Latest Updates
-
തടി കുറയ്ക്കാൻ ഈ നാടൻ വഴികൾ പരീക്ഷിച്ചാൽ മാറ്റം ഉറപ്പ് -
ശുക്രൻ ഇടവത്തിലേക്ക്: വരാനിരിക്കുന്നത് അപ്രതീക്ഷിത സാമ്പത്തിക നേട്ടങ്ങളുടെ സുവർണ്ണകാലം -
അക്ഷയ തൃതീയ: സ്വർണ്ണ നിക്ഷേപത്തിന് ഇത്തവണ ഭാഗ്യം തുണയ്ക്കുമോ? -
ഏപ്രിൽ 19: ഭാഗ്യം മാറിമറിയും, ഈ 4 രാശിക്കാർക്ക് ഇനി സുവർണ്ണകാലം -
നക്ഷത്രഫലം ഏപ്രിൽ 19: ഭാഗ്യം തേടിയെത്തുന്ന ആ നക്ഷത്രക്കാർ ഇവരൊ? -
ഇന്നത്തെ രാശിഫലം: ഈ രാശിക്കാർക്ക് ഇന്ന് ലോട്ടറി അടിച്ചതുപോലെ; ഭാഗ്യം പടിവാതിൽക്കൽ! -
രാശിഫലം: ശനിയാഴ്ച ഈ മാറ്റങ്ങൾ നിങ്ങളുടെ ജീവിതത്തെ മാറ്റിമറിക്കും -
വേനൽച്ചൂടിൽ തളരാതിരിക്കാൻ ഈ പാനീയങ്ങൾ പരീക്ഷിച്ചു നോക്കൂ -
വേനൽക്കാല വ്യായാമം: കഠിനമായ ചൂടിൽ വർക്കൗട്ട് ചെയ്യുമ്പോൾ ശ്രദ്ധിക്കൂ -
ആർത്തവ അവധി ഇനി നിർബന്ധം; ജോലിസ്ഥലത്തെ വലിയ മാറ്റമിതാ
മീന മാസം സര്‍വ്വ ദുരിത ദോഷത്തിന് പരിഹാരം: 27 നക്ഷത്രക്കാരും അനുഷ്ഠിക്കേണ്ടത്
മീനമാസത്തിലേക്ക് കടക്കുമ്പോള്‍ 27 നക്ഷത്രക്കാരും അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങള്‍ ഉണ്ട്. അതില്‍ ഒന്നാണ് ദോഷ പരിഹാരത്തിന് വേണ്ടി അനുഷ്ഠിക്കേണ്ട കര്‍മ്മങ്ങള്‍. വിവിധ ദശാ കാലങ്ങളിലൂടെ കടന്ന് പോവുമ്പോള്‍ അതനുസരിച്ചുള്ള മാറ്റങ്ങളും ജീവിതത്തില്‍ സംഭവിക്കുന്നു. ഓരോ നാളുകാരിലും അവരുടെ ദോഷപരിഹാരത്തിന് വേണ്ടി രാശ്യാധിപന്മാരെ ആരാധിക്കുന്നത് നല്ലതാണ്.
ഗുണവര്‍ദ്ധനവിനും ഐശ്വര്യത്തിനും വേണ്ടി നമുക്ക് ചെയ്യാവുന്ന ചില ദോഷ പരിഹാരങ്ങള്‍ ഉണ്ട്. 27 നക്ഷത്രക്കാരിലും പ്രതിഫലിക്കുന്ന എല്ലാ ദോഷ ഫലങ്ങളേയും ഇതിലൂടെ നമുക്ക് ഇല്ലാതാക്കാം. 27 നക്ഷത്രക്കാരില്‍ പ്രശ്നങ്ങളെ അതിജീവിക്കുന്നതിനും നേട്ടങ്ങള്‍ക്കും ഗുണഫലങ്ങള്‍ ധാരാളം ഉണ്ടാവുന്നതിനും നിങ്ങളെ സഹായിക്കുന്നതെന്തെല്ലാം എന്ന് ഈ ലേഖനത്തില്‍ വായിക്കാവുന്നതാണ്.

