Latest Updates
-
ശകുനം പറയും കണ്ണ് തുടിക്കുന്നതും ഉള്ളം കൈ ചൊറിയുന്നതും എന്തിനാണെന്ന്: ഭാവിയില്‍ ഇത് സംഭവിക്കാം -
ആരോഗ്യത്തിന്റെ കലവറ ആയുസ്സിന് മുതല്‍ക്കൂട്ട്: പക്ഷേ മാതള നാരങ്ങ ഇവര്‍ കഴിക്കരുത്, കാരണം ഇതാ -
മാര്‍ച്ച് 11-ന് ശനി അസ്തമയം: വിഷുവിന് ശേഷമുള്ള ഒരാഴ്ച വരെ മാറ്റങ്ങള്‍ അതിഗംഭീരം ഈ രാശിക്കാര്‍ക്ക് -
ശനിയുടെ നക്ഷത്രത്തിലേക്ക് ചൊവ്വ: ഉത്രട്ടാതി നാളില്‍ സംഭവിക്കുന്ന മാറ്റം നിസ്സാരമല്ല, ഭാഗ്യം കടാക്ഷിക്കും രാശി -
Rashiphalam: ഇന്ന് നിങ്ങള്‍ക്ക് എങ്ങനെ, അറിയണം 12 രാശിക്കാര്‍ക്കും ഗുണങ്ങളും ദോഷങ്ങളും ഇപ്രകാരമെന്ന് -
നെല്ലിക്ക ജ്യൂസില്‍ ഒരു നുള്ള് മഞ്ഞള്‍പ്പൊടിയിട്ട് രാവിലെ കുടിക്കാം : ഗുണങ്ങള്‍ ഇതെല്ലാം -
ശുക്രാദിത്യ രാജയോഗം: സൂര്യശുക്രന്മാര്‍ സംയോജിക്കുമ്പോള്‍ അതിഗംഭീര അവസരങ്ങള്‍, 3 രാശിക്ക് വിധി മാറിമറിയും -
സമ്പൂര്‍ണ വാരഫലം: മാര്‍ച്ച് 9- 15 വരെ അശ്വതി - രേവതി നക്ഷത്രഫലം: നേടുന്നവരും നഷ്ടപ്പെടുന്നവരും ഇവരാണ് -
മാര്‍ച്ചില്‍ സൂര്യന് മാറുന്നത് 4 തവണ: ധനസമ്പത്തിന് ഇനി മുട്ടില്ല, മാര്‍ച്ച് 31 വരെ ഇവര്‍ക്ക് സുവര്‍ണകാലം -
വനിതാദിനം 2026: എത്രയൊക്കെ നിസ്സാരമെന്ന് കരുതുന്നോ അത്രയും കഠിനം ഈ വേദനകള്‍, 30-ന് ശേഷം ശ്രദ്ധിക്കണം
ഇടവമാസഫലം: മേയ് 15 മുതല്‍ ജൂണ്‍ 14 വരെ 27 നക്ഷത്രത്തിനും സമ്പൂര്‍ണ ഗുണദോഷഫലം
മേയ് 15-ന് ഇടവമാസത്തിന് തുടക്കം കുറിയ്ക്കുന്നു. ഈ സമയം 27 നക്ഷത്രക്കാരില്‍ ആര്‍ക്കൊക്കെയാണ് മാറ്റങ്ങളുണ്ടാവുന്നത്, ആര്‍ക്കൊക്കെയാണ് നേട്ടങ്ങള്‍ നഷ്ടങ്ങള്‍ എന്നതിനെക്കുറിച്ചെല്ലാം അറിയാം. 27 നാളുകാരായ അശ്വതി മുതല്‍ രേവതി വരെയുള്ള സമ്പൂര്‍ണ നക്ഷത്രഫലമാണ് ഈ ലേഖനത്തില്‍ പറയുന്നത്. അത് കൂടാതെ ഇടവ മാസത്തില്‍ നിരവധി ഗ്രഹങ്ങള്‍ക്കും മാറ്റം സംഭവിക്കുന്നു.
