ഇടവത്തിലെ ദോഷങ്ങള്‍ കടുക്കും: പ്രതിവിധിയായി 27 നാളുകാരും അനുഷ്ഠിക്കേണ്ടത്‌

ഇടവമാസത്തിന് തുടക്കം കുറിയ്ക്കുമ്പോള്‍ അത് എല്ലാ നക്ഷത്രത്തിലും രാശിയിലും വളരെയധികം മാറ്റങ്ങള്‍ സംഭവിക്കുന്നു. ഒാരോ നക്ഷത്രത്തിന്റെ കാര്യത്തിലും ഗുണദോഷ സമ്മിശ്രമായ മാറ്റങ്ങള്‍ സംഭവിക്കുന്നു. മേയ് 15-നാണ് ഇടവ മാസത്തിന് തുടക്കം കുറിയ്ക്കുന്നത്. ഈ സമയത്ത് 27 നക്ഷത്രക്കാരിലും ഗുണദോഷസമ്മിശ്രമായ മാറ്റങ്ങളുണ്ടാവുന്നു. ഗ്രഹസ്ഥിതി പ്രകാരം ജീവിതത്തില്‍ സംഭവിക്കുന്ന മാറ്റങ്ങള്‍ ഓരോ കൂറില്‍ വരുന്നവര്‍ക്കും എപ്രകാരമാണ് എന്ന് നോക്കാം. ഗുണദോഷാനുഭവങ്ങള്‍ ഉള്ളതിനാല്‍ അത് നിങ്ങളില്‍ എന്തൊക്കെയാണ് മാറ്റങ്ങള്‍ കൊണ്ട് വരുന്നത്, എന്തൊക്കെ ദോഷപരിഹാരങ്ങളാണ് ചെയ്യേണ്ടത് എന്ന് നോക്കാം. കൂടുതല്‍ അറിയുന്നതിന് വേണ്ടി വായിക്കൂ.

നക്ഷത്രഫലത്തില്‍ നിങ്ങള്‍ അറിഞ്ഞിരിക്കേണ്ട ചില മാറ്റങ്ങളില്‍ ഇടവ മാസത്തില്‍ അനുകൂലമായതും പ്രതികൂലമായതുമായ മാറ്റങ്ങളുണ്ടാവുന്നു. അതില്‍ നിങ്ങള്‍ക്ക് ഈ സമയം എന്തൊക്കെയാണ് മാറ്റങ്ങള്‍ സംഭവിക്കുന്നത് എന്നത് ശ്രദ്ധേയമാണ്. ജീവിതത്തില്‍ സന്തോഷകരമായ മാറ്റങ്ങള്‍ എന്നത് പോലെ സങ്കടകരമായ മാറ്റങ്ങളും ഉണ്ടാവുന്നു. എന്നാല്‍ എല്ലാ ദോഷങ്ങളേയും പ്രതിരോധിക്കുന്നതിനും ഗുണാനുഭവങ്ങള്‍ വര്‍ദ്ധിക്കുന്നതിനും വേണ്ടി ചില കാര്യങ്ങള്‍ ശ്രദ്ധിക്കാം. ഓരോ നക്ഷത്രക്കാരും ഇടവ മാസത്തില്‍ ദോഷ പരിഹാരത്തിനും ഗുണവര്‍ദ്ധനവിനും വേണ്ടി ചില കാര്യങ്ങള്‍ ശ്രദ്ധിക്കാവുന്നതാണ്. എന്തൊക്കെയാണ് ഓരോ നക്ഷത്രക്കാരും അനുഷ്ഠിക്കേണ്ടത് എന്ന് നോക്കാം.

