Latest Updates
-
2026 ജൂൺ 24: ചന്ദ്രന്റെ രാശിമാറ്റം ഈ 4 രാശിക്കാർക്ക് നൽകുന്നത് വൻ സാമ്പത്തിക നേട്ടം, അറിയാം ശുഭസമയം -
ചന്ദ്രൻ വൃശ്ചികം രാശിയിലേക്ക്: ഇന്ന് ഈ നക്ഷത്രക്കാർക്ക് കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വൻ മാറ്റങ്ങൾ! -
2026 ജൂൺ 24 രാശിഫലം: ചന്ദ്രന്റെ രാശിമാറ്റം; ഈ രാശിക്കാർക്ക് ഇന്ന് തൊഴിൽരംഗത്ത് വൻ നേട്ടങ്ങൾ! -
ഒളിമ്പിക് ദിനത്തിൽ തുടങ്ങാം; വെറും 12 മിനിറ്റ് കൊണ്ട് വയറിലെ കൊഴുപ്പ് കുറയ്ക്കുന്ന അത്ഭുത വർക്കൗട്ട്! -
ജൂൺ 23: ഇന്ന് വൈകുന്നേരം സംഭവിക്കുന്ന അപൂർവ്വ രാജയോഗം; ഈ രാശിക്കാർക്ക് വൻ സാമ്പത്തിക നേട്ടം! -
മഴക്കാലത്ത് ചർമ്മം വിയർത്ത് നശിക്കുന്നുണ്ടോ? തിളക്കം നിലനിർത്താൻ ഈ കാര്യങ്ങൾ മറക്കരുത് -
മുംബൈയിൽ ഓറഞ്ച് അലർട്ട്: മഴക്കാലത്തെ ജലദോഷവും ചുമയും മാറ്റാൻ വീട്ടിലുണ്ട് അത്ഭുത പരിഹാരങ്ങൾ! -
നീറ്റ് പരീക്ഷാ സമ്മർദ്ദം അലട്ടുന്നുണ്ടോ? മനസ്സിനെ ശാന്തമാക്കാൻ ഈ 5 വഴികൾ പരീക്ഷിക്കൂ! -
മുംബൈയിൽ ഓറഞ്ച് അലർട്ട്: മഴക്കാലത്ത് പിസിഒഎസ് വേദനയും ഗർഭകാല അസ്വസ്ഥതകളും കുറയ്ക്കാൻ ഈ മുൻകരുതലുകൾ എടുക്കൂ! -
മഴക്കാലത്ത് വയർ ചാടുന്നത് കൊഴുപ്പാണോ? നീർക്കെട്ടാണോ എന്ന് തിരിച്ചറിയാൻ ഈ ലളിതവിദ്യ പരീക്ഷിക്കൂ!
രാജാവിനെ പോലും കടത്തിവെട്ടും, എവിടെ ചെന്നാലും മറ്റുള്ളവരെ ഭരിക്കാന്‍ കഴിവുള്ള നാളുകാര്‍
ഒട്ടും പരിചയമില്ലാത്തവരെ പോലും നിമിനേരം കൊണ്ട് തങ്ങളുടെ സ്വാധീനവലയത്തിലാക്കാന്‍ കെല്‍പ്പുള്ള ചിലയാളുകള്‍ ഉണ്ട്. വളരെ പെട്ടെന്ന് മറ്റുള്ളവരെ ആകര്‍ഷിക്കാനും അവരുടെ ആദരവ് പിടിച്ചുപറ്റാനും തങ്ങള്‍ ഉദ്ദേശിക്കുന്ന കാര്യം അവരെക്കൊണ്ട് ചെയ്യിക്കാനും ഇവര്‍ക്ക് സാധിക്കും. അത് അവരുടെ ജന്മനായുള്ള കഴിവാണ്. ജ്യോതിഷശാസ്ത്രം പറയുന്നത് ഇത് ചില രാശികളില് ജനിച്ച ആളുകളുടെ പ്രത്യേകതയാണെന്നാണ്. ആ രാശികള്‍ ഏതെല്ലാമാണെന്ന് നോക്കാം.

