Latest Updates
-
മീനമാസം: അശ്വതി - രേവതി വരെ ദൗര്‍ഭാഗ്യത്തില്‍ വട്ടം ചുറ്റുന്ന നക്ഷത്രക്കാര്‍, പ്രശ്നങ്ങളൊഴിയാതെ ഇവര്‍ -
സൂര്യനും ബുധനും ശുക്രനും ഒരുമിക്കും ത്രിഗ്രഹി യോഗം: കടുകിട മാറില്ല ഭാഗ്യം, ഗ്രഹചലനം അനുകൂലമാവും 3 രാശിക്കാര്‍ -
Rashiphalam: ഇന്നത്തെ പുലരിയില്‍ ഗജകേസരിയോഗം: ഒട്ടും പ്രതീക്ഷിക്കാത്ത നേട്ടങ്ങളില്‍ ഇവര്‍, സമ്പൂര്‍ണഫലം -
Rashiphalam: ഇന്ന് തെളിയുന്ന ഭാഗ്യ രാശിക്കാര്‍, നിങ്ങളുടെ ഇന്നത്തെ സമ്പൂര്‍ണഫലം ഇതാണ് -
മീനത്തില്‍ ഭാഗ്യം തെളിയുന്നവര്‍: ഇനി അടുത്ത 30 നാള് ഈ നക്ഷത്രക്കാര്‍ക്കുള്ളത്, ധനവും, കരിയറും സുരക്ഷിതം -
ഭക്ഷണത്തില്‍ ഉപ്പ് കൂടുതലോ? അറിയണം കിഡ്നിയെ ബാധിക്കുന്നതെങ്ങനെയെന്ന് -
30 വര്‍ഷത്തിനിപ്പുറം ശനിയും ചൊവ്വയും ചേരുന്നു: ശത്രു മുട്ടുമടക്കും, ധനം നിറഞ്ഞ് കുമിയും, ഭാഗ്യം ഏത് കോണിലും -
തടി കുറയ്ക്കാന്‍ രാവിലെ ഈ ശീലങ്ങള്‍ മാത്രം മതി: മറക്കാതെ ചെയ്യണം ഇതെല്ലാം -
കരള്‍ എന്നെന്നും സുരക്ഷിതമായിരിക്കുന്നതിനും വിഷമുക്തമാക്കുന്നതിനും കഴിക്കണം ഈ ഭക്ഷണങ്ങള്‍ -
മീനം 1 പുലരുന്നത് തന്നെ രാജയോഗത്തോടെ: അശ്വതി - രേവതി വരെ 27 നാളിനും മീനമാസം സമ്പൂര്‍ണ നാള്‍ഫലം
മേട മാസം : 27 നാളുകാരും ജന്മദോഷപരിഹാരത്തിനും ഗുണവര്‍ദ്ധനവിനും അനുഷ്ഠിക്കേണ്ടത്
മേടമാസത്തിന് തുടക്കമായി, പൊന്നിന്‍ കണിക്കൊന്ന കണി കണ്ട് കൊണ്ട് ഓരോ വിഷുവിനും ഐശ്വര്യത്തിനും സമൃദ്ധിക്കും തുടക്കമായി മേടം 1-ന്. ഈ സമയം പക്ഷേ ജ്യോതിഷപരമായി നോക്കുകയാണെങ്കില്‍ അനുകൂലമായ പല മാറ്റങ്ങളും ജീവിതത്തില്‍ ഉണ്ടാവുന്നുണ്ട്. അനുകൂലവും പ്രതികൂലവുമായ മാറ്റങ്ങള്‍ അടങ്ങിയതാണ് ജീവിതം.
ഗ്രഹമാറ്റങ്ങളും രാശിമാറ്റങ്ങളും നിമിത്തം ഇത്തരം മാറ്റങ്ങള്‍ ജീവിതത്തെ പല വിധത്തില്‍ സ്വാധീനിക്കുന്നു. ഓരോ രാശിക്കാരിലും ഓരോ തരത്തിലുള്ള പ്രതിസന്ധികള്‍ ഉണ്ടാവുന്നു. അതിനെയെല്ലാം തരണം ചെയ്യുന്നതിനും ജീവിതം ഐശ്വര്യ പൂര്‍ണമാക്കുന്നതിനും വേണ്ടി നമുക്ക് മേടമാസത്തില്‍ അനുഷ്ഠിക്കേണ്ട ദോഷ പരിഹാരങ്ങള്‍ എന്തൊക്കെയെന്ന് നോക്കാം.

