Latest Updates
-
ഓണസദ്യയ്ക്കിടയിലും മേക്കപ്പ് മങ്ങാതെ തിളങ്ങണോ? ഈ 10 മിനിറ്റ് ബ്യൂട്ടി ഹാക്ക് പരീക്ഷിക്കൂ -
തിരുവോണം 2026: നിങ്ങളുടെ രാശിക്ക് ഭാഗ്യം കൊണ്ടുവരുന്ന നിറവും നമ്പറും ഇതാ; ആഘോഷം ഗംഭീരമാക്കാൻ ചില വഴികൾ -
വീട്ടിൽ തുളസി വെക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; ഐശ്വര്യത്തിനും ആരോഗ്യത്തിനും വാസ്തു പറയുന്ന വഴികൾ -
ഓണത്തിന് അതിഥികൾ എത്തുമ്പോൾ വീട് പോസിറ്റീവാണോ? ഈ വാസ്തു ടിപ്പുകൾ പരീക്ഷിച്ചു നോക്കൂ! -
ഉത്രാടപ്പാച്ചിൽ ഷോപ്പിംഗ്: പണം നഷ്ടപ്പെടാതെ മികച്ച ഓഫറുകൾ സ്വന്തമാക്കാൻ ഈ വഴികൾ നോക്കൂ! -
ഡൽഹിയിൽ യുവി ഇൻഡക്സ് കുതിച്ചുയരുന്നു; ചർമ്മം കരിഞ്ഞുപോകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ആഗസ്റ്റ് 27-28 ചന്ദ്രഗ്രഹണം: ഇന്ത്യയിൽ ദൃശ്യമാകുമോ? ഓണാഘോഷത്തെ ബാധിക്കുമോ? ആശങ്ക വേണ്ട, അറിയേണ്ടതെല്ലാം -
ഓഗസ്റ്റ് 25-ലെ അപൂർവ ഗ്രഹസംഗമം: ഈ രാശിക്കാർക്ക് തൊട്ടതെല്ലാം പൊന്നാകും, തടസ്സങ്ങൾ നീങ്ങാൻ ചെയ്യേണ്ടത് ഇത്രമാത്രം -
ഓണം സ്പെഷ്യൽ: ഇന്നത്തെ രാജയോഗം, ശുഭമുഹൂർത്തം; ഈ സമയത്ത് കാര്യങ്ങൾ തുടങ്ങിയാൽ വിജയം ഉറപ്പ്! -
2026 ഓഗസ്റ്റ് 24: ഇന്നത്തെ രാജയോഗം നിങ്ങളെ തുണയ്ക്കുമോ? ഗജകേസരി-ധനയോഗം പരിശോധിക്കാം
ഈ നാളുകാരുടെ ജീവിതം രക്ഷപ്പെടും, മനുഷ്യായുസ്സില്‍ ഒരിക്കല്‍ മാത്രം ഇരട്ടരാജയോഗം
ഇടവ മാസത്തിന് തുടക്കമായി, ഈ മാസത്തില്‍ ഉണ്ടാവുന്ന പല മാറ്റങ്ങളും നിങ്ങളുടെ ജീവിതത്തില്‍ അനുകൂലമായി മാറുന്ന അവസ്ഥയാണ് ഉണ്ടാവുന്നത്. കൊല്ലവര്‍ഷത്തിലെ പത്താമത്തെ മാസമാണ് ഇടവമാസം. മെയ് 15 മുതല്‍ ജൂണ്‍ 15 വരെയാണ് ഇടവം മാസം വരുന്നത്. ഈ വരുന്ന ഒരു മാസം നിങ്ങളില്‍ ചില നക്ഷത്രക്കാര്‍ക്ക് അനുകൂലമായ നേട്ടങ്ങളും രാജയോഗവും ഉണ്ടാവുന്നു. ഇടവം രാശിക്കാരില്‍ ഉണ്ടാവുന്ന ഇത്തരം മാറ്റങ്ങള്‍ നിങ്ങളില്‍ അനുകൂലമായ പല നേട്ടങ്ങളും ഉണ്ടാക്കുന്നു.