മേടം
അശ്വതി, ഭരണി, കാര്‍ത്തിക 1/4
മേടം രാശിയില്‍ ജനിച്ച ആളുകള്‍ ധൈര്യശാലികളും തന്റേടമുള്ളവരും ആയിരിക്കും. ഊര്‍ജത്തിന്റെയും സംഘര്‍ഷത്തിന്റെയും ഗ്രഹമായ ചൊവ്വയാണ് ഇവരുടെ ഗ്രഹം. മറ്റുള്ളവരെ നയിക്കാനും നേതൃസ്ഥാനത്ത് ഇരിക്കാനുമാണ് ഇവര്‍ക്കിഷ്ടം. ഏത് സാഹചര്യത്തിലും ഉള്ളിലുള്ളത് തുറന്ന് പ്രകടിപ്പിക്കാനും ഉറച്ച വാക്കുകളില്‍ സംസാരിക്കാനും ഇവര്‍ മടിക്കില്ല. ഇവരുടെ തീക്ഷ്ണവം തുറന്നടിച്ചതുമായ പ്രകൃതം പലപ്പോഴും അനാവശ്യകാര്യങ്ങളില്‍ തലയിടുന്നവരായി ഇവരെ മുദ്ര കുത്തുന്നതിന് കാരണമാകാറുണ്ട്.
ഇടവം
കാര്‍ത്തിക 3/4, രോഹിണി, മകീര്യം 1/2
ശുക്രന് ആധിപത്യമുള്ള ഇടവം രാശിയില്‍ ജനിച്ച ആളുകള്സുരക്ഷയ്ക്കും പ്രശ്നപരിഹാരത്തിനും വലിയ പ്രാധാന്യം നല്‍കുന്നവരാണ്. അവരുടെ സ്ഥിരതയും ഇളക്കം തട്ടാത്ത നിശ്ചയദാര്‍ഢ്യവും മറ്റുള്ളവര്‍ക്ക് മേല്‍ ആധിപത്യം സ്ഥാപിക്കാനും അവരെ ഭരിക്കാനും ഇവരെ സഹായിക്കും. ഇവര്‍ ഒരു കാര്യം ഉറപ്പിച്ച് കഴിഞ്ഞാല്‍ അത് മാറ്റാന്‍ പ്രയാസമാണ്. അതുപോലെ ഇവരുടെ അഭിപ്രായങ്ങളും മാറ്റാന്‍ കഴിയില്ല. ലക്ഷ്യങ്ങള്‍ നേടിയെടുക്കുന്നതില്‍ ഏറ്റവും മുന്നിലാണ് ഇടവം രാശിക്കാര്‍.
ചിങ്ങം
മകം, പൂരം, ഉത്രം 1/4
സൂര്യരാശിയായ ചിങ്ങത്തില് പിറന്നവര്‍ ജന്മനാ മറ്റുള്ളവരുടെ ശ്രദ്ധ ആകര്‍ഷിക്കുന്ന വ്യക്തിത്വത്തിന് ഉടമകളാണ്. ജന്മം കൊണ്ടുതന്നെ നേതൃഗുണത്തിന് അര്‍ഹരായ ഇവര്‍ക്ക് മറ്റുള്ളവരെ നിയന്ത്രിക്കാനും അവരെ മുമ്പില്‍ നിന്ന് നയിക്കാനും സാധിക്കും. മറ്റുള്ളവര്‍ തങ്ങളെ ഇഷ്ടപ്പെടണമെന്നും ആരാധിക്കണമെന്നും ഇവര്‍ ആഗ്രഹിക്കുന്നു. ആകര്‍ഷകമായ പെരുമാറ്റത്തിലൂടെ മറ്റുള്ളവരെ തങ്ങളുടെ പ്രഭാവലയത്തിലാക്കാനും ഇവര്‍ക്ക് സാധിക്കും.
