Latest Updates
-
ഓണസദ്യയ്ക്കിടയിലും മേക്കപ്പ് മങ്ങാതെ തിളങ്ങണോ? ഈ 10 മിനിറ്റ് ബ്യൂട്ടി ഹാക്ക് പരീക്ഷിക്കൂ -
തിരുവോണം 2026: നിങ്ങളുടെ രാശിക്ക് ഭാഗ്യം കൊണ്ടുവരുന്ന നിറവും നമ്പറും ഇതാ; ആഘോഷം ഗംഭീരമാക്കാൻ ചില വഴികൾ -
വീട്ടിൽ തുളസി വെക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; ഐശ്വര്യത്തിനും ആരോഗ്യത്തിനും വാസ്തു പറയുന്ന വഴികൾ -
ഓണത്തിന് അതിഥികൾ എത്തുമ്പോൾ വീട് പോസിറ്റീവാണോ? ഈ വാസ്തു ടിപ്പുകൾ പരീക്ഷിച്ചു നോക്കൂ! -
ഉത്രാടപ്പാച്ചിൽ ഷോപ്പിംഗ്: പണം നഷ്ടപ്പെടാതെ മികച്ച ഓഫറുകൾ സ്വന്തമാക്കാൻ ഈ വഴികൾ നോക്കൂ! -
ഡൽഹിയിൽ യുവി ഇൻഡക്സ് കുതിച്ചുയരുന്നു; ചർമ്മം കരിഞ്ഞുപോകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ആഗസ്റ്റ് 27-28 ചന്ദ്രഗ്രഹണം: ഇന്ത്യയിൽ ദൃശ്യമാകുമോ? ഓണാഘോഷത്തെ ബാധിക്കുമോ? ആശങ്ക വേണ്ട, അറിയേണ്ടതെല്ലാം -
ഓഗസ്റ്റ് 25-ലെ അപൂർവ ഗ്രഹസംഗമം: ഈ രാശിക്കാർക്ക് തൊട്ടതെല്ലാം പൊന്നാകും, തടസ്സങ്ങൾ നീങ്ങാൻ ചെയ്യേണ്ടത് ഇത്രമാത്രം -
ഓണം സ്പെഷ്യൽ: ഇന്നത്തെ രാജയോഗം, ശുഭമുഹൂർത്തം; ഈ സമയത്ത് കാര്യങ്ങൾ തുടങ്ങിയാൽ വിജയം ഉറപ്പ്! -
2026 ഓഗസ്റ്റ് 24: ഇന്നത്തെ രാജയോഗം നിങ്ങളെ തുണയ്ക്കുമോ? ഗജകേസരി-ധനയോഗം പരിശോധിക്കാം
Karkidakam 2024: കര്‍ക്കിടകത്തില്‍ വിഷ്ണുഭജനം മുടക്കരുത് : ഗുണവര്‍ദ്ധനവിന് 27 നാളുകാരും അനുഷ്ഠിക്കേണ്ടത്
കര്‍ക്കിടക മാസത്തില്‍ അനുകൂലമായ പല മാറ്റങ്ങളും പ്രതികൂലമായ പല മാറ്റങ്ങളും ജ്യോതിഷ പ്രകാരം ഉണ്ടാവുന്നു. വരുന്ന 27 നക്ഷത്രക്കാര്‍ക്കും കര്‍ക്കിടക മാസം എപ്രകാരമാണ് എന്ന് അറിയാന്‍ താല്‍പ്പര്യം കാണും. എന്നാല്‍ ചില അവസരങ്ങളില്‍ ദോഷഫലങ്ങള്‍ ചിലരില്‍ വര്‍ദ്ധിക്കുന്നു. എന്നാല്‍ ഇത് എത്രത്തോളം നിങ്ങളുടെ ജീവിതത്തില്‍ സ്വാധീനം ചെലുത്തുന്നു എന്നത് ശ്രദ്ധേയമാണ്. 27 നക്ഷത്രക്കാര്‍ക്കും കര്‍ക്കിടക മാസം ദോഷ ഫലങ്ങളെ ഇല്ലാതാക്കാന്‍ എന്തൊക്കെയാണ് ശ്രദ്ധിക്കേണ്ടത് എന്ന് നോക്കാം.

