Latest Updates
-
കത്തുന്ന വെയിലിൽ ചർമ്മം കരിഞ്ഞുപോകുമോ? ഉഷ്ണതരംഗത്തെ നേരിടാൻ ഈ മുൻകരുതലുകൾ മറക്കരുത് -
കഠിനമായ വേനൽച്ചൂട്; തളരാതെ പിടിച്ചുനിൽക്കാൻ ഈ നാടൻ പാനീയങ്ങൾ പരീക്ഷിക്കൂ! -
ജിമ്മിൽ പോകുന്നവർ സൂക്ഷിക്കുക! നജഫ്ഗഡിൽ പിടിച്ചെടുത്തത് മാരകമായ വ്യാജ സപ്ലിമെന്റുകളുടെ വൻ ശേഖരം -
ഉഷ്ണതരംഗം വരുന്നു! ഗർഭിണികൾ ഈ കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ അപകടം ഉറപ്പ് -
തടി കുറയ്ക്കാൻ ജിം സപ്ലിമെന്റുകൾ വാങ്ങുന്നവരാണോ? ഈ ചതിക്കുഴിയിൽ വീഴരുത്! -
കടുത്ത ഉഷ്ണതരംഗം; ചർമ്മം കരിഞ്ഞുപോകാതിരിക്കാൻ ഈ തെറ്റുകൾ ഇനി ചെയ്യരുത് -
ഏപ്രിൽ 25: ഈ ശനിയാഴ്ച ഗ്രഹനില അനുകൂലം; തടസ്സങ്ങൾ മാറി നേട്ടങ്ങൾ കൊയ്യാൻ ഈ സമയം ശ്രദ്ധിക്കൂ -
സീതാ നവമിയിലെ ഈ മാറ്റം നിങ്ങളുടെ സാമ്പത്തിക നില ഉയർത്തുമോ? അറിയാം വൃദ്ധി യോഗത്തിന്റെ രഹസ്യം -
ഇന്നത്തെ രാശിഫലം: മിഥുനത്തിനും ചിങ്ങത്തിനും ഭാഗ്യദിനം; ഈ ശനിയാഴ്ച നിങ്ങളെ കാത്തിരിക്കുന്നത് അപ്രതീക്ഷിത നേട്ടങ്ങൾ! -
ഇന്നത്തെ നക്ഷത്രഫലം: ശനിയാഴ്ച ഈ നക്ഷത്രക്കാർക്ക് രാജയോഗം, സാമ്പത്തിക നേട്ടങ്ങൾ നിങ്ങളെ തേടിയെത്തുമോ?
തുലാം മാസം: ഗുണവര്‍ദ്ധനവിനും ജന്മദോഷ പരിഹാരത്തിനും 27 നാളുകാരും അനുഷ്ഠിക്കേണ്ടത്
തുലാം മാസത്തിന് തുടക്കം കുറിക്കുമ്പോള്‍ അതുപോലെ തന്നെ ശ്രദ്ധിക്കേണ്ടതാണ് തുലാം മാസത്തില്‍ ഓരോ ജന്മനാളുകാര്ക്കും ഉണ്ടാവുന്ന ദോഷങ്ങളും. ഓരോ മാസത്തിലും ഓരോ നക്ഷത്രക്കാര്‍ക്കും ഇത്തരത്തിലുള്ള ദോഷഫലങ്ങള്‍ സംഭവിച്ച് കൊണ്ടിരിക്കും. മാറിക്കൊണ്ടിരിക്കുന്ന ഗ്രഹമാറ്റങ്ങളും രാശി മാറ്റങ്ങളും നക്ഷത്രമാറ്റങ്ങളുമാണ് പലപ്പോഴും ഇത്തരം ബുദ്ധിമുട്ടുകള്‍ ഉണ്ടാക്കുന്നത്. എന്നാല്‍ ഓരോ നക്ഷത്രക്കാരും ഇതിന് പരിഹാരം കാണുന്നതിന് വേണ്ടി ചില കാര്യങ്ങള്‍ ശ്രദ്ധിക്കാവുന്നതാണ്.
