Latest Updates
-
ആഗസ്റ്റ് 23 ഞായറാഴ്ച: ഈ സമയത്ത് കാര്യങ്ങൾ ചെയ്താൽ വിജയം ഉറപ്പ്, രാഹുകാലം ഒഴിവാക്കാൻ മറക്കരുത്! -
മുടി കൊഴിച്ചിൽ ഇനി പേടി വേണ്ട; പിആർപി ചികിത്സയിലൂടെ തിരികെ നേടാം കരുത്തുറ്റ മുടി -
മഴക്കാലത്തെ ഫംഗസ് അണുബാധയും താരനും: ചർമ്മം സുരക്ഷിതമാക്കാൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
ഓണത്തിന് വീട് ഒരുക്കുമ്പോൾ ചൂൽ എവിടെ വെക്കണം? വാസ്തു പറയുന്ന ഈ നിയമങ്ങൾ ശ്രദ്ധിക്കൂ -
2026 തിരുവോണം: 12 രാശിക്കാർക്കും എന്താണ് കാത്തിരിക്കുന്നത്? ഓണം ആഘോഷിക്കാൻ ഈ കാര്യങ്ങൾ മറക്കരുത് -
തിരുവോണം 2026: ഈ 6 രാശിക്കാർക്ക് വൻ സാമ്പത്തിക നേട്ടം; പണമിടപാടുകൾക്ക് ഈ സമയം ശ്രദ്ധിക്കൂ -
ഓണത്തിന് സ്വർണം വാങ്ങിയോ? കള്ളന്മാരെ പേടിക്കാതെ വീട്ടിൽ ലോക്കർ വെക്കാൻ ഈ വാസ്തു ടിപ്സ് -
തിരുവോണത്തിന് വീടൊരുക്കാം; കണ്ണാടിയും ക്ലോക്കും വെക്കുമ്പോൾ ഈ വാസ്തു കാര്യങ്ങൾ മറക്കരുത് -
ഓണസദ്യ ഒരുക്കുമ്പോൾ അടുക്കളയിൽ ഈ മാറ്റങ്ങൾ വരുത്തൂ; വാസ്തുവും സുരക്ഷയും ഉറപ്പാക്കാം -
ഓണക്കാലത്ത് സ്വർണ്ണവും പണവും വീട്ടിൽ സൂക്ഷിക്കുന്നുണ്ടോ? ഈ വാസ്തു മാറ്റങ്ങൾ ഭാഗ്യം കൊണ്ടുവരും!
ദ്വിപുഷ്കര് യോഗം: ശനിയുടെ കുംഭം രാശിയിലേയ്ക്കുള്ള പ്രവേശം മഹാധനികരാക്കുന്നത് ഇവരെ
വേദ ജ്യോതിഷത്തില്‍ പ്രാധാന്യം അര്‍ഹിക്കുന്ന ഗ്രഹങ്ങളില്‍ ഒന്നാണ് ശനി. ശനി ദോഷം ബാധിച്ചാല്‍, നിരവധി ആരോഗ്യ പ്രശ്നങ്ങള്‍, സാമ്പത്തിക പ്രശ്നങ്ങള്‍, കലഹം എന്നിവ ജീവിതത്തില്‍ ഉണ്ടാകാനുള്ള സാധ്യത വളരെ കൂടുതലാണ്. ശനിയിലുണ്ടാകുന്ന ഓരോ മാറ്റങ്ങളും ഓരോ രാശികളെയും വ്യത്യസ്ത തരത്തിലാണ് ബാധിക്കുന്നത്.

നിലവില്‍ ശനി കുംഭം രാശിയിലേയ്ക്ക് പ്രവേശിക്കാന്‍ പോവുകയാണ്. ശനി രാശിമാറുന്നതോടെ തലവരമാറുന്നത് ഈ 3 രാശിക്കാരുടെയാണ്. ഇവരില്‍ ദ്വിപുഷ്കര് യോഗം രൂപപ്പെടുന്നു. ഈ യോഗത്താല്‍ മഹാ ധനികരാകാനുള്ള യോഗവും ലഭിക്കുന്നു. ഈ ഭാഗ്യ രാശികള്‍ ഏതെല്ലാമെന്ന് നോക്കാം.
