി, രേവതി )
മീനക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് ദോഷ പരിഹാരത്തിനായി ഭഗവതിയെയാണ് ആരാധിക്കേണ്ടത്. കൂടാതെ ദേവിയ്ക്ക് കടും പായസം ശാസ്താവിന് എള്ള് പായസം, നീരാഞ്ജനം എന്നിവയും നല്‍കണം. അതോടൊപ്പം തന്നെ ശിവന് പിന്‍വിളക്കും ധാരയും നടത്തുന്നതും ഗുണാനുഭവങ്ങളെ വര്‍ദ്ധിപ്പിക്കുന്നു.

Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന രത്‌നക്കല്ലുകളുടെ ഗുണങ്ങള്‍ പരമ്പരാഗത വിശ്വാസങ്ങളെയും ജ്യോതിഷ രീതികളെയും അടിസ്ഥാനമാക്കിയുള്ളത് മാത്രമാണ്. ഓരോ വ്യക്തിക്കും ഫലങ്ങള്‍ വ്യത്യസ്തമായിരിക്കും. ജ്യോതിഷസംബന്ധമായ ആവശ്യങ്ങള്‍ക്കായി ഇവ ഉപയോഗിക്കുന്നതിന് മുന്‍പായി വിദഗ്ധനേയോ അല്ലെങ്കില്‍ ജ്യോതിഷിയേയോ സമീപിക്കേണ്ടതാണ്. ഇതിലുള്ള ഉള്ളടക്കങ്ങള്‍ വിവരം കൈമാറുക എന്ന ഉദ്ദേശ്യത്തോടെ മാത്രമുള്ളതാണ്. ഇത് പ്രൊഫഷണല്‍ ഉപദേശമായി കണക്കാക്കരുത്.

Story first published: Wednesday, January 15, 2025, 10:45 [IST]
X
Desktop Bottom Promotion