Latest Updates
-
ഭക്ഷണത്തിന് ശേഷം ഏലക്കായ ചവക്കുന്ന ശീലമുണ്ടോ? നിങ്ങളറിയാതെ നിങ്ങള്‍ക്ക് ലഭിക്കുന്നത് ഇതെല്ലാം -
നേട്ടങ്ങളെത്തും കടല്‍ പോലെ, മേടം മുതല്‍ മീനം വരെ 12 രാശിക്കാര്‍ക്കും സമ്പൂര്‍ണ വാരഫലം: നിങ്ങള്‍ക്കെങ്ങനെ? -
Rashiphalam: ആഴ്ചാവസാനത്തില്‍ മേടം മുതല്‍ മീനം വരെ 12 രാശിക്കാര്‍ക്കും എപ്രകാരമാണ് ഫലങ്ങള്‍ -
Rashiphalam: ഇന്ന് ഗജകേസരി രാജയോഗം, നേട്ടങ്ങളില്‍ ഇവര്‍ മുന്നില്‍: അറിയാം 12 രാശിക്കും സമ്പൂര്‍ണഫലം -
സമ്പൂര്‍ണ ന്യൂമറോളജിഫലം: അറിയാം നിങ്ങളുടെ ഭാഗ്യവും നിര്‍ഭാഗ്യവും ഈ ആഴ്ചയില്‍ എപ്രകാരമെന്ന് -
ഡ്രാഗണ്‍ ഫ്രൂട്ട് നിസ്സാരമല്ല: ഹൃദയം വരെ സുരക്ഷിതമാക്കും, ഗുണങ്ങളില്‍ അതികേമന്‍ -
ശനിയും ചൊവ്വയും ചേരുമ്പോള്‍ ആഢംബരവും സമ്പത്തും ക്ഷണിക്കാതെ വന്നു ചേരും ഈ രാശിക്കാര്‍ക്ക് -
ഈദ് ആശംസകള്‍ പ്രിയപ്പെട്ടവര്‍ക്ക്: പുണ്യമാസത്തിന്റെ ചെറിയ പെരുന്നാള്‍ ആശംസകളറിയിക്കാം -
54 മണിക്കൂറോളം നീണ്ടുനില്‍ക്കും ഗജകേസരിയോഗം: മാര്‍ച്ച് 26 മുതല്‍ 3 രാശിക്കാര്‍ക്കാണ് അനുഭവത്തില്‍ മാറ്റങ്ങള്‍ -
ബ്രൗണ്റൈസിനേക്കാള് കൂടുതലാണ് ഇവയില്‍ ഫൈബര്‍: ദഹനത്തിനൊപ്പം ഊര്‍ജ്ജവും പ്രദാനം ചെയ്യും
ഇടവമാസം 2024: സമ്പൂര്‍ണ ഗുണദോഷഫലം, 27 നാളിനും ഗുണവര്‍ദ്ധനവിന് അനുഷ്ഠിക്കേണ്ടത്
ഇടവമാസത്തിന് തുടക്കമായി, ഈ സമയം അനുകൂല പ്രതികൂല ഫലങ്ങള്‍ പലരിലും ഉണ്ടാവുന്നുണ്ട്. വരുന്ന ഒരു മാസത്തില്‍ നിങ്ങളുടെ നക്ഷത്രപ്രകാരം എന്തൊക്കെയാണ് ഉണ്ടാവുന്ന മാറ്റങ്ങള്‍ എന്നും എന്തൊക്കെയാണ് ദോഷ പരിഹാരത്തിനായി അനുഷ്ഠിക്കേണ്ടത് എന്നും നമുക്ക് നോക്കാം. പലപ്പോഴും സമ്പൂര്‍ണ നക്ഷത്രഫലത്തില്‍ ദോഷ പരിഹാരത്തെക്കുറിച്ച് പലരും പ്രതിപാദിക്കുന്നില്ല.
എന്നാല്‍ എല്ലാ വിധത്തിലുള്ള ദോഷ പരിഹാരങ്ങള്‍ക്കും വേണ്ടി നമ്മള്‍ അനുഷ്ഠിക്കേണ്ട ചില കാര്യങ്ങളുണ്ട്. അശ്വതി മുതല്‍ രേവതി വരെയുള്ള 27 നക്ഷത്രക്കാരിലും ദോഷ പരിഹാരത്തിന് വേണ്ടി അനുഷ്ഠിക്കേണ്ട കാര്യങ്ങള്‍ എന്തൊക്കെയെന്ന് ഈ ലേഖനത്തില്‍ വായിക്കാം.

മേടക്കൂറ് (അശ്വതി , ഭരണി, കാര്‍ത്തിക 1/4 ):
മേടക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ അവരുടെ ദോഷപരിഹാരത്തിനും അഭിദ്ധിക്കും വേണ്ടി വിഷ്ണു ഭജനം നടത്തുന്നതിന് ശ്രദ്ധിക്കണം. കൂടാതെ വീട്ടില്‍ ദിനവും ഭാഗവതപാരായണം നടത്തുക. ജന്മനക്ഷത്ര ദിനത്തില്‍ വിഷ്ണുക്ഷേത്രത്തില്‍ ദര്‍ശനം നടത്തുകയും ആയു:സൂക്ത പുഷ്പാഞ്ജലി വഴിപാട് സമര്‍പ്പിക്കുകയും ചെയ്യുക.
