Latest Updates
-
ഗുജറാത്തിലും അസമിലും യുസിസി: ലിവ്-ഇൻ, വിവാഹ രജിസ്ട്രേഷനിൽ മാറ്റം വരുന്നുണ്ടോ? -
ഒക്ടോബർ 4-10: ഈ ആഴ്ച ഭാഗ്യം കൂടെയുള്ള രാശിക്കാർ ഇവർ; നിങ്ങളുടെ രാശിഫലം അറിയാം -
ഒക്ടോബർ 4 നക്ഷത്രഫലം: പുണർതം നാളിലെ മാറ്റങ്ങൾ, ഈ നക്ഷത്രക്കാർക്ക് ഇന്ന് ഭാഗ്യദിനം! -
2026 ഒക്ടോബർ 3 രാശിഫലം: ഇന്ന് ഭാഗ്യം കൂടെയുള്ള രാശിക്കാർ ഇവർ, നേട്ടങ്ങൾ നിങ്ങളെ തേടിയെത്തും! -
കേരള കാരുണ്യ ലോട്ടറി KR-770 ഫലം: സമ്മാനം അടിച്ചോ? തുക സുരക്ഷിതമായി കൈപ്പറ്റാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
ഇന്ത്യ-വിൻഡീസ് മൂന്നാം ഏകദിനം: വൈറ്റ്വാഷ് ലക്ഷ്യമിട്ട് ഇന്ത്യ, മുല്ലാൻപൂരിൽ ആവേശപ്പോരാട്ടം! -
രവി പുഷ്യ യോഗം 2026: കേരളത്തിൽ ഷോപ്പിംഗിന് അർദ്ധരാത്രിക്ക് ശേഷം മാത്രം സമയം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെയും മുടിയെയും തകർക്കുന്നുവോ? സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ -
കേരളത്തിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴ; ഈ മുൻകരുതലുകൾ ജീവൻ രക്ഷിക്കും -
സർവാർത്ഥ സിദ്ധി യോഗം: ഒക്ടോബർ 4-ന് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തിയാൽ സാമ്പത്തിക നേട്ടം ഉറപ്പ്
എല്ലാ കള്ളത്തരവും മനസ്സിലാക്കാന്‍ ശേഷിയുള്ളവര്‍ ഈ രാശിയില്‍ പിറന്നവര്‍
ചിലര്‍ക്ക് മറ്റുള്ളവര്‍ കള്ളത്തരം പറഞ്ഞാല്‍, അല്ലെങ്കില്‍ കള്ളത്തരം കാണിച്ചാല്‍, ചിലപ്പോള്‍ എന്തെങ്കിലും കാര്യങ്ങള്‍ മറച്ചുപിടിക്കാന്‍ ശഅരമിച്ചാല് പെട്ടെന്ന് മനസ്സിലാകും. ചില വ്യക്തികള്‍ക്ക് മറ്റുള്ളവരെ വേഗത്തില്‍ മനസ്സിലാക്കാനും, അവരുടെ നോട്ടത്തില്‍ നിന്നുപോലും കാര്യങ്ങള്‍ മനസ്സിലാക്കാനും പ്രത്യേക കഴിവാണ്. അത്തരത്തില്‍, വേദ ജ്യേതിഷത്തില് പലയുന്ന ചില രാശികളുണ്ട്. ഈ രാശിയില്‍ പിറന്നവരാണെങ്കില് അവര്‍ക്ക് മറ്റുള്ളവരുടെ കള്ളത്തരങ്ങള്‍ വേഗത്തില്‍ പൊളിക്കാന്‍ സാധിക്കും. ഈ രാശിക്കാര്‍ ആരെല്ലാമെന്ന് നോക്കാം.

ധനു
എല്ലാ കാര്യങ്ങളും കുറച്ച് സംശയത്തോടെ വീക്ഷിക്കുന്നവരാണ് ധനു രാശിക്കാര്‍. അതിനാല്‍ തന്നെ, ഇവരോട് ആര് എന്ത് പറഞ്ഞാലും പെട്ടെന്ന് വിശ്വസിക്കുകയില്ല. പറഞ്ഞ കാര്യങ്ങള്‍ ഇരുത്തി ചിന്തിച്ചതിനുശേഷം മാത്രം ഓരോ കാര്യങ്ങളും ചെയ്യുകയുള്ളൂ. ഈ രാശിക്കാര്‍ക്ക് ഈ സ്വഭാവം ഉള്ളതിനാല്‍ തന്നെ, ഇവരുടെ മുഖത്ത് നോക്കി ആര് നുണ പറഞ്ഞാലും വളരെ വേഗത്തില്‍ കണ്ടുപിടിക്കുന്നതായിരിക്കും. നുണ പറയുന്നവരെ വെറുക്കുന്ന രാശിക്കാരായതിനാല്, ഇത്തരത്തില്‍ നുണ പറഞ്ഞവരില്‍ നിന്നും അകലം പാലിക്കാനും ഈ രാശിക്കാര്‍ മടിക്കാറില്ല.
കന്നി
നിരവധി ആളുകളാല്‍ പറ്റിക്കപ്പെട്ടിട്ടുള്ള അനുഭവം കന്നി രാശിക്കാര്‍ക്ക് ഉണ്ടായിരിക്കുന്നതാണ്. അതിനാല്‍ തന്നെ, ആരെയും കണ്ണടച്ച് വിശ്വസിക്കാന്‍ ഇഷ്ടപ്പെടാത്തവരാണ് കന്നി രാശിക്കാര്‍. അതുപോലെ, നുണ പറഞ്ഞാല്‍ അത് കണ്ടെത്താനും ഈ രാശിക്കാര്‍ക്ക് സാധിക്കും. ഇത്തരത്തില്‍ ആര് ഇവരോട് നുണ പറഞ്ഞാലും കണ്ണടച്ച് ഇവര്‍ വിശ്വസിക്കുകയില്ല. കൂടാതെ, നുണ പറഞ്ഞവരെ ചോദ്യം ചെയ്യാനും ഈ രാശിക്കാര്‍ക്ക് മടി ഉണ്ടായിരിക്കുന്നതല്ല. അതിനാല്‍, കന്നി രാശിക്കാര്‍ക്ക് ശത്രുക്കള്‍ കൂടുതലായിരിക്കും. പലരും ഇവരുടെ സ്വഭാവം ഇഷ്ടപ്പെടാത്തവരുമായിരിക്കും.
വൃശ്ചികം
കുറച്ചധികം ആകാംഷ കൂടുതലുള്ള രാശിക്കാരാണ് വൃശ്ചികം രാശിക്കാര്‍. അതിനാല്‍, ഏതൊരു കാര്യം കേട്ടലും, ശ്രദ്ധയില്‍ പെട്ടാലും, ആദ്യം അവ സംശയത്തോടെ വീക്ഷിക്കും. പിന്നീട് അതിലെ സത്യവും മിഥ്യയും കണ്ടെത്താന്‍ ശ്രമിക്കും. അതിനാല്‍, ഈ രാശിക്കാര്‍ക്ക് തെറ്റായിട്ടുള്ള ആള്‍ക്കാരെ വളരെ വേഗത്തില്‍ കണ്ടെത്താന്‍ സാധിക്കുന്നതാണ്. കുടുംബത്തിലെ പ്രശ്നങ്ങള്‍ പലതും തീര്‍പ്പാക്കാനും ഈ രാശിക്കാരുടെ, ഈ സ്വഭാവത്താല്‍ സാധിക്കുന്നതാണ്.
മകരം
കുറച്ച് പോലീസ് സ്വഭാവം ഉള്ള രാശിക്കാരാണ് മകരം രാശിക്കാര്‍. ആരെങ്കിലും എന്തെങ്കിലും പറഞ്ഞാല്‍ ഒരിക്കലും എടുത്തു ചാടി തീരുമാനങ്ങള്‍ ഇവര്‍ എടുക്കുന്നതായിരിക്കുകയില്ല. ചിന്തിച്ച് സാവധാനത്തില്‍ തീരുമാനങ്ങള്‍ എടുക്കും. അതുപോലെ, ഒരാളുടെ വാക്ക് കേട്ട് അവരുടെ പക്ഷം പിടിക്കുന്ന സ്വഭാവവും ഈ രാശിക്കാര്‍ക്ക് ഇല്ല. ഇരു കൂട്ടരുടെയും വാദം കേട്ടതിന് ശേഷം മാത്രം തീരുമാനം എടുക്കുന്ന രാശിക്കാരാണ് ഇവര്‍. അതിനാല്‍, കള്ളം പറഞ്ഞ് ഈ രാശിക്കാരെ ഒരിക്കലും പറ്റിക്കാന്‍ സാധിക്കുന്നതല്ല. സത്യം തെളിയിക്കാനും ഈ രാശിക്കാര്‍ക്ക് ഉത്സാഹം കൂടുതലായിരിക്കും.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന രത്നക്കല്ലുകളുടെ ഗുണങ്ങള്‍ പരമ്പരാഗത വിശ്വാസങ്ങളെയും ജ്യോതിഷ രീതികളെയും അടിസ്ഥാനമാക്കിയുള്ളത് മാത്രമാണ്. ഓരോ വ്യക്തിക്കും ഫലങ്ങള്‍ വ്യത്യസ്തമായിരിക്കും. ജ്യോതിഷസംബന്ധമായ ആവശ്യങ്ങള്‍ക്കായി ഇവ ഉപയോഗിക്കുന്നതിന് മുന്‍പായി വിദഗ്ധനേയോ അല്ലെങ്കില്‍ ജ്യോതിഷിയേയോ സമീപിക്കേണ്ടതാണ്. ഇതിലുള്ള ഉള്ളടക്കങ്ങള്‍ വിവരം കൈമാറുക എന്ന ഉദ്ദേശ്യത്തോടെ മാത്രമുള്ളതാണ്. ഇത് പ്രൊഫഷണല്‍ ഉപദേശമായി കണക്കാക്കരുത്.



Click it and Unblock the Notifications
