Latest Updates
-
ഇന്നത്തെ രാജയോഗം: ഹംസ, മാളവ്യ യോഗങ്ങൾക്കായുള്ള ശുഭമുഹൂർത്തങ്ങൾ; നഗരം തിരിച്ചുള്ള സമയക്രമം ഇതാ -
2026 വിനായക ചതുർത്ഥി: ഗണേശ പൂജയ്ക്ക് ശുഭമുഹൂർത്തം ഇതാ, രാഹു-ഗുളിക കാലങ്ങൾ ഒഴിവാക്കി വിഗ്രഹ പ്രതിഷ്ഠ നടത്താം -
കത്തുന്ന വെയിലിലും ഈർപ്പത്തിലും ചർമ്മം തളരുന്നുണ്ടോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
വിശ്വകർമ്മ പൂജ 2026: വർക്ക്ഷോപ്പിലും ഓഫീസിലും ഐശ്വര്യവും സുരക്ഷയും ഉറപ്പാക്കാൻ ഈ വാസ്തു ടിപ്സ് പരീക്ഷിക്കൂ -
ഗണേശചതുർത്ഥിക്ക് വീട് ഒരുങ്ങുമ്പോൾ; ഐശ്വര്യത്തിനായി ഈ വാസ്തു കാര്യങ്ങൾ ശ്രദ്ധിക്കൂ -
2026 സെപ്റ്റംബർ 13: ഇന്നത്തെ രാഹുകാലവും ഗുളികകാലവും; പ്രധാന കാര്യങ്ങൾ തുടങ്ങുന്നതിന് മുൻപ് ഈ സമയം ശ്രദ്ധിക്കൂ! -
ബുധൻ അത്തം നക്ഷത്രത്തിലേക്ക്: ഈ രാശിക്കാർക്ക് നേട്ടങ്ങളുടെ സമയം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇവയാണ്! -
ഗണേശ ചതുർത്ഥി: വിയർപ്പിൽ മായാത്ത മേക്കപ്പും തിളങ്ങുന്ന ചർമ്മവും; ആഘോഷത്തിനിടയിലും സുന്ദരിയായിരിക്കാൻ ഈ ടിപ്പുകൾ -
ഡൽഹിയിൽ ഇന്ത്യ-അഫ്ഗാനിസ്ഥാൻ ട്വന്റി20 പോരാട്ടം ഇന്ന്; സാധ്യത ഇലവനും പിച്ച് റിപ്പോർട്ടും അറിയാം -
58-ൽ നിന്ന് 72 കിലോയിലേക്ക്! നിമിഷ സജയന്റെയും രജിഷ വിജയന്റെയും ഞെട്ടിക്കുന്ന മേക്കോവർ രഹസ്യം ഇതാണ്
കര്‍ക്കിടകത്തില്‍ ഇരട്ട രാജയോഗം; നീചരാശിയില്‍ ചൊവ്വ നല്‍കും അത്ഭുതയോഗം മൂന്നുരാശികള്ക്ക്
വേദ ജ്യോതിഷത്തിലെ മഹത് ഗ്രഹങ്ങളില്‍ മുമ്പിലാണ് ചൊവ്വ. ഗ്രഹങ്ങളുടെ സേനാപതിയെന്നും ഭൂമിപുത്രനെന്നും വിളിക്കപ്പെടുന്ന ചൊവ്വ രാശിമാറ്റത്തിലൂടെയും നക്ഷത്രമാറ്റത്തിലൂടെയും രാജയോഗങ്ങളും മറ്റ് ശുഭയോഗങ്ങളും കാലാകാലങ്ങളില്‍ സൃഷ്ടിക്കുന്നു. ഈ കാലയളവില്‍ ആളുകളില്‍ ആത്മവിശ്വാസവും സാഹസവും ഊര്‍ജ്ജവും ഉത്സാഹവും പരാക്രമവും മത്സരക്ഷമതയും പോരാട്ടവീര്യവും വര്‍ധിക്കുന്നു.

നിലവില്‍ ചൊവ്വ നീചരാശിയായ കര്‍ക്കിടകത്തിലാണ് ഉള്ളത്. നീചരാശിയില്‍ സഞ്ചരിക്കുമ്പോള്‍ ഒരു ഗ്രഹം ദുര്‍ബലാവസ്ഥയില്‍ ആയിരിക്കുമെന്നാണ് ജ്യോതിഷം പറയുന്നത്. പക്ഷേ നീചരാശിയായ കര്‍ക്കിടകത്തില്‍ ചൊവ്വ ധനലക്ഷ്മി രാജയോഗം സൃഷ്ടിക്കുന്നുണ്ട്. കൂടാതെ, കര്‍ക്കിടകത്തിലേക്ക് ചന്ദ്രന് വന്നെത്തുമ്പോള്‍ ചൊവ്വയുമായുള്ള സംയോഗത്താല്‍ മഹാലക്ഷ്മിയോഗവും സൃഷ്ടിക്കപ്പെടും. ഇങ്ങനെ കര്‍ക്കിടകത്തില്‍ ചൊവ്വ നിമിത്തം രണ്ട് രാജയോഗങ്ങള്‍ സൃഷ്ടിക്കപ്പെടുന്നു. ഈ രാജയോഗത്തിന്റെ ഗുണഫലം അനുഭവിക്കാന്‍ യോഗമുളള രാശികള്‍ക്ക് ധനലാഭവും മറ്റ് നേട്ടങ്ങളും കൈവരും. ആ രാശികള്‍ ഏതെല്ലാമാണെന്ന് നോക്കാം.
