Latest Updates
-
കേരള കാരുണ്യ ലോട്ടറി KR-770 ഫലം: സമ്മാനം അടിച്ചോ? തുക സുരക്ഷിതമായി കൈപ്പറ്റാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
ഇന്ത്യ-വിൻഡീസ് മൂന്നാം ഏകദിനം: വൈറ്റ്വാഷ് ലക്ഷ്യമിട്ട് ഇന്ത്യ, മുല്ലാൻപൂരിൽ ആവേശപ്പോരാട്ടം! -
രവി പുഷ്യ യോഗം 2026: കേരളത്തിൽ ഷോപ്പിംഗിന് അർദ്ധരാത്രിക്ക് ശേഷം മാത്രം സമയം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെയും മുടിയെയും തകർക്കുന്നുവോ? സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ -
കേരളത്തിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴ; ഈ മുൻകരുതലുകൾ ജീവൻ രക്ഷിക്കും -
സർവാർത്ഥ സിദ്ധി യോഗം: ഒക്ടോബർ 4-ന് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തിയാൽ സാമ്പത്തിക നേട്ടം ഉറപ്പ് -
പിതൃപക്ഷത്തിലെ അഷ്ടമി ശ്രാദ്ധം ഇന്ന്; വീട്ടിൽ എളുപ്പത്തിൽ തർപ്പണം നടത്താം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
അമൃത സിദ്ധി യോഗം ഇന്ന് ഇല്ല! പകരം കേരളത്തിൽ ഇന്ന് ശ്രദ്ധിക്കേണ്ട ശുഭമുഹൂർത്തങ്ങൾ ഇതാ -
കേരളത്തിൽ ഡെങ്കിപ്പനി പടരുന്നു; മഴക്കാലത്ത് വീടുകളിൽ ശ്രദ്ധിക്കേണ്ട സുരക്ഷാ മുൻകരുതലുകൾ ഇതാ -
ഖുശ്ബുവിന്റെ വെയ്റ്റ് ലോസ് രഹസ്യം; ജാപ്പനീസ് പ്ലേറ്റ് രീതി കേരളീയ ഭക്ഷണത്തിൽ പരീക്ഷിക്കുന്നത് എങ്ങനെ?
ഏപ്രില്‍ 16ന് ശനിയും സൂര്യനും 30 ഡിഗ്രിയില്‍ സഞ്ചരിക്കും; ശിവ കടാക്ഷവും ലക്ഷ്മീ കടാക്ഷവും ഇവര്‍ക്ക്
Dwidasha Yoga: വേദ ജ്യോതിഷത്തില്‍ പ്രാധാന്യം അര്‍ഹിക്കുന്ന രണ്ട് ഗ്രഹങ്ങളാണ് സൂര്യനും ശനിയും. പിതൃത്വം, അന്തസ്സ്, അഭിമാനം എന്നിവയെല്ലാം പ്രതിനിധീകരിക്കുന്ന ഗ്രഹമാണ് സൂര്യന്. എന്നാല്‍, ഒരു വ്യക്തിയുടെ കര്‍മ്മത്തിന്റെ ദാതാവാണ് ശനി. ഏപ്രില്‍ 13 വരെ ശനിയും സൂര്യനും ഒരേ രാശിയില്‍ മീനത്തില്‍ സംക്രമണം നടത്തിയിരുന്നു. എന്നാല്‍, ഏപ്രില്‍ 14ന് സൂര്യന് മേടത്തില് പ്രവേശിച്ചു. ഏപ്രില്‍ 16-ാം തീയ്യതി ഇരു ഗ്രഹങ്ങളും നേര്‍ക്കുനേര്‍ 30 ഡിഗ്രിയില്‍ സഞ്ചരിക്കാന്‍ പോവുകയാണ്.

