Latest Updates
-
വിശ്വകർമ്മ പൂജ 2026: വർക്ക്ഷോപ്പിലും ഓഫീസിലും ഐശ്വര്യവും സുരക്ഷയും ഉറപ്പാക്കാൻ ഈ വാസ്തു ടിപ്സ് പരീക്ഷിക്കൂ -
ഗണേശചതുർത്ഥിക്ക് വീട് ഒരുങ്ങുമ്പോൾ; ഐശ്വര്യത്തിനായി ഈ വാസ്തു കാര്യങ്ങൾ ശ്രദ്ധിക്കൂ -
2026 സെപ്റ്റംബർ 13: ഇന്നത്തെ രാഹുകാലവും ഗുളികകാലവും; പ്രധാന കാര്യങ്ങൾ തുടങ്ങുന്നതിന് മുൻപ് ഈ സമയം ശ്രദ്ധിക്കൂ! -
ബുധൻ അത്തം നക്ഷത്രത്തിലേക്ക്: ഈ രാശിക്കാർക്ക് നേട്ടങ്ങളുടെ സമയം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇവയാണ്! -
ഗണേശ ചതുർത്ഥി: വിയർപ്പിൽ മായാത്ത മേക്കപ്പും തിളങ്ങുന്ന ചർമ്മവും; ആഘോഷത്തിനിടയിലും സുന്ദരിയായിരിക്കാൻ ഈ ടിപ്പുകൾ -
ഡൽഹിയിൽ ഇന്ത്യ-അഫ്ഗാനിസ്ഥാൻ ട്വന്റി20 പോരാട്ടം ഇന്ന്; സാധ്യത ഇലവനും പിച്ച് റിപ്പോർട്ടും അറിയാം -
58-ൽ നിന്ന് 72 കിലോയിലേക്ക്! നിമിഷ സജയന്റെയും രജിഷ വിജയന്റെയും ഞെട്ടിക്കുന്ന മേക്കോവർ രഹസ്യം ഇതാണ് -
2026 സെപ്റ്റംബർ 14: ചന്ദ്രൻ തുലാം രാശിയിലേക്ക്; ഈ രാശിക്കാർക്ക് വൻ നേട്ടങ്ങൾ, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
2026 സെപ്റ്റംബർ 13: ഇന്നത്തെ ശുഭമുഹൂർത്തങ്ങൾ അറിയാം, ഈ സമയങ്ങളിൽ കാര്യങ്ങൾ തുടങ്ങിയാൽ നേട്ടം ഉറപ്പ്! -
2026 സെപ്റ്റംബർ 13: ഇന്ന് ഭാഗ്യം കൂടെയുള്ള രാശികൾ ഇവയാണ്, ധനനേട്ടവും കരിയർ പുരോഗതിയും ഉറപ്പ്!
മീനംരാശിയില്‍ ഡബിള്‍ രാജയോഗം; വരാന്‍ പോകുന്നത് അപ്രതീക്ഷിത ധനനേട്ടത്തിന്റെ ദിനങ്ങള്‍
Double Rajayoga in Pisces:മീനമാസത്തിന് തുടക്കമായിരിക്കുകയാണ്. മീനത്തില്‍ നിരവധി ഗ്രഹങ്ങള്‍ വന്നെത്തുന്ന ഒരു സമയമാണിത്. ആത്മാവിന്റെയും ഊര്‍ജത്തിന്റെയും ശക്തിയുടെയും പ്രതീകമായ സൂര്യന് ഒരു മാസത്തിന് ശേഷം രാശിമാറി മാര്‍ച്ച് 14-ന് മീനത്തില്‍ എത്തിയിരിക്കുകയാണ്. വ്യാഴത്തിന്റെ രാശിയാണ് മീനം. മീനത്തില്‍ ബുധനും ശുക്രനും നിലവിലുണ്ട്. സൂര്യനും എത്തിയതോടെ മീനം രാശിയില്‍ ശുക്രാദിത്യ യോഗവും ബുധാദിത്യ യോഗവും രൂപപ്പെട്ടിരിക്കുകയാണ്. മീനം രാശിയില്‍ രൂപപ്പെട്ടിരിക്കുന്ന ഡബിള്‍ രാജയോഗം 12 രാശികളുടെയും ജീവിതത്തില്‍ സ്വാധീനം ചെലുത്തും. എങ്കിലും ഈ രാജയോഗങ്ങള്‍ കൊണ്ട് ജീവിതത്തില്‍ രക്ഷപ്പെടാനുള്ള യോഗം മൂന്ന് രാശികള്‍ക്കാണ്. ആ രാശികള്‍ ഏതെല്ലാമാണെന്ന് നോക്കാം.

ഇടവം
കാര്‍ത്തിക 3/4, രോഹിണി, മകീര്യം 1/2
ഇടവം രാശിയുടെ പതിനൊന്നാം ഭാവത്തിലാണ് ബുധാദിത്യ രാജയോഗവും ശുക്രാദിത്യ രാജയോഗവും രൂപപ്പെട്ടിരിക്കുന്നത്. ഇടവം രാശിക്കാര്‍ക്ക് ഡബിള്‍ രാജയോഗത്തിലൂടെ അപ്രതീക്ഷിത ധനനേട്ടങ്ങള്‍ ഉണ്ടാകും. ജോലിസ്ഥലത്ത് ഉയര്‍ച്ചയുണ്ടാകും. കരിയറില്‍ ശുഭകരമായ ചില മാറ്റങ്ങള്‍ ഉണ്ടാകും. മേലുദ്യോഗസ്ഥരുടെ പ്രശംസയും പ്രീതിയും നേടും. ബിസിനസ് ചെയ്യുന്ന ആളുകള്‍ക്ക് ലാഭമുണ്ടാക്കാന്‍ മികച്ച ചില അവസരങ്ങള്‍ വന്നെത്തും. ചില വലിയ ഓര്‍ഡറുകളോ കരാറുകളോ ബിസിനസുകളുടെ സാമ്പത്തിക ഭാവി തന്നെ മാറ്റിമറിക്കും. കുടുംബത്തില്‍ സന്തോഷവും സമാധാനവും വര്‍ധിക്കും. കുടുംബത്തോടൊപ്പം കൂടുതല്‍ സമയം ചിലവഴിക്കാനാകും. ദാമ്പത്യവും പ്രണയജീവിതവും കൂടുതല്‍ ആനന്ദകരമാകും. സമൂഹത്തില്‍ ഇവരുടെ നിലയും വിലയും വര്‍ധിക്കും.
തുലാം
ചിത്ര 1/2 ചോതി, വിശാഖം 3/4
തുലാം രാശിയില്‍ ജനിച്ചവര്‍ക്ക് ബുധാദിത്യ, ശുക്രാദിത്യ രാജയോഗങ്ങള്‍ കൊണ്ട് ഭാഗ്യവും നിരവധി നേട്ടങ്ങളും ജീവിതത്തിലുണ്ടാകും. പൂര്‍ത്തിയാക്കാതെ വെച്ചിരുന്ന പല ജോലികളും ഇക്കാലയളവില്‍ പൂര്‍ത്തിയാകും. കൂടാതെ ഇക്കാലയളവില്‍ ജീവിതത്തില്‍ സമ്പത്തും ഐശ്വര്യവും വര്‍ധിക്കും. തുലാം രാശിയുടെ ഒമ്പതാം ഭാവത്തിലാണ് ഈ രണ്ട് രാജയോഗങ്ങളും രൂപം കൊള്ളുന്നത്. അതുകൊണ്ട് എല്ലാ കാര്യങ്ങളിലും ഭാഗ്യത്തിന്റെ പിന്തുണ ഇവര്‍ക്കുണ്ടാകും. സാമ്പത്തികസ്ഥിതി അഭിവൃദ്ധിപ്പെടുന്നതിനൊപ്പം ജീവിതത്തില്‍ സുഖസൗകര്യങ്ങളും ഐശ്വര്യവും വരും. ജോലിയില്‍ ചില വലിയ ഉത്തരവാദിത്തങ്ങള്‍ ഇവരെ തേടിയെത്തും. അതിലൂടെ കരിയറില്‍ ഉയര്‍ച്ചയുണ്ടാകും. ദാമ്പത്യത്തിലെ പ്രശ്നങ്ങളെല്ലാം പരിഹരിക്കപ്പെടും. ജീവിതപങ്കാളിയുമായി കൂടുതല്‍ അടുക്കാനും സന്തോഷം പങ്കിടാനും സാധിക്കും. ജീവിതത്തിലെ ആശങ്കകളും പ്രതിസന്ധികളും വെല്ലുവിളികളും അവസാനിക്കും. ആരോഗ്യം തൃപ്തികരമായിരിക്കും.
ധനു
മൂലം, പൂരാടം, ഉത്രാടം 1/4
ധനു രാശിയില്‍ ജനിച്ചവര്‍ക്ക് ജീവിതത്തില്‍ സന്തോഷം വന്നെത്തുന്ന സമയമാണ് ബുധ, ശുക്രാദിത്യ രാജയോഗങ്ങള്‍. ഇവരുടെ നാലാം ഭാവത്തിലാണ് ഡബിള്‍ രാജയോഗം രൂപം കൊള്ളുന്നത്. ഇവര്‍ക്ക് സമൂഹത്തില്‍ അംഗീകാരവും ജനസ്വീകാര്യതയും വര്‍ധിക്കും. കരിയറില്‍ ഇവര്‍ക്ക് വലിയ ഉയര്‍ച്ചയുണ്ടാകും. ഈ കാലയളവില്‍ നിരവധി യാത്രകള്‍ പോകാന്‍ കഴിയും. ജോലിസംബന്ധമായ യാത്രകള്‍ നേട്ടങ്ങളേകും. ജോലിയില്‍ സ്ഥാനക്കയറ്റവും ശമ്പളവര്‍ധനയും ഉണ്ടാകും. ബിസിനസ് ചെയ്യുന്ന ആളുകള്‍ക്ക് ഈ കാലയളവില്‍ ബിസിനസ് വിപുലപ്പെടുത്താനും പുതിയ ചില ആശയങ്ങളിലൂടെ ലാഭമുണ്ടാക്കാനും സാധിക്കും. ദാമ്പത്യജീവിതം സുഖകരമായി തുടരും. പങ്കാളിയുമായുള്ള അടുപ്പം കൂടുതല്‍ ദൃഢമാകും. പരസ്പരം കൂടുതല്‍ മനസ്സിലാക്കാന്‍ സാധിക്കും.
Disclaimer: ഈ ലേഖനത്തിലെ വിവരങ്ങളും ജ്യോതിഷപരമായ കാര്യങ്ങളും വെറും അറിവിന് വേണ്ടി മാത്രമുള്ളതാണ്. ഈ ലേഖനത്തെ അടിസ്ഥാനമാക്കി സംഭവിക്കുന്ന കഷ്ടനഷ്ടങ്ങള്‍ക്ക് ബോള്‍ഡ്സ്കൈ ബാധ്യസ്ഥരായിരിക്കുകയില്ല. ഇത്തരം കാര്യങ്ങളില്‍ തീരുമാനം എടുക്കുന്നതിന് മുന്‍പ് വിദഗ്ധരുമായി ആലോചിക്കാന്‍ നിര്‍ദ്ദേശിക്കുന്നു.



Click it and Unblock the Notifications
