Latest Updates
-
2026 ജൂലൈ 29 രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വൻ മാറ്റങ്ങൾ, ശ്രദ്ധിക്കേണ്ട മുഹൂർത്തങ്ങൾ ഇതാ -
നിഹാരിക എൻഎമ്മിന്റെ 'ലീൻ ലുക്ക്' വൈറൽ; ഫിറ്റ്നസ് നിലനിർത്താൻ താരം പിന്തുടരുന്ന ആ നാടൻ വഴികൾ ഇതാ! -
ഹിമാചലിൽ ഓറഞ്ച് അലർട്ട്; മഴക്കാലത്ത് ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ എടുക്കൂ -
ശ്രാവണ മാസത്തിന് തുടക്കം; വീട്ടിൽ ഐശ്വര്യം നിറയ്ക്കാൻ ഇന്ന് രാത്രി തന്നെ ഈ വാസ്തു മാറ്റങ്ങൾ വരുത്തൂ -
ഐടിആർ ഫയൽ ചെയ്യുമ്പോൾ ടെൻഷനാണോ? ഈ വാസ്തു ടിപ്സ് പരീക്ഷിക്കൂ, സാമ്പത്തിക നേട്ടം ഉറപ്പ്! -
കടലാക്രമണ ഭീഷണി: ഉപ്പുവെള്ളം ചർമ്മത്തെ നശിപ്പിക്കാതിരിക്കാൻ ഈ മുൻകരുതലുകൾ എടുക്കൂ -
ശുക്രൻ കന്നി രാശിയിലേക്ക്: ഓഗസ്റ്റ് 1 മുതൽ നിങ്ങളുടെ ജീവിതത്തിൽ വരാനിരിക്കുന്ന മാറ്റങ്ങൾ എന്തെല്ലാം? -
ചന്ദ്രൻ കുംഭം രാശിയിലേക്ക്: ജൂലൈ 30-ന് ജീവിതത്തിൽ വലിയ മാറ്റങ്ങൾ, ഈ രാശിക്കാർക്ക് നേട്ടങ്ങളുടെ കാലം -
ഇന്ന് ജൂലൈ 29: രവി യോഗവും സർവാർത്ഥ സിദ്ധി യോഗവും; ഈ സമയത്ത് പുതിയ കാര്യങ്ങൾ തുടങ്ങിയാൽ വൻ നേട്ടം! -
ജൂലൈ 29: ഈ 5 രാശിക്കാർക്ക് കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വൻ നേട്ടം, ഭാഗ്യം കൂടെയുണ്ടാകും!
നവരാത്രിയില്‍ അത്ഭുതയോഗങ്ങള്: ഇരട്ടരാജയോഗവും കോടീശ്വരയോഗവും, നിങ്ങളുടെ രാശിയില്‍
രാജയോഗവും അതിന്റെ ഫലവും എപ്പോഴും ജ്യോതിഷത്തില്‍ ചര്ച്ചാവിഷയമാവുന്ന കാര്യങ്ങളാണ്. അത്രയധികം പോസിറ്റീവ് മാറ്റങ്ങളാണ് രാജയോഗം നല്‍കുന്നത്. പലപ്പോഴും ജീവിതത്തില്‍ സന്തോഷവും സമ്പത്തും ഐശ്വര്യവും എല്ലാം രാജയോഗം നല്കുന്നു. നവരാത്രിക്ക് ഇന്ന് തുടക്കമായി. ഇനി വരുന്ന ഒന്‍പത് ദിനങ്ങള്‍ക്ക് ജ്യോതിഷപരമായി വളരെയധികം പ്രാധാന്യമാണ് ഉള്ളത്. നവരാത്രി ദിനങ്ങളില്‍ ഇരട്ട രാജയോഗമാണ് രൂപം കൊള്ളുന്നത്. കേന്ദ്ര ത്രികോണ രാജയോഗവും അതോടൊപ്പം തന്നെ മാളവ്യ രാജയോഗവു രൂപം കൊള്ളുന്നു.
ഈ രണ്ട് രാജയോഗങ്ങളും സമ്പത്തും സമാധാനവും ഐശ്വര്യവും ജീവിതത്തില്‍ പ്രദാനം ചെയ്യുന്നു. ശുക്രന് സ്വരാശിയായ തുലാം രാശിയില്‍ സഞ്ചരിക്കുന്നതിന്റെ ഫലമായാണ് കേന്ദ്രത്രികോണ രാജയോഗം രൂപപ്പെടുന്നത്. അത് തന്നെയാണ് മാളവ്യ രാജയോഗത്തിലേക്കും വഴി തെളിക്കുന്നത്. ഏതൊക്കെ രാശിക്കാരാണ് ഇതിന്റെ ഫലമായി സമ്പത്തില്‍ ആറാടുന്നത് എന്ന് നോക്കാം.