നവഗ്രഹങ്ങളിലുണ്ടാവുന്ന മാറ്റം ഓരോ നക്ഷത്രക്കാരിലും മാറ്റം ചെലുത്തും എന്നതാണ് സത്യം. അതുകൊണ്ട് തന്നെ ഓരോ മാറ്റവും എത്രത്തോളം നമ്മുടെ ജീവിതത്തില്‍ സ്വാധീനം ചെലുത്തുന്നു എന്നത് അറിഞ്ഞിരിക്കണം. ശനിയുടെ മാറ്റവും ശുക്രന്‍ വ്യാഴം തുടങ്ങിയവയെല്ലാം തന്നെ ഇടവമാസത്തില്‍ വളരെയധികം മാറ്റങ്ങള്‍ക്ക് വിധേയമാവുന്നു. കൂടുതല്‍ അറിയുന്നതിന് വേണ്ടി ഈ ലേഖനം വായിക്കാം.

മേടക്കൂറ് (അശ്വതി, ഭരണി, കാര്‍ത്തിക ഒന്നാം പാദം)
മേടക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് പൊതുവേ ഗുണഫലങ്ങളാണ് ഇടവമാസത്തില്‍ സംഭവിക്കുന്നത്. കൂടാതെ ആരോഗ്യത്തിന്റെ കാര്യത്തിലും ഗുണാനുഭവങ്ങള്‍ വര്‍ദ്ധിക്കുന്നു. അതോടൊപ്പം തന്നെ സാമ്പത്തിക കാര്യങ്ങളും അനുകൂലമായ വരുന്നു. വീട് പണി പുനരാരംഭിക്കുന്നതിനും സാമ്പത്തിക ബാധ്യതകള്‍ തീര്‍ക്കുന്നതിനും യോഗം കാണുന്നു. ശുക്രന്റെ സഞ്ചാരം പലപ്പോഴും ഗുണപരമായ പല മാറ്റങ്ങളും നിങ്ങള്‍ക്ക് നല്‍കുന്നു. ജീവിതത്തിലെ ഏറ്റവും മികച്ച സമയമാണ് ഇവരെ കാത്തിരിക്കുന്നത്.
ഇടവക്കൂറ് ( കാര്‍ത്തിക1/4 , രോഹിണി , മകയിരം1/2)
ഇടവക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് വരുന്ന മാസം അത്ര നല്ലഫലങ്ങളായിരിക്കുകയില്ല കാത്തിരിക്കുന്നത്. പലപ്പോഴും ജീവിതത്തിലുണ്ടാവുന്ന പല അസ്വസ്ഥതകളും ഒന്നു ചേര്‍ന്ന് വരുന്ന സമയമായിരിക്കും. അത് മാത്രമല്ല പണം കടം വാങ്ങുന്നതും കൊടുക്കുന്നതും അത്ര നല്ലതായിരിക്കുകയില്ല. വിദേശത്ത് ജോലിയുള്ളവര്‍ പലപ്പോഴും ജോലി ഉപേക്ഷിച്ച് വരേണ്ട സാഹചര്യം ഉണ്ടാവുന്നു.ആരോഗ്യം ശ്രദ്ധിക്കണം. അതോടൊപ്പം തന്നെ വിദ്യാര്‍ത്ഥികള്‍ പഠന കാര്യങ്ങളില്‍ കൂടുതല്‍ ശ്രദ്ധ ചെലുത്തണം. സാമ്പത്തിക പ്രതിസന്ധികള്‍ വര്‍ദ്ധിക്കാം.
മിഥുനക്കൂറ് ( മകയിരം 1/2, തിരുവാതിര , പുണര്‍തം 3/4)
മിഥുനക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് ഇടവ മാസത്തില്‍ മികച്ച മാറ്റങ്ങള്‍ തേടി എത്തുന്നു. പലപ്പോഴും സാമ്പത്തിക സ്ഥിതി മികച്ചതായിരിക്കും. ആരോഗ്യം നിസ്സാരമാക്കരുത്. സന്തോഷകരമായ പല സാഹചര്യവും തേടി എത്തുന്നതിനാല്‍ കാര്യങ്ങളെ മികച്ച രീതിയില്‍ കൈകാര്യം ചെയ്യുന്നതിന് സാധിക്കുന്നു. ബിസിനസ് സംബന്ധമായ നേട്ടങ്ങള്‍ നിങ്ങളെ കാത്തിരിക്കുന്നു. അതിന്റെ ഫലമായി വീണ്ടും ബിസിനസ് ആരംഭിക്കുന്നതിന് അനുകൂല സമയമാണ്. ആരോഗ്യം നിസ്സാരമാക്കരുത്. സന്തോഷകരമായ മാറ്റങ്ങള്‍ക്ക് നിങ്ങള്‍ കൂടുതല്‍ പ്രാധാന്യം നല്‍കണം.
കര്‍ക്കിടകക്കൂറ് ( പുണര്‍തം1/4 , പൂയം, ആയില്യം )
കര്‍ക്കിടകക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് അല്‍പം ദോഷഫലങ്ങള്‍ വര്‍ദ്ധിക്കുന്ന സമയമായിരിക്കും. പലപ്പോഴും പ്രണയിക്കുന്നവരില്‍ പോലും അതിന്റെ അലയോലികള്‍ അനുഭവിക്കേണ്ടി വരുന്നു. സാമ്പത്തികസ്ഥിതി മികച്ചതായിരിക്കും. ആരോഗ്യത്തിന്റെ കാര്യത്തില്‍ കൂടുതല്‍ വെല്ലുവിളികള്‍ ഉണ്ടാവും. എങ്കിലും ശ്രദ്ദിച്ച് മുന്നോട്ട് പോയാല്‍ വലിയ പ്രതിസന്ധികളില്ലാതെ മുന്നോട്ട് പോകാവുന്നതാണ്. ജോലി നഷ്ടപ്പെടുന്നതിന് വരെ യോഗം കാണുന്നു.
ചിങ്ങക്കൂറ് (മകം, പൂരം, ഉത്രം ഒന്നാം പാദം)
ചിങ്ങക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് ഗുണഫലങ്ങള്‍ വര്‍ദ്ധിക്കുന്ന മാസമാണ് വരാന്‍ ഇരിക്കുന്നത്. കരിയറില്‍ ഉയര്‍ച്ചയുണ്ടാവുന്നു. കൂടാതെ ഉപരിപഠനത്തിന് ഏറ്റവും അനുകൂല സമയമാണ് എന്നത് തന്നെ ഏറ്റവും വലിയ പ്രത്യേകതയാണ്. സാമ്പത്തികമായി ഗുണഫലങ്ങള്‍ വര്‍ദ്ദിക്കുന്നു സമയമാണ് എന്നത് കൊണ്ട് തന്നെ പണത്തിന്റെ കാര്യത്തില്‍ ബുദ്ധിമുട്ടുണ്ടാവില്ല. ദാമ്പത്യ ബന്ധത്തില്‍ സന്തോഷവും സമാധാനവും നിലനില്‍ക്കുന്നു. ആരോഗ്യത്തെ നിസ്സാരമാക്കരുത്. വാഹന ഉപയോഗത്തില്‍ അല്‍പം കൂടുതല്‍ ശ്രദ്ധിക്കണം.
കന്നിക്കൂറ് (ഉത്രം മുക്കാല്‍, അത്തം, ചിത്തിര ആദ്യഭാഗം)
കന്നിക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് ഗുണാനുഭവങ്ങള്‍ വര്‍ദ്ധിക്കുന്ന സമയമാണ്. അതുകൊണ്ട് തന്നെ ജീവിതത്തില്‍ സന്തോഷകരമായ പല മാറ്റങ്ങളും തേടി എത്തുന്നു. പല കാര്യങ്ങളിലും ഉയര്‍ച്ചയും മാറ്റങ്ങളും സംഭവിക്കുന്നു. ബിസിനസ് സംബന്ധമായ കാര്യങ്ങളില്‍ ഗുണാനുഭവങ്ങള്‍ ഇരട്ടിയാവുന്നു.അതിന്റെ ഫലമായി പുതിയ ബിസിനസ് ആരംഭിക്കുന്നതിനെക്കുറിച്ച് നിങ്ങള്‍ ചിന്തിക്കുന്നു. സാമ്പത്തിക നഷ്ടം ഇരട്ടിയാവുന്നതിനുള്ള സാധ്യതയുണ്ട്. ആരോഗ്യത്തെ നിസ്സാരമാക്കരുത്.
