Latest Updates
-
അവിധവാ നവമി 2026: പിതൃപക്ഷത്തിലെ നവമി ശ്രാദ്ധം എങ്ങനെ ആചരിക്കണം? കൃത്യമായ മുഹൂർത്തം ഇതാ -
വിടവാങ്ങിയത് സിനിമയിലെ അത്ഭുത പ്രതിഭ; പ്രശസ്ത സംവിധായകൻ സിംഗീതം ശ്രീനിവാസ റാവു അന്തരിച്ചു -
മഴക്കാലത്ത് ചർമ്മം ചൊറിയുന്നുണ്ടോ? ഫംഗൽ അണുബാധയും താരനും തടയാൻ ഈ മുൻകരുതലുകൾ എടുക്കൂ -
വീട്ടിൽ അക്വേറിയം വെക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; വാസ്തുവും ശാസ്ത്രീയമായ പരിചരണവും അറിയാം -
ഇന്ന് രാത്രി ആകാശത്ത് അപൂർവ്വ ചന്ദ്ര-മംഗള യോഗം; ഈ കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും! -
ഒക്ടോബർ 5-ന് അപൂർവ്വ 'സർവ്വാർത്ഥ സിദ്ധി യോഗം'; പുതിയ തുടക്കങ്ങൾക്ക് ഈ സമയം ഉത്തമം! -
രവിപുഷ്യ യോഗം: സ്വർണ്ണവും വാഹനവും വാങ്ങാൻ ഏറ്റവും ശുഭകരമായ സമയം ഇതാ! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുമോ? തിളക്കം നിലനിർത്താൻ ഈ മുൻകരുതലുകൾ പരീക്ഷിക്കൂ -
സൂര്യ-ശനി നേർക്കുനേർ: ഇന്ന് വൈകുന്നേരം 5:56-ന് ഈ രാശിക്കാർ അതീവ ശ്രദ്ധ പുലർത്തുക -
ശുക്രന്റെ വക്രഗതി 2026: ഈ രാശിക്കാർക്ക് കഷ്ടകാലം, വലിയ തീരുമാനങ്ങൾ എടുക്കും മുൻപ് ശ്രദ്ധിക്കുക!
30 വര്‍ഷത്തിന് ശേഷം രണ്ട് തവണ ശനി-ശുക്ര സംയോഗം; കര്മ്മഭാവവും ധനഭാവവും വിളങ്ങും
നവഗ്രഹങ്ങള്‍ സദാ ചലിച്ചുകൊണ്ടിരിക്കുകയാണ്. വേദ ജ്യോതിഷം ഈ ചലനം രാശികളിലൂടെയും നക്ഷത്രങ്ങളിലൂടെയുമാണ്. ഓരോ ഗ്രഹവും വ്യതസ്ത വേഗതയില്‍ ഒരു രാശിയില്‍ നിന്നും അടുത്ത രാശിയിലേക്കും ഒരു നക്ഷത്രത്തില്‍ നിന്ന് അടുത്ത നക്ഷത്രത്തിലേക്കും സഞ്ചരിക്കുന്നു. ഓരോ രാശിയിലും ഗ്രഹങ്ങള്‍ വ്യത്യസ്ത ഫലങ്ങള്‍ നല്കുന്നു. ഇതും രാശി അധിഷ്ഠിതമാണ്. ഇതുകൂടാതെ സഞ്ചാരത്തിനിടെ രണ്ടോ അതിലധികമോ ഗ്രഹങ്ങള്‍ ഒരേ രാശിയില്‍ കണ്ടുമുട്ടാം. ഈ ഗ്രഹ സംഗമങ്ങളും ആളുകളുടെ ജീവിതത്തില്‍ പ്രഭാവം സൃഷ്ടിക്കും.

ജ്യോതിഷത്തിലെ രണ്ട് പ്രധാന ഗ്രഹങ്ങളാണ് ശനിയും ശുക്രനും. 2024ലും 2025ലുമായി ശനിയും ശുക്രനും രണ്ട് തവണ കണ്ടുമുട്ടുന്നുണ്ട്. 2024 ഡിസംബറില്‍ ഒരു ശനി-ശുക്ര സംയോഗം നടന്നിരുന്നു. ഇനി വരുന്ന മാര്‍ച്ചിലും ശനി -ശുക്ര സംയോഗം നടക്കും. ശനിയുടെയും ശുക്രന്റെയും ഈ സംയോഗം ചില രാശികള്‍ക്ക് ഭാഗ്യമായി മാറും. ഇവര്‍ക്ക് കരിയറിലും ബിസിനസിലും നേട്ടങ്ങളുണ്ടാകും. ഈ ഭാഗ്യരാശികള്‍ ഏതെല്ലാമാണെന്ന് നോക്കാം.
കുംഭം
അവിട്ടം 1/2, ചതയം, പൂരുരുട്ടാതി 3/4
ശനിയുടെ രാശിയാണ് കുംഭം. കുംഭം രാശിയില്‍ ജനിച്ചവര്‍ക്ക് ശനി-ശുക്ര സംയോഗം ലാഭപ്രദമായിരിക്കും. കാരണം ആദ്യത്തെ സംയോഗം ഈ രാശിയുടെ ലഗ്ന ഭാവത്തിലാണ് നടക്കുന്നത്. രണ്ടാമത്തേത് ധനഭാവത്തിലും. അതുകൊണ്ട് ഈ രണ്ട് ഗ്രഹങ്ങളുടെ കൂടിച്ചേരലിലൂടെ ഏറ്റവുമധികം ലാഭം നേടുന്ന ഒരു രാശി കുംഭമാണ്. ആക്സ്മിക ധനനേട്ടം, ബിസിനസിലും ജോലിയിലും ഉയര്‍ച്ച, വരുമാന വര്‍ദ്ധനവ്, എന്നിങ്ങനെ അനവധി നേട്ടങ്ങള്‍ കുംഭം രാശിക്ക് ശനി-ശുക്ര സംയോഗത്തിലൂടെ ലഭിക്കും. ബിസിനസുകാര്‍ക്ക് ബിസിനസ് വിപുലപ്പെടുത്താനും പുതിയ മേഖലകളിലേക്ക് പ്രവേശിക്കാനും സാധിക്കും. ലാഭം മുന്‍നിര്‍ത്തിയുള്ള പദ്ധതികള്‍ വിജയം കാണും. ശനിയുടെ അനുഗ്രഹത്തിലൂടെ വ്യക്തിപരമായും മാനസികമായും വളര്‍ച്ച നേടുന്ന സമയമാണിത്. പങ്കാളിത്ത ബിസിനസുകള്‍ ലാഭം നേടിത്തരും.
മകരം
ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2
ശനിയുടെയും ശുക്രന്റെയും സംയോഗം നേട്ടമാകുന്ന അടുത്ത രാശി മകരമാണ്. ഈ രാശിയില്‍ ജനിച്ചവരുടെ ധനഭാവത്തിലും മൂന്നാം ഭാവത്തിലുമാണ് ഈ രണ്ട് സംയോഗങ്ങള്‍ നടക്കുന്നത്. അതുകൊണ്ട് ഇവര്‍ക്ക് കലാകാലങ്ങളില്‍ സാമ്പത്തിക നേട്ടമുണ്ടാകും. ഇവരുടെ സാഹസികത വര്‍ദ്ധിക്കും. കൂടുതല്‍ ഉത്സാഹവും ഉന്മേഷവും അനുഭവപ്പെടും. അപ്രതീക്ഷിതമായി ധാരാളം പണം കയ്യില്‍ വന്നുചേരും. ജോലിയില്‍ ഉന്നതപദവികള്‍ നേടും. സാമ്പത്തികസ്ഥിതി മെച്ചപ്പെടും. ആരോഗ്യം തൃപ്തികരമായിരിക്കും. അനാവശ്യചിന്തകള്‍ ഒഴിവാക്കണം. മനസ്സ് സന്തോഷവും സമാധാനമുള്ളതുമാകും. പങ്കാളിയോടൊപ്പവും കുടുംബത്തോടൊപ്പവും സമയം ചിലവഴിക്കാന്‍ ഇഷ്ടപ്പെടും. സഹോദരങ്ങളുമായുള്ള ബന്ധം ദൃഢമാകും .ശത്രുക്കളുടെ മേല്‍ വിജയം നേടും.
ഇടവം
കാര്‍ത്തിക 3/4, രോഹിണി, മകീര്യം 1/2
ശനി-ശുക്ര ഇരട്ട സംയോഗം ഇടവം രാശിക്കാര്‍ക്കും ലാഭമേകും. കര്‍മ്മ ഭാവത്തിലും വരുമാനവുമായി ബന്ധപ്പെട്ട ഭാവത്തിലുമാണ് ഈ സംയോഗങ്ങള്‍ നടക്കുന്നത്. അതുകൊണ്ട് ജോലിയില്‍ നിന്നും ബിസിനസില്‍ നിന്നും ഇടവം രാശിക്കാര്‍ വലിയ ലാഭങ്ങള്‍ സ്വന്തമാക്കും. ഈ കാലയളവില്‍ വരുമാനം വര്‍ദ്ധിക്കും. പുതിയ വരുമാനസ്രോതസ്സുകള്‍ ഇവര്‍ക്ക് ലഭിക്കും. ഉദ്യോഗസ്ഥര്‍ക്ക് ഈ കാലയളവ് വളരെ ഗുണകരമാണ്. സഹപ്രവര്‍ത്തകരുമായുള്ള ബന്ധം മെച്ചപ്പെടുത്താനും ജോലിയില്‍ കൂട്ടായ പ്രവര്‍ത്തനമികവ് കാഴ്ചവെക്കാനും സാധിക്കും. മനസ്സില്‍ സന്തോഷവും സമാധാനവും തോന്നും. സാമ്പത്തികസ്ഥിതി മുമ്പത്തേക്കാള്‍ മൂന്നിരട്ടി മെച്ചപ്പെടും. ഉദ്യോഗസ്ഥര്‍ക്ക് സ്ഥാനക്കയറ്റം ലഭിക്കും.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന രത്നക്കല്ലുകളുടെ ഗുണങ്ങള്‍ പരമ്പരാഗത വിശ്വാസങ്ങളെയും ജ്യോതിഷ രീതികളെയും അടിസ്ഥാനമാക്കിയുള്ളത് മാത്രമാണ്. ഓരോ വ്യക്തിക്കും ഫലങ്ങള്‍ വ്യത്യസ്തമായിരിക്കും. ജ്യോതിഷസംബന്ധമായ ആവശ്യങ്ങള്‍ക്കായി ഇവ ഉപയോഗിക്കുന്നതിന് മുന്‍പായി വിദഗ്ധനേയോ അല്ലെങ്കില്‍ ജ്യോതിഷിയേയോ സമീപിക്കേണ്ടതാണ്. ഇതിലുള്ള ഉള്ളടക്കങ്ങള്‍ വിവരം കൈമാറുക എന്ന ഉദ്ദേശ്യത്തോടെ മാത്രമുള്ളതാണ്. ഇത് പ്രൊഫഷണല്‍ ഉപദേശമായി കണക്കാക്കരുത്.



Click it and Unblock the Notifications