മേടക്കൂറ് (അശ്വതി, ഭരണി, കാര്‍ത്തിക 1/4)
മേടക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാരില്‍ ജന്മദോഷ പരിഹാരത്തിന് വേണ്ടി മഹാവിഷ്ണുവിനെ ആരാധിക്കേണ്ടതാണ്. അതോടൊപ്പം തന്നെ ശിവക്ഷേത്ര ദര്‍ശനം നടത്തുന്നതിന് ശ്രദ്ധിക്കണം. അതോടൊപ്പം തന്നെ ഭഗവാന് ഇളനീര് ധാര, കൂവളമാല, പിന് വിളക്ക് എന്നിവയും നല്‍കേണ്ടതാണ്. ഇതെല്ലാം തന്നെ നിങ്ങളുടെ ദോഷഫലങ്ങളെ ഇല്ലാതാക്കുന്നു.
ഇടവക്കൂറ് (കാര്‍ത്തിക 3/4 , രോഹിണി, മകയിരം 1/2)
ഇടവക്കൂറില്‍ വരുന്ന നക്ഷത്രക്കാര്‍ ദോഷപരിഹാരത്തിനായി ശാസ്താവിനെ ആരാധിക്കുന്നതിന് ശ്രദ്ധിക്കണം. ഒരു കാരണവശാലും വിഷ്ണുഭജനം മുടക്കരുത്. അത് മാത്രമല്ല ശാസ്താവിന് നെയ്യഭിഷേകം നടത്തുന്നതിന് ശ്രദ്ധിക്കുക. ശനിയാഴ്ച വ്രതമെടുക്കുന്നതും ദോഷഫലങ്ങളെ ഇല്ലാതാക്കുന്നു. സുബ്രഹ്മണ്യ സ്വാമിക്ക് പാലഭിഷേകവും നടത്തുന്നതും ദോഷങ്ങളെ ഇല്ലാതാക്കും.
മിഥുനക്കൂറ് (മകയിരം 1/2 തിരുവാതിര പുണര്‍തം 3/4)
മിഥുക്കൂറില് വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് കര്‍ക്കിടക ദോഷങ്ങള്‍ക്ക് പരിഹാരം കാണുന്നതിന് വേണ്ടി ശ്രീകൃഷ്ണന് വെണ്ണ വഴിപാടായി സമര്‍പ്പിക്കണം. മഹാവിഷ്ണുവിന് പാല്‍പ്പായസവും ഭദവതിക്ക് കടുംപായസവും നടത്തുന്നത് വഴി അത് ദോഷങ്ങളെ കുറക്കുന്നു. അതോടൊപ്പം തന്നെ വിഘ്നങ്ങള്‍ അകറ്റാന്‍ ഗണപതി ഭഗവാനെ ആരാധിക്കുന്നു.
കര്‍ക്കടകക്കൂറ് (പുണര്‍തം 1/4 പൂയം , ആയില്യം)
കര്‍ക്കിടക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് അവരുടെ ദോഷങ്ങള്‍ക്ക് പരിഹാരം കാണാന്‍ ശാസ്താവിനെ ആരാധിക്കണം. ജീവിതത്തിലെ പോസിറ്റീവ് മാറ്റങ്ങള്‍ക്കായി ശാസ്താവിന് നെയ്യഭിഷേകം വഴിപാടായി സമര്‍പ്പിക്കണം. ശിവനെ ആരാധിക്കുന്നത് വഴി 108 തവണ പഞ്ചാക്ഷരി മന്ത്രം ജപിക്കണം.
ചിങ്ങക്കൂറ് (മകം, പൂരം ഉത്രം 1/4)
ചിങ്ങക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാരുടെ ദോഷം തീര്‍ക്കുന്നതിന് വേണ്ടി ദിനവും വിഷ്ണുസഹസ്രനാമം ജപിക്കണം. ശിവനെ ആരാധിക്കുകയും ക്ഷേത്ര ദര്‍ശനം നടത്തുന്നതോടൊപ്പം പിന്‍വിളക്ക്, ധാര എന്നിവ വഴിപാടായി സമര്‍പ്പിക്കാം. അതോടൊപ്പം തന്നെ സുബ്രഹ്മണ്യ സ്വാമിയെ പ്രാര്‍ത്ഥിക്കുന്നതിനും ശ്രദ്ധിക്കണം.
കന്നിക്കൂറ് (ഉത്രം 3/4 അത്തം, ചിത്തിര 1/2)
കന്നിക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് ദോഷ പരിഹാരത്തിനായി ഗണപതി ഭഗവാനെ ആരാധിക്കാം. കൂടാതെ ശാസ്താക്ഷേത്രത്തില്‍ വഴിപാട് സമര്‍പ്പിക്കണം. ശനിയാഴ്ച വ്രതം എടുക്കുന്നതിനും ശാസ്താ ക്ഷേത്രത്തില്‍ വഴിപാട് സമര്‍പ്പിക്കുന്നതിനും ശ്രദ്ധിക്കണം. നാഗങ്ങള്‍ക്ക് അഭിഷേകവും നൂറും പാലും സമര്‍പ്പിക്കുക.
തുലാക്കൂറ് (ചിത്തിര 1/2 ചോതി, വിശാഖം 3/4)
തുലാക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാരാണെങ്കില്‍ ഇവരുടെ ദോഷഫലങ്ങള്‍ ഇല്ലാതാവുന്നതിന് വേണ്ടി വിഷ്ണുഭഗവാനെ ആരാധിക്കണം. തൃക്കൈവെണ്ണ വഴിപാടായി സമര്‍പ്പിക്കുന്നതിനും അതോടൊപ്പം ത്ന്നെ ക്ഷേത്രദര്‍ശനം നടത്തുന്നതിനും ശ്രദ്ധിക്കണം. കൂടാതെ ഭഗവാന് പാല്‍പ്പായസം വ്യാഴാഴ്ച വഴിപാടായി സമര്‍പ്പിക്കുക.
വൃശ്ചികക്കൂറ് (വിശാഖം 1/4 അനിഴം, തൃക്കേട്ട)
വൃശ്ചികക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് ദോഷപരിഹാരത്തിന് വേണ്ടി ദിനവും ശിവക്ഷേത്ര ദര്‍ശനം നടത്തുക. പ്രത്യേകിച്ച് ജന്മനക്ഷത്ര നാളില്‍ ശിവപഞ്ചാക്ഷരി മന്ത്രം ജപിക്കുക. ശിവന് ജലധാരയും പിന് വിളക്കും വഴിപാടായി സമര്‍പ്പിക്കുന്നതിന് ശ്രദ്ധിക്കണം. അതോടൊപ്പം തന്നെ ശാസ്താവിന് എള്ള് തിരി വഴിപാടായി കത്തിക്കണം.
ധനുക്കൂറ് (മൂലം, പൂരാടം, ഉത്രാടം 1/4)
ധനുക്കൂറില്‍ ദോഷ പരിഹാരത്തിന് വേണ്ടി മൂന്ന് നക്ഷത്രക്കാരും വിഷ്ണുക്ഷേത്രത്തില്‍ ദര്‍ശനം നടത്തുക. അത് കൂടാതെ ജീവിതത്തില്‍ തടസ്സങ്ങള്‍ക്ക് പരിഹാരം കാണാന്‍ ശിവക്ഷേത്രത്തില്‍ വഴിപാട് സമര്‍പ്പിക്കുകയും ദര്‍ശനം നടത്തുകയും പിന്‍വിളക്ക് സമര്‍പ്പിക്കുകയും ചെയ്യുക. വിഷ്ണുവിന് വ്യാഴാഴ്ച പാല്‍പ്പായസം വഴിപാട് നല്‍കുക.