dosha remedies

മേടക്കൂര്‍(അശ്വതി,ഭരണി കാര്‍ത്തിക1/4 )
മേടക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് അവരുടെ ദോഷ പരിഹാരത്തിന് വേണ്ടി ഗുണാനുഭവങ്ങള്‍ക്ക് വേണ്ടി മഹാദേവനെയാണ് പ്രാര്‍ത്ഥിക്കേണ്ടത്. തിങ്കാളാഴ്ച ദിനത്തില്‍ ശിവക്ഷേത്ര ദര്‍ശനത്തിന് ശ്രമിക്കുക. ഇത് കൂടാതെ ജന്മനക്ഷത്ര ദിനത്തില്‍ ക്ഷേത്ര ദര്‍ശനം നടത്തുന്നതും നല്ലതാണ്. അതോടെ കൂവളമാല ചാര്‍ത്തി ഭഗവാന് മലര്‍നിവേദ്യം സമര്‍പ്പിക്കേണ്ടതാണ്. ഇളനീര്‍ ധാര നടത്തുന്നതും നല്ലതാണ്.

ഇടവക്കൂര്‍ (കാര്‍ത്തിക 3/4, രോഹിണി, മകയിരം 1/2) :
ഇടവക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് പല ദോഷഫലങ്ങള്‍ക്കും പരിഹാരം കാണുന്നതിന് വേണ്ടി ശ്രീകൃഷ്ണനെ ആരാധിക്കാവുന്നതാണ്. ഇത് നിങ്ങളുടെ ജീവിതത്തില്‍ സന്തോഷവും സമാധാനവും നല്‍കുന്നു. ഭഗവാന് ഈ മാസത്തിലുടനീളം തൃക്കൈവെണ്ണ സമര്‍പ്പിക്കാവുന്നതാണ്. കൂടാതെ മഞ്ഞ നിറത്തിലുള്ള വസ്ത്രം ധരിക്കുന്നതും ക്ഷേത്രദര്‍ശനം നടത്തുന്നതിനും ശ്രദ്ധിക്കണം.

മിഥുനക്കൂര്‍ (മകയിരം1/2 , തിരുവാതിര , പുണര്‍തം 3/4) :
മിഥുനക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് ഗുണവര്‍ധനവിനും ദോഷശമനത്തിനുമായി ധര്‍മ്മശാസ്താവിനെയാണ് ആരാധിക്കേണ്ടത്. ഇവര്‍ക്ക് ജന്മനക്ഷത്ര ദിനത്തില്‍ ക്ഷേത്ര ദര്‍ശനം നടത്തേണ്ടതാണ്. നിത്യവും അഷ്ടോത്തരം പാരായണം ചെയ്യുന്നതിന് നല്ലതാണ്. കൂടാതെ ശനിയാഴ്ച വ്രതം എടുക്കുന്നത് നല്ലതാണ്. ഇത് മാത്രമല്ല ഈ ദിനത്തില്‍ നീരാഞ്ജനം സമര്‍പ്പിക്കുന്നതും നല്ലതാണ്. ഇത് എല്ലാ തരത്തിലുള്ള ദോഷങ്ങളേയും ഇല്ലാതാക്കുന്നു.

കര്‍ക്കടകക്കൂര്‍ ( പുണര്‍തം 1/4, പൂയം , ആയില്യം )
കര്‍ക്കിടക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് ദോഷപരിഹാരത്തിന് വേണ്ടി ഗണപതിഭഗവാനെയാണ് ആരാധിക്കേണ്ടത്. ഗണേശക്ഷേത്രത്തില്‍ ദര്‍ശനം നടത്തുന്നതിനും വിളക്ക് കൊളുത്തി പ്രാര്‍ത്ഥിക്കുന്നതിനും ശ്രദ്ധിക്കുക. ഇത് എല്ലാ വിധത്തിലുള്ള ദോഷപരിഹാരത്തിന് സഹായിക്കുന്നു. കൂടാതെ ഗണപതി ഭഗവാനെ ആരാധിക്കുന്നത് വഴി ജീവിതത്തില്‍ സന്തോഷവും സമാധാനവും നിലനില്‍ക്കുന്നു.

