Latest Updates
-
2026 ഒക്ടോബർ രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും ശ്രദ്ധിക്കേണ്ട നിർണ്ണായക മാറ്റങ്ങൾ ഇതാ! -
ആമസോൺ, ഫ്ലിപ്കാർട്ട് സെയിൽ തീയതികൾ പുറത്ത്; വമ്പൻ ഓഫറുകൾ സ്വന്തമാക്കാൻ ഈ തയ്യാറെടുപ്പുകൾ വേണം! -
ശുക്രൻ വക്രഗതിയിലേക്ക്: ഒക്ടോബർ 3 മുതൽ 10 വരെ ഈ രാശിക്കാർക്ക് സാമ്പത്തിക നേട്ടം, ഭാഗ്യസമയം അറിയാം -
ഏഷ്യൻ ഗെയിംസ് ഹോക്കി: ചിരവൈരികളുടെ പോരാട്ടം, ഒളിമ്പിക്സ് സ്വപ്നവുമായി ഇന്ത്യ ഇന്ന് പാകിസ്താനെ നേരിടുന്നു -
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത്
ദ്വിദ്വാദശ രാജയോഗം: ഈ മൂന്ന് രാശികളെ പിടിച്ചാല്‍ കിട്ടില്ല, പദവിയും സ്വത്തും സന്തോഷവും വേണ്ടതിലധികം
Dwadash Yog 2025:ഫെബ്രുവരി മാസത്തില്‍ നിരവധി ഗ്രഹങ്ങള്‍ അവയുടെ രാശിയും നക്ഷത്രവും സ്ഥിതിയും മാറുന്നുണ്ട്. ഈ മാറ്റങ്ങള്‍ 12 രാശികളുടെ ജീവിതത്തിലും ഏതെങ്കിലും തരത്തിലുള്ള മാറ്റങ്ങള്‍ സൃഷ്ടിക്കും. നവഗ്രഹങ്ങളില്‍ ഏറ്റവും ശക്തിശാലിയായ ഗ്രഹമെന്നാണ് ശനി അറിയപ്പെടുന്നത്. രണ്ടര വര്‍ഷം കൊണ്ടേ ശനി ഒരു രാശിയില്‍ നിന്നും അടുത്ത രാശിയിലേക്ക് കടക്കൂ. ഈ കാലയളവില്‍ ശനി സഞ്ചരിക്കുന്ന രാശിയില്‍ മറ്റേതെങ്കിലും ഗ്രഹം വന്നെത്താനും അവയുടെ സംയോഗത്തിലൂടെ ശുഭയോഗങ്ങളും അശുഭയോഗങ്ങളും രൂരപപ്പെടാനുമിടയുണ്ട്.

ദ്വിദ്വാദശ രാജയോഗം
നിലവില്‍ ശനി തന്റെ മൂലത്രികോണ രാശിയായ കുംഭത്തിലാണ്. ബുധനും മകരം രാശിയിലാണ് ഉള്ളത്. ഇവ 30 ഡിഗ്രി ദൂരത്തിലാകുമ്പോള്‍ ദ്വിദ്വാശ യോഗം രൂപപ്പെടും. ഗ്രഹനിലയില്‍ ഗ്രഹങ്ങള്‍ പരസ്പരം പന്ത്രണ്ടാം ഭാവത്തിലോ അല്ലെങ്കില്‍ 30 ഡിഗ്രി ദൂരത്തിലോ ആണെങ്കിലാണ് ദ്വിദ്വാദശ യോഗം രൂപം കൊള്ളുന്നത്. ഈ രാജയോഗം അനുഭവിക്കാന്‍ യോഗമുള്ളവര്‍ക്ക് വമ്പന്‍ നേട്ടങ്ങളും ബമ്പര്‍ ലാഭവുമാണ് കൈവരിക.
ശനിയും ബുധനും മിത്രഭാവത്തിലുള്ള ഗ്രഹങ്ങളാണ്. അതുകൊണ്ട് ഈ രണ്ട് ഗ്രഹങ്ങള്‍ രൂപീകരിക്കുന്ന ദ്വിദ്വാദശയോഗം വളരെ ശക്തമായിരിക്കും. ഫെബ്രുവരി എട്ടിന് രാവിലെ 3.25നാണ് ശനിക്കും ബുധനും 30 ഡിഗ്രി ദൂരത്തില്‍ ആയിരിക്കുക. ഈ അപൂര്‍വ്വ ഗ്രഹസ്ഥിതിയിലൂടെ ഭാഗ്യം വന്നെത്തുന്ന രാശികള്‍ ഏതെല്ലാമാണെന്ന് നോക്കാം.
ഇടവം
ഇടവം രാശിയുടെ പത്താം ഭാവത്തില്‍ ശനിയും ഒമ്പതാം ഭാവത്തില്‍ ബുധനും സ്ഥിതി ചെയ്യുന്നു. അതുകൊണ്ട് ഈ രാശിയില്‍ ജനിച്ചവര്‍ക്ക് ദ്വിദ്വാദശയോഗം വളരെ ഗുണകരമായിരിക്കും. ഇവരുടെ ജീവിതത്തില്‍ സന്തോഷങ്ങള്‍ വന്നെത്തും. ഏറെക്കാലമായി പൂര്‍ത്തിയാക്കാതിരുന്ന പല ജോലികളും പൂര്‍ത്തിയാക്കും. സമ്പത്തും പണവും വന്നുചേരും. അപ്രതീക്ഷിതമായി ധനനേട്ടവും സമ്പല്‍സമൃദ്ധിയും കുടുംബത്തില്‍ വന്നെത്തും. വീടോ വാഹനമോ വാങ്ങാന്‍ അനുകൂലമായ സമയമാണ് മുന്നിലുള്ളത്. ജീവിതത്തില്‍ സുഖസൗകര്യങ്ങള്‍ വര്‍ധിക്കും. ആഢംബരജീവിതം അനുഭവിക്കാന്‍ കഴിയും.
ജോലിസ്ഥലത്തും അനുകൂലസാഹചര്യം വന്നെത്തും. ജോലിയുമായി ബന്ധപ്പെട്ട് ചില പ്രധാന തീരുമാനങ്ങള്‍ എടുക്കും. ഇത് ഭാവിയില്‍ ഗുണം ചെയ്യും. വരുമാനം വര്‍ധിക്കും. നിക്ഷേപത്തിലൂടെ വന്‍ലാഭം വന്നുചേരും. സാമ്പത്തികസ്ഥിതി വളരെയധികം മെച്ചപ്പെടുന്നതിലൂടെ സമ്പാദ്യം വളരും. ആരോഗ്യസ്ഥിതി തൃപ്തികരമായിരിക്കും. മാതാപിതാക്കളുടെയും ജീവിതപങ്കാളിയുടെയും സന്താനങ്ങളുടെയും സാഹചര്യങ്ങളില്‍ മനസ്സ് സംതൃപ്തമാകും.
കുംഭം
കുംഭം രാശിയില്‍ ജനിച്ച ആളുകള്ക്കുംദ്വിദ്വാദശ രാജയോഗം അനുഭവിക്കാന്‍ യോഗമുണ്ട്. ഈ രാശിയില്‍ ജനിച്ച ആളുകള്‍ക്ക് ജീവിതത്തിലെ എല്ലാ മേഖലകളിലും വിജയവും നേട്ടങ്ങളും ഉണ്ടാകും. കൂടാതെ ഇവര്‍ക്ക് സമൂഹത്തിലും കര്‍മ്മരംഗത്തും സ്ഥാനമാനങ്ങളും അംഗീകാരവും ഉണ്ടാകും. പ്രശസ്തരാകാനുള്ള യോഗമുണ്ട്. ജോലി മാറാന്‍ ആഗ്രഹിക്കുന്ന കുംഭം രാശിക്കാര്‍ക്ക് ഏറ്റവും നല്ല അവസരമാണ് മുന്നിലുള്ളത്. ശമ്പളവര്‍ധനയും പ്രമോഷനും ലഭിക്കും. വിദ്യാര്‍ത്ഥികള്‍ക്ക് ഈ സമയം വളരെ ശുഭകരമാണ്. മത്സരപ്പരീക്ഷകളില്‍ വിജയിക്കാന്‍ സാധിക്കും. യാത്രാപ്രേമികള്‍ക്ക് ഈ കാലയളവില്‍ നിരവധി യാത്രകള്‍ ചെയ്യാനാകും.
മീനം
മീനം രാശിയില്‍ ജനിച്ച ആളുകള്ക്ക്ദ്വിദ്വാദശയോഗം വളരെ അനുകൂലമാണ്. ഈ രാശിയില്‍ ബുധന്‍ പതിനൊന്നാം ഭാവത്തിലും ശനി പന്ത്രണ്ടാം ഭാവത്തിലുമാണ്. ഇവയ്ക്കിടയിലെ അപൂര്വ്വസ്ഥിതിയിലൂടെ മീനം രാശിക്കാര്‍ക്ക് ഭൗതിക സുഖം അനുഭവപ്പെടും. ഏറെക്കാലമായി ചെയ്യാതിരുന്ന ജോലികള്‍ ചെയ്തുതീര്ക്കാന് സാധിക്കും. സമൂഹത്തില്‍ പേരും പ്രശസ്തിയും വര്‍ധിക്കുകയും ആളുകളുടെ സ്നേഹം പിടിച്ചുപറ്റുകയും ചെയ്യും. ജോലിയില്‍ പുതിയ പദവികളും അധികാരവും തേടിയെത്തും. പുതിയ പ്രോജക്ടുകളുടെ ഭാഗമാകും. ബിസിനസില്‍ പുതിയ ഉയരങ്ങളിലെത്തും. കുടുംബത്തില്‍ സന്തോഷകാലം വന്നെത്തും.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന രത്നക്കല്ലുകളുടെ ഗുണങ്ങള്‍ പരമ്പരാഗത വിശ്വാസങ്ങളെയും ജ്യോതിഷ രീതികളെയും അടിസ്ഥാനമാക്കിയുള്ളത് മാത്രമാണ്. ഓരോ വ്യക്തിക്കും ഫലങ്ങള്‍ വ്യത്യസ്തമായിരിക്കും. ജ്യോതിഷസംബന്ധമായ ആവശ്യങ്ങള്‍ക്കായി ഇവ ഉപയോഗിക്കുന്നതിന് മുന്‍പായി വിദഗ്ധനേയോ അല്ലെങ്കില്‍ ജ്യോതിഷിയേയോ സമീപിക്കേണ്ടതാണ്. ഇതിലുള്ള ഉള്ളടക്കങ്ങള്‍ വിവരം കൈമാറുക എന്ന ഉദ്ദേശ്യത്തോടെ മാത്രമുള്ളതാണ്. ഇത് പ്രൊഫഷണല്‍ ഉപദേശമായി കണക്കാക്കരുത്.



Click it and Unblock the Notifications
