ധനുമാസം കഠിനദോഷങ്ങള്‍ കടന്ന് കിട്ടേണ്ടവര്‍: 27 നാളിനും ഗുണദോഷ പരിഹാരം

ധനുമാസത്തിന് തുടക്കമായി, ജ്യോതിഷപ്രകാരം പറയുകയാണെങ്കില്‍ സൂര്യന്‍ ധനുരാശിയിലേക്ക് സഞ്ചരിച്ച് തുടങ്ങി. ഊ സമയം വളരെയധികം മാറ്റങ്ങള്‍ ഓരോ നക്ഷത്രക്കാരിലും ഉണ്ടാവുന്നുണ്ട്. വരുന്ന ഒരു മാസം നിങ്ങളുടെ ജീവിതത്തില്‍ ഐശ്വര്യവും സമൃദ്ധിയും വര്‍ദ്ധിക്കുന്നതിന് വേണ്ടി 27 നാളുകാരും അനുഷ്ഠിക്കേണ്ട ചില കാര്യങ്ങളുണ്ട്.

27 നാളുകാരുടേയും ജന്മദോഷ പരിഹാരത്തിനായി നമുക്ക് ചില പ്രതിവിധികള്‍ ചെയ്യാവുന്നതാണ്. ഇത് നിങ്ങളുടെ ജീവിതത്തില്‍ ഉയര്‍ച്ചയും മാറ്റങ്ങളും കൊണ്ട് വരും. മാത്രമല്ല ജീവിതത്തിലെ എല്ലാ ദുരിതങ്ങള്‍ക്കും അവസാനം കുറിയ്ക്കുകയും ചെയ്യുന്നു.

Effective Dosha Remedies
Photo Credit: Wise Generated Image

മേടക്കൂറ് ( അശ്വതി, ഭരണി കാര്‍ത്തിക1/4 )
മേടക്കൂറില്‍ വരുന്ന മൂന്ന് ന്ക്ഷത്രക്കാര്‍ക്ക് ഈ മാസത്തില്‍ അവരുടെ ഗുണവര്‍ദ്ധനവിനും ദോഷ പരിഹാരത്തിന് വേണ്ടിയും വിഷ്ണുഭഗവാനെ പ്രാര്‍ത്ഥിക്കുന്നതിന് ശ്രദ്ധിക്കണം. കൂടാതെ ഇവര്‍ ഭാഗവതം പാരായണം ചെയ്യുകയും ചെയ്യണം. ഇത് കൂടാതെ വിഷ്ണു ക്ഷേത്രത്തില്‍ സന്ദര്‍ശനം നടത്തുകയും വേണം.

ഇടവക്കൂറ് ( കാര്‍ത്തിക1/4 , രോഹിണി , മകയിരം1/2)
ഇടവക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് ദോഷശമനത്തിന് വേണ്ടി ജന്മനക്ഷത്ര ദിനത്തില്‍ സ്ഥിരമായി ദുര്‍ഗ്ഗാദേവിയെയാണ് ആരാധിക്കേണ്ടത് കൂടാതെ ഇവര്‍ക്ക് എല്ലാ ദോഷപരിഹാരങ്ങളും ചെയ്യുന്നതിന് വേണ്ടി ശിവക്ഷേത്രത്തില്‍ ദര്‍ഷനം നടത്തുകയും ചെയ്യാം. ഇതുവഴി ഇവര്‍ക്ക് ഗുണവര്‍ദ്ധനവുണ്ടാവുകയും ചെയ്യും. ദുര്‍ഗ്ഗാസൂക്ത പുഷ്പാഞ്ജലി നടത്തുന്നതും നല്ലതാണ്.

മിഥുനക്കൂറ് ( മകയിരം 1/2, തിരുവാതിര , പുണര്‍തം 3/4)
മിഥുനക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് ധനുമാസത്തിലെ ദോഷ പരിഹാരങ്ങള്‍ക്കായി വ്യാഴം, ശനി, ശുക്രന്‍ എന്നിവരെയാണ് പ്രാര്‍ത്ഥിക്കേണ്ടത്. കൂടാതെ നവഗ്രഹദോഷ പരിഹാരത്തിന് പൂജകള്‍ നടത്തുകയും ചെയ്യാം. ശിവക്ഷേത്ര ദര്‍ശനം നടത്തുന്നതും ജീവിതത്തില്‍ സന്തോഷവും ഐശ്വര്യവും വര്‍ദ്ധിപ്പിക്കുന്നു.