ചിങ്ങക്കൂര്‍ ( മകം , പൂരം, ഉത്രം 1/4 ) :
ചിങ്ങക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് എല്ലാ വിധത്തിലുള്ള ദോഷപരിഹാരം നടത്തുന്നതിന് വേണ്ടി ദേവിയെയാണ് ആരാധിക്കേണ്ടത്. ദേവി ക്ഷേത്രത്തില്‍ ദര്‍ശനം നടത്തുന്നതിന് ശ്രദ്ധിക്കുക. കൂടാതെ ലളിതാ സഹസ്രനാമം ജപിക്കേണ്ടതാണ്. ദേവി ക്ഷേത്ര ദര്‍ശനം നടത്തുന്നതും ജീവിതത്തില്‍ സന്തോഷം നിലനിര്‍ത്തുന്നതിനും യോഗം കാണുന്നു.

കന്നിക്കൂര്‍ ( ഉത്രം 3/4, അത്തം . ചിത്തിര1/2) :
കന്നിക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് ഗുണവര്‍ദ്ധനവിനും ദോഷ പരിഹാരത്തിനും വേണ്ടി ഭദ്രകാളിയെ ആരാധിക്കേണ്ടതാണ്. ഇത് നിങ്ങളുടെ ജീവിതത്തിലെ എല്ലാ ദോഷഫലത്തിനും പരിഹാരം കാണുന്നതിന് സഹായിക്കുന്നു. കൂടാതെ ലക്ഷ്മി ദേവിയെ ആരാധിക്കുന്നത് എല്ലാ വിധത്തിലുള്ള ദോഷപരിഹാരത്തിനും മികച്ചതാണ്. ജന്മനക്ഷത്ര ദിനത്തില്‍ ദേവിക്ക് കുങ്കുമാഭിഷേകം നടത്തുന്നതും ദോഷഫലങ്ങളെ ചെറുക്കുന്നതിന് സഹായിക്കുന്നു.

തുലാക്കൂര്‍ ( ചിത്തിര 1/2,ചോതി , വിശാഖം3/4) :
തുലാക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് അവരുടെ ദോഷ പരിഹാരത്തിന് വേണ്ടി നിത്യവും ശിവക്ഷേത്ര ദര്‍ശനം നടത്താവുന്നതാണ്. ഭഗവാന് നെയ് വിളക്കും ധാരയും നടത്തുന്നതിന് ശ്രദ്ധിക്കുക. ഇത് നിങ്ങളുടെ ഗുണഫലങ്ങള്‍ ഇരട്ടിയാക്കുന്നു. കൂടാതെ ദിവസവും വിളക്ക് വെച്ച് പ്രാര്‍ത്ഥിക്കുന്നതും നല്ലതാണ്. എല്ലാ തരത്തിലുള്ള ദോഷഫലങ്ങളും ഇത് വഴി അവസാനിക്കുന്നു.

വൃശ്ചികക്കൂര്‍ ( വിശാഖം 1/4, അനിഴം , തൃക്കേട്ട) :
വൃശ്ചികക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് അവരുടെ ദോഷപരിഹാരത്തിന് വേണ്ടി മഹാവിഷ്ണുവിനെയാണ് ആരാധിക്കേണ്ടത്. വ്യാഴാഴ്ച ദിനങ്ങളില്‍ വിഷ്ണുഭഗവാന് പാല്‍പ്പായസം വഴിപാടായി സമര്‍പ്പിക്കേണ്ടതാണ്. കൂടാതെ ഈ ദിനത്തില്‍ ക്ഷേത്ര ദര്‍ശനം നടത്തി അഷ്ടോത്തരം ജപിക്കുന്നതിന് ശ്രദ്ധിക്കണം. തൃക്കൈവെണ്ണ ഭഗവാന് സമര്‍പ്പിക്കുന്നതും നല്ലതാണ്.