തുലാക്കൂറ് (ചിത്തിര മുക്കാല്‍, ചോതി, വിശാഖം, ആദ്യപാദം)
തുലാക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്ക്ക് ഇവരുട നക്ഷത്രനാഥനായ ചൊവ്വയുടെ അനുഗ്രഹം ഉണ്ടായിരിക്കും. ഇത് പലപ്പോഴും ദോഷഫലങ്ങളെ എല്ലാം അകറ്റുകയും ഗുണാനുഭവങ്ങള്‍ പ്രദാനം ചെയ്യുകയും ചെയ്യുന്നു. സാമ്പത്തിക സ്ഥിതിയില്‍ അനുകൂല മാറ്റങ്ങള്‍ക്ക് സാധ്യത കാണുന്നു. മക്കളുടെ ആരോഗ്യം ശ്രദ്ധിക്കണം. നിസ്സാരമെന്ന് കരുതുന്ന പല മാറ്റങ്ങളും പിന്നീട് ഗുണകരമായ മാറ്റങ്ങള്‍ കൊണ്ട് വരുന്നു. ആരോഗ്യത്തിന്റെ കാര്യം ഒട്ടും നിസ്സാരമല്ല.
വൃശ്ചികക്കൂറ് (വിശാഖം നാലാം പാദം, അനിഴം, തൃക്കേട്ട)
വൃശ്ചികക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് ജോലിയുടെ കാര്യത്തില്‍ അനുകൂല ഫലങ്ങളുണ്ടാവുന്നു. സാമ്പത്തിക സ്ഥിതിയുടെ കാര്യത്തില്‍ ഗുണാനുഭവങ്ങള്‍ കൂടുതലുണ്ടാവുന്നു. ജോലിയിലെ പ്രമോഷനും ശമ്പള വര്‍ദ്ധനവും നിങ്ങളുടെ മാനസികാരോഗ്യത്തിലും സന്തോഷം കൊണ്ട് വരുന്നു. സര്‍ക്കാര്‍ കാര്യങ്ങള്‍ പലതും നിങ്ങള്‍ക്ക് അനുകൂലമായി വരുന്നു. ദാമ്പത്യ ജീവിതത്തില്‍ സന്തോഷവും സമാധാനവും നിലനിര്‍ത്താന്‍ സാധിക്കുന്നു. ആരോഗ്യത്തെ നിസ്സാരമാക്കരുത്. സാമ്പത്തിക സ്ഥിതിയുടെ കാര്യത്തില്‍ കടം കൊടുക്കാതിരിക്കാന്‍ അല്‍പം ശ്രദ്ധിക്കണം.
ധനുക്കൂറ് (മൂലം, പൂരാടം, ഉത്രാടം കാല്‍)
ധനുക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രകാര്‍ക്കും ഇടവ മാസം ഗുണാനുഭവങ്ങള്‍ വര്‍ദ്ധിക്കുന്നു. അത് മാത്രമല്ല ആഗ്രഹിക്കുന്നതെല്ലാം തന്നെ കൈയ്യിലെത്തുന്നതിനുള്ള സാധ്യതയുണ്ട്. പലപ്പോഴും സാമ്പത്തിക സ്ഥിതി മികച്ചതായിരിക്കും. ആരോപണങ്ങളെ ഭയക്കേണ്ടതാണ്. അനാവശ്യമായി മറ്റുള്ളവരുടെ കാര്യത്തില്‍ ഇടപെടരുത്. ചിന്തിച്ച് മാത്രം പ്രവര്‍ത്തിക്കേണ്ടതാണ്. അല്ലാത്ത പക്ഷം അബദ്ധങ്ങള്‍ സംഭവിക്കാം. കൂടുതല്‍ പ്രതിസന്ധികള്‍ നിങ്ങള്‍ അനുഭവിക്കാതിരിക്കുന്നതിന് ശ്രദ്ധ അനിവാര്യമാണ്.
മകരക്കൂറ് (ഉത്രാടം മുക്കാല്‍, തിരുവോണം, അവിട്ടം ആദ്യപാദം)
മകരക്കൂറില്‍ വരുന്ന മൂന്ന് ന്ക്ഷത്രക്കാര്‍ക്ക് അനുകൂല സാഹചര്യങ്ങളാണ് ഇടവ മാസത്തില്‍ ഉണ്ടാവുന്നത്. അത് പലപ്പോഴും വിവാഹത്തിലേക്കും അത് വഴി പോസിറ്റീവ് മാറ്റങ്ങളിലേക്കും എത്തുന്നു. അനുകൂലമായ പല സാഹചര്യങ്ങളും കുടുംബത്തില്‍ സംഭവിക്കാം. പണത്തിന്റെ കാര്യത്തില്‍ കൂടുതല്‍ ശ്രദ്ധിക്കേണ്ടതാണ്. കുടുംബത്തില്‍ സ്വസ്ഥതയും സമാധാനവും ഉണ്ടാവുന്നു. അതെല്ലാം നിങ്ങളുടെ ജീവിതത്തില്‍ കൂടുതല്‍ മാറ്റങ്ങളിലേക്ക് വിരല്‍ ചൂണ്ടുന്നു.
കുംഭക്കൂറ് (അവിട്ട ആദ്യ പാദം ചതയം, പൂരുരുട്ടാതി മുക്കാല്‍)
കുംഭക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് അനുകൂലമായ പല മാറ്റങ്ങളും തേടി എത്തുന്നു. സന്തോഷകരമായ പല മാറ്റങ്ങളും നിങ്ങള്‍ക്കുണ്ടാവുന്നു. സാമ്പത്തിക സ്ഥിതി മികച്ചതായിരിക്കും. കലാരംഗത്ത് അംഗീകാരം തേടി എത്തുന്നു. സാമ്പത്തിക സ്ഥിതി മികച്ചതായിരിക്കും. ആഗ്രഹിക്കുന്നത് പോലെ കാര്യങ്ങള്‍ ചെയ്ത് തീര്‍ക്കുന്നതിന് സാധിക്കുന്നു. ബിസിനസ് ചെയ്യുന്നവര്‍ക്ക് അതില്‍ സാമ്പത്തിക ലാഭം തേടി എത്തുന്നു. രോഗാവസ്ഥകളെല്ലാം തന്നെ ഇല്ലാതാവുന്നു.
മീനക്കൂറ് (പൂരുരുട്ടാതി ആദ്യകാല്‍ ഭാഗം, ഉത്രട്ടാതി, രേവതി)
മീനക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് ശുക്രന്റെ മാറ്റം ശുക്രദശ ഉദിക്കുന്ന സമയമാണ്. സാമ്പത്തിക കാര്യങ്ങള്‍ അല്‍പം മികച്ച രീതിയില്‍ കൈകാര്യം ചെയ്യുന്നതിന് ശ്രദ്ധിക്കണം. ചെറിയ അശ്രദ്ധ നിങ്ങളുടെ ജീവിതത്തില്‍ വലിയ മാറ്റങ്ങളിലേക്ക് എത്തിക്കുന്നു. പഠന കാര്യങ്ങളില്‍ ഒരിക്കലും അശ്രദ്ധ പാടില്ല. ഇത് പരാജയം കൊണ്ട് വരുന്നു. സാമ്പത്തിക പ്രതിസന്ധികളെ പൂര്‍ണമായും ഇല്ലാതാക്കുന്നതിന് സഹായിക്കുന്ന ഒരു മാസം കൂടിയാണ് ഇടവ മാസം.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന രത്‌നക്കല്ലുകളുടെ ഗുണങ്ങള്‍ പരമ്പരാഗത വിശ്വാസങ്ങളെയും ജ്യോതിഷ രീതികളെയും അടിസ്ഥാനമാക്കിയുള്ളത് മാത്രമാണ്. ഓരോ വ്യക്തിക്കും ഫലങ്ങള്‍ വ്യത്യസ്തമായിരിക്കും. ജ്യോതിഷസംബന്ധമായ ആവശ്യങ്ങള്‍ക്കായി ഇവ ഉപയോഗിക്കുന്നതിന് മുന്‍പായി വിദഗ്ധനേയോ അല്ലെങ്കില്‍ ജ്യോതിഷിയേയോ സമീപിക്കേണ്ടതാണ്. ഇതിലുള്ള ഉള്ളടക്കങ്ങള്‍ വിവരം കൈമാറുക എന്ന ഉദ്ദേശ്യത്തോടെ മാത്രമുള്ളതാണ്. ഇത് പ്രൊഫഷണല്‍ ഉപദേശമായി കണക്കാക്കരുത്.



Click it and Unblock the Notifications