മേടക്കൂറ് (അശ്വതിയും ഭരണിയും കാർത്തിക ആദ്യത്തെ കാൽ ഭാഗവും):
മേടക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് അവരുടെ ദോഷഫലങ്ങളെ പരിഹരിക്കുന്നതിനും ഗുണവര്‍ദ്ധനവിനുമായി ശിവക്ഷേത്രത്തില്‍ ദര്‍ശനം നടത്തുന്നതിന് ശ്രദ്ധിക്കണം. കൂടാതെ ശാസ്താ ക്ഷേത്രത്തില്‍ എള്ള് പായസവും വഴിപാടായി സമര്‍പ്പിക്കൂ. ഇത് ദോഷപരിഹാരത്തിന് മികച്ചതാണ്.
ഇടവക്കൂറ് (കാർത്തിക അവസാനത്തെ മുക്കാൽ ഭാഗവും രോഹിണിയും മകയിരത്തിന്റെ ആദ്യപകുതിയും):
ഇടവക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് ദോഷ പരിഹാരത്തിന് വേണ്ടി ഈ ദിവസങ്ങളില്‍ ശ്രീകൃഷ്ണ ഭഗവാനെ ആരാധിക്കാവുന്നതാണ്. ക്ഷേത്രത്തില്‍ വെണ്ണ വഴിപാടായി സമര്‍പ്പിക്കാം. നാഗദൈവങ്ങള്‍ക്ക് നൂറും പാലും അഭിഷേകവും നടത്തേണ്ടതാണ്. ഇതെല്ലാം ദോഷപരിഹാരത്തിന് മികച്ചതാണ്. സുബ്്രഹ്മണ്യ സ്വാമിക്ക് കുമാരാര്ച്ചന നടത്തുന്നതിനും ശ്രദ്ധിക്കാം.
മിഥുനക്കൂറ് (മകയിരത്തിന്റെ അവസാനപകുതിയും തിരുവാതിരയും പുണർതത്തിന്റെ ആദ്യത്തെ മുക്കാൽ ഭാഗവും):
മിഥുനക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് അവരുടെ ദോഷഫലങ്ങള്‍ അകറ്റുന്നതിനും ഗുണവര്‍ദ്ധനവിനുമായി ശനിയാഴ്ച ദിനത്തില്‍ വ്രതമെടുക്കുകയും ശാസ്താക്ഷേത്രത്തില്‍ ദര്‍ശനം നടത്തുകയും ചെയ്യാവുന്നതാണ്. പഞ്ചാമൃതം വഴിപാടായി സമര്‍പ്പിക്കുന്നതിലൂടെ എല്ലാ ദോഷഫലങ്ങളേയും നമുക്ക് ഇല്ലാതാക്കാന്‍ സാധിക്കുന്നു. ഗണപതിഭഗവാനെ സ്ഥിരം ആരാധിക്കുന്നതും നല്ലതാണ്.
കർക്കടകക്കൂറ് (പുണർതത്തിന്റെ അവസാനത്തെ കാൽഭാഗവും പൂയവും ആയില്യവും):
കര്‍ക്കിടകക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് ജന്മനക്ഷത്ര ദോഷ പരിഹാരത്തിന് വേണ്ടി വിഷ്ണു ക്ഷേത്രത്തില്‍ ദര്‍ശനം നടത്താവുന്നതാണ്. കൂടാതെ പാല്‍പ്പായസം വഴിപാടായി സമര്‍പ്പിക്കാം. ശാസ്താവിന് എള്ള് തിരിയും നീരാഞ്ജനവും സമര്‍പ്പിക്കാം. ഗണപതിഭഗവാന് തേങ്ങയുടക്കുകയും ഗണപതിഹോമം നടത്തുകയും ചെയ്യാം. ഇത് ദോഷഫലങ്ങളെ ഇല്ലാതാക്കുന്നു.
