Latest Updates
-
ഉഷ്ണതരംഗം വരുന്നു; തളരാതിരിക്കാൻ ഈ പാനീയങ്ങൾ കുടിക്കൂ -
ഉഷ്ണതരംഗം: മസിൽ വളർത്താൻ ഈ തെറ്റുകൾ വരുത്തരുത്! -
ഗർഭിണികൾ ശ്രദ്ധിക്കൂ, കഠിനമായ വേനൽച്ചൂട് കുഞ്ഞിനെ ബാധിക്കുമോ? -
കടുത്ത ചൂടിൽ വ്യായാമം ചെയ്യുമ്പോൾ ഈ തെറ്റുകൾ വരുത്തരുത് -
ഗ്രഹമാറ്റം ഏപ്രിൽ 16: ജീവിതം മാറിമറിയുന്ന അപ്രതീക്ഷിത മാറ്റങ്ങൾ ഇതാ -
രാജയോഗം തേടി അലയുന്നോ? സോഷ്യൽ മീഡിയയിലെ തട്ടിപ്പുകൾ തിരിച്ചറിയൂ -
ഗജകേസരി യോഗം: 5 രാശിക്ക് ഇന്ന് ഭാഗ്യത്തിന്റെ സുവർണ്ണകാലം -
നക്ഷത്രഫലം ഏപ്രിൽ 16: കരിയറിൽ വൻ കുതിച്ചുചാട്ടം, ഭാഗ്യം ആർക്കൊക്കെ? -
രാശിഫലം: കരിയറിൽ വൻ കുതിപ്പ്, ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം -
ഇന്നത്തെ രാശിഫലം: ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യോദയം; പണവും പ്രശസ്തിയും തേടിയെത്തും!
ഒന്നല്ല രണ്ട് രാജയോഗം: 12 രാശിക്കാരില്‍ 5 രാശിക്കാരുടെ തലവര മാറും
രാജയോഗം എന്നത് എപ്പോഴും വളരെയധികം പ്രാധാന്യമുള്ള ഒന്ന് തന്നെയാണ്. നമ്മുടെ ഭാഗ്യങ്ങളെ എല്ലാം തന്നെ ജീവിതത്തില്‍ അനുകൂലമാക്കി കൊണ്ട് വരുന്ന ഒന്നാണ് എന്തുകൊണ്ടും രാജയോഗങ്ങള്‍. വേദജ്യോതിഷ പ്രകാരം സൂര്യനും ബുധനും ചേരുന്നതിന്റെ ഫലമായാണ് ബുധാദിത്യ യോഗം രൂപം കൊള്ളുന്നു. ഈ യോഗം രാജയോഗസമാനമായ യോഗം തന്നെയാണ്. അതുപോലെ തന്നെയാണ് നീചഭംഗ രാജയോഗം രൂപപ്പെടുന്നതും രാജയോഗസമാനമായ ഫലമാണ് ഇത് രണ്ടും നിങ്ങള്‍ക്ക് നല്‍കുന്നത്.
ഇത് കൂടാതെ സൂര്യനും വ്യാഴവും കൂടിച്ചേര്‍ന്ന് സൃഷ്ടിക്കകുന്ന നീചഭംഗ രാജയോഗവും നിങ്ങളുടെ ജീവിതത്തിലേക്ക് സര്‍വ്വ സൗഭാഗ്യങ്ങളെ കൊണ്ട് വരുന്നു. ഒരു വര്‍ഷത്തിന് ശേഷമാണ് ഇത്തരത്തില്‍ രാജയോഗം രൂപം കൊള്ളുന്നത്. ബുധന്റെ ഉദയത്തോടെ രൂപം കൊള്ളുന്ന നീചഭംഗരാജയോഗത്തിന്റെ ഫലമായി ചില രാശിക്കാര്‍ക്ക് അവര്‍ പ്രതീക്ഷിക്കുന്നതിനേക്കാള്‍ അനുകൂലഫലങ്ങള്‍ ലഭിക്കുന്നു. അവയെക്കുറിച്ച് നമുക്ക് ഈ ലേഖനത്തില്‍ വായിക്കാം.

ഇടവം
ഇടവം രാശിക്കാര്‍ക്ക് ബുധാദിത്യ രാജയോഗം നല്കുന്ന മാറ്റങ്ങള്‍ അത്ഭുതപ്പെടുത്തുന്നതാണ്. കരിയറിലെ വിജയം തന്നെയാണ് ഇവര്‍ ദീര്‍ഘകാലമായി ശ്രമിച്ച് കൊണ്ടിരിക്കുന്ന കാര്യം. അതിന് അനുകൂലമായ മാറ്റങ്ങളാണ് സംഭവിക്കുന്നതും. കരിയറില്‍ വിജയം, ബിസിനസില്‍ ആഗ്രഹിക്കുന്ന മാറ്റം, സാമ്പത്തിക നേട്ടങ്ങള്‍, ജോലിയില്‍ ശമ്പള വര്‍ദ്ധനവ് , പ്രമോഷന് എന്നിവയെല്ലാം ഈ രാജയോഗം നിങ്ങള്‍ക്ക് നല്കുന്നു. ജീവിതത്തില്‍ അനുകൂലമായ ഫലങ്ങള്‍ ആഗ്രഹിക്കുന്നവരില്‍ ഇടവം രാശിക്കാരുണ്ടെങ്കില് അവര്ക്കക് അനുകൂല സമയമാണ്.