മകരക്കൂറ് (ഉത്രാടം 3/4 തിരുവോണം , അവിട്ടം 1/2)
മകരക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് കര്‍ക്കിടകത്തില്‍ ജന്മദോഷ പരിഹാരം തീര്‍ക്കുന്നതിന് വേണ്ടി വിഷ്ണുപ്രീതിക്കായി ശ്രദ്ധിക്കേണ്ടതാണ്. അതുകൂടാതെ കുടുംബക്ഷേത്രത്തില്‍ ദര്‍ശനം നടത്തുകയും വഴിപാട് സമര്‍പ്പിക്കുകയും ചെയ്യേണ്ടതാണ്. അതോടൊപ്പം തന്നെ ശിവന് ഇളനീര് ധാരയും പിന്‍വിളക്കും സമര്‍പ്പിക്കാം.
കുംഭക്കൂറ് (അവിട്ടം 1/2 ചതയം, പൂരൂരുട്ടാതി)
കുംഭക്കൂറില്‍ വരുന്ന നക്ഷത്രക്കാര്‍ക്ക് ദോഷ പരിഹാരത്തിന് വേണ്ടി ഗണപതിഭഗവാനെയാണ് ആരാധിക്കേണ്ടത്. അത് കൂടാതെ വ്യാഴാഴ്ച ദിനങ്ങളില്‍ ലക്ഷ്മി സമേതനായ മഹാവിഷ്ണുവിനെ ആരാധിക്കേണ്ടതാണ്. ജന്മനക്ഷത്ര ദിനത്തില്‍ സുബ്രഹ്മണ്യ സ്വാമിക്ക് ഭസ്മാഭിഷേകം നടത്തുന്നതിന് ശ്രദ്ധിക്കണം.
മീനക്കൂറ് (പൂരൂരുട്ടാതി 1/4 ഉത്തൃട്ടാതി, രേവതി)
മീനക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് ദോഷ പരിഹാരത്തിന് വേണ്ടി ജന്മനക്ഷത്ര ദിനത്തില്‍ ശിവക്ഷേത്ര ദര്‍ശനം നടത്തുന്നതിന് ശ്രദ്ധിക്കേണ്ടതാണ്. അതോടൊപ്പം തന്നെ ശിവക്ഷേത്രത്തില്‍ ദര്‍ശനം നടത്തി ധാരയും പിന്‍വിളക്കും വഴിപാടായി സമര്‍പ്പിക്കണം. ഭഗവതി ക്ഷേത്രത്തില്‍ രക്തപുഷ്പാഞ്ജലി വഴിപാട് നടത്തുന്നതിനും ശ്രദ്ധിക്കണം. ഇതെല്ലാം തന്നെ ദോഷഫലങ്ങളെ ഇല്ലാതാക്കുന്നു.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന രത്നക്കല്ലുകളുടെ ഗുണങ്ങള്‍ പരമ്പരാഗത വിശ്വാസങ്ങളെയും ജ്യോതിഷ രീതികളെയും അടിസ്ഥാനമാക്കിയുള്ളത് മാത്രമാണ്. ഓരോ വ്യക്തിക്കും ഫലങ്ങള്‍ വ്യത്യസ്തമായിരിക്കും. ജ്യോതിഷസംബന്ധമായ ആവശ്യങ്ങള്‍ക്കായി ഇവ ഉപയോഗിക്കുന്നതിന് മുന്‍പായി വിദഗ്ധനേയോ അല്ലെങ്കില്‍ ജ്യോതിഷിയേയോ സമീപിക്കേണ്ടതാണ്. ഇതിലുള്ള ഉള്ളടക്കങ്ങള്‍ വിവരം കൈമാറുക എന്ന ഉദ്ദേശ്യത്തോടെ മാത്രമുള്ളതാണ്. ഇത് പ്രൊഫഷണല്‍ ഉപദേശമായി കണക്കാക്കരുത്.



Click it and Unblock the Notifications