മേടക്കൂറ് ( അശ്വതി, ഭരണി കാർത്തിക1/4 )
മേടക്കൂറില്‍ വരുന്ന മൂന്ന് ന്ക്ഷത്രക്കാര്‍ക്ക് ഈ മാസത്തില്‍ ഗുണദോഷ സമ്മിശ്രമായിരിക്കും. ഇവര്‍ ദോഷ പരിഹാരത്തിന് വേണ്ടി വിഷ്ണുഭഗവാനെ പ്രാര്‍ത്ഥിക്കുകയും ഭാഗവതം പാരായണം ചെയ്യുകയും വേണം ഇത് കൂടാതെ വ്യാഴാഴ്ച ദിനത്തില്‍ വിഷ്ണു ക്ഷേത്രം സന്ദര്‍ശിക്കുകയും ആയു:സൂക്ത പുഷ്പാഞ്ജലി സമര്‍പ്പിക്കുകയും ചെയ്യുക.
ഇടവക്കൂറ് ( കാർത്തിക1/4 , രോഹിണി , മകയിരം1/2)
ഇടവക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് ദോഷശമനത്തിന് വേണ്ടി ദുര്‍ഗ്ഗാദേവിയെയാണ് ആരാധിക്കേണ്ടത്. ഇവര്‍ക്ക് ഇതിലൂടെ എല്ലാ ദോഷഫലങ്ങളും ഇല്ലാതാവുകയും ഗുണവര്‍ദ്ധനവുണ്ടാവുകയും ചെയ്യും. ദുര്‍ഗ്ഗാസൂക്ത പുഷ്പാഞ്ജലി സമര്‍പ്പിക്കുന്നതും ദുര്‍ഗ്ഗാ ക്ഷേത്രത്തില്‍ സന്ദര്‍ശനം നടത്തുന്നതും നല്ലതാണ്.
മിഥുനക്കൂറ് ( മകയിരം 1/2, തിരുവാതിര , പുണർതം 3/4)
മിഥുനം രാശിക്കാര്‍ വ്യാഴം, ശനി, ശുക്രന്‍ എന്നിവര്‍ പ്രതികൂല സ്ഥാനത്താണ് നില്‍ക്കുന്നത്. ഇവര്‍ക്ക് ദോഷ പരിഹാരത്തിനും ഗുണവര്‍ദ്ധനവിനും വേണ്ടി ഗണപതി ഭഗവാനെ ആരാധിക്കാവുന്നതാണ്. ഇത് നിങ്ങളില്‍ അനുകൂലമായ പല മാറ്റങ്ങളും കൊണ്ട് വരുന്നു. കൂടാതെ ശിവക്ഷേത്ര ദര്‍ശനം നടത്തുന്നതും സന്തോഷത്തോടെ മുന്നോട്ട് പോവുന്നതിനും സഹായിക്കുന്നു.
കര്‍ക്കിടകക്കൂറ് ( പുണർതം1/4 , പൂയം, ആയില്യം )
ഇടവക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് പ്രതികൂലാവസ്ഥയില്‍ ആണ് രാഹുവും ശനിയും എല്ലാം. ഇത് അതികഠിനമായ ദോഷങ്ങളെ നിങ്ങള്‍ക്ക് കൊണ്ട് വരുന്നു. അതിനെ പരിഹരിക്കുന്നതിന് വേണ്ടി ശാസ്താക്ഷേത്രത്തില്‍ ദര്‍ശനം നടത്തുക. കൂടാതെ ശിവഭജനം നടത്തുകയും ശിവന് ഇളനീര്‍ ധാര കഴിക്കുകയും ചെയ്യുക.
ചിങ്ങക്കൂറ് ( മകം പൂരം ഉത്രം 1/4 )
ചിങ്ങക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് പ്രതികൂലാവസ്ഥയില്‍ വരുന്ന സമയമാണ്. ശ്രീകൃഷ്ണ ക്ഷേത്രത്തില്‍ ദര്‍ശനം നടത്തുകയും ഗുണഫലങ്ങള്‍ക്കായി വ്യാഴാഴ്ച ദിനത്തില്‍ ഭഗവാന് തൃക്കൈവെണ്ണ വഴിപാടായി സമര്‍പ്പിക്കുകയും ചെയ്യുക. കദളിപ്പഴം വഴിപാട് നല്‍കുന്നതും നല്ലതാണ്. ഇതെല്ലാം ദോഷഫലങ്ങളെ ഇല്ലാതാക്കുന്നു.
കന്നിക്കൂറ് ( ഉത്രം 3/4, അത്തം, ചിത്തിര 1/2)
കന്നിക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് അവരുടെ ദോഷഫലങ്ങളെ ഇല്ലാതാക്കുന്നതിന് വേണ്ടി വിഷ്ണു ഭജനം നടത്തുന്നതിന് ശ്രദ്ധിക്കണം. ദിനവും അഷ്ടോത്തരപാരായണവും നല്ലതാണ്. വ്യാഴാഴ്ചകളില്‍ വിഷ്ണു ക്ഷേത്രത്തില്‍ നെയ് വിളക്ക് കത്തിച്ച് പ്രാര്‍ത്ഥിക്കുന്നത് നല്ലതാണ്. ഇതെല്ലാം ദോഷഫലങ്ങളെ ഇല്ലാതാക്കുകയും ജീവിതത്തില്‍ സന്തോഷവും ഐശ്വര്യവും കൊണ്ട് വരുകയും ചെയ്യുന്നു.
തുലാക്കൂറ് ( ചിത്തിര1/2 , ചോതി , വിശാഖം 3/4)
തുലാക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് പ്രതികൂല ഫലങ്ങളെ ഇല്ലാതാക്കി ഗുണവര്‍ദ്ധനവിന് വേണ്ടി ഗണപതിഭഗവാനെ പ്രാര്‍ത്ഥിക്കേണ്ടതാണ്. നിത്യവും രാവിലെ വിളക്ക് കൊളുത്തി ഗണപതി ഭഗവാനെ സ്മരിച്ച് പ്രാര്‍ത്ഥിക്കണം. ജന്മനാളില്‍ ക്ഷേത്രദര്‍ശനം നടത്തുന്നത് നല്ലതാണ്. ഇതെല്ലാം തന്നെ ദോഷഫലങ്ങളെ ഇല്ലാതാക്കുന്നു,
വൃശ്ചികക്കൂറ് ( വിശാഖം 1/4 , അനിഴം, തൃക്കേട്ട )
വൃശ്ചികക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് സൂര്യന്‍ പ്രതികൂല സ്ഥാനത്താണ് ഉണ്ടാവുന്നത്. ഇവര്‍ ദോഷ പരിഹാരത്തിന് വേണ്ടി ഹനുമാന്‍ സ്വാമിയെ പ്രാര്‍ത്ഥിക്കാവുന്നതാണ്. ഇത് കൂടാതെ നിത്യവും ക്ഷേത്രത്തില്‍ ദര്‍ശനം നടത്തുന്നതും നല്ലതാണ്. എല്ലാ തരത്തിലുള്ള ദോഷഫലങ്ങളേയും ഇതിലൂടെ ഇല്ലാതാക്കാം.
ധനുക്കൂറ് ( മൂലം , പൂരാടം , ഉത്രാടം 1/4)
ധനുക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് പ്രതികൂലമായ പല മാറ്റങ്ങളും അവരുടെ ജീവിതത്തില്‍ ഉണ്ടാവുന്നു. ഗുണവര്‍ദ്ധനവിനും ദോഷശമനത്തിനും വേണ്ടി ഭദ്രകാളിയെ പ്രാര്‍ത്ഥിക്കാവുന്നതാണ്. ജന്മനാളില്‍ ദേവിക്ക് കുങ്കുമാഭിഷേകം നടത്തേണ്ടതാണ്. ശനിയുടെ ദോഷഫലങ്ങള്‍ ഇല്ലാതാക്കുന്നതിന് വേണ്ടി ശനിയാഴ്ച ദിനത്തില്‍ വഴിപാടുകള്‍ നടത്തുകയും ശാസ്താക്ഷേത്ര ദര്‍ശനം നടത്തുന്നതിനും ശ്രദ്ധിക്കണം.
മകരക്കൂറ് (ഉത്രാടം ¾ തിരുവോണം , അവിട്ടം1/2 )
മകരക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് അനുകൂലഫലങ്ങള്‍ക്കും ഗുണദോഷ പരിഹാരത്തിനും വേണ്ടി ശിവക്ഷേത്രത്തില്‍ ദര്‍ശനം നടത്താം, കൂടാതെ ശിവന് ഇളനീര്‍ ധാരയും സമര്‍പ്പിക്കാവുന്നതാണ്. അതോടൊപ്പം തന്നെ ഗണപതിഭഗവാനെ പ്രാര്‍ത്ഥിക്കുകയും ചെയ്യണം.
കുംഭക്കൂറ് ( അവിട്ടം 1/2, ചതയം , പൂരുരുട്ടാതി ¾ )
മിഥുനക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് പ്രതികൂലാവസ്ഥകളെ മറികടന്ന് ഗുണവര്‍ദ്ധനവിന് വേണ്ടി ശിവനെ ആരാധിക്കണം. പഞ്ചാക്ഷരി മന്ത്രം ജപിക്കുകയും ജീവിതത്തില്‍ ഐശ്വര്യവും സന്തോഷവും നിറക്കുകയും ചെയ്യാവുന്നതാണ്. ഇതെല്ലാം ജീവിതത്തിലെ എല്ലാ ദോഷങ്ങളേയും ഇല്ലാതാക്കുന്നു.
മീനക്കൂറ് ( പൂരുരുട്ടാതി 1/4 , ഉത്രട്ടാതി , രേവതി )
മീനക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് അവരുടെ ജന്മദോഷ പരിഹാരത്തിന് വേണ്ടി സുബ്രഹ്മണ്യ സ്വാമിയെ ആരാധിക്കാവുന്നതാണ്. നിത്യവും സുബ്രഹ്മണ്യ ക്ഷേത്രത്തില്‍ ദര്‍ശനം നടത്തുന്നതും നല്ലതാണ്. അഷ്ടോത്തര മന്ത്രം ജപിക്കുക. ഇതെല്ലാം തന്ന ദോഷത്തെ ഇല്ലാതാക്കുകയും പരിഹാരം കാണുന്നതിന് സഹായിക്കുകയും ചെയ്യുന്നു.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന രത്‌നക്കല്ലുകളുടെ ഗുണങ്ങള്‍ പരമ്പരാഗത വിശ്വാസങ്ങളെയും ജ്യോതിഷ രീതികളെയും അടിസ്ഥാനമാക്കിയുള്ളത് മാത്രമാണ്. ഓരോ വ്യക്തിക്കും ഫലങ്ങള്‍ വ്യത്യസ്തമായിരിക്കും. ജ്യോതിഷസംബന്ധമായ ആവശ്യങ്ങള്‍ക്കായി ഇവ ഉപയോഗിക്കുന്നതിന് മുന്‍പായി വിദഗ്ധനേയോ അല്ലെങ്കില്‍ ജ്യോതിഷിയേയോ സമീപിക്കേണ്ടതാണ്. ഇതിലുള്ള ഉള്ളടക്കങ്ങള്‍ വിവരം കൈമാറുക എന്ന ഉദ്ദേശ്യത്തോടെ മാത്രമുള്ളതാണ്. ഇത് പ്രൊഫഷണല്‍ ഉപദേശമായി കണക്കാക്കരുത്.



Click it and Unblock the Notifications