പരസ്പരം 30 ഡിഗ്രിയില്‍ സഞ്ചരിക്കുമ്പോള്‍ അതിന്റെ ഗുണങ്ങള്‍ ചില രാശിക്കാര്‍ക്ക് ലഭിക്കാന്‍ യോഗവും രൂപപ്പെടുന്നതാണ്. പ്രത്യേകിച്ച്, പരമശിവന്റെയും ലക്ഷ്മിദേവിയുടെയും അനുഗ്രഹം ലഭിക്കാന്‍ മൂന്ന് രാശിക്കാര്‍ക്ക് ദ്വിദശ യോഗം ലഭിക്കുന്നതാണ്. ശനിയും സൂര്യനും 30 ഡിഗ്രിയില്‍ സഞ്ചരിക്കുമ്പോഴാണ് ദ്വിദശ യോഗം രൂപപ്പെടുന്നത്. ദ്വിദശ യോഗം രൂപപ്പെടുന്ന ഈ മൂന്ന് രാശിക്കാര്‍ ഏതെല്ലാമെന്നും, ഇവര്‍ക്ക് എന്തെല്ലാം നേട്ടങ്ങളാണ് ലഭിക്കാന്‍ പോകുന്നത് എന്നും നോക്കാം.
മിഥുനം
ദ്വിദശ യോഗത്താല്‍ മിഥുനം രാശിക്കാര്‍ക്ക് ലക്ഷ്മി ദേവിയുടെ അനുഗ്രഹത്താല്‍ സാമ്പത്തിക ഭദ്രത ഉറപ്പുവരുത്താന്‍ സാധിക്കുന്നതാണ്. ജോലിയില്‍ പുരോഗതി കൈവരിക്കാന്‍ സാധിക്കുന്നതാണ്. മികച്ച പ്രകടനം കാഴ്ചവെയ്ക്കാന്‍ ഇവര്‍ക്ക് സാധിക്കുന്നതാണ്. പഠനത്തില്‍ മികവ് തെളിയിക്കാന്‍ വിദ്യാര്‍ത്ഥികള്‍ക്ക് സാധിക്കുന്നതാണ്. ദാമ്പത്യ ജീവിതത്തില്‍ സന്തോഷം കണ്ടെത്തും. പ്രണയ ബന്ധങ്ങള്‍ ഉണ്ടാകുന്നതായിരിക്കും. മക്കളോട് സ്നേഹത്തോടെ പെരുമാറാന്‍ സാധിക്കുന്നതാണ്. മക്കള്‍ക്കുവേണ്ടി മാതാപിതാക്കള്‍ എന്ന നിലയില്‍ അനവധി കാര്യങ്ങള്‍ ചെയ്ത് തീര്‍ക്കാന്‍ സാധിക്കും. മാനസികാരോഗ്യം നിലനിര്‍ത്താന്‍ സാധിക്കുന്നതാണ്. ശുഭകരമായ സംഭവങ്ങള്‍ക്ക് സാക്ഷ്യം വഹിക്കാന്‍ ഈ രാശിക്കാര്‍ക്ക് യോഗം ലഭിക്കുന്നതാണ്. പുതിയ കാര്യങ്ങള്‍ക്ക് തുടക്കം കുറിക്കാന്‍ ശുഭകരമാണ്. എല്ലാം നല്ലരീതിയില്‍ നടപ്പിലാക്കാന്‍ ഈ രാശിക്കാര്‍ക്ക് സാധിക്കും. ആഗ്രഹിച്ച അനവധി കാര്യങ്ങള്‍ സ്വന്തമാക്കാനുള്ള ആദ്യ ഒരുക്കം നടത്തുന്നതാണ്. മനസ്സില്‍ നിലനിന്നിരുന്ന പ്രയാസങ്ങള്‍ അകലുന്നതാണ്. സാമ്പത്തിക പ്രശ്നങ്ങള്‍ക്ക് പരിഹാരം കണ്ടെത്താന്‍ സാധിക്കുന്നതാണ്. പല പ്രശ്നങ്ങളും നിസ്സാരമായി ഒത്തുതീര്‍പ്പാക്കാന്‍ ഇവര്‍ക്ക് സാധിക്കുന്നതാണ്.