ചിങ്ങക്കൂറ് (മകവും പൂരവും ഉത്രത്തിന്റെ ആദ്യത്തെ കാൽ ഭാഗവും):
ചിങ്ങക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് ദോഷശാന്തിക്കായി ഭഗവാന് പാലഭിഷേകവും ഇളനീര് ധാരയും വഴിപാടായി നല്‍കാവുന്നതാണ്. ഇത് കൂടാതെ പിന്‍വിളക്ക്, കടുംപായസം എന്നിവയും സമര്‍പ്പിക്കണം. നാഗദൈവങ്ങള്‍ക്ക് നൂറും പാലും വഴിപാടായി സമര്‍പ്പിക്കുക. ഇതെല്ലാം തന്നെ നിങ്ങളുടെ ദോഷഫലങ്ങളെ അകറ്റി ജീവിതത്തില്‍ സന്തോഷവും സമാധാനവും നല്‍കുന്നതിന് സഹായിക്കും.
കന്നിക്കൂറ് (ഉത്രത്തിന്റെ അവസാനത്തെ മുക്കാൽ ഭാഗവും അത്തവും ചിത്തിര ആദ്യത്തെ പകുതിയും):
കന്നിക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് അവരുടെ തീരാദുരിതം അകറ്റുന്നതിന് വേണ്ടി ശ്രീകൃഷ്ണ ക്ഷേത്രത്തില്‍ ദര്‍ശനം നടത്താവുന്നതാണ്. ഭഗവാന് തൃക്കൈവെണ്ണ സമര്‍പ്പിക്കുന്നതും നിങ്ങളുടെ ദശാസന്ധികളെ മറികടക്കുന്നതിന് സഹായിക്കും. ശാസ്താവിന് എള്ള് തിരി സമര്‍പ്പിക്കുന്നതും നല്ലതാണ്. ഇതെല്ലാം തന്നെ ദോഷഫലങ്ങളെ ഇല്ലാതാക്കുന്നു.
തുലാക്കൂറ് (ചിത്തിര അവസാനത്തെ പകുതിയും ചോതിയും വിശാഖത്തിന്റെ ആദ്യത്തെ മുക്കാൽ ഭാഗവും):
തുലാക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് അവരുടെ ദോഷഫലങ്ങളെ ഇല്ലാതാക്കുന്നതിനും ഗുണവര്‍ദ്ധനവിനും സഹായിക്കുന്നു. സാമ്പത്തിക സ്ഥിതിയില്‍ മാറ്റം വരുന്നതിനും ജോലിയില്‍ അനുകൂല നേട്ടങ്ങള്‍ക്കും ശാസ്താവിന് എള്ള് തിരി സമര്‍പ്പിക്കുകയും ശനിയാഴ്ച വ്രതം അനുഷ്ഠിക്കുകയും ചെയ്യുക. ഇത് കൂടാതെ ശാസ്താക്ഷേത്രത്തില്‍ ദര്‍ശനം നടത്തുകയും ചെയ്യുക.
വൃശ്ചികക്കൂറ് (വിശാഖത്തിന്റെ അവസാനത്തെ കാൽ ഭാഗവും അനിഴവും തൃക്കേട്ടയും):
വൃശ്ചികക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് അവരുടെ ദോഷഫലങ്ങളെ ഇല്ലാതാക്കുന്നതിനും ജീവിതത്തില്‍ സന്തോഷം നിറക്കുന്നതിനും വേണ്ടി മഹാവിഷ്ണുവിനെ പ്രാര്‍ത്ഥിക്കാവുന്നതാണ്. ഇത് കൂടാതെ ഭഗവാന് പാല്‍പ്പായസം വഴിപാട് സമര്‍പ്പിക്കുകയും ശാസ്താവിന് നീരാഞ്ജനം വഴിപാടായി സമര്‍പ്പിക്കുകയും ചെയ്യുക. ഗണപതി ഭഗവാന് കറുകമാല സമര്‍പ്പിക്കുന്നതിലൂടെ എല്ലാ തരത്തിലുള്ള വിഘ്നങ്ങളും അകന്നുപോവുന്നു.