ഇടവക്കൂറ് (കാര്‍ത്തിക3/4,രോഹിണി,മകയിരം1/2):
ഇടവക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്കും ഗുണവര്‍ദ്ധനവിനും ദോഷ പരിഹാരത്തിനും വേണ്ടി ദിനവും സുബ്രഹ്മണ്യസ്വാമിയെ ഭജിക്കുന്നതിന് ശ്രദ്ധിക്കാവുന്നതാണ്. കൂടാതെ എല്ലാ ചൊവ്വാഴ്ചകളിലും നിങ്ങള്‍ ശിവനെ ആരാധിക്കുകയും ചെയ്യുന്നു. നിത്യവും വീട്ടില്‍ സുബ്രഹ്മണ്യ അഷ്ടോത്തരം ജപിക്കുന്നതിനും ശ്രദ്ധിക്കണം.
മിഥുനക്കൂറ് ( മകയിരം 1/ 2 , തിരുവാതിര , പുണര്‍തം 3/4 ):
മിഥുനക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് ദോഷശമനത്തിനും ഗുണവര്‍ധനവിനുമായി ഹനൂമാന്‍ സ്വാമിയെ ഭജിക്കേണ്ടതാണ്. കൂടാതെ നിങ്ങളുടെ ജന്മനക്ഷത്ര ദിനത്തില്‍ ഹനുമാന്‍ സ്വാമിക്ക് അവല്‍ നിവേദ്യം സമര്‍പ്പിക്കേണ്ടതാണ്. കൂടാതെ ദോഷ പരിഹാരത്തിന് വേണ്ടി രാമായണം സുന്ദര കാണ്ഡം ദിനവും പാരായണം ചെയ്യുന്നതിന് ശ്രദ്ധിക്കണം.
കര്‍ക്കടകക്കൂറ് (പുണര്‍തം1/4,പൂയം,ആയില്യം):
കര്‍ക്കിടകക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് ദോഷശമനത്തിനും ഗുണവര്‍ധനവിനുമായി എല്ലാ തിങ്കളാഴ്ചയും ശിവഭജനം നടത്തുന്നതിന് ശ്രദ്ധിക്കണം. കൂടാതെ ഇവര്‍ പിന്‍വിളക്ക് വഴിപാടായി സമര്‍പ്പിക്കുകയും ശിവന് കൂവളമാല ചാര്‍ത്തുന്നതിനും ശ്രദ്ധിക്കാം.
ചിങ്ങക്കൂറ് ( മകം, പൂരം , ഉത്രം 1/ 4):
ചിങ്ങക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് ദോഷ പരിഹാരത്തിന് വേണ്ടിയും ഗുണങ്ങള്‍ ലഭിക്കുന്നതിന് വേണ്ടിയും ശ്രീകൃഷ്ണ സ്വാമിയെ ആരാധിക്കാവുന്നതാണ്. വ്യാഴാഴ്ച ദിനത്തില്‍ ദോഷ പരിഹാരത്തിന് വേണ്ടി ശ്രീകൃഷ്ണ സ്വാനി ്‌ക്ഷേത്രം ദര്‍ശിക്കുക. കൂടാതെ വെണ്ണ, കദളിപ്പഴം എന്നിവ ഭഗവാന് സമര്‍പ്പിക്കുകയും ചെയ്യുക.
കന്നിക്കൂറ് (ഉത്രം 3/4, അത്തം, ചിത്തിര 1/2):
കന്നിക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് അവരുടെ ദോഷങ്ങളെ ഇല്ലാതാക്കുന്നതിന് വേണ്ടി ശാസ്താവിനെ ഭജിക്കാവുന്നതാണ്. കൂടാതെ ഭഗവാന് എള്ള് തിരി സമര്‍പ്പിക്കുക. അതിനോടൊപ്പം തന്നെ ശനിയാഴ്ചകളില്‍ നീരാഞ്ജനം കത്തിക്കുന്നതിനും ശ്രദ്ധിക്കുക.
തുലാക്കൂറ് (ചിത്തിര 1/2 , ചോതി, വിശാഖം 3/ 4):
തുലാക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് വേണ്ടി ഗണപതിഭവാനെയാണ് ഈ ദിനങ്ങളില്‍ ആരാധിക്കേണ്ടത്. ഗണപതിഭഗവാന്റെ സ്‌തോത്രങ്ങള്‍ ഉരുവിടുക. അതൊടൊപ്പം തന്നെ ദിനവും രാവിലെ കുളിച്ച് വിളക്ക് കൊളുത്തി ഗണപതി സ്തുതികള്‍ ജപിക്കുക. ജന്മനാളില്‍ ഗണപതിഹോമം വഴിപാടായി സമര്‍പ്പിക്കുക.