ഗ്രഹമാറ്റങ്ങള്‍ നടക്കുന്ന സമയമാണ് എന്നത് കൊണ്ട് തന്നെ അത് നിങ്ങളുടെ ജീവിതത്തിലും സ്വാധീനം ചെലുത്തുന്നു. എല്ലാ തരത്തിലുള്ള മാറ്റങ്ങളും നിങ്ങളുടെ ജീവിതത്തില്‍ ഉണ്ടാക്കുന്ന നേട്ടങ്ങള്‍ പലപ്പോഴും രാജയോഗ സമാനമായ ജീവിതമാണ് നല്‍കുന്നത്. ഇടവ മാസത്തില്‍ നിങ്ങള്‍ക്കുണ്ടാവുന്ന പല മാറ്റങ്ങളും രാജയോഗമായി മാറുന്നുണ്ട്. ഏതൊക്കെ നക്ഷത്രക്കാര്‍ക്കാണ് രാജയോഗം നിലനില്‍ക്കുന്നത് എന്ന് നമുക്ക് നോക്കാം.

അശ്വതി
അശ്വതി നക്ഷത്രക്കാര്‍ക്ക് ഇരട്ടരാജയോഗമാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട. അനുകൂലമായ പല മാറ്റങ്ങളും നിങ്ങളുടെ ജീവിതത്തില്‍ ഉണ്ടാവുന്നു. സ്ഥാനമാറ്റം, സ്ഥാനക്കയറ്റം, ശമ്പള വര്‍ദ്ധനവ് എന്നിവ നിങ്ങളുടെ ജീവിതത്തില്‍ കാത്തിരിക്കുന്നു. അനുകൂലമായ ദാമ്പത്യ ജീവിതം ഇവരെ തേടി എത്തുന്നു. ഉപരി പഠനത്തിന് നിങ്ങള്‍ക്ക് അവസരം ലഭിക്കുന്നു. സാമ്പത്തിക ലാഭം നിങ്ങളെ തേടി എത്താം. സന്തോഷത്തോടെ മുന്നോട്ട് പോവുന്നതിന് നിങ്ങള്‍ക്ക് സാധിക്കുന്നു.
ഭരണി
ഭരണി നക്ഷത്രക്കാര്‍ക്ക് അനുകൂലമായ പല മാറ്റങ്ങളും അവരുടെ ജീവിതത്തില്‍ ഉണ്ടാവുന്നു. പുതുവസ്ത്രവും ആഭരണവും സമ്മാനമായി ലഭിക്കുന്നു. ഉന്നത വിദ്യാഭ്യാസത്തിന് അനുകൂലമായ സമയമാണ് എന്നതില്‍ സംശയം വേണ്ട. പല വിധത്തിലുള്ള പ്രതിസന്ധികളിലും നിങ്ങള്‍ക്ക് മുന്നോട്ട് പോവുന്നതിന് അനുകൂല സമയമാണ് രാജയോഗം നല്‍കുന്നത. ജീവിതത്തിലെ എല്ലാ സാമ്പത്തിക പ്രയാസങ്ങളും നിങ്ങുന്നു. സന്തോഷത്തോടെ മുന്നോട്ട് പോവുന്നതിന് സാധിക്കുന്നു.
മകയിരം
മകയിരം രാശിക്കാര്‍ക്ക് അവരുടെ പരിശ്രമങ്ങള്‍ വിജയം കാണുന്നു. പലപ്പോഴും ഭാഗ്യാനുഭവങ്ങള്‍ ഇവരെ അത്ഭുതപ്പെടുത്തിക്കൊണ്ടിരിക്കും. ബിസിനസ് വിപുലീകരിക്കുന്നതിനുള്ള സാധ്യതയുണ്ട്. വാഹനം പുതിയത് വാങ്ങുന്നതിനുള്ള യോഗം കാണുന്നു. അച്ഛന്റെ ആരോഗ്യം മെച്ചപ്പെടുന്നു. വിദേശത്ത് പോവാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് അതിനുള്ള അനുകൂല സമയമാണ് എന്നതില്‍ സംശയം വേണ്ട. കൃഷി സംബന്ധമായ കാര്യങ്ങള്‍ അനുകൂല സമയമാണ്. രാജാവിനെപ്പോലെ തന്നെ ജീവിക്കുന്നതിനുള്ളല യോഗം ഇടവമാസത്തില്‍ ഉണ്ടാവുന്നു.