മേടം
മേടം രാശിക്കാര്‍ക്ക് ദ്വിപുഷ്കര് യോഗത്താല്‍ ധനം കയ്യില്‍ വന്ന് ചേരുന്നതാണ്. പല ജാക്ക്പോട്ട് മത്സരങ്ങളിലും വിജയിക്കാന്‍ സാധിക്കും. പൂര്‍വ്വിക സ്വത്തില്‍ നിന്നും ഒരു വിഹിതം ഇവരില്‍ എത്തുന്നതാണ്. സ്ഥലവും പണവും കയ്യില്‍ വന്നു ചേരും. ആഗ്രഹിച്ച രീതിയില്‍ ജീവിക്കാന്‍ സാധിക്കും. പുതിയ വസ്ത്രങ്ങള്‍, ആഡംബര വസ്തുക്കള്‍ എന്നിവ വാങ്ങാനും ഉപയോഗിക്കാനും യോഗം ഉണ്ടാകും. വില കൂടിയ വാഹനം വാങ്ങാന്‍ സാധിക്കും. പട്ടണത്തില്‍ നിരവധി കടകള്‍ സ്വന്തമാക്കാന്‍ യോഗം ഉണ്ടായിരിക്കുന്നതാണ്. സാമ്പത്തിക ബാധ്യതകള്‍ തീര്‍ക്കും. സന്തോഷം നിറഞ്ഞ ദാമ്പത്യ ജീവിതം ഇവര്‍ക്ക് ലഭിക്കുന്നതാണ്. കുട്ടികളുടെ സന്തോഷത്തിനായി യാത്രകള്‍ ചെയ്യും. വിലപിടിപ്പുള്ള പല ആഭരണങ്ങളും വാങ്ങാനും ഉപയോഗിക്കാനും സാധിക്കും.
കന്നി
ബിസിനസ്സില്‍ വിജയിക്കാന്‍ സാധിക്കുന്നതാണ്. നല്ല ലാഭം പ്രതീക്ഷിക്കാം. സാമ്പത്തിക പ്രശ്നങ്ങള്‍ പരിഹരിക്കപ്പെടും. വിദേശത്ത് ബിസിനസ്സ് ആരംഭിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് അതിനുള്ള അവസരങ്ങള്‍ ലഭിക്കുന്നതാണ്. പുറം രാജ്യത്തേയ്ക്ക് നോക്കുന്നവര്‍ക്ക് നല്ല അവസരങ്ങള്‍ ലഭിക്കും. വിദ്യാര്‍ത്ഥികള്‍ക്ക് വിദേശത്ത് ജോലി ലഭിക്കാന്‍ സാധ്യക. സാമ്പത്തിക പ്രശ്നങ്ങള്‍ അകലും. സമ്പത്തില്‍ വര്‍ദ്ധനവ് ഉണ്ടായിരിക്കും. വീട് സ്വന്തമാക്കാന്‍ സാധിക്കും. സന്തോഷവും സമാധാനവും നിറഞ്ഞ ജീവിതം നയിക്കാന്‍ സാധിക്കും. കുടുംബ പ്രശ്നങ്ങള്‍ പരിഹരിക്കപ്പെടുന്നതാണ്. സ്റ്റോക്ക് മാര്‍ക്കറ്റില്‍ നല്ല നിക്ഷേപങ്ങള്‍ നടത്താന്‍ സാധിക്കും. ജോലിയില്‍ ശോഭിക്കാന്‍ സാധിക്കും. സഹപ്രവര്‍ത്തകരില്‍ നിന്നും സഹായങ്ങള്‍ ലഭിക്കുന്നതാണ്.
മകരം
മകരം രാശിക്കാര്‍ക്ക് സാമ്പത്തിക ബാധ്യതകള്‍ തീര്‍പ്പാക്കാന്‍ സാധിക്കും. സ്ഥല കച്ചവടത്തില്‍ നിന്നും സാമ്പത്തിക ലാഭം പ്രതീക്ഷിക്കാവുന്നതാണ്. മക്കളില്‍ നിന്നും പണം കയ്യില്‍ എത്തുന്നതാണ്. കയ്യില്‍ നിന്നും നഷ്ടപ്പെട്ട പൂര്‍വ്വിക സ്വത്ത് സ്വന്തമാക്കാന്‍ സാധിക്കും. ആവശ്യത്തിലധികം പണം കയ്യില്‍ എത്തുന്നതാണ്. ദാമ്പത്യത്തില്‍ സന്തോഷം ലഭിക്കും. പങ്കാളികള്‍ ചേര്‍ന്ന് കൂട്ട് ബിസിനസ്സ് ആരംഭിക്കുന്നതാണ്. സൂഹൃത്തുക്കളില്‍ നിന്നും ബിസിനസ്സിലേയ്ക്ക് വേണ്ട സഹായങ്ങള്‍ ലഭിക്കുന്നതാണ്. വളരാന്‍ ഒപ്പം നിന്ന് സഹായിക്കുന്നതാണ്. മാനസിക പിന്തുണ വീട്ടുകാരില്‍ നിന്നും ലഭിക്കും. സന്തോഷവും സമാധാനവും നിറഞ്ഞ കുടുംബാന്തരീക്ഷം സൃഷ്ടിക്കാന്‍ സാധിക്കും. പുതിയ അറിവുകൾ തേടിയുള്ള യാത്രകൾ ജീവിത വിജയത്തിലേയ്ക്ക് നയിക്കും.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications