Latest Updates
-
ഓണസദ്യയ്ക്കിടയിലും മേക്കപ്പ് മങ്ങാതെ തിളങ്ങണോ? ഈ 10 മിനിറ്റ് ബ്യൂട്ടി ഹാക്ക് പരീക്ഷിക്കൂ -
തിരുവോണം 2026: നിങ്ങളുടെ രാശിക്ക് ഭാഗ്യം കൊണ്ടുവരുന്ന നിറവും നമ്പറും ഇതാ; ആഘോഷം ഗംഭീരമാക്കാൻ ചില വഴികൾ -
വീട്ടിൽ തുളസി വെക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; ഐശ്വര്യത്തിനും ആരോഗ്യത്തിനും വാസ്തു പറയുന്ന വഴികൾ -
ഓണത്തിന് അതിഥികൾ എത്തുമ്പോൾ വീട് പോസിറ്റീവാണോ? ഈ വാസ്തു ടിപ്പുകൾ പരീക്ഷിച്ചു നോക്കൂ! -
ഉത്രാടപ്പാച്ചിൽ ഷോപ്പിംഗ്: പണം നഷ്ടപ്പെടാതെ മികച്ച ഓഫറുകൾ സ്വന്തമാക്കാൻ ഈ വഴികൾ നോക്കൂ! -
ഡൽഹിയിൽ യുവി ഇൻഡക്സ് കുതിച്ചുയരുന്നു; ചർമ്മം കരിഞ്ഞുപോകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ആഗസ്റ്റ് 27-28 ചന്ദ്രഗ്രഹണം: ഇന്ത്യയിൽ ദൃശ്യമാകുമോ? ഓണാഘോഷത്തെ ബാധിക്കുമോ? ആശങ്ക വേണ്ട, അറിയേണ്ടതെല്ലാം -
ഓഗസ്റ്റ് 25-ലെ അപൂർവ ഗ്രഹസംഗമം: ഈ രാശിക്കാർക്ക് തൊട്ടതെല്ലാം പൊന്നാകും, തടസ്സങ്ങൾ നീങ്ങാൻ ചെയ്യേണ്ടത് ഇത്രമാത്രം -
ഓണം സ്പെഷ്യൽ: ഇന്നത്തെ രാജയോഗം, ശുഭമുഹൂർത്തം; ഈ സമയത്ത് കാര്യങ്ങൾ തുടങ്ങിയാൽ വിജയം ഉറപ്പ്! -
2026 ഓഗസ്റ്റ് 24: ഇന്നത്തെ രാജയോഗം നിങ്ങളെ തുണയ്ക്കുമോ? ഗജകേസരി-ധനയോഗം പരിശോധിക്കാം
ചിങ്ങത്തില് ഈ നാളുകാര്‍ ശിവാരാധന നടത്തണം: ഗുണവര്‍ദ്ധനവിനും ദോഷഫലങ്ങളകറ്റാനും
ചിങ്ങമാസത്തിന് തുടക്കമായി, ഈ മാസം മുഴുവന്‍ പുതുവര്‍ഷത്തിലേക്കുള്ള സന്തോഷവും സമൃദ്ധിയും നിറയുന്ന കാല്‍വെപ്പാണ് എന്നതാണ് സത്യം. പുത്തന്‍ പ്രതീക്ഷകള്‍ നല്‍കുന്നതാണ് ചിങ്ങ മാസം. കര്‍ക്കിടകത്തിലെ എല്ലാ ദോഷങ്ങളും പരിവേദനങ്ങളും അകറ്റി പുത്തന്‍ പ്രതീക്ഷകളിലേക്ക് ഓരോ മലയാളിയും ചുവട് വെക്കുന്ന സമയമാണ് ചിങ്ങ മാസം.
എല്ലാ തരത്തിലുള്ള ദോഷഫലങ്ങള്‍ക്കും ഗുണഫലങ്ങള്‍ക്കും പരിഹാരം കാണുന്നതിന് വേണ്ടി ചിങ്ങ മാസത്തില്‍ 27 നക്ഷത്രക്കാരും അനുഷ്ഠിക്കേണ്ടതായ ചില കാര്യങ്ങളുണ്ട്. ഇത് ചെയ്യുന്നത് വഴി നിങ്ങളുടെ ജീവിതം മാറി മറിയുന്നു. ജീവിതത്തിലെ എല്ലാ ദോഷഫലങ്ങളും ഇല്ലാതാവുകയും ചെയ്യുന്നു. കൂടുതല്‍ അറിയുന്നതിന് വേണ്ടി വായിക്കൂ.

മേടക്കൂര് (അശ്വതി, ഭരണി , കാര്‍ത്തിക 1/4)
മേടക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്കും പലപ്പോഴും അവരുടെ ദോഷപരിഹാരത്തിന് വേണ്ടിയും ഗുണഫലങ്ങള്ക്കായും എല്ലാ ദിവസവും ശിവഭഗവാനെ ആരാധിക്കേണ്ടതാണ്. അത് മാത്രമല്ല ശിവക്ഷേത്ര ദര്‍ശനത്തോടൊപ്പം തന്നെ ജലധാരയും സ്ഥിരമായി ചെയ്യുന്നത് നല്ലതാണ്. ശിവന് കൂവളമാലയും പിന്‍വിളക്കും സമര്‍പ്പിക്കേണ്ടതാണ്. ജന്മനക്ഷത്ര ദിനത്തില്‍ വിഷ്ണു ക്ഷേത്രത്തില്‍ ദര്‍ശനം നടത്തണം.
ഇടവക്കൂര് (കാര്‍ത്തിക3/4, രോഹിണി, മകയിരം1/2)
ഇടവക്കൂറില്‍ വരുന്ന മൂന്ന് രാശിക്കാര്‍ക്ക് ദോഷശമനത്തിനും ഗുണഫലത്തിനുമായി ശ്രീകൃഷ്ണ ക്ഷേത്രത്തില്‍ ദര്‍ശനം നടത്തേണ്ടതാണ്. ഇത് കൂടാതെ വ്യാഴാഴ്ച ദിനത്തില്‍ തൃക്കൈവെണ്ണ ഭഗവാന് സമര്‍പ്പിക്കണം. അതോടൊപ്പം തന്നെ കദളിപ്പഴം, പഞ്ചസാര എന്നിവ ഭഗവാന് സമര്‍പ്പിക്കണം. ഇത് നിങ്ങളുടെ ജീവിതത്തില്‍ എല്ലാ തരത്തിലുള്ള ഐശ്വര്യവും വര്‍ദ്ധിക്കുന്നു. ഗണപതി ക്ഷേത്ര ദര്‍ശനവും നടത്തേണ്ടതാണ്.
മിഥുനക്കൂര് (മകയിരം1/2 , തിരുവാതിര , പുണര്‍തം3/4)
മിഥുനക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് ദോഷപരിഹാരത്തിനും ഗുണവര്‍ദ്ധനവിനുമായി ദിനവും ഹനുമാന് സ്വാമിയെ ആരാധിക്കുന്നതിന് ശ്രദ്ധിക്കണം. ഹനുമാന് സ്വാമിക്ക് പ്രിയപ്പെട്ട ദിനമായ ശനിയാഴ്ച ദിനം ക്ഷേത്രത്തില്‍ ദര്‍ശനം നടത്തുകയും വ്രതം എടുക്കുകയും ചെയ്യണം. കൂടാതെ അവില് , വട എന്നിവ ഭഗവാന് നേദിക്കുകയും ചെയ്യണം. ഇതെല്ലാം ദോഷഫലങ്ങളെ ഇല്ലാതാക്കുന്നു.
കര്‍ക്കടകക്കൂര്‍ (പുണര്‍തം1/4, പൂയം ആയില്യം)
കര്‍ക്കിടക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് ശിവക്ഷേത്ര ദര്‍ശനം ജന്മനക്ഷത്ര നാളില്‍ നടത്തേണ്ടതാണ്. ഇത് ദോഷഫലങ്ങളെ പരിഹരിക്കുകയും എല്ലാ വിധത്തിലുള്ള പ്രതിസന്ധികളെ തരണം ചെയ്യുന്നതിനും സഹായിക്കുന്നു. അത് മാത്രമല്ല ശാസ്താവിന് വേണ്ടി ശനിയാഴ്ച വ്രതം എടുക്കുന്നതും നല്ലതാണ്. ഇത് ജീവിതത്തില്‍ എ്ല്ലാ വിധത്തിലും ശനിദോഷങ്ങളെ ഇല്ലാതാക്കുന്നതിന് സഹായിക്കും.
