Latest Updates
-
വ്യാഴം മിഥുനത്തില് നേര്‍ഗതിയില്‍: ഈ രാശിക്കാര്‍ മാര്‍ച്ച് 11 മുതല്‍ കരുതിയിരിക്കണം -
സ്ഥിരമായി ബീറ്റ്റൂട്ട് ജ്യൂസ് കുടിക്കുന്നോ? എങ്കില്‍ ഇക്കാര്യങ്ങള്‍ പരിഗണിക്കണം -
കാത്തിരുന്ന നക്ഷത്രമാറ്റം: രാജകീയ ജീവിതം നല്കുന്ന കേതു, മകം നക്ഷത്രത്തിലേക്ക് പ്രൗഡിയോടെ ഇവര്‍ -
ശകുനം പറയും കണ്ണ് തുടിക്കുന്നതും ഉള്ളം കൈ ചൊറിയുന്നതും എന്തിനാണെന്ന്: ഭാവിയില്‍ ഇത് സംഭവിക്കാം -
ആരോഗ്യത്തിന്റെ കലവറ ആയുസ്സിന് മുതല്‍ക്കൂട്ട്: പക്ഷേ മാതള നാരങ്ങ ഇവര്‍ കഴിക്കരുത്, കാരണം ഇതാ -
മാര്‍ച്ച് 11-ന് ശനി അസ്തമയം: വിഷുവിന് ശേഷമുള്ള ഒരാഴ്ച വരെ മാറ്റങ്ങള്‍ അതിഗംഭീരം ഈ രാശിക്കാര്‍ക്ക് -
ശനിയുടെ നക്ഷത്രത്തിലേക്ക് ചൊവ്വ: ഉത്രട്ടാതി നാളില്‍ സംഭവിക്കുന്ന മാറ്റം നിസ്സാരമല്ല, ഭാഗ്യം കടാക്ഷിക്കും രാശി -
Rashiphalam: ഇന്ന് നിങ്ങള്‍ക്ക് എങ്ങനെ, അറിയണം 12 രാശിക്കാര്‍ക്കും ഗുണങ്ങളും ദോഷങ്ങളും ഇപ്രകാരമെന്ന് -
നെല്ലിക്ക ജ്യൂസില്‍ ഒരു നുള്ള് മഞ്ഞള്‍പ്പൊടിയിട്ട് രാവിലെ കുടിക്കാം : ഗുണങ്ങള്‍ ഇതെല്ലാം -
ശുക്രാദിത്യ രാജയോഗം: സൂര്യശുക്രന്മാര്‍ സംയോജിക്കുമ്പോള്‍ അതിഗംഭീര അവസരങ്ങള്‍, 3 രാശിക്ക് വിധി മാറിമറിയും
നാളെ ദുര്‍ഗ്ഗാഷ്ടമി: ധനം, കരിയര്‍, ഉയര്‍ച്ച 12 രാശിക്കാര്‍ക്കും ഇപ്രകാരം, സമ്പൂര്‍ണം, കൃത്യം ഫലം
ഈ വര്‍ഷത്തെ നവരാത്രി ദിനങ്ങളുടെ അവസാന ദിവസത്തിലേക്ക് കടക്കുകയാണ്. എന്നാല്‍ ഇത് നിങ്ങളുടെ ഭാഗ്യ നിര്‍ഭാഗ്യങ്ങളെ എപ്രകാരം കൈകാര്യം ചെയ്യുന്നു എന്നത് ശ്രദ്ധേയമാണ്. നാളെ അതായത് ഒക്ടോബര്‍ 30-ന് ദുര്‍ഗ്ഗാഷ്ടമി. ഈ ദിനത്തിലാണ് ആയുധപൂജയ്ക്കായി തയ്യാറെടുക്കുന്നത്. എന്നാല്‍ ജ്യോതിഷപരമായി നോക്കുകയാണെങ്കില്‍ വളരെയധികം മാറ്റങ്ങള്‍ നമ്മുടെ ജീവിതത്തില്‍ ഈ ദിനത്തില്‍ സംഭവിക്കുന്നു. എന്നാല്‍ നിങ്ങള്‍ക്ക് ഈ ദുര്‍ഗ്ഗാഷ്ടമി ദിനത്തില്‍ എന്തൊക്കെ മാറ്റങ്ങളാണ് സംഭവിക്കുന്നത് എന്നത് ശ്രദ്ധേയമാണ്.
വരുന്ന ദുര്‍ഗ്ഗാഷ്ടമി ദിനത്തില്‍ നാം അറിയേണ്ട പല കാര്യങ്ങളും ഉണ്ട്. 12 രാശിക്കാരിലും ഇത് എപ്രകാരം മാറ്റങ്ങള്‍ കൊണ്ട് വരുന്നു, എന്തൊക്കെയാണ് ശ്രദ്ധിക്കേണ്ടത് ആരൊക്കെയാണ് മാറ്റങ്ങളിലേക്ക് കുതിക്കുന്നത് എന്ന് നമുക്ക് നോക്കാം. ദുര്‍ഗ്ഗാഷ്ടമി ദിനത്തോട് അനുബന്ധിച്ച് സംഭവിക്കുന്ന മാറ്റങ്ങള്‍ എന്തൊക്കെയെന്നും എന്താണ് അറിഞ്ഞിരിക്കേണ്ടത് 12 രാശിക്കാരും എന്ന് നമുക്ക് നോക്കാം.

മേടം (മാര്‍ച്ച് 21 - ഏപ്രില്‍ 20)
മേടം രാശിക്കാര്‍ക്ക് ദുര്‍ഗ്ഗാഷ്ടമിയില്‍ പല കാര്യങ്ങളിലും പോസിറ്റീവ് മാറ്റങ്ങള്‍ സംഭവിക്കുന്നു. എങ്കിലും വലിയ മാറ്റങ്ങള്‍ ജീവിതത്തില്‍ സംഭവിക്കുന്ന സമയം കൂടിയാണ്. പലപ്പോഴും ചെറിയ തെറ്റുകള്‍ നിങ്ങള്‍ വരുത്തുന്നതിന് പരിഹാരം കാണാന്‍ സാധിക്കും. ശ്രദ്ധയോടെ വേണം കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്നതിന്.
ഇടവം (ഏപ്രില്‍ 21 - മെയ് 20)
ഇടവം രാശിക്കാര്‍ക്ക് ദുര്‍ഗ്ഗാഷ്ടമി ദിനത്തില്‍ അനുകൂലമായ പല മാറ്റങ്ങളും സംഭവിക്കുന്നു. ശ്രമങ്ങളെല്ലാം തന്നെ വിജയത്തിലേക്ക് എത്തും. അത് മാത്രമല്ല ലക്ഷ്യത്തോടെ മുന്നോട്ട് പോവുന്നതെല്ലാം വിജയത്തിലേക്ക് എത്തും. ആരംഭിക്കുന്ന കാര്യങ്ങളെല്ലാം തന്നെ വിജയത്തിലേക്ക് എത്തും. കൂടാതെ സമ്പത്തിന്റെ കാര്യത്തില്‍ അനുകൂല സമയമാണ്.
മിഥുനം (മെയ് 21 - ജൂണ്‍ 21)
മിഥുനം രാശിക്കാര്‍ക്ക് ദുര്‍ഗ്ഗാഷ്ടമി ദിനത്തില്‍ ഗുണഫലങ്ങള്‍ വര്‍ദ്ധിക്കുന്നു. എങ്കിലും സംസാരത്തില്‍ അല്‍പം ശ്രദ്ധിക്കണം. കൂടുതല്‍ സന്തോഷം എല്ലാ കാര്യങ്ങളിലും സംഭവിക്കുന്നു. നിരീക്ഷണപാടവം നല്ലതാണ്. ആത്മവിശ്വാസം വര്‍ദ്ധിക്കും. സംസാരത്തില്‍ വളരെയധികം ശ്രദ്ധിക്കണം.
കര്‍ക്കിടകം (ജൂണ്‍ 22 - ജൂലൈ 22)
കര്‍ക്കിടകം രാശിക്കാര്‍ക്ക് ദിവസത്തില്‍ പല കാര്യങ്ങളും പൂര്‍ത്തീകരിക്കപ്പെടുന്നു. പലപ്പോഴും തിരഞ്ഞെടുപ്പുകള്‍ പലതും നിങ്ങള്‍ ആഗ്രഹിക്കുന്ന ഫലം കൊണ്ട് വന്നേക്കാം. പ്രതികരണശേഷി നല്ലതാണ്. എന്നാല്‍ അത് ചിസ സമയങ്ങളില്‍ അല്‍പം പ്രശ്‌നങ്ങള്‍ കൊണ്ട് വരുന്നു. വൈകാരികമായാണ് പല കാര്യങ്ങളേയും കൈകാര്യം ചെയ്യുന്നത്.
ചിങ്ങം (ജൂലൈ 23 - ഓഗസ്റ്റ് 23)
ചിങ്ങം രാശിക്കാര്‍ക്ക് ദുര്‍ഗ്ഗാഷ്ടമി ദിനത്തില്‍ കാര്യങ്ങളെല്ലാം കൂടുതല്‍ സന്തോഷത്തോടെ കൈകാര്യം ചെയ്യുന്നതിന് സാധിക്കുന്നു. വാക്കുകള്‍ സൂക്ഷിച്ചുപയോഗിക്കേണ്ടതാണ്. അനാവശ്യ ആശങ്കകള്‍ പല കാര്യങ്ങളിലും സംഭവിക്കാം. വാര്‍ത്തകളിലെ വിശ്വസ്തത മനസ്സിലാക്കേണ്ടതാണ്.
കന്നി (ഓഗസ്റ്റ് 24 - സെപ്റ്റംബര്‍ 23)
കന്നി രാശിക്കാര്‍ക്ക് പല വിധത്തിലുള്ള മാറ്റങ്ങള്‍ നിങ്ങളെ തേടി എത്തുന്നു. പലപ്പോഴും ശരിയായ കാര്യങ്ങള്‍ക്ക് വേണ്ടി നിങ്ങള്‍ വാദിക്കുന്നു. അത് നിങ്ങളുടെ ആത്മവിശ്വാസം വര്‍ദ്ധിപ്പിക്കും. മനസ്സിലുള്ളത് പറയാന്‍ മടിക്കരുത്. അത് പ്രശ്‌നങ്ങള്‍ വഷളാക്കും.

തുലാം (സെപ്റ്റംബര്‍ 24 - ഒക്ടോബര്‍ 23)
തുലാം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം ഐക്യവും മുന്‍ഗണനയും എല്ലാ കാര്യത്തിലും സംഭവിക്കുന്നു. അല്‍പം ഭയത്തോടെയാണ് പലരും കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്നതും. സത്യസന്ധമായി കാര്യങ്ങളെ കൈകാര്യം ചെയ്യുന്നതില്‍ മികച്ച് നില്‍ക്കുന്ന സമയം കൂടിയാണ്.
വൃശ്ചികം (ഒക്ടോബര്‍ 24 - നവംബര്‍ 22)
വൃശ്ചികം രാശിക്കാര്‍ക്ക് പല വിധത്തിലുള്ള മാറ്റങ്ങള്‍ ജീവിതത്തില്‍ ദുര്‍ഗ്ഗാഷ്ടമിയോട് അനുബന്ധിച്ച് സംഭവിക്കും. പലപ്പോഴും പഴയ കാര്യങ്ങളില്‍ എല്ലാം നിങ്ങള്‍ കുടുങ്ങിക്കിടക്കുന്നു. പുരോഗതി പല കോണില്‍ നിന്നും തേടി എത്തുന്നു. ശക്തമായ മാറ്റം ജീവിതത്തില്‍ സംഭവിക്കുന്ന സമയമാണ് എന്നതില്‍ സംശയം വേണ്ട.
ധനു (നവംബര്‍ 23 - ഡിസംബര്‍ 21)
ധനു രാശിക്കാര്‍ക്ക് പല വിധത്തിലുള്ള മാറ്റങ്ങള്‍ തേടി എത്തുന്ന സമയമാണ് എന്നതില്‍ സംശയം വേണ്ട. പല വിധത്തിലുള്ള നേട്ടങ്ങള്‍ തേടി എത്തുന്നതിനാല്‍ അല്‍പം ഗുണാനുഭവങ്ങളും നിങ്ങളെ തേടി എത്തുന്നു. സാമ്പത്തിക മാറ്റങ്ങള്‍ നിങ്ങള്‍ക്കുണ്ടാവുന്നു.
മകരം (ഡിസംബര്‍ 22 - ജനുവരി 21)
മകരം രാശിക്കാര്‍ക്ക് പലപ്പോഴും കാര്യങ്ങള്‍ മുന്‍കൂട്ടി തിരിച്ചറിയാന്‍ സാധിക്കുന്നു. പലപ്പോഴും സാമ്പത്തികമായി നേട്ടങ്ങള്‍ തേടി എത്തും. യഥാര്‍ത്ഥ മാറ്റങ്ങളെല്ലാം അനുകൂലമായി വരുന്നു. പല അവസരങ്ങളും കരിയറില്‍ നിങ്ങള്‍ക്ക് തേടി എത്തുന്നു.
കുംഭം (ജനുവരി 22 - ഫെബ്രുവരി 19)
കുംഭം രാശിക്കാര്‍ക്ക് സാമ്പത്തിക നേട്ടം തേടി എത്തുന്ന സമയമാണ്. പലപ്പോഴും സ്വന്തം മകാര്യങ്ങള്‍ക്ക് വേണ്ടി ഇവര്‍ സമയം കണ്ടെത്തുന്നു. സാമ്പത്തിക സ്ഥിതി അനുകൂലമായിരിക്കും. ആഗ്രഹിക്കുന്നതെല്ലാം തന്നെ കൈപ്പിടിയില്‍ ഒതുക്കുന്നതിന് നിങ്ങള്‍ക്ക് സാധിക്കുന്ന സമയമാണ്.
മീനം (ഫെബ്രുവരി 20 - മാര്‍ച്ച് 20)
മീനം രാശിക്കാര്‍ക്ക് പല കാര്യങ്ങളിലും കാര്യങ്ങള്‍ കൃത്യമായി നടക്കുന്നു. സാമ്പത്തിക സ്ഥിതി അനുകൂലമായിരിക്കും. ചോദ്യങ്ങള്‍ക്കെല്ലാം തന്നെ ഉത്തരം ലഭിക്കുന്നു. പുതിയ മാറ്റങ്ങളില്‍ നിങ്ങള്‍ അത്ഭുതപ്പെടുന്നു. സാമ്പത്തിക സ്ഥിതി മികച്ച് നില്‍ക്കും. ചവിട്ട് നില്‍ക്കുന്ന മണ്ണ് സ്വന്തമാക്കുന്നതിന് യോഗം കാണുന്നു.



Click it and Unblock the Notifications











