Latest Updates
-
ഭാദ്രപദ അമാവാസി 2026: തർപ്പണം നടത്തേണ്ട കൃത്യമായ സമയം ഇതാണ്, ശ്രദ്ധിക്കുക! -
ഗണേശ ചതുർത്ഥി: ബാങ്കുകൾക്ക് തുടർച്ചയായി അവധി; പണമിടപാടുകൾക്ക് മുൻകരുതൽ വേണം -
സെപ്റ്റംബർ 10 സിദ്ധയോഗം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും നേട്ടമുണ്ടാക്കാൻ ഇന്ന് ചെയ്യേണ്ടവ ഇവയാണ് -
വെയിൽ കടുക്കുന്നു! മേക്കപ്പ് കേടാകാതെ ചർമ്മത്തെ സംരക്ഷിക്കാൻ ഈ എളുപ്പവഴികൾ പരീക്ഷിക്കൂ -
വീട്ടിലെ പൂജാമുറിയിൽ ഈ മാറ്റങ്ങൾ വരുത്തൂ; വാസ്തു പ്രകാരം ഐശ്വര്യവും സമാധാനവും ഉറപ്പ് -
ഐഫോൺ 18 പ്രോയും മടക്കാവുന്ന ഡ്യുവോയും ഇന്ത്യയിൽ; ഞെട്ടിക്കുന്ന വിലയും ഫീച്ചറുകളും! -
ഗണേഷ് ചതുർത്ഥി: വീട്ടിൽ ഗണപതിയെ പ്രതിഷ്ഠിക്കുമ്പോൾ ഈ വാസ്തു മാറ്റങ്ങൾ വരുത്താൻ മറക്കരുത് -
ബ്രിക്സ് ഉച്ചകോടി: ഡൽഹിയിൽ കടുത്ത ഗതാഗത നിയന്ത്രണം; യാത്രക്കാർക്ക് ജാഗ്രതാ നിർദ്ദേശം! -
കേരളത്തിൽ മഴ മുന്നറിയിപ്പ്: ആലപ്പുഴയിലും എറണാകുളത്തും യെല്ലോ അലർട്ട്; യാത്രകളിൽ അതീവ ജാഗ്രത വേണം -
സെപ്റ്റംബർ 11: ചന്ദ്രദർശനം ഇന്ന്; ഈ കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും!
100 വര്‍ഷങ്ങള്‍ക്ക് ശേഷമുള്ള മഹായോഗം; രണ്ട് രാജയോഗങ്ങള്‍ ഒന്നിച്ചനുഭവിക്കാനുള്ള ഭാഗ്യം 3 രാശികള്‍ക്ക്
Double Rajayoga: വിശേഷ ദിവസങ്ങളില്‍ രൂപപ്പെടുന്ന രാജയോഗങ്ങളെ അപൂര്‍വ്വ ഭാഗ്യമായാണ് വേദ ജ്യോതിഷത്തില്‍ കണക്കാക്കുന്നത്. രണ്ട് ദിവസങ്ങള്‍ക്ക് ശേഷം ഏപ്രില്‍ 12-ന് ഹനുമാന് ജയന്തി ആണ്. ഈ ശുഭദിനത്തില്‍ രണ്ട് രാജയോഗങ്ങളാണ് രൂപപ്പെടുന്നത്. ഇത് വളരെ അപൂര്‍വ്വവും വിശേഷലാഭങ്ങള് നല്‍കുന്നതുമായ കാര്യമാണ്. സൂര്യന്റെയും ബുധന്റെയും സംയോഗത്താല്‍ ബുധാദിത്യ രാജയോഗവും ശുക്രന്റെയും ബുധന്റെയും സംയോഗത്തിലൂടെ ലക്ഷ്മി നാരായണ യോഗവും രൂപപ്പെടുന്നു. നൂറുവര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഹനുമാന് ജയന്തി ദിനത്തില്‍ വളരെ ശക്തമായ ഈ രണ്ട് രാജയോഗങ്ങള്‍ ഒന്നിച്ച് രൂപപ്പെടുന്നത്. അതിനാല്‍ തന്നെ ഇതിന്റെ നേട്ടങ്ങളും ഫലങ്ങളും വളരെയധികം ശുഭകരമാണ്.