ധനുക്കൂറ് (മൂലവും പൂരാടവും ഉത്രാടത്തിന്റെ ആദ്യത്തെ കാൽഭാഗവും):
ധനുക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് ശാസ്താവിനെ പ്രാര്‍ത്ഥിക്കാവുന്നതാണ്. ഇത് എല്ലാ തരത്തിലുള്ള ദോഷങ്ങളേയും ഇല്ലാതാക്കുകയും ജീവിതത്തില്‍ സന്തോഷവും സമാധാനവും വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു. വിഷ്ണു ക്ഷേത്രത്തില്‍ സഹസ്രനാമാര്‍ച്ചന നടത്തുന്നതിലൂടെ അത് ജീവിതത്തില്‍ സന്തോഷവും സമാധാനവും ഐശ്വര്യവും വര്‍ദ്ധിപ്പിക്കുന്നു. നാഗപ്രീതി വരുത്തുന്നതും എല്ലാ ദോഷഫലങ്ങളേയും ഇല്ലാതാക്കുന്നു.
മകരക്കൂറ് (ഉത്രാടത്തിന്റെ അവസാനത്തെ മുക്കാൽ ഭാഗവും തിരുവോണവും അവിട്ടത്തിന്റെ ആദ്യപകുതിയും):
മകരക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് ദോഷശാന്തിക്കായി ശാസ്താവിനെ ഭജിക്കേണ്ടതാണ്. ഇത് കൂടാതെ ശാസ്താ ക്ഷേത്രത്തില്‍ ദര്‍ശനം നടത്തുകയും ഗണപതി പ്രീതിക്കായി ഭഗവാനെ പ്രാര്‍ത്ഥിക്കുകയും ചെയ്യുക. നാഗദൈവങ്ങള്‍ക്ക് നൂറും പാലും സമര്‍പ്പിക്കുന്നതിലൂടെ സന്താനങ്ങള്‍ക്കുള്ള ദോഷങ്ങള്‍ മാറുന്നു. മുരുകന് ഭസ്മാഭിഷേകവും നടത്താവുന്നതാണ്.
കുംഭക്കൂറ് (അവിട്ടത്തിന്റെ അവസാനപകുതിയും ചതയവും പൂരുരുട്ടാതി ആദ്യത്തെ മുക്കാൽ ഭാഗവും):
കുംഭക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് അവരുടെ ദോഷഫലങ്ങളെ ഇല്ലാതാക്കുന്നതിന് വേണ്ടി ശിവക്ഷേത്രത്തില്‍ ധാരയും പിന്‍വിളക്കും സമര്‍പ്പിക്കേണ്ടതാണ്. ശിവക്ഷേത്രത്തില്‍ ക്ഷീരധാരയും വഴിപാടായി നടത്തണം. പിന്‍വിളക്ക് ഇളനീര് ധാര എന്നിവയും മികച്ച ഫലങ്ങള്‍ നല്കുന്നു. ഗണപതിക്ക് മോദകം വഴിപാടായി സമര്‍പ്പിക്കണം. ഇതിലൂടെ എല്ലാ ദോഷഫലങ്ങളും നീങ്ങുന്നു.
മീനക്കൂറ് (പൂരുരുട്ടാതിയുടെ അവസാനത്തെ കാൽഭാഗവും ഉത്തൃട്ടാതിയും രേവതിയും):
മീനക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് ദോഷശാന്തിക്ക് വേണ്ടി മഹാവിഷ്ണു ക്ഷേത്രത്തില്‍ അര്‍ച്ചന നടത്തണം. ഇത് കൂടാതെ ജീവിതത്തില്‍ മികച്ച മാറ്റങ്ങള്‍ കൊണ്ട് വരുന്നതിന് വേണ്ടിയും അനൂകൂലഫലങ്ങള്ക്ക് വേണ്ടിയും നമുക്ക് ശ്രീകൃഷ്ണ ക്ഷേത്രത്തില്‍ വെണ്ണ വഴിപാട് നടത്താവുന്നതാണ്. ഇതെല്ലാം ദോഷഫലങ്ങളെ ഇല്ലാതാക്കുന്നതിനും ഐശ്വര്യത്തിനും അനുകൂലഫലത്തിനും സഹായകമാവുന്നു.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. കൂടുതല്‍ വിശദാംശങ്ങള്‍ക്കായിവിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications











