Latest Updates
-
ഏപ്രിൽ 25: ഈ ശനിയാഴ്ച ഗ്രഹനില അനുകൂലം; തടസ്സങ്ങൾ മാറി നേട്ടങ്ങൾ കൊയ്യാൻ ഈ സമയം ശ്രദ്ധിക്കൂ -
സീതാ നവമിയിലെ ഈ മാറ്റം നിങ്ങളുടെ സാമ്പത്തിക നില ഉയർത്തുമോ? അറിയാം വൃദ്ധി യോഗത്തിന്റെ രഹസ്യം -
ഇന്നത്തെ രാശിഫലം: മിഥുനത്തിനും ചിങ്ങത്തിനും ഭാഗ്യദിനം; ഈ ശനിയാഴ്ച നിങ്ങളെ കാത്തിരിക്കുന്നത് അപ്രതീക്ഷിത നേട്ടങ്ങൾ! -
ഇന്നത്തെ നക്ഷത്രഫലം: ശനിയാഴ്ച ഈ നക്ഷത്രക്കാർക്ക് രാജയോഗം, സാമ്പത്തിക നേട്ടങ്ങൾ നിങ്ങളെ തേടിയെത്തുമോ? -
ഇന്നത്തെ രാശിഫലം: ഈ 4 രാശിക്കാര്‍ക്ക് ഭാഗ്യോദയം; ശനിയാഴ്ച നിങ്ങളെ കാത്തിരിക്കുന്നത് എന്ത്? -
രാശിഫലം: വെള്ളിയാഴ്ച ഈ 4 രാശിക്കാർക്ക് വൻ നേട്ടം, ഭാഗ്യം കൂടെയുണ്ടാകും! -
സിക്സ് പാക്ക് മോഹം അപകടമോ? താരങ്ങളുടെ ബോഡി ഇമേജ് സമ്മർദ്ദത്തെ തുറന്നുകാട്ടി അവിനാഷ് തിവാരി -
കത്തുന്ന വെയിലിൽ ചർമ്മം കരിഞ്ഞുപോകുമോ? ഈ ചെറിയ മാറ്റങ്ങൾ വരുത്തിയാൽ രക്ഷപ്പെടാം! -
കത്തുന്ന വെയിലിൽ തളരുകയാണോ? ശരീരത്തെ തണുപ്പിക്കാൻ വീട്ടിലുണ്ടാക്കാം ഈ മാന്ത്രിക പാനീയങ്ങൾ -
ഡൽഹിയിലെ ഈ കൊടുംചൂടിൽ വ്യായാമം ചെയ്യുന്നവരാണോ നിങ്ങൾ? ജീവൻ അപകടത്തിലാക്കാതെ വർക്കൗട്ട് ചെയ്യാം ഇങ്ങനെ!
ഇരട്ട ശുക്രസംക്രമണം: ഡിസംബറില്‍ തുടങ്ങും ഒന്നിന് പിറകേ ഒന്നായി ഭാഗ്യം, സമ്പന്നയോഗം
വേദ ജ്യോതിഷത്തില്‍ നവഗ്രഹങ്ങളില്‍ ചിലത് ഒരു മാസം രണ്ടുതവണ രാശി മാറാറുണ്ട്. അതിന്റെ പ്രഭാവം ആളുകളുടെ ജീവിതത്തില്‍ പ്രകടമായ മാറ്റമുണ്ടാക്കും. ധനത്തിന്റെയും ഐശ്വര്യത്തിന്റെയും ദാതാവായ ശുക്രന് ഡിസംബറില്‍ രണ്ടുതവണ സംക്രമണം നടത്താന്‍ പോകുകയാണ്. ഡിസംബര്‍ രണ്ടിന് മകരം രാശിയിലേക്കും ഡിസംബര്‍ 28ന് കുംഭം രാശിയിലേക്കുമാണ് ശുക്രന് പ്രവേശിക്കുന്നത്. ശുക്രന്റെ ഈ ഇരട്ട സംക്രമണത്തിലൂടെ ചില രാശിക്കാര്‍ക്ക് ജീവിതത്തില്‍ സൗഭാഗ്യകാലം വന്നെത്താന്‍ പോകുന്നു. ഇവര്‍ക്ക് അപ്രതീക്ഷിത ധനലാഭവും സൗഭാഗ്യ യോഗവും ഈ കാലയളവില്‍ ലഭിക്കും. ഈ രാശികള്‍ ഏതെല്ലാമാണെന്ന് നോക്കാം.

മകരം
മകരം രാശിയില്‍ ജനിച്ച ആളുകള്‍ക്ക് ശുക്ര സംക്രമണങ്ങള്‍ സൗഭാഗ്യം കൊണ്ടുവരും. കാരണം ഇതില്‍ ഒരുതവണ ശുക്രന് മകരം രാശിയുടെ ലഗ്ന ഭാവത്തിലും രണ്ടാംതവണ ധന ഭാവത്തിലുമാണ് സംക്രമണം നടത്തുന്നത്. ഈ രണ്ട് തവണയും മകരം രാശക്കാര്‍ക്ക് ഗുണമുണ്ടാകും. ഇവരുടെ വ്യക്തിത്വം കൂടുതല്‍ ആകര്‍ഷകമാകും. ആത്മവിശ്വാസം വര്‍ധിക്കും. വിവാഹിതരായ മകരം രാശിക്കാര്‍ക്ക് ദാമ്പത്യം സന്തോഷപൂര്ണ്ണമാകും. സാമ്പത്തികസ്ഥിതിയിലും വളരെയധികം മെച്ചപ്പെടും. ജോലിസ്ഥലത്തെ കഠിനാധ്വാനത്തിനും പ്രയത്നത്തിനും അര്‍ഹിക്കുന്ന നേട്ടം ഉണ്ടാകും. അതോടൊപ്പം ഈ കാലയളവില്‍ അപ്രതീക്ഷിതമായ സാമ്പത്തികാലാഭം കൈവരും. അവിവാഹിതരായ ആളുകള്‍ക്ക് നല്ല വിവാഹാലോചനകള്‍ വന്നെത്തും.
ഇടവം
ഇടവം രാശിയില്‍ ജനിച്ച ആളുകള്‍ക്ക് ശുക്രന്റെ രാശി പരിവര്‍ത്തന കാലം അനുകൂലമായിരിക്കും. കാരണം ശുക്രന് ഈ രാശിയുടെ പത്താം ഭാവത്തിലും ഭാഗ്യഭാവത്തിലുമാണ് സംക്രമണം നടത്തുന്നത്. അതുകൊണ്ട് ഇക്കാലയളവില്‍ ഇവര്‍ക്ക് ഭാഗ്യത്തിന്റെ ആനുകൂല്യം ഉണ്ടാകും. തൊഴില്‍രഹിതരായ ഇടവം രാശിക്കാര്‍ക്ക് ജോലി ലഭിക്കും. സ്വദേശത്തേക്കും വിദേശത്തേക്കും യാത്രകള്‍ പോകാന്‍ കഴിയും. നിക്ഷേപങ്ങളില്‍ നിന്ന് ലാഭം വന്നെത്തും. കര്‍മ്മരംഗത്തും ഒട്ടെറെ നേട്ടങ്ങള്‍ ഇവരെ തേടിയെത്തും. സാമ്പത്തികാഭിവൃദ്ധി നേടും. ബിസിനസുകാര്‍ക്ക് പുതിയ ഓര്‍ഡറുകള്‍ തേടിയെത്തും.
കുംഭം
കുംഭം രാശിയില്‍ ജനിച്ച ആളുകള്‍ക്ക് ശുക്രന്റെ ഇരട്ട സംക്രമണത്തിലൂടെ ജീവിതത്തില്‍ വച്ചടി വച്ചടി കയറ്റം ഉണ്ടാകും. കാരണം ശുക്രന് ഈ രാശിയുടെ ലഗ്ന ഭാവത്തിലും രണ്ടാമത്തെ ഭാവത്തിലുമാണ് സംക്രമണം നടത്താന്‍ പോകുന്നത്. കര്‍മ്മരംഗത്ത് ഒട്ടനവധി നേട്ടങ്ങള്‍ ഇക്കാലയളവില്‍ സ്വന്തമാക്കാം. കടം കൊടുത്ത പണം ഈ സമയത്ത് തിരിച്ചുകിട്ടും. പുതിയ കാര്യങ്ങള്‍ തുടങ്ങാനോ പുതിയ ജോലികള്‍ ആരംഭിക്കാനോ ഏറ്റവും മികച്ച സമയമാണ്. കൂടാതെ സംസാരം കൂടുതല്‍ ആകര്‍ഷകവും ഊ്ഷ്മളവുമാകും. ആളുകള്‍ ഇവരുടെ വ്യക്തിപ്രഭാവത്തില്‍ മയങ്ങും. ദാമ്പത്യജീവിതം കൂടുതല്‍ സന്തോഷകരമാകും. ഈ കാലയളവില്‍ വലിയ അളവില്‍ പണം കയ്യില്വന്നുചേരും. സാമ്പത്തികസ്ഥിതി മെച്ചപ്പെടും.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.
The image used in the story is AI-generated



Click it and Unblock the Notifications