മേടം
അശ്വതി, ഭരണി, കാര്‍ത്തിക 1/4
മേടം രാശിക്കാരില്‍ ലക്ഷ്മിദേവിയുടെ വിശേഷ കൃപ അനുഭവപ്പെടുന്ന കാലമാണിത്. ഈ രാശിയില്‍ ചൊവ്വ നാലാം ഭാവത്തിലാണ് സ്ഥിതി ചെയ്യുന്നത്. അതിലൂടെ മേടം രാശിക്കാര്‍ക്ക് സാമ്പത്തികമായി മാത്രമല്ല, ഉദ്യോഗത്തിലും വ്യക്തിജീവിതത്തിലും ഉയര്‍ച്ചയും വളര്‍ച്ചയും കൈവരും. അടിക്കടി ധനലാഭം ഉണ്ടാകും. അപ്രതീക്ഷിതമായി കയ്യില്‍ പണം വന്നുചേരും. കൂടാതെ ഐശ്വര്യവും സമ്പല്‍സമൃദ്ധിയും വന്നുചേരും. വീട്ടില്‍ ഏറെക്കാലമായി അനുഭവപ്പെട്ടിരുന്ന പ്രശ്നങ്ങളും വിഷമതകളും നീങ്ങും. വാഹനം വാങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്കും വീട് വാങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്കും അവരുടെ ആഗ്രഹങ്ങള്‍ സഫലമാക്കാന്‍ സാധിക്കും. ദാമ്പത്യത്തില്‍ സന്തോഷവും സമാധാനവും അനുഭവപ്പെടും. ചൊവ്വയുടെ അനുഗ്രഹത്തിലൂടെ ആത്മവിശ്വാസം വര്‍ധിക്കും.
കര്‍ക്കിടകം
പുണര്‍തം 1/4, പൂയ്യം, ആയില്യം
കര്‍ക്കിടകം രാശിയുടെ ലഗ്ന ഭാവത്തിലാണ് മഹാലക്ഷ്മി രാജയോഗവും ധനലക്ഷ്മി രാജയോഗവും സൃഷ്ടിക്കപ്പെടുന്നത്. ലക്ഷ്മീദേവിയുടെ വിശേഷ കൃപ ഈ രാശിക്കാരില്‍ സന്തോഷങ്ങള്‍ വാരിവിതറും. ഏറെക്കാലമായി മുടങ്ങിക്കിടന്നിരുന്ന ജോലികള്‍ പൂര്‍ത്തിയാക്കും. അതോടൊപ്പം സാമ്പത്തികലാഭവും കൈവരും. പുതിയ ജോലി അന്വേഷിക്കുന്നവര്‍ക്ക് ഏറ്റവും അനുകൂലമായ സമയമാണ്. അഭിമുഖങ്ങളിലും എഴുത്തുപരീക്ഷകളിലും മിന്നുന്ന പ്രകടനം കാഴ്ചവെക്കാന്‍ സാധിക്കും. ബിസിനസ് ചെയ്യുന്ന ആളുകള്‍ക്കും ലാഭ അവസരങ്ങള്‍ വന്നെത്തും. ദാമ്പത്യജീവിതവും പ്രണയജീവിതവും കൂടുതല്‍ സന്തോഷകരമാകും.
കന്നി
ഉത്രം 3/4, അത്തം, ചിത്ര 1/2
കന്നി രാശിയില്‍ ജനിച്ച ആളുകള്‍ക്ക് ധനലക്ഷ്മി രാജയോഗത്തിന്റെയും മഹാലക്ഷ്മി രാജയോഗത്തിന്റെും ഇരട്ടി സൗഭാഗ്യം നല്‍കും. ഇവര്‍ക്ക് കുടുംബസ്വത്ത് ലഭിക്കാനിടയുണ്ട്. ഇവരുടെ ഇതുവരെയുള്ള അധ്വാനത്തിന് ഫലം ലഭിക്കുന്ന സമയമാണിത്. കരിയറില്‍ പുതിയ അവസരങ്ങളും മാറ്റങ്ങളും ഉണ്ടാകാനിടയുണ്ട്. ജോലിയില്‍ കൂടുതല്‍ സംതൃപ്തി അനുഭവപ്പെടും. ബിസിനസിലും നേട്ടങ്ങളും വന്നെത്തുന്ന സമയമാണിത്. സാമ്പത്തികസ്ഥിതി മെച്ചപ്പെടും. പുതിയ സ്രോതസ്സുകളില്‍ നിന്നും പണം വരും. ആരോഗ്യസ്ഥിതി മെച്ചമായിരിക്കും.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന രത്നക്കല്ലുകളുടെ ഗുണങ്ങള്‍ പരമ്പരാഗത വിശ്വാസങ്ങളെയും ജ്യോതിഷ രീതികളെയും അടിസ്ഥാനമാക്കിയുള്ളത് മാത്രമാണ്. ഓരോ വ്യക്തിക്കും ഫലങ്ങള്‍ വ്യത്യസ്തമായിരിക്കും. ജ്യോതിഷസംബന്ധമായ ആവശ്യങ്ങള്‍ക്കായി ഇവ ഉപയോഗിക്കുന്നതിന് മുന്‍പായി വിദഗ്ധനേയോ അല്ലെങ്കില്‍ ജ്യോതിഷിയേയോ സമീപിക്കേണ്ടതാണ്. ഇതിലുള്ള ഉള്ളടക്കങ്ങള്‍ വിവരം കൈമാറുക എന്ന ഉദ്ദേശ്യത്തോടെ മാത്രമുള്ളതാണ്. ഇത് പ്രൊഫഷണല്‍ ഉപദേശമായി കണക്കാക്കരുത്.



Click it and Unblock the Notifications