ഇത്തവണ ഏപ്രില്‍ 12-ലെ ഇരട്ട രാജയോഗം അനുഭവിക്കാനുള്ള ഭാഗ്യം മൂന്ന് രാശികള്‍ക്കാണ്. ഇവര്‍ക്ക് ഹനുമാന് ജയന്തി തൊട്ട് ഭാഗ്യകാലം ആരംഭിക്കുകയാണ്. അപ്രതീക്ഷിത ധനനേട്ടം, സാമ്പത്തിക ലാഭങ്ങള്‍, കരിയര്‍ വളര്‍ച്ച, സല്‍ക്കീര്‍ത്തി അനേകം നേട്ടങ്ങള്‍ ഇവരെ കാത്തിരിക്കുന്നു. ഇവര്‍ക്കുള്ള വിശദമായ ഫലം വായിച്ചറിയാം.
ഇടവം
അശ്വതി, ഭരണി, കാര്‍ത്തിക 1/4
ഇടവം രാശിക്കാര്‍ക്ക് ലക്ഷ്മി നാരായണ യോഗവും ബുധാദിത്യ യോഗവും ഗംഭീര നേട്ടങ്ങള്‍ നല്‍കും. കാരണം ഈ രണ്ട് രാജയോഗങ്ങളും ഈ രാശിയുടെ പതിനൊന്നാം ഭാവത്തിലാണ് രൂപപ്പെടുന്നത്. നിക്ഷേപങ്ങളിലൂടെ ലാഭം നേടാനും പുതിയ വരുമാന സ്രോതസ്സുകള്‍ നേടാനും പ്രതീക്ഷിക്കാതെ പല വഴികളില്‍ നിന്നായി ധനനേട്ടം ഉണ്ടാക്കാനും ഇരട്ട രാജയോഗത്തിലൂടെ ഇടവം രാശിക്കാര്‍ക്ക് സാധിക്കും. ഇവരുടെ സമ്പാദ്യം കുത്തനെ ഉയരും. മക്കളുമായി ബന്ധപ്പെട്ട് നല്ല വാര്‍ത്തകള്‍ കേള്‍ക്കാന്‍ സാധിക്കും. ഓഹരിവിപണി, ലോട്ടറി എന്നിങ്ങനെയുള്ള ഭാഗ്യപരീക്ഷണങ്ങളില്‍ നിന്നും ധനലാഭം നേടാന്‍ അനുകൂലമായ സമയമാണ് മുന്നിലുള്ളത്. കയറ്റിറക്കുമതി ബിസിനസുകളില്‍ ഏര്‍പ്പെട്ടിരിക്കുന്നവര്‍ക്കും സമയം വളരെ അനുകൂലമാണ്.
കര്‍ക്കിടകം
പുണര്‍തം 1/4, പൂയ്യം, ആയില്യം
ഹനുമാന് ജയന്തി ദിനത്തിലെ ബുധാദിത്യ രാജയോഗവും ലക്ഷ്മിനാരായണ രാജയോഗവും നേട്ടങ്ങള്‍ നല്കാന് പോകുന്ന അടുത്ത രാശി കര്‍ക്കിടകമാണ്. കാരണം ഈ രാജയോഗങ്ങള്‍ കര്‍ക്കിടകം രാശിയുടെ ഭാഗ്യഭാവത്തിലാണ് രൂപം കൊള്ളുന്നത്. അതുകൊണ്ട് ചെയ്യുന്ന എല്ലാ കാര്യങ്ങളിലും ഭാഗ്യത്തിന്റെ ആനുകൂല്യം ഇവര്‍ക്കുണ്ടാകും. ഇവര്‍ക്ക് കൂടുതല്‍ സന്തോഷവും സമാധാനവും ഇക്കാലയളവില്‍ ഉണ്ടാകും. കൂടാതെ ധാര്‍മ്മിക കാര്യങ്ങളില്‍ താല്‍പ്പര്യം വര്‍ധിക്കും. കുടുംബാംഗങ്ങളുമായുള്ള ബന്ധം കൂടുതല്‍ ദൃഢമാകും. വിദ്യാര്‍ത്ഥികള്‍ക്ക് പഠനകാര്യങ്ങളില്‍ താല്‍പ്പര്യം വര്‍ധിക്കുകയും പഠനത്തില്‍ നേട്ടങ്ങള്‍ സ്വന്തമാക്കുകയും ചെയ്യും. ഈ കാലയളവില്‍ പുതിയ വാഹനം വാങ്ങാനോ ഭൂമിയോ വീടോ വാങ്ങാനോ സാധ്യത കൂടുതലാണ്. ജോലിസംബന്ധമായും ബിസിനസ് സംബന്ധമായും നിരവധി യാത്രകള്‍ വേണ്ടിവരാന്‍ സാധ്യതയുണ്ട്.
മിഥുനം
മകീര്യം 1/2, തിരുവാതിര, പുണര്‍തം 3/4
ഏപ്രില്‍ 12-ന് രൂപപ്പെടുന്ന രണ്ട് ശക്തമായ രാജയോഗങ്ങളിലൂടെ മിഥുനം രാശിക്കാര്‍ക്കും നേട്ടങ്ങള്‍ കൊയ്യാന്‍ സാധിക്കും. ഈ രാജയോഗങ്ങള്‍ അവരുടെ കര്‍മ്മ ഭാവത്തിലാണ് രൂപപ്പെടുന്നത്. അതിനാല്‍ കര്‍മ്മരംഗത്ത് വളര്‍ച്ചയും നേട്ടങ്ങളും സ്വന്തമാക്കാന്‍ അനുകൂലസമയമാണിത്. തൊഴില്രഹിതരായിട്ടുള്ളവര്ക്ക് ഈ കാലയളവില്‍ ജോലി ലഭിക്കാനുള്ള സാധ്യത കൂടുതലാണ്. ഉദ്യോഗസ്ഥര്‍ക്ക് ജോലിയില്‍ പുതിയ ഉത്തരവാദിത്തങ്ങളും സ്ഥാനമാനങ്ങളും വന്നുചേരാനിടയുണ്ട്. ജോലിസ്ഥലത്ത് മേലുദ്യോഗസ്ഥരുടെയും കീഴുദ്യോഗസ്ഥരുടെയും പൂര്‍ണ്ണ സഹപകരണം ലഭിക്കും. ബിസിനസുകാര്‍ക്കും ലാഭം നേടാനും ബിസിനസ് പുതിയ ഉയരങ്ങളിലെത്താനും ഇരട്ട രാജയോഗങ്ങളിലൂടെ സാധിക്കും. കരിയറില്‍ മിഥുനം രാശിക്കാര്‍ക്ക് പ്രമോഷനും പുതിയ തുടക്കങ്ങളും സാമ്പത്തിക നേട്ടങ്ങളും ഉണ്ടാകുന്ന സമയമാണ്. പൊതുവെ മിഥുനം രാശിക്കാരുടെ ധനസ്ഥിതി മെച്ചപ്പെടുകയും ചിലവുകള്‍ കുറയുകയും ചെയ്യും.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന രത്നക്കല്ലുകളുടെ ഗുണങ്ങള്‍ പരമ്പരാഗത വിശ്വാസങ്ങളെയും ജ്യോതിഷ രീതികളെയും അടിസ്ഥാനമാക്കിയുള്ളത് മാത്രമാണ്. ഓരോ വ്യക്തിക്കും ഫലങ്ങള്‍ വ്യത്യസ്തമായിരിക്കും. ജ്യോതിഷസംബന്ധമായ ആവശ്യങ്ങള്‍ക്കായി ഇവ ഉപയോഗിക്കുന്നതിന് മുന്‍പായി വിദഗ്ധനേയോ അല്ലെങ്കില്‍ ജ്യോതിഷിയേയോ സമീപിക്കേണ്ടതാണ്. ഇതിലുള്ള ഉള്ളടക്കങ്ങള്‍ വിവരം കൈമാറുക എന്ന ഉദ്ദേശ്യത്തോടെ മാത്രമുള്ളതാണ്. ഇത് പ്രൊഫഷണല്‍ ഉപദേശമായി കണക്കാക്കരുത്.



Click it and Unblock the Notifications