തുലാം മാസത്തില്‍ നിരവധി ഗ്രഹമാറ്റങ്ങള്‍ സംഭവിക്കുന്നുണ്ട്. ഇതില്‍ ചില ഗ്രഹങ്ങള്‍ നേര്‍രേഖയിലും വക്രഗതിയിലും സഞ്ചരിക്കുന്നുമുണ്ട്. വരുന്ന ഒരു മാസത്തോളം 27 നാളുകാര്‍ക്കും അവരുടെ ഗ്രഹദോഷം അകറ്റി ജന്മദോഷ പരിഹാരത്തിനും ഗുണവര്‍ദ്ധനവിനും വേണ്ടി എന്തൊക്കെയാണ് ചെയ്യേണ്ടത് എന്ന് നോക്കാം.

മേടക്കൂര് ( അശ്വതി, ഭരണി, കാര്‍ത്തിക1/4):
മേടക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്കും അവരുടെ ദോഷ ഫലങ്ങളെ ഇല്ലാതാക്കുന്നതിനും ഗുണ വര്‍ദ്ധനവിനുമായി ശിവക്ഷേത്ര ദര്‍ശനം നടത്താവുന്നതാണ്. കൂടാതെ ശിവക്ഷേത്രത്തില്‍ മൃത്യുഞ്ജയ പുഷ്പാഞ്ജലി കഴിപ്പിക്കുന്നതും നല്ലതാണ്. അതോടൊപ്പം തന്നെ ദിനവും വീട്ടില്‍ ശിവാഷ്ടോത്തര ജപിക്കുകയും ചെയ്യുക.
ഇടവക്കൂര് ( കാര്‍ത്തിക 3/4 , രോഹിണി, മകയിരം1/2) :
ഇടവക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് ഗുണവര്‍ദ്ധനവിനും ദോഷഫലങ്ങളെ കുറക്കുന്നതിനും വേണ്ടി ഹനുമാന് സ്വാമിയെയാണ് ആരാധിക്കേണ്ടത്. ദിനവും ഹനുമദ് ഭജനം നടത്തുന്നതിന് ശ്രദ്ധിക്കണം. കൂടാതെ ശനിയാഴ്ച ദിനം വ്രതമെടുക്കുകയും അതോടൊപ്പം തന്നേ ക്ഷേത്ര ദര്‍ശനം നടത്തുകയും ചെയ്യുക. ദിനവും രാമായണ പാരായണം നടത്തുന്നതും നല്ലതാണ്.
മിഥുനക്കൂര് ( മകയിരം1/2, തിരുവാതിര, പുണര്‍തം3/4):
മിഥുനക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ ജന്മദോഷ പരിഹാരത്തിന് വേണ്ടി ദേവിയെയാണ് ആരാധിക്കേണ്ടത്. ഇവര്‍ ജന്മദിനത്തില് പഞ്ച ദുര്‍ഗ്ഗാ മന്ത്ര പുഷ്പാഞ്ജലി നടത്തുന്നത് നല്ലതാണ്. അതോടൊപ്പം തന്നെ ദേവി ക്ഷേത്ര ദര്‍ശനവും നടത്തുക. ദേവിക്ക് വേണ്ടി രക്തപുഷ്പാഞ്ജലി സമര്‍പ്പിക്കാവുന്നതാണ്.
കര്‍ക്കടകക്കൂര്‍ ( പുണര്‍തം1/4, പൂയം, ആയില്യം ) :
കര്‍ക്കടകക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് ദോഷ പരിഹാരത്തിനും ഗുണവര്‍ദ്ധനവിനുമായി ശിവക്ഷേത്ര ദര്‍ശനം നടത്താവുന്നതാണ്. കൂടാതെ ഇളനീര് ധാര, മൃത്യുഞ്ജയ പുഷ്പാഞ്ജലി എന്നിവ വഴിപാടായി കഴിപ്പിക്കുക. ദിനവും വീട്ടില്‍ വിളക്ക് കൊളുത്തിയതിന് ശേഷം ശിവാഷ്ടോത്തര ജപം നടത്തുക.