കര്‍ക്കിടകം
ദ്വിദശ യോഗത്താല്‍ കര്‍ക്കിടകം രാശിക്കാര്‍ക്ക് നേട്ടങ്ങള്‍ ഉണ്ടാകുന്നതാണ്. കാര്യവിജയം കരസ്ഥമാക്കാന്‍ ഈ രാശിക്കാര്‍ക്ക് സാധിക്കുന്നതാണ്. ആഗ്രഹിച്ച അനവധി കാര്യങ്ങള്‍ നടത്തിയെടുക്കാനുള്ള യോഗം ഈ രാശിക്കാരില്‍ രൂപപ്പെടുന്നതാണ്. വിദ്യാര്‍ത്ഥികള്‍ക്ക് അവരുടെ ആഗ്രഹത്തിനൊത്ത് വളരാനുള്ള യോഗം രൂപപ്പെടുന്നതാണ്. ആത്മവിശ്വാസം വര്‍ദ്ധിപ്പിക്കുന്ന അനവധി സംഭവങ്ങള്‍ ജീവിതത്തില്‍ ഉണ്ടാകും. മികച്ച രീതിയില്‍ പ്രകടനം കാഴ്ച വെയ്ക്കാന്‍ സാധിക്കുന്നതാണ്. കുടുംബക്കാരുമായി നിലനിന്നിരുന്ന പ്രശ്നങ്ങള്‍ക്ക് പരിഹാരം കണ്ടെത്താന്‍ സാധിക്കും. പുതിയ സ്ഥാലം വാങ്ങാന്‍ പദ്ധതിയിടും. ബിസിനസ്സില്‍ ലാഭം വന്നു ചേരുന്നതാണ്. പല പ്രമുഖരെയും പരിചയപ്പെടാന്‍ അവസരം ലഭിക്കുന്നതാണ്. ജോലിയില്‍ അശ്രദ്ധയില്ലാതെ മുന്നോട്ട് സഞ്ചരിക്കാന്‍ യോഗം രൂപപ്പെടുന്നതാണ്. കാര്‍ഷികമേഖലയില്‍ അഭിവൃദ്ധി ഉണ്ടാകുന്നതാണ്.
കുംഭം
കുംഭം രാശിക്കാര്‍ക്ക് നേട്ടങ്ങള്‍ ഉണ്ടാകുന്നതാണ്. ലക്ഷ്മിദേവിയുടെ കടാക്ഷത്താല്‍ സൗഭാഗ്യങ്ങള്‍ ഇവരില്‍ വര്‍ദ്ധിക്കുന്നതാണ്. മാനസിക പിരിമുറുക്കം ഇവരില്‍ കുറയുന്നതാണ്. കടബാധ്യതകള്‍ ഇവരില്‍ നിന്നും അകലുന്നതാണ്. ബിസിനസ്സില്‍ വളര്‍ച്ച ഉണ്ടാകുന്നതാണ്. ജോലിസ്ഥലത്ത് സമാധാനം ലഭിക്കുന്നതാണ്. ജോലി സംബന്ധമായ ഭാരങ്ങള്‍ നിങ്ങളില്‍ കുറയുന്നതായിരിക്കും. സാമ്പത്തിക നേട്ടങ്ങള്‍ അനവധി വന്നു ചേരുന്നതാണ്. മുടങ്ങിക്കിടന്ന പല കാര്യങ്ങളും ശരിയായ വിധത്തില്‍ ചെയ്യാന്‍ സാധിക്കുന്നതാണ്.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന രത്നക്കല്ലുകളുടെ ഗുണങ്ങള്‍ പരമ്പരാഗത വിശ്വാസങ്ങളെയും ജ്യോതിഷ രീതികളെയും അടിസ്ഥാനമാക്കിയുള്ളത് മാത്രമാണ്. ഓരോ വ്യക്തിക്കും ഫലങ്ങള്‍ വ്യത്യസ്തമായിരിക്കും. ജ്യോതിഷസംബന്ധമായ ആവശ്യങ്ങള്‍ക്കായി ഇവ ഉപയോഗിക്കുന്നതിന് മുന്‍പായി വിദഗ്ധനേയോ അല്ലെങ്കില്‍ ജ്യോതിഷിയേയോ സമീപിക്കേണ്ടതാണ്. ഇതിലുള്ള ഉള്ളടക്കങ്ങള്‍ വിവരം കൈമാറുക എന്ന ഉദ്ദേശ്യത്തോടെ മാത്രമുള്ളതാണ്. ഇത് പ്രൊഫഷണല്‍ ഉപദേശമായി കണക്കാക്കരുത്.



Click it and Unblock the Notifications