മകം
മകം നക്ഷത്രക്കാര്‍ക്ക് അനുകൂലമായ പല മാറ്റങ്ങളും അവരുടെ ജീവിതത്തില്‍ ഉണ്ടാവുന്നു. കൃത്യമായ സാമ്പത്തിക സ്ഥിതി നിങ്ങള്‍ക്കുണ്ടാവും. ഒരു തരത്തിലും ജീവിതത്തില്‍ പ്രതിസന്ധികള്‍ അനുഭവിക്കേണ്ടി വരുന്നില്ല. ബിസിനസില്‍ മുന്നേറ്റമുണ്ടാവുന്നു. പലപ്പോഴും നിങ്ങള്‍ ആഗ്രഹിക്കുന്ന തരത്തിലുള്ള നേട്ടങ്ങള്‍ ജീവിതത്തില്‍ പ്രാവര്‍ത്തികമാക്കുന്നതിന് സാധിക്കും. ഉപരിപഠനത്തിന്റെ കാര്യത്തില്‍ നിങ്ങള്‍ക്ക് ആഗ്രഹിക്കുന്ന രീതിയില്‍ മുന്നോട്ട് പോവാം. വാഹനം മാറ്റി വാങ്ങുന്നതിനുള്ള യോഗം ഉണ്ട്.
ഉത്രം
ഉത്രം നക്ഷത്രക്കാര്‍ക്ക് അവര്‍ ആഗ്രഹിക്കുന്ന കാര്യങ്ങള്‍ ജീവിതത്തില്‍ പ്രാവര്‍ത്തികമാക്കുന്നതിനുള്ള സാധ്യതയുണ്ട്. സന്തോഷാനുഭവങ്ങള്‍ ഫലത്തില്‍ വരുന്നു. എല്ലാ തരത്തിലുള്ള സാമ്പത്തിക നേട്ടങ്ങളും അനുകൂലഫലങ്ങള്‍ നല്കുന്നു. വീട് പണി പുനരാരംഭിക്കുകയും കര്‍മ്മരംഗത്ത് നേട്ടങ്ങള്‍ ഉണ്ടാവുകയും ചെയ്യുന്നു. ഏത് അവസ്ഥയിലും നിങ്ങളെ തേടി മാറ്റങ്ങള്‍ ഉണ്ടാവുന്ന സമയമാണ്. ദാമ്പത്യ ജീവിതത്തില്‍ സന്തോഷവും സമാധാനവും നിലനില്ക്കുന്നു.
ചോതി
ചോതി നക്ഷത്രക്കാര്‍ക്കും രാജയോഗം നല്കുന്ന മാറ്റങ്ങള്‍ അത്ഭുതപ്പെടുത്തുന്നതാണ്. പലപ്പോഴും ജീവിതത്തിലെ എല്ലാ തരത്തിലുള്ള മാറ്റങ്ങളും നിങ്ങള്‍ക്കുണ്ടാവുന്നത് രാജയോഗം നിമിത്തമാണ്. ഇടവ മാസത്തില്‍ ഒരുതരത്തിലുള്ള പ്രതിസന്ധികളും നിങ്ങള്ക്കുണ്ടാവുന്നില്ല എന്നതാണ് സത്യം. ജീവിതം മാറി മറിയുന്ന തരത്തിലുള്ള ഭാഗ്യാനുഭവങ്ങളാണ് ഇവര്‍ക്കുണ്ടാവുന്നത്. ജീവിതം തന്നെ നിങ്ങളെ അത്ഭുതപ്പെടുത്തുന്ന തരത്തില്‍ മാറുന്നു.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന രത്നക്കല്ലുകളുടെ ഗുണങ്ങള്‍ പരമ്പരാഗത വിശ്വാസങ്ങളെയും ജ്യോതിഷ രീതികളെയും അടിസ്ഥാനമാക്കിയുള്ളത് മാത്രമാണ്. ഓരോ വ്യക്തിക്കും ഫലങ്ങള്‍ വ്യത്യസ്തമായിരിക്കും. ജ്യോതിഷസംബന്ധമായ ആവശ്യങ്ങള്‍ക്കായി ഇവ ഉപയോഗിക്കുന്നതിന് മുന്‍പായി വിദഗ്ധനേയോ അല്ലെങ്കില്‍ ജ്യോതിഷിയേയോ സമീപിക്കേണ്ടതാണ്. ഇതിലുള്ള ഉള്ളടക്കങ്ങള്‍ വിവരം കൈമാറുക എന്ന ഉദ്ദേശ്യത്തോടെ മാത്രമുള്ളതാണ്. ഇത് പ്രൊഫഷണല്‍ ഉപദേശമായി കണക്കാക്കരുത്.



Click it and Unblock the Notifications