ഇടവം 2024 : 27 നക്ഷത്രക്കാര്‍ക്കും സമ്പൂര്‍ണഫലം (മെയ് 15 - ജൂണ്‍ 15)

ഇടവ മാസത്തിന് തുടക്കം കുറിക്കുമ്പോള്‍ ഓരോ നക്ഷത്രക്കാര്‍ക്കും ഓരോ തരത്തിലുള്ള അനുകൂല പ്രതികൂല മാറ്റങ്ങള്‍ ഉണ്ടായിരിക്കും. 27 നക്ഷത്രക്കാരില്‍ നിങ്ങള്‍ അറിഞ്ഞിരിക്കേണ്ട ഇത്തരം കാര്യങ്ങള്‍ എന്തൊക്കെയെന്ന് നോക്കാം. അശ്വതി - രേവതി വരെയുള്ള 27 നക്ഷത്രക്കാരിലും ഇടവ മാസം എന്തൊക്കെയാണ് സംഭവിക്കുന്നത് എന്തൊക്കെ കാര്യങ്ങള്‍ അറിഞ്ഞിരിക്കണം എന്ന് നമുക്ക് ഈ ലേഖനത്തില്‍ വായിക്കാം.

നവഗ്രഹങ്ങളിലുണ്ടാവുന്ന മാറ്റം ഓരോ രാശിക്കാരേയും ബാധിക്കും എന്ന് നമുക്കറിയാം. ബുധന്‍ ഈ സമയം മേടം രാശിയിലാണ്. എന്നാല്‍ ഇടവം 17 മുതല്‍ ബുധന്‍ ഇടവം രാശിയിലേക്ക് എത്തുന്നു. കൂടാതെ ചൊവ്വയുടെ മീനം രാശി സംക്രമണം ഇടവത്തിലാണ് സംഭവിക്കുന്നത്.ശനി കുംഭം രാശിയില്‍ പൂരുരുട്ടാതി നക്ഷത്രത്തില്‍ സഞ്ചരിക്കുന്നു. ഈ ഗ്രഹനിലയുടെ അടിസ്ഥാനത്തില്‍ 27 നക്ഷത്രക്കാരുടേയും പൊതുഫലത്തെക്കുറിച്ച് നമുക്ക് നോക്കാം.

Edavam Taurus Month 2024

മേടക്കൂറ് (അശ്വതി, ഭരണി, കാര്‍ത്തിക ഒന്നാം പാദം)
മേടക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് പൊതുവേ ഗുണഫലങ്ങളാണ് ഇടവ മാസം ഉണ്ടാവുന്നത്. മാത്രമല്ല വിദ്യാര്‍ത്ഥികള്‍ക്ക് അനുകൂലമായ പല മാറ്റങ്ങളും സംഭവിക്കാം. ആഗ്രഹിച്ച വിഷയത്തില്‍ പഠനം പൂര്‍ത്തീകരിക്കുന്നതിനും വീട് വെക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് അതിന് സാധിക്കുകയും ചെയ്യുന്നു. ദാമ്പത്യ ബന്ധത്തില്‍ സന്തോഷവും അടുപ്പവും നിലനില്‍ക്കും. ശുക്രന്‍ ഇടവമാസത്തിന്റെ രണ്ടാമത്തെ ആഴ്ചയില്‍ വ്യാഴയോഗത്തെയാണ് സഞ്ചരിക്കുന്നത്. അതുകൊണ്ട് തന്നെ കുടുംബത്തില്‍ സന്തോഷവും സമാധാനവും ഉണ്ടാവും. സാമ്പത്തികം മികച്ചതായിരിക്കും.

ഇടവക്കൂറ് ( കാർത്തിക1/4 , രോഹിണി , മകയിരം1/2)
ഇടവക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് ഇടവ മാസം സമ്മര്‍ദ്ദങ്ങളെ നേരിടേണ്ടി വരുന്നു. കൂടാതെ എല്ലാ കടമകളും കൃത്യമായി നിര്‍വ്വഹിക്കുന്നതിനും സാധിക്കുന്നു. ലോണിന്റെ കാര്യത്തില്‍ ചെറിയ ചില പ്രതിസന്ധികള്‍ ഉണ്ടാവുന്നു. ജീവിത പങ്കാളിക്കൊപ്പം കൂടുതല്‍ സമയം ചിലവഴിക്കാന്‍ സാധിക്കുന്നു. വിദേശത്ത് ജോലിയുള്ളവര്‍ നാട്ടില്‍ തിരിച്ചെത്തുന്നു. ആരോഗ്യപ്രശ്‌നത്തിന് സാധ്യതയുണ്ട്. പഠനത്തില്‍ പുറകിലേക്ക് പോവാം.