കര്‍ക്കിടകം
കര്‍ക്കടകം രാശിക്കാര്‍ക്ക് ബുധാദിത്യ രാജയോഗവും നീചഭംഗരാജയോഗവും രൂപം കൊള്ളുന്നതിന്റെ ഫലമായി അനുകൂലമായ പല മാറ്റങ്ങളും ഉണ്ടാവുന്നു. ജോലി ചെയ്യുന്നവര്‍ക്ക് അനുകൂല സമയമായിരിക്കും. ഇത് കൂടാതെ ശമ്പളം വര്‍ദ്ധിക്കുന്നതിനും ബോസിന്റെ പ്രീതിപാത്രമാവുന്നതിനും സാധിക്കുന്നു. സാമ്പത്തിക സ്ഥിതിശക്തമാവുകയും ലോട്ടറി ഭാഗ്യം വരെ തേടി എത്തുകയും ചെയ്യും. ബിസിനസില്‍ നിങ്ങള്‍ക്ക് സ്വന്തമായ ഒരു ഇടം കണ്ടെത്തുന്നതിനും അതില്‍ ലാഭകരമായ മാറ്റങ്ങള്‍ കൊണ്ട് വരുന്നതിനും സാധിക്കുന്നു.
തുലാം
തുലാം രാശിക്കാര്‍ക്ക് ബുധാദിത്യ രാജയോഗം സൃഷ്ടിക്കുന്നത് പലപ്പോഴും ശുഭകരമായ മാറ്റങ്ങള്‍ തന്നെയാണ്. രാജയോഗഫലമായി നിങ്ങളില്‍ അനുകൂലമായ പല മാറ്റങ്ങളും ഉണ്ടാവും. പണം സമ്പാദിക്കുന്ന കാര്യത്തില്‍ നിങ്ങള്‍ക്കുള്ള മെച്ചം മറ്റൊരാള്‍ക്കും ഉണ്ടാവുകയില്ല. പുതിയ അവസരങ്ങള്‍ വന്ന് ചേരുന്നു. വിദേശത്ത് പോവാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് അതിനുള്ള അനുകൂല സാഹചര്യം വന്നു ചേരുന്നു. സാമ്പത്തിക സ്ഥിതി ശക്തമാവുന്നു. വീട് വാങ്ങുന്നതിനും വില്‍ക്കുന്നതിനും സാധിക്കുന്നു.
മകരം
മകരം രാശിക്കാര്‍ക്ക് ബുധാദിത്യ രാജയോഗത്തിലും നീചഭംഗരാജയോഗത്തിലും അനുകൂലമായ ധാരാളം ഫലങ്ങള്‍ നല്കുന്നു. പുതിയ സാമ്പത്തിക സ്രോതസ്സുകള്‍ നിങ്ങളെ തേടി എത്തുന്നു. അത് മാത്രമല്ല ജോലിയില്‍ വിജയം കൈവരിക്കുന്നതിനും നിങ്ങള്‍ക്ക് സാധിക്കുന്നു. ജോലി ചെയ്യുന്നവര്‍ക്ക് ശമ്പള വര്‍ദ്ധനവും പ്രമോഷനും ലഭിക്കുന്നു. സാമ്പത്തിക സ്ഥിതി തന്നെയാണ് ഇവരില്‍ ഏറ്റവും മികച്ച് നില്ക്കുന്നതും. മതപരമായ പ്രവര്‍ത്തനങ്ങളില്‍ താല്‍പ്പര്യം വര്‍ദ്ധിക്കുന്നു. സ്റ്റോക്ക് മാര്‍ക്കറ്റില്‍ നിക്ഷേപിക്കുന്നവര്‍ക്ക് അനുകൂല മാറ്റങ്ങള്‍ ലഭിക്കുന്നു.
മീനം
മീനം രാശിക്കാര്‍ക്ക് രാജയോഗം സൃഷ്ടിക്കുന്ന മാറ്റങ്ങള്‍ വളരെയധികം നേട്ടങ്ങള്‍ കൊണ്ട് വരുന്നതാണ്. ഇതിലൂടെ ആത്മവിശ്വാസം വര്‍ദ്ധിക്കുകയും സാമ്പത്തിക സ്ഥിതി ശക്തമാവുകയും ചെയ്യുന്നു. ധാരാളം അവസരങ്ങള്‍ നിങ്ങളുടെ ജീവിതത്തില്‍ വന്ന് ചേരുന്നു. ആസൂത്രണം ചെയ്ത പദ്ധതികള്‍ എല്ലാം തന്നെ പൂര്‍ത്തിയാക്കാന്‍ സാധിക്കും. മാത്രമല്ല ആഗ്രഹങ്ങള്‍ എല്ലാം നിങ്ങളിലേക്ക് വന്ന് ചേരുന്നു. ജീവിതം തന്നെ സന്തോഷത്തിന്റെ ആകെത്തുകയായി മാറുന്നു.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന രത്നക്കല്ലുകളുടെ ഗുണങ്ങള്‍ പരമ്പരാഗത വിശ്വാസങ്ങളെയും ജ്യോതിഷ രീതികളെയും അടിസ്ഥാനമാക്കിയുള്ളത് മാത്രമാണ്. ഓരോ വ്യക്തിക്കും ഫലങ്ങള്‍ വ്യത്യസ്തമായിരിക്കും. ജ്യോതിഷസംബന്ധമായ ആവശ്യങ്ങള്‍ക്കായി ഇവ ഉപയോഗിക്കുന്നതിന് മുന്‍പായി വിദഗ്ധനേയോ അല്ലെങ്കില്‍ ജ്യോതിഷിയേയോ സമീപിക്കേണ്ടതാണ്. ഇതിലുള്ള ഉള്ളടക്കങ്ങള്‍ വിവരം കൈമാറുക എന്ന ഉദ്ദേശ്യത്തോടെ മാത്രമുള്ളതാണ്. ഇത് പ്രൊഫഷണല്‍ ഉപദേശമായി കണക്കാക്കരുത്.



Click it and Unblock the Notifications