കര്‍ക്കിടകക്കൂറ് ( പുണര്‍തം1/4 , പൂയം, ആയില്യം )
കര്‍ക്കിടകക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് പ്രതികൂലാവസ്ഥയില്‍ പലപ്പോഴും ദോഷങ്ങള്‍ വര്‍ദ്ധിക്കുന്ന ഒരു സമയം കൂടിയാണ്. അതുകൊണ്ട് തന്നെ ഇവരുടെ ജീവിതത്തിലെ ദോഷങ്ങളെ പ്രതിരോധിക്കുന്നതിന് വേണ്ടി ശിവനെയാണ് ആരാധിക്കേണ്ടത്. ശിവക്ഷേത്രത്തില്‍ ദര്‍ശനം നടത്തുന്നിനും ധാര വഴിപാടായി സമര്‍പ്പിക്കുന്നതിനും ശ്രദ്ധിക്കണം.

ചിങ്ങക്കൂറ് ( മകം പൂരം ഉത്രം 1/4 )
ചിങ്ങക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് അവരുടെ ഗുണവര്‍ദ്ധനവിനും ദോഷപരിഹാരത്തിനും വേണ്ടി ശ്രീകൃഷ്ണ സ്വാമിയെ പ്രാര്‍ത്ഥിക്കാം. വ്യാഴാഴ്ച ദിനത്തില്‍ കൃഷ്ണ ക്ഷേത്രത്തില്‍ ദര്‍ശം നടത്തുകയും ഭഗവാന് തൃക്കൈവെണ്ണ വഴിപാടായി സമര്‍പ്പിക്കുകയും ചെയ്യുക. കദളിപ്പഴം വഴിപാട് ദോഷഫലങ്ങളെ ഇല്ലാതാക്കുന്നു.

കന്നിക്കൂറ് ( ഉത്രം 3/4, അത്തം, ചിത്തിര 1/2)
കന്നിക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് അവരുടെ ദോഷഫലങ്ങളെ ഇല്ലാതാക്കുന്നതിനും ഗുണവര്‍ദ്ധനവിന് വേണ്ടിയും വിഷ്ണു ക്ഷേത്രത്തില്‍ ദര്‍ശനം നടത്തുന്നതിന് ശ്രദ്ധിക്കണം. കൂടാതെ ഇവര്‍ ദിനവും അഷ്ടോത്തരപാരായണം നടത്തുന്നതിനും ശ്രദ്ധിക്കേണ്ടതാണ്. ലക്ഷ്മി ദേവിയെ പ്രാര്‍ത്ഥിക്കുന്നത് വഴി അവരുടെ ദോഷഫലങ്ങളെ പൂര്‍ണമായും ഇല്ലാതാക്കാന്‍ സാധിക്കും.

തുലാക്കൂറ് ( ചിത്തിര1/2 , ചോതി , വിശാഖം 3/4)
തുലാക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് പ്രതികൂല ഫലങ്ങളെ ഇല്ലാതാക്കുന്നതിനും അനുകൂല നേട്ടങ്ങള്‍ക്ക് വേണ്ടിയും ഗണപതി ഭഗവാനെയാണ് ആരാധിക്കേണ്ടത്. ഇത് കൂടാതെ ദിവസവും രാവിലെ വിളക്ക് കൊളുത്തി പ്രാര്‍ത്ഥിക്കുന്നതും ഗണേശ സ്തുതി ഉരുവിടുന്നതും വിഘ്‌നങ്ങളെ ഇല്ലാതാക്കുന്നു.

വൃശ്ചികക്കൂറ് ( വിശാഖം 1/4 , അനിഴം, തൃക്കേട്ട )
വൃശ്ചികക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് അവരുടെ ദോഷഫലങ്ങള്‍ ഈ മാസത്തേക്ക് അകറ്റി നിര്‍ത്തുന്നതിന് വേണ്ടി ഹനുമാന്‍ സ്വാമിയെ ആരാധിക്കേണ്ടതാണ്. ഇത് കൂടാതെ ഇവരുടെ ജീവിതത്തില്‍ ഐശ്വര്യം നിറയ്ക്കുന്നതിനായി നിത്യവും ശിവ ക്ഷേത്ര ദര്‍ശനവും നടത്താവുന്നതാണ്.

ധനുക്കൂറ് ( മൂലം , പൂരാടം , ഉത്രാടം 1/4)
ധനുക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് എല്ലാ വിധത്തിലുള്ള ദോഷഫലങ്ങളും ഇല്ലാതാക്കുന്നതിനും ദോഷങ്ങളെ പ്രതിരോധിക്കുന്നതിനും വേണ്ടി ഭദ്രകാളിയെ ആണ് ആരാധിക്കേണ്ടത്. ഇത് ഇവരുടെ ദോഷങ്ങളെ പൂര്‍ണമായും ഇല്ലാതാക്കുന്നു. കൂടാതെ ജന്മനാളില്‍ ദേവിക്ക് കുങ്കുമാഭിഷേകം നടത്തുന്നതും നല്ലതാണ്.

മകരക്കൂറ് (ഉത്രാടം ¾ തിരുവോണം , അവിട്ടം1/2 )
മകരക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് അനുകൂലഫലങ്ങള്‍ക്കും ഗുണദോഷ പരിഹാരത്തിനും വേണ്ടി ജന്മനക്ഷത്ര ദിനത്തില്‍ ശിവക്ഷേത്രത്തില്‍ ദര്‍ശനം നടത്താം, കൂടാതെ ശിവന് ഇളനീര്‍ ധാരയും കൂവളമാലയും സമര്‍പ്പിക്കാവുന്നതാണ്. കൂടാതെ പഞ്ചാക്ഷരി മന്ത്രം ജപിക്കുന്നതിനും ശ്രദ്ധിക്കുക.

കുംഭക്കൂറ് ( അവിട്ടം 1/2, ചതയം , പൂരുരുട്ടാതി ¾ )
കുംഭക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് പ്രതികൂലാവസ്ഥകളെ ഇല്ലാതാക്കി ഗുണഫലങ്ങള്‍ക്ക് വേണ്ടി ശിവനെ തന്നെയാണ് ആരാധിക്കേണ്ടത്. പഞ്ചാക്ഷരി മന്ത്രം ജപിക്കുകയും നിത്യവും ശിനക്ഷേത്രത്തില്‍ ദര്‍ശനം നടത്തുകയും ചെയ്യുക. ഇത് നിങ്ങളുടെ എല്ലാ പ്രയാസങ്ങളും അകറ്റുകയും ജീവിതം സന്തോഷത്തിന്റേതാക്കുകയും ചെയ്യുന്നു.

മീനക്കൂറ് ( പൂരുരുട്ടാതി 1/4 , ഉത്രട്ടാതി , രേവതി )
മീനക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് അവരുടെ ജന്മദോഷ പരിഹാരത്തിനായി നിത്യവും സുബ്രഹ്മണ്യ സ്വാമിയെ ആരാധിക്കാവുന്നതാണ്. കൂടാതെ അഷ്ടോത്തര മന്ത്രം ജപിക്കുക. ഇതെല്ലാം ഏത് കഠിന ദോഷങ്ങളേയും അകറ്റി ജീവിതത്തില്‍ ഐശ്വര്യവും സന്തോഷവും നിലനിര്‍ത്തുന്നു.

Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന രത്‌നക്കല്ലുകളുടെ ഗുണങ്ങള്‍ പരമ്പരാഗത വിശ്വാസങ്ങളെയും ജ്യോതിഷ രീതികളെയും അടിസ്ഥാനമാക്കിയുള്ളത് മാത്രമാണ്. ഓരോ വ്യക്തിക്കും ഫലങ്ങള്‍ വ്യത്യസ്തമായിരിക്കും. ജ്യോതിഷസംബന്ധമായ ആവശ്യങ്ങള്‍ക്കായി ഇവ ഉപയോഗിക്കുന്നതിന് മുന്‍പായി വിദഗ്ധനേയോ അല്ലെങ്കില്‍ ജ്യോതിഷിയേയോ സമീപിക്കേണ്ടതാണ്. ഇതിലുള്ള ഉള്ളടക്കങ്ങള്‍ വിവരം കൈമാറുക എന്ന ഉദ്ദേശ്യത്തോടെ മാത്രമുള്ളതാണ്. ഇത് പ്രൊഫഷണല്‍ ഉപദേശമായി കണക്കാക്കരുത്.

Story first published: Tuesday, December 17, 2024, 10:41 [IST]
X
Desktop Bottom Promotion