ചിങ്ങക്കൂര് (മകം പൂരം ഉത്രം 1/4)
ചിങ്ങക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് ഗുണഫലങ്ങള്‍ വര്‍ദ്ധിക്കുന്നതിന് വേണ്ടി ദേവി ഭജനം സ്ഥിരമായി നടത്താവുന്നതാണ്. ഐശ്വര്യ വര്‍ദ്ധനവിനും നേട്ടങ്ങള്‍ക്കും വേണ്ടി ലക്ഷ്മി ദേവിയെ ആരാധിക്കാവുന്നതാണ്. ദേവി ക്ഷേത്രത്തില്‍ ദര്‍ശനം നടത്തുന്നത് വഴി പുഷ്പാഞ്ജലി സമര്‍പ്പിക്കുന്നത് നല്ലതാണ്. പ്രത്യേകിച്ച് ജന്മനാളില് രക്തപുഷ്പാഞ്ജലി അര്‍പ്പിക്കുക.
കന്നിക്കൂര് (ഉത്രം3/4 , അത്തം, ചിത്തിര 1/2)
കന്നിക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് ജന്മദോഷ പരിഹാരത്തിനായി ഭദ്രകാളിയെ ആരാധിക്കേണ്ടതാണ്. ക്ഷേത്ര ദര്‍ശനം നടത്തുന്നത് വഴി പലപ്പോഴും ജീവിതത്തിലെ എല്ലാ തടസ്സങ്ങളും അകലുന്നു. വിഷ്ണുക്ഷേത്രത്തില്‍ വ്യാഴാഴ്ച ദര്‍ശനം നടത്തുകയും മഞ്ഞപ്പട്ട് സമര്‍പ്പിക്കുകയും ചെയ്യുക. കൂടാതെ ദേവിക്ക് ചുവന്ന പട്ട് സമര്‍പ്പിക്കുന്നതും നല്ലതാണ്.
തുലാക്കൂര് (ചിത്തിര1/2 , ചോതി , വിശാഖം 3/4)
തുലാക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് ഈ ദിനത്തില്‍ ദോഷങ്ങളെ പരിഹരിക്കുന്നതിന് വേണ്ടി ശിവക്ഷേത്ര ദര്‍ശനം നടത്തേണ്ടതാണ്. കൂടാതെ ശിവന് ഭസ്മാഭിഷേകം നടത്തുന്നതിന് ശ്രദ്ധിക്കണം. ധാരയും പിന്‍വിളക്കും ദോഷങ്ങളെ പാടേ ഇല്ലാതാക്കും. വിഷ്ണു ഭഗവാന് പാല്‍പ്പായസം വഴിപാടായി സമര്‍പ്പിക്കുന്നതും കദളിപ്പഴം നേദിക്കുന്നതും എല്ലാ ദോഷങ്ങളേയും ഇല്ലാതാക്കും.
വൃശ്ചികക്കൂര് (വിശാഖം 1/4 , അനിഴം , തൃക്കേട്ട)
വൃശ്ചികക്കൂറില്‍ വരുന്ന രാശിക്കാര്‍ക്ക് ജന്മദോഷ പരിഹാരത്തിനായി അവരുടെ ജന്മനക്ഷത്ര ദിനത്തില്‍ ഹനുമാന് ക്ഷേത്രത്തില്‍ ദര്‍ശനം നടത്തുക. ഇത് കൂടാതെ ജീവിതത്തില്‍ എല്ലാ തരത്തിലുള്ള ദോഷഫലങ്ങളും ഇല്ലാതാക്കുന്നതിന് സാധിക്കുന്ന തരത്തില്‍ ഭഗവാന്റെ അനുഗ്രഹവും നിലനില്ക്കുന്നു. ശനിയാഴ്ച ദിനത്തില്‍ ശാസ്താവിന് എള്ള് തിരി സമര്‍പ്പിക്കുന്നതിന് ശ്രദ്ധിക്കണം.
ധനുക്കൂര് ( മൂലം, പൂരാടം, ഉത്രാടം 1/4)
ധനുക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് ഗുണവര്‍ദ്ധനവിനും ദോഷപരിഹാരത്തിനും വേണ്ടി നാഗദേവതകളെ പ്രാര്‍ത്ഥിക്കണം. ഇവര്‍ക്ക് നൂറും പാലും സമര്‍പ്പിക്കുന്നതും ദോഷങ്ങളെ ഇല്ലാതാക്കുന്നു. ശ്രീകൃഷ്ണ ക്ഷേത്രത്തില്‍ ദര്‍ശനം നടത്തുകയും തുളസി മാലയും വെണ്ണയും വഴിപാടായി സമര്‍പ്പിക്കുകയും വേണം. ഇതെല്ലാം ജീവിതത്തില്‍ നേട്ടങ്ങള്‍ നല്കുന്നു.
മകരക്കൂര് (ഉത്രാടം 3/4 , തിരുവോണം ,അവിട്ടം 1/2)
മകരക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് ഈ ദിനത്തില്‍ ഗുണവര്‍ദ്ധനവിനും ദോഷപരിഹാരത്തിനും വേണ്ടി ശിവന് നിത്യവും ഇളനീര് ധാരയും പിന്‍വിളക്കും സമര്‍പ്പിക്കണം. ഇത് കൂടാതെ ഭഗവാന് തുളസി മാല ചാര്‍ത്തുന്നതും നല്ലതാണ്. മഞ്ഞപ്പട്ടും തൃക്കൈവെണ്ണയും വിഷ്ണു ഭഗവാന് സമര്‍പ്പിക്കും. ഇത് എല്ലാ തരത്തിലുള്ള ദോഷഫലങ്ങളേയും ഇല്ലാതാക്കുന്നു.
കുംഭക്കൂര് (അവിട്ടം1/2 , ചതയം , പൂരുരുട്ടാതി 3/4)
കുംഭക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് ഗുണവര്‍ദ്ധനവിനും ജന്മദോഷ പരിഹാരത്തിനുമായി ഗണപതിഭഗവാനെയാണ് നിത്യവും പ്രാര്‍ത്ഥിക്കേണ്ടത്. അതിരാവിലെ എഴുന്നേറ്റ് കുളിച്ച് വിളക്ക് വെച്ച് ഗണപതിഭഗവാനെ പ്രാര്‍ത്ഥിക്കുക. അതോടൊപ്പം തന്നെ ഗണപതി സ്തോത്രവും ജപിക്കണം. നെയ് വിളക്ക് കത്തിക്കുന്നതും ശിവന് ധാര വഴിപാടായി നല്‍കുന്നതും നല്ലതാണ്.
മീനക്കൂര് (പൂരുരുട്ടാതി1/4 , ഉത്രട്ടാതി , രേവതി)
മീനക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് ദോഷ പരിഹാരത്തിനും ഗുണവര്‍ദ്ധനവിനും വേണ്ടി ശനിയാഴ്ച ദിനത്തില്‍ ശാസ്താവിനെ പ്രാര്‍ത്ഥിക്കേണ്ടതാണ്. ഇത് കൂടാതെ ഇവര്‍ ശനിയാഴ്ച വ്രതവും നെയ് വിളക്ക് കൊളുത്തുകയും ചെയ്യുന്നത് വഴി എല്ലാ ദോഷങ്ങളും ഇല്ലാതാവുന്നു. സുബ്രഹ്മണ്യസ്വാമിയെ പ്രാര്‍ത്ഥിക്കുന്നത് വഴി ജീവിതത്തില്‍ സന്തോഷവും സമാധാനവും ഐശ്വര്യവും നിറയുന്നു
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന രത്നക്കല്ലുകളുടെ ഗുണങ്ങള്‍ പരമ്പരാഗത വിശ്വാസങ്ങളെയും ജ്യോതിഷ രീതികളെയും അടിസ്ഥാനമാക്കിയുള്ളത് മാത്രമാണ്. ഓരോ വ്യക്തിക്കും ഫലങ്ങള്‍ വ്യത്യസ്തമായിരിക്കും. ജ്യോതിഷസംബന്ധമായ ആവശ്യങ്ങള്‍ക്കായി ഇവ ഉപയോഗിക്കുന്നതിന് മുന്‍പായി വിദഗ്ധനേയോ അല്ലെങ്കില്‍ ജ്യോതിഷിയേയോ സമീപിക്കേണ്ടതാണ്. ഇതിലുള്ള ഉള്ളടക്കങ്ങള്‍ വിവരം കൈമാറുക എന്ന ഉദ്ദേശ്യത്തോടെ മാത്രമുള്ളതാണ്. ഇത് പ്രൊഫഷണല്‍ ഉപദേശമായി കണക്കാക്കരുത്.



Click it and Unblock the Notifications