ചിങ്ങക്കൂര് ( മകം, പൂരം, ഉത്രം1/4 ) :
ചിങ്ങക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്കും അവരുടെ ജന്മദോഷം ഇല്ലാതാക്കുന്നതിന് വേണ്ടി ഹനുമാന് സ്വാമിയെ പ്രാര്‍ത്ഥിക്കാവുന്നതാണ്. കൂടാതെ ശനിയാഴ്ച ദിനത്തില്‍ വ്രതമെടുക്കുകയും ക്ഷേത്ര ദര്‍ശനം നടത്തുകയും ചെയ്യണം. അതോടൊപ്പം തന്നെ ക്ഷേത്രത്തില്‍ നാമജപത്തില്‍ പങ്കെടുക്കണം.
കന്നിക്കൂര് ( ഉത്രം3/4, അത്തം, ചിത്തിര 1/2) :
കന്നിക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് അവരുടെ ജന്മനാളിന്റെ ദോഷം തീര്‍ക്കുന്നതിന് വേണ്ടി ദേവിയെ ആണ് ആരാധിക്കേണ്ടത്. ഇത് ഗുണവര്ദ്ധനവിലേക്കും നിങ്ങളെ എത്തിക്കുന്നു. ദിനവും ലളിതാ സഹസ്രനാമം ജപിക്കുകയും അതോടൊപ്പം ക്ഷേത്രത്തിലും വീട്ടിലും നെയ് വിളക്കും കത്തിക്കുന്നതിന് ശ്രദ്ധിക്കണം.
തുലാക്കൂര് ( ചിത്തിര1/2, ചോതി, വിശാഖം 3/4 ) :
തുലാക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് അവരുടെ ദോഷ പരിഹാരത്തിന് വേണ്ടി ദിനവും വിഷ്ണു സഹസ്രനാമം ജപിക്കാവുന്നതാണ്. കൂടാതെ ക്ഷേത്ര ദര്‍ശനം നടത്തുകയും മഞ്ഞ നിറത്തിലുള്ള വസ്ത്രങ്ങള്‍ ധരിക്കുകയും ചെയ്യുക. അതോടൊപ്പം തന്നെ ഭാഗവത പാരായാണത്തിനും ശ്രദ്ധിക്കണം. ജന്മനക്ഷത്ര ദിനത്തില്‍ വിഷ്ണു ക്ഷേത്രത്തില്‍ ആയു:സൂക്ത് പുഷ്പാഞ്ജലിയും കഴിപ്പിക്കുന്നതിന് ശ്രദ്ധിക്കുക.
വൃശ്ചികക്കൂര് ( വിശാഖം1/4, അനിഴം, തൃക്കേട്ട ) :
വൃശ്ചികക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് അവരുടെ ദോഷ പരിഹാരത്തിനായി സ്ഥിരമായി സുബ്രഹ്മണ്യ സ്വാമിയെയാണ് ആരാധിക്കേണ്ടത്. കൂടാതെ ക്ഷേത്ര ദര്‍ശനം നടത്തുകയും തൃമധുരം വഴിപാടായി സമര്‍പ്പിക്കുകയും ചെയ്യുക. ദിനവും വൈകുന്നേരം വീട്ടില്‍ വിളക്ക് വെച്ച് സുബ്രഹ്മണ്യ അഷ്ടോത്തരം ജപിക്കുന്നതിനും ശ്രദ്ധിക്കണം.