വൃശ്ചികക്കൂറ് ( വിശാഖം 1/4, അനിഴം, തൃക്കേട്ട):
വൃശ്ചികക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് ദേവീഭജനം നടത്തുന്നതിന് ശ്രദ്ധിക്കണം. ഇത് കൂടാതെ ഗുണവര്‍ദ്ധനവിനും ദോഷ പരിഹാരത്തിനും വേണ്ടി ദുര്‍ഗ്ഗാക്ഷേത്രത്തില്‍ കടുംപായസം വഴിപാടായി സമര്‍പ്പിക്കണം. കൂടാതെ ദേവിക്ക് പട്ട് സമര്‍പ്പിക്കുന്നതും നല്ലതാണ്. നിത്യവും ദേവി മന്ത്രങ്ങള്‍ ജപിക്കുക.
ധനുക്കൂറ് ( മൂലം, പൂരാടം, ഉത്രാടം1/4 ):
ധനുക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് ദോഷ പരിഹാരത്തിനും ഗുണവര്‍ദ്ധനവിനുമായി ദേവി ക്ഷേത്രത്തില്‍ ചുവന്ന പുഷ്പം സമര്‍പ്പിക്കാവുന്നതാണ്. കൂടാതെ ജന്മദിനത്തില്‍ കുങ്കുമാഭിഷേകം നടത്തുന്നതിനും ശ്രദ്ധിക്കണം. ഇതെല്ലാം നിങ്ങളുടെ ദോഷങ്ങളെ ഇല്ലാതാക്കുന്നു.
മകരക്കൂറ് ( ഉത്രാടം 3/4 , തിരുവോണം, അവിട്ടം 1/2 ):
മകരക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് ഗുണവര്‍ദ്ധനവിന് വേണ്ടി ശിവനെ ആരാധിക്കാവുന്നതാണ്. കൂടാതെ ശിവക്ഷേത്രത്തില്‍ പിന്‍വിളക്ക് സമര്‍പ്പിക്കുകയും ഇളനീര്‍ ധാര വഴിപാടായി സമര്‍പ്പിക്കുകയും ചെയ്യുക. ഇത് എല്ലാ തരത്തിലുള്ള ദോഷങ്ങളേയും ഇല്ലാതാക്കുന്നു.
കുംഭക്കൂറ് (അവിട്ടം 1/2, ചതയം, പൂരുരുട്ടാതി 3/4 ):
കുംഭക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്കും അവരുടെ ദോഷ പരിഹാരത്തിന് വേണ്ടി ശ്രീകൃഷ്ണ സ്വാമിയെ ആരാധിക്കാവുന്നതാണ്. ഇവര്‍ വ്യാഴാഴ്ച ദിനത്തില്‍ വ്രതമെടുക്കുകയും വിഷ്ണു അഷ്ടോത്തരജപം ജപിക്കുകയും ചെയ്യുക. വിഷ്ണുവിന് ജന്മനാളില്‍ പാല്‍പ്പായസം വഴിപാടായി സമര്‍പ്പിക്കാവുന്നതാണ്.
മീനക്കൂറ് (പൂരുരുട്ടാതി 1/4 , ഉത്രട്ടാതി , രേവതി ):
മീനക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് ദോഷ പരിഹാരത്തിന് വേണ്ടി സുബ്രഹ്മണ്യ സ്വാമിയെയാണ് ആരാധിക്കേണ്ടത്. ഇവര്‍ നിത്യവും അഷ്ടോത്തര നാമം ജപിക്കേണ്ടതാണ്. കൂടാതെ സുബ്രഹ്മണ്യ സ്വാമിയെ പ്രാര്‍ത്ഥിക്കുകയും ദോഷങ്ങളെ ഇല്ലാതാക്കുന്നതിന് വേണ്ടി പുഷ്പാഞ്ജലി സമര്‍പ്പിക്കുകയും ചെയ്യുക.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന രത്‌നക്കല്ലുകളുടെ ഗുണങ്ങള്‍ പരമ്പരാഗത വിശ്വാസങ്ങളെയും ജ്യോതിഷ രീതികളെയും അടിസ്ഥാനമാക്കിയുള്ളത് മാത്രമാണ്. ഓരോ വ്യക്തിക്കും ഫലങ്ങള്‍ വ്യത്യസ്തമായിരിക്കും. ജ്യോതിഷസംബന്ധമായ ആവശ്യങ്ങള്‍ക്കായി ഇവ ഉപയോഗിക്കുന്നതിന് മുന്‍പായി വിദഗ്ധനേയോ അല്ലെങ്കില്‍ ജ്യോതിഷിയേയോ സമീപിക്കേണ്ടതാണ്. ഇതിലുള്ള ഉള്ളടക്കങ്ങള്‍ വിവരം കൈമാറുക എന്ന ഉദ്ദേശ്യത്തോടെ മാത്രമുള്ളതാണ്. ഇത് പ്രൊഫഷണല്‍ ഉപദേശമായി കണക്കാക്കരുത്.



Click it and Unblock the Notifications