മേടം രാശി
മേടം രാശിക്കാര്‍ക്ക് മാളവ്യരാജയോഗവും കേന്ദ്രത്രികോണ രാജയോഗവും നല്കുന്ന ഫലങ്ങള്‍ നിസ്സാരമല്ല. പലപ്പോഴും ശുക്രന് മേടം രാശിയുടെ ഏഴാം ഭാവത്തിലാണ് സ്ഥിതി ചെയ്യുന്നത്. ഇതിന്റെ ഫലമായി പല വിധത്തിലുള്ള മാറ്റങ്ങള്‍ അവരുടെ ജീവിതത്തില്‍ ഉണ്ടാവുന്നു. വിവാഹത്തിന്റെ കാര്യത്തില്‍ പെട്ടെന്ന് തന്നെ അനുകൂല മാറ്റങ്ങളുണ്ടാവുന്നു. സാമ്പത്തികമായി എല്ലാ വിധത്തിലുള്ള പ്രതിസന്ധികള്‍ക്കും പരിഹാരം കാണുന്നതിനും ജീവിതം മാറി മറിയുന്നതിനും ഉള്ള സാധ്യതയുണ്ട്. വിദ്യാഭ്യാസത്തിന്റെ കാര്യത്തില്‍ പ്രതീക്ഷിക്കാത്ത നേട്ടങ്ങള്‍ നിങ്ങളെ തേടി എത്തും. കൈവെക്കുന്ന മേഖലകളിലെല്ലാം തന്നെ വിജയം കരസ്ഥമാക്കുന്നതിന് സാധിക്കുന്നു.
കന്നി രാശി
കന്നി രാശിക്കാര്‍ക്ക് ഇരട്ട രാജയോഗം നല്കുന്ന ഫലങ്ങള്‍ എപ്പോഴും അത്ഭുതപ്പെടുത്തുന്നതാണ്. നിങ്ങളുടെ ജീവിതത്തില്‍ ഒട്ടും പ്രതീക്ഷിക്കാത്ത പോസിറ്റീവ് മാറ്റങ്ങള്‍ ഉണ്ടാവുന്നു. അതിലുപരി ധനത്തിന്റേയും സമ്പത്തിന്റേയും കാര്യത്തില്‍ അത്ഭുതപ്പെടുത്തുന്ന മാറ്റങ്ങളുണ്ടാവുന്നു. ഈ കാലയളവില്‍ നിങ്ങള്‍ക്ക് വളരെ പെട്ടെന്ന് സമ്പത്ത് കരസ്ഥമാക്കാന്‍ സാധിക്കും. കരിയറില്‍ ഉണ്ടാവുന്ന മാറ്റം അത്ഭുതപ്പെടുത്തുന്നതാണ്. ഒരു തരത്തിലും ജീവിതത്തില്‍ പ്രതിസന്ധികള്‍ ഉണ്ടാവുന്നില്ല. സാമ്പത്തിക സ്ഥിതി മാറി മറിയുന്നതിന്റെ ഫലമായി ജീവിതം തന്നെ മികച്ചതാവുന്നു. നിങ്ങളെ കാത്ത് വലിയ നേട്ടങ്ങളാണ് ഉണ്ടാവുന്നത്.
കുംഭം രാശി
കുംഭം രാശിക്കാര്‍ക്ക് ഈ രണ്ട് രാജയോഗവും അനുകൂലമായ പല നേട്ടങ്ങളും നല്കുന്നു. പലപ്പോഴും ഒന്‍പതാം ഭാവത്തില്‍ നില്ക്കുന്ന ശുക്രനാണ് ഇവര്‍ക്ക് അനുകൂല ഫലങ്ങള്‍ നല്‍കുന്നത്. കാലങ്ങളായി മുടങ്ങിക്കിടന്നിരുന്ന ജോലികള്‍ പൂര്‍ത്തീകരിക്കപ്പെടുന്നു. തൊഴില്‍ ലഭിക്കാത്തവര്‍ക്ക് അതിനുള്ള അനുകൂല സമയമാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട. കരിയറിലെ മാറ്റങ്ങള്‍ നിങ്ങളെ അത്ഭുതപ്പെടുത്തുന്നു. പലപ്പോഴും എല്ലാ തരം സന്തോഷങ്ങളും ഈ ചുരുങ്ങിയ സമയം കൊണ്ട് നിങ്ങളെ തേടി വരുന്നു.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന രത്നക്കല്ലുകളുടെ ഗുണങ്ങള്‍ പരമ്പരാഗത വിശ്വാസങ്ങളെയും ജ്യോതിഷ രീതികളെയും അടിസ്ഥാനമാക്കിയുള്ളത് മാത്രമാണ്. ഓരോ വ്യക്തിക്കും ഫലങ്ങള്‍ വ്യത്യസ്തമായിരിക്കും. ജ്യോതിഷസംബന്ധമായ ആവശ്യങ്ങള്‍ക്കായി ഇവ ഉപയോഗിക്കുന്നതിന് മുന്‍പായി വിദഗ്ധനേയോ അല്ലെങ്കില്‍ ജ്യോതിഷിയേയോ സമീപിക്കേണ്ടതാണ്. ഇതിലുള്ള ഉള്ളടക്കങ്ങള്‍ വിവരം കൈമാറുക എന്ന ഉദ്ദേശ്യത്തോടെ മാത്രമുള്ളതാണ്. ഇത് പ്രൊഫഷണല്‍ ഉപദേശമായി കണക്കാക്കരുത്.



Click it and Unblock the Notifications