ധനുക്കൂര്‍ ( മൂലം, പൂരാടം , ഉത്രാടം 1/4) :
ധനുക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് ദോഷ ഫലങ്ങളെ പ്രതിരോധിക്കുന്നതിന് വേണ്ടി സുബ്ര്ഹ്മണ്യ സ്വാമിയെ പ്രാര്‍ത്ഥിക്കേണ്ടതാണ്. ഇത് നിത്യവും ജപിക്കാവുന്നതാണ്. അത് മാത്രമല്ല നിങ്ങള്‍ക്ക് പ്രത്യേക വഴിപാടും പൂജയും നടത്തുന്നത് എല്ലാ വിധത്തിലുള്ള ദോഷഫലങ്ങളേയും ഇല്ലാതാക്കുന്നതിന് സഹായിക്കുന്നു. കൂടാതെ ഭഗവാന് തൃമധുരം വഴിപാടായി സമര്‍പ്പിക്കണം.

മകരക്കൂര്‍: (ഉത്രാടം 3/4, തിരുവോണം , അവിട്ടം1/2)
മകരക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് ദോഷ പരിഹാരത്തിന് വേണ്ടി ദിനവും മഹാവിഷ്ണുവിനെ പ്രാര്‍ത്ഥിക്കേണ്ടതാണ്. അത് മാത്രമല്ല വൈകുന്നേരങ്ങളില്‍ ഭാഗവതം പാരായണം നടത്തുന്നത് നല്ലതാണ്. ക്ഷേത്ര ദര്‍ശനം നടത്തുന്നത് വഴി നിങ്ങളുടെ എല്ലാ വിധത്തിലുള്ള ദോഷഫലങ്ങളേയും ഇല്ലാതാക്കുന്നതിന് സഹായിക്കുന്നു. ജന്മനക്ഷത്ര ദിനത്തില്‍ വിഷ്ണുക്ഷേത്ര ദര്‍ശനം നടത്തുന്നത് ഗുണവര്‍ദ്ധനവിന് സഹായിക്കുന്നു.

കുംഭക്കൂര്‍ (അവിട്ടം 1/2 , ചതയം , പൂരുരുട്ടാതി 3/4)
കുംഭക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് ഗുണവര്‍ദ്ധനവിന് വേണ്ടി ശിവക്ഷേത്ര ദര്‍ശനം നടത്താവുന്നതാണ്. അത് മാത്രമല്ല സുബ്രഹ്മണ്യ സ്വാമിയെ ആരാധിക്കുന്നത് നല്ലതാണ്. പ്രത്യേകിച്ച് ചൊവ്വാഴ്ച ദിനത്തില്‍ ഭഗവാനെ ആരാധിക്കുന്നതും ക്ഷേത്ര ദര്‍ശനത്തിനും നല്ലതാണ്. കൂടാതെ ജന്മനക്ഷത്ര ദിനത്തില്‍ ക്ഷേത്ര ദര്‍ശനം നടത്തുന്നത് നല്ലതാണ്.

മീനക്കൂര്‍ ( പൂരുരുട്ടാതി 1/4, ഉത്രട്ടാതി , രേവതി) :
മീനക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് ദോഷ ശമനത്തിനും ഗുണവര്‍ധനവിനുമായി ദിനവും വൈകുന്നേരം ക്ഷേത്ര ദര്‍ശനം നടത്തുക. ശിവക്ഷേത്ര ദര്‍ശനത്തിനും അതോടൊപ്പം തന്നെ ഹനുമാന്‍ സ്വാമിയെ ആരാധിക്കുന്നതിനും ശ്രദ്ധിക്കണം. ഇത് നിങ്ങളുടെ ദോഷഫലങ്ങളെ പൂര്‍ണമായും ഇല്ലാതാക്കുന്നതിന് സഹായിക്കുന്നു. നിത്യവും ശിവക്ഷേത്രത്തില്‍ പിന്‍വിളക്ക് സമര്‍പ്പിക്കുന്നത് നല്ലതാണ്. ഇത് എല്ലാ വിധത്തിലുള്ള ദോഷഫലങ്ങളെ പ്രതിരോധിക്കുന്നു.

Disclaimer: ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്‌കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.

X
Desktop Bottom Promotion