ധനുക്കൂര് ( മൂലം, പൂരാടം, ഉത്രാടം 1/4):
ധനുക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് തുലാം മാസത്തിലെ ദോഷ പരിഹാരത്തിന് വേണ്ടി ഭദ്രകാളി ക്ഷേത്രത്തില്‍ ദര്‍ശനം നടത്തേണ്ടതാണ്. ഇത് കൂടാതെ ചുവന്ന നിറത്തിലുള്ള പുഷ്പം സമര്‍പ്പിക്കേണ്ടതാണ്. കൂടാതെ ദേവിയ്ക്ക് കുങ്കുമാര്‍ച്ചന നടത്തുന്നതും ദോഷഫലങ്ങളില്ലാതാക്കി ഗുണഫലങ്ങള്‍ പ്രദാനം ചെയ്യുന്നു.
മകരക്കൂര് ( ഉത്രാടം 3/4, തിരുവോണം, അവിട്ടം1/2 ) :
മകരക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്കും ദോഷശമനത്തിനും ഗുണവര്‍ധനവിനുമായി ദിനവും സുബ്രഹ്മണ്യസ്വാമിയെയാണ് പ്രാര്‍ത്ഥിക്കേണ്ടത്. ഇത് കൂടാതെ ശിവക്ഷേത്ര ദര്‍ശനവും നടത്തുന്നതിന് ശ്രദ്ധിക്കണം. കുമാരസൂക്ത പുഷ്പാഞ്ജലി സമര്‍പ്പിക്കുന്നതും നല്ലതാണ്. ഇതെല്ലാം തന്നെ ദോഷഫലങ്ങളെ ഇല്ലാതാക്കുന്നു.
കുംഭക്കൂര് ( അവിട്ടം1/2 , ചതയം, പൂരുരുട്ടാതി 3/4) :
കുംഭക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് അവരുടെ ഗുണവര്‍ധനവിനും ദോഷശമനത്തിനുമായി ഭദ്രകാളിക്ഷേത്രത്തില്‍ ദര്‍ശനം നടത്തേണ്ടതാണ്. ഇത് എല്ലാ വിധത്തിലുള്ള ദു:ഖ ദുരിതങ്ങളേയും ഇല്ലാതാക്കുകയും ജീവിതത്തില്‍ സന്തോഷവും ഐശ്വര്യവും കൊണ്ട് വരുകയും ചെയ്യുന്നു.
മീനക്കൂര് ( പൂരുരുട്ടാതി 1/4, ഉത്തൃട്ടാതി, രേവതി ) :
മീനക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് ഗുണവര്‍ദ്ധനവിനും ജന്മനക്ഷത്ര ദോഷ പരിഹാരത്തിനുമായി വിഷ്ണു ഭഗവാനെ പ്രാര്‍ത്ഥിക്കേണ്ടതാണ്. കൂടാതെ എല്ലാ വ്യാഴാഴ്ചയും ജന്മനാളിലും വിഷ്ണുക്ഷേത്ര ദര്‍ശനം നടത്തുന്നതിന് ശ്രദ്ധിക്കണം.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന രത്നക്കല്ലുകളുടെ ഗുണങ്ങള്‍ പരമ്പരാഗത വിശ്വാസങ്ങളെയും ജ്യോതിഷ രീതികളെയും അടിസ്ഥാനമാക്കിയുള്ളത് മാത്രമാണ്. ഓരോ വ്യക്തിക്കും ഫലങ്ങള്‍ വ്യത്യസ്തമായിരിക്കും. ജ്യോതിഷസംബന്ധമായ ആവശ്യങ്ങള്‍ക്കായി ഇവ ഉപയോഗിക്കുന്നതിന് മുന്‍പായി വിദഗ്ധനേയോ അല്ലെങ്കില്‍ ജ്യോതിഷിയേയോ സമീപിക്കേണ്ടതാണ്. ഇതിലുള്ള ഉള്ളടക്കങ്ങള്‍ വിവരം കൈമാറുക എന്ന ഉദ്ദേശ്യത്തോടെ മാത്രമുള്ളതാണ്. ഇത് പ്രൊഫഷണല്‍ ഉപദേശമായി കണക്കാക്കരുത്.



Click it and Unblock the Notifications