മിഥുനക്കൂറ് ( മകയിരം 1/2, തിരുവാതിര , പുണർതം 3/4)
മിഥുനക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് ഇടവ മാസത്തില്‍ ഏത് പ്രതികൂല സാഹചര്യങ്ങളേയും കൈകാര്യം ചെയ്യാന്‍ സാധിക്കുന്നു. മാത്രമല്ല പുതിയ കാര്യങ്ങള്‍ പഠിക്കുന്നതിനും അതുമായി ബന്ധപ്പെട്ട് മുന്നോട്ട് പോവുന്നതിനും ഉള്ള സാധ്യതയുണ്ട്. നിലവിലെ ജോലി ഉപേക്ഷിക്കുന്നത് നല്ലതായിരിക്കില്ല. സാമ്പത്തിക സ്ഥിതിയില്‍ പ്രതിസന്ധികളുണ്ടാവാം. ഭാഗ്യാനുഭവം മാസത്തിന്റെ പകുതി മുതല്‍ അനുഭവപ്പെടുന്നു. ബിസിനസില്‍ പൊതുവേ നേട്ടങ്ങളുണ്ടാവുന്ന സമയമാണ്.

കര്‍ക്കിടകക്കൂറ് ( പുണർതം1/4 , പൂയം, ആയില്യം )
കര്‍ക്കിടകക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് പല കാര്യങ്ങളും ദോഷഫലങ്ങള്‍ നല്‍കുന്നവയായിരിക്കും. പലപ്പോഴും ധനനേട്ടം ഉണ്ടാവുമെങ്കിലും ഇവയെ എ്പ്രകാരം കൈകാര്യം ചെയ്യണം എന്നറിയില്ല. പഠന കാര്യങ്ങളില്‍ മികവ് പ്രകടിപ്പിക്കുന്നു. പ്രണയിക്കുന്നവര്‍ക്ക് വിവാഹത്തിലേക്ക് എത്തുന്നതിനുള്ള സാധ്യതയുണ്ട്. സ്വതന്ത്രമായ ജോലികള്‍ നിങ്ങള്‍ ചെയ്യേണ്ടതായി വരുന്നു. ആരോഗ്യം ശ്രദ്ധിക്കണം.

ചിങ്ങക്കൂറ് (മകം, പൂരം, ഉത്രം ഒന്നാം പാദം)
ചിങ്ങക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് ഉപരിപഠനത്തിന് ഏറ്റവും അനുകൂല സമയമാണ്. സാമ്പത്തികമായി തരക്കേടില്ലാത്ത ഒരു സമയമാണ് എന്നത് കൊണ്ട് തന്നെ പണത്തിന്റെ കാര്യത്തില്‍ ബുദ്ധിമുട്ടുണ്ടാവില്ല. ദാമ്പത്യ ബന്ധത്തില്‍ ചെറിയ ചില അസ്വാരസ്യങ്ങള്‍ നിലനില്‍ക്കുന്നു. വാഹനം ഉപയോഗിക്കുമ്പോള്‍ കൂടുതല്‍ ശ്രദ്ധ വേണം. രാത്രിയാത്രകളില്‍ പ്രത്യേകിച്ചും കരുതല്‍ വേണം. അമിതമായി പണം ചിലവാക്കുന്നത് ഒഴിവാക്കുക. അല്ലാത്ത പക്ഷം നഷ്ടം സംഭവിക്കാം.

കന്നിക്കൂറ് (ഉത്രം മുക്കാല്‍, അത്തം, ചിത്തിര ആദ്യഭാഗം)
കന്നിക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് സന്തോഷാനുഭവങ്ങള്‍ ഉണ്ടാവുന്നു. വാഗ്ദാനങ്ങള്‍ പാലിക്കപ്പെടുന്നു. വിദ്യാര്‍ത്ഥികള്‍ക്ക് പഠന കാര്യങ്ങളില്‍ ഉയര്‍ച്ചയുണ്ടാവും. ശത്രുക്കള്‍ വരെ നിങ്ങള്‍ക്ക് മുന്നില്‍ മുട്ടു കുത്തും. ബിസിനസ് സംരംഭങ്ങള്‍ ആരംഭിക്കുന്നതിനുള്ള ഏറ്റവും നല്ല സമയമാണ്. സാമ്പത്തികമായി നിങ്ങള്‍ക്ക് കരുതല്‍ വേണം. അല്ലാത്ത പക്ഷം നഷ്ടം സംഭവിക്കാം. മകളുടെ വിവാഹാലോചനകള്‍ പലപ്പോഴും നടക്കാനിടയില്ല. കൂടാതെ ദാമ്പത്യ ജീവിതത്തില്‍ ചെറിയ പിണക്കങ്ങള്‍ സംഭവിക്കാം.

തുലാക്കൂറ് (ചിത്തിര മുക്കാല്‍, ചോതി, വിശാഖം, ആദ്യപാദം)
തുലാക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്ക്ക് നക്ഷത്രനാഥനായ ചൊവ്വയുടെ രാഹുബാധ പലപ്പോഴും ദോഷങ്ങള്‍ നല്‍കുന്നു. പണത്തിന്റെ കാര്യത്തില്‍ അതീവ ശ്രദ്ധ ചെലുത്തിയില്ലെങ്കില്‍ അത് ദോഷഫലങ്ങള്‍ നല്‍കുന്നു. പല കാര്യങ്ങളും അപ്രസക്തമായതായിരിക്കും. കുടുംബ ജീവിതത്തില്‍ പ്രതിസന്ധികള്‍ ഉണ്ടാവുന്നു. എന്നാല്‍ അതിനെ തരണം ചെയ്യുന്നതിലൂടെ ജീവിതം മാറുന്നു. മകളുടെ വീട്ടില്‍ താമസിക്കേണ്ട സാഹചര്യം ഉണ്ടാവും. ആരോഗ്യ കാര്യത്തില്‍ കൂടുതല്‍ ശ്രദ്ധ വേണം.

വൃശ്ചികക്കൂറ് (വിശാഖം നാലാം പാദം, അനിഴം, തൃക്കേട്ട)
വൃശ്ചികക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് പല രീതിയിലും തടസ്സങ്ങള്‍ നേരിടുന്നു. പ്രതീക്ഷിച്ച നേട്ടങ്ങള്‍ ജീവിതത്തില്‍ ഉണ്ടാവണം എന്നില്ല. പലപ്പോഴും ജോലിയില്‍ ആഗ്രഹിച്ച പ്രമോഷന്‍ ലഭിക്കാതെ വരുന്നു. അച്ഛനില്‍ നിന്ന് ധനസഹായം ലഭിക്കുന്നതിനുള്ള സാധ്യതയുണ്ട്. സര്‍ക്കാര്‍ കാര്യങ്ങളില്‍ അനുകൂല മാറ്റങ്ങളുണ്ടാവാം. സാമ്പത്തികമായി നിങ്ങള്‍ക്ക് ചെറിയ പ്രതിസന്ധികള്‍ ഉണ്ടാവാം. ദാമ്പത്യ ജീവിതത്തില്‍ അതൃപ്തിയുണ്ടാവുന്നത് കുടുംബത്തിന്റെ സമാധാനം കളയുന്നു.

ധനുക്കൂറ് (മൂലം, പൂരാടം, ഉത്രാടം കാല്‍)
ധനുക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രകാര്‍ക്കും കൂടുതല്‍ നേട്ടം പ്രതീക്ഷിക്കാവുന്ന ഒരു സമയമാണ് ഇടവ മാസം. പലപ്പോഴും നിങ്ങള്‍ ആഗ്രഹിക്കുന്നത് പോലെ കാര്യങ്ങള്‍ സംഭവിക്കുന്നു. ദുരാരോപണങ്ങളെ നല്ല രീതിയില്‍ കൈകാര്യം ചെയ്യുന്നു. വിദ്യാര്‍ത്ഥികള്‍ക്ക് തുടര്‍ വിദ്യാഭ്യാസത്തിന് അനുകൂല സമയമാണ്. ചിന്തിച്ച് മാത്രം പ്രവര്‍ത്തിക്കേണ്ടതാണ്. അത് കൂടാതെ സമൂഹ മാധ്യമങ്ങളുടെ ഉപയോഗം ശ്രദ്ധിച്ച് വേണം.

മകരക്കൂറ് (ഉത്രാടം മുക്കാല്‍, തിരുവോണം, അവിട്ടം ആദ്യപാദം)
മകരക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് വിവാഹത്തിന്റെ കാര്യത്തില്‍ അനുകൂല സാഹചര്യമായിരിക്കും. കൂടാതെ യാത്രകള്‍ പലതും നടത്തേണ്ടതായി വരുന്നു. ഏതെങ്കിലും കാര്യത്തില്‍ എപ്പോഴും ആശങ്ക നിലനില്‍ക്കുന്നു. പണത്തിന്റെ കാര്യത്തില്‍ സ്വന്തം റിസ്‌കില്‍ മറ്റുള്ളവര്‍ക്ക് നല്‍കരുത്. കുടുംബത്തില്‍ സ്വസ്ഥതയും സമാധാനവും നിലനില്‍ക്കുന്നു. വിവാഹാലോചനകള്‍ ലക്ഷ്യത്തിലെത്തും. ആരോഗ്യം ശ്രദ്ധിക്കണം.

കുംഭക്കൂറ് (അവിട്ട ആദ്യ പാദം ചതയം, പൂരുരുട്ടാതി മുക്കാല്‍)
കുംഭക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് മികച്ച മാറ്റം അവരുടെ ജീവിതത്തില്‍ ഉണ്ടാവുന്ന സമയാണ്. വരുമാനത്തോടൊപ്പം തന്നെ മറ്റ് ജോലികളില്‍ നിന്നുള്ള വരുമാനവും നിങ്ങളെ തേടി വരുന്നു. കലാസാഹിത്യ മേഖലകളില്‍ നിങ്ങള്‍ക്ക് അംഗീകാരം ലഭിക്കുന്നു. എന്നാല്‍ രാശിനാഥന് രാഹുയോഗം ഉള്ളതിനാല്‍ പലപ്പോഴും ചെറിയ ചില തടസ്സങ്ങളും രോഗാവസ്ഥകളും ഇവര്‍ക്ക് സംഭവിച്ചേക്കാം. ബിസിനസ് ചെയ്യുന്നവര്‍ക്ക് അനുകൂല സമയമാണ്.

മീനക്കൂറ് (പൂരുരുട്ടാതി ആദ്യകാല്‍ ഭാഗം, ഉത്രട്ടാതി, രേവതി)
മീനക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് ശുക്രന്റെ മൗഢ്യം മോശം ഫലങ്ങള്‍ നല്‍കുന്നു. പലപ്പോഴും ഗുണദോഷ സമ്മിശ്രമായ ഫലങ്ങള്‍ ഇത് വഴി നിങ്ങള്‍ക്ക് ലഭിക്കാവുന്നതാണ്. ആത്മവിശ്വാസം വര്‍ദ്ധിക്കുന്നു. എങ്കിലും കാര്യങ്ങളെല്ലാം വളരെയധികം ശ്രദ്ധിച്ച് വേണം ചെയ്യുന്നതിന്. പഠനകാര്യങ്ങളില്‍ മികവ് പുലര്‍ത്തുന്നു. ബിസിനസില്‍ അനുകൂലമായ മാറ്റം പലപ്പോഴും ഉണ്ടാവുന്നു. എല്ലാ തരത്തിലുള്ള സാമ്പത്തിക പ്രതിസന്ധികളും ഇല്ലാതാവുന്ന ഒരു മാസം കൂടിയാണ് ഇടവ മാസം.

Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന രത്‌നക്കല്ലുകളുടെ ഗുണങ്ങള്‍ പരമ്പരാഗത വിശ്വാസങ്ങളെയും ജ്യോതിഷ രീതികളെയും അടിസ്ഥാനമാക്കിയുള്ളത് മാത്രമാണ്. ഓരോ വ്യക്തിക്കും ഫലങ്ങള്‍ വ്യത്യസ്തമായിരിക്കും. ജ്യോതിഷസംബന്ധമായ ആവശ്യങ്ങള്‍ക്കായി ഇവ ഉപയോഗിക്കുന്നതിന് മുന്‍പായി വിദഗ്ധനേയോ അല്ലെങ്കില്‍ ജ്യോതിഷിയേയോ സമീപിക്കേണ്ടതാണ്. ഇതിലുള്ള ഉള്ളടക്കങ്ങള്‍ വിവരം കൈമാറുക എന്ന ഉദ്ദേശ്യത്തോടെ മാത്രമുള്ളതാണ്. ഇത് പ്രൊഫഷണല്‍ ഉപദേശമായി കണക്കാക്കരുത്.

X
Desktop Bottom Promotion