വൃശ്ചികം
വിശാഖം 1/4, അനിഴം, തൃക്കേട്ട
ചൊവ്വയാണ് വൃശ്ചികം രാശിയുടെ അധിപനായ ഗ്രഹം. തീക്ഷ്ണവും നിശ്ചയദാര്‍ഢ്യമുള്ളതും വളരെ ശ്രദ്ധാലുക്കളുമാണ് വൃശ്ചികം രാശിക്കാര്‍. അധികാരസ്ഥാനത്ത് ഇരിക്കാന്‍ യോഗ്യരായ ഇവര്‍ക്ക് ശക്തമായ വ്യക്തിത്വമായിരിക്കും ഉണ്ടാരിക്കുക ചില സാഹചര്യങ്ങളില്‍ ഇവരുടെ വളരെ തീക്ഷ്ണമായ വൈകാരികാവസ്ഥ കണ്ട് ആളുകള്‍ ഭയപ്പൊടാറുമുണ്ട്. ബന്ധങ്ങളെയും പരിതസ്ഥിതിയെയും തങ്ങളുടെ നിയന്ത്രണത്തിലാക്കാന്‍ ഇവര്‍ക്ക് ഇഷ്ടമാണ്. അവരത് വളരെയധികം ആസ്വദിക്കുന്നു.
മകരം
ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2
അച്ചടക്കത്തിന്റെയും ഘടനയുടെയും ഗ്രഹമായ ശനിയുടെ രാശിയായ മകരത്തില്‍ ജനിച്ച ആളുകള്‍ മികച്ച തന്ത്രജ്ഞരും ആസൂത്രകരുമായിരിക്കും. ലക്ഷ്യതല്പ്പരരും പ്രായോഗിക വ്യക്തിത്വങ്ങളുമായ ഇവരെ ഏത് ആവശ്യത്തിനും ധൈര്യമായി സമീപിക്കാം. ഇവര്‍ കൃത്യമായ ലക്ഷ്യങ്ങളോടെ കാര്യങ്ങള്‍ ചെയ്യുന്നവരായിരിക്കും. കഠിനാധ്വാനവും നേരെ വാ നേരെ പോ സ്വഭാവവും കാരണം ഇവര്‍ ഏത് സ്ഥലത്ത് ചെന്നാല്‍ മറ്റുള്ളവരുടെ ഇഷ്ടം നേടും.
കുംഭം
അവിട്ടം 1/2, ചതയം, പൂരുരുട്ടാതി 3/4
ശനിയുടെ തന്നെ മറ്റൊരു രാശിയായ കുംഭത്തില്‍ ജനിച്ച ആളുകള്‍ സര്‍ഗാത്മക കഴിവുകള്‍ ഉള്ളവരും സ്വന്തം കാലില്‍ നില്‍ക്കുന്നവരും നിലവിലെ വ്യവസ്ഥതിയെ ചോദ്യം ചെയ്യാന്‍ മടിക്കാത്തവരുമാണ്. പുതിയ ആശയങ്ങളും പുരോഗമന ചിന്താഗതിയും കൊണ്ട് എപ്പോഴും നേതൃസ്ഥാനം അലങ്കരിക്കുന്നവര്‍ ആണ്. ആളുകള്‍ അവരുടെ സമഗ്രാധിപത്യത്തെ അംഗീകരിക്കുകയും ബഹുമാനിക്കുകയും ചെയ്യണമെന്ന് ഇവര്‍ ആഗ്രഹിക്കുന്നു. പ്രതീക്ഷകളിലേക്ക് എത്തിച്ചേരാനുള്ള ഇവരുടെ കഠിനമായ നിശ്ചയദാര്‍ഢ്യം പലപ്പോഴും വിട്ടുവീഴ്ച ചെയ്യാത്ത ആളുകളായി ഇവരെ മുദ്ര കുത്തുന്നതിന് കാരണമാകാറുണ്ട്
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന രത്നക്കല്ലുകളുടെ ഗുണങ്ങള്‍ പരമ്പരാഗത വിശ്വാസങ്ങളെയും ജ്യോതിഷ രീതികളെയും അടിസ്ഥാനമാക്കിയുള്ളത് മാത്രമാണ്. ഓരോ വ്യക്തിക്കും ഫലങ്ങള്‍ വ്യത്യസ്തമായിരിക്കും. ജ്യോതിഷസംബന്ധമായ ആവശ്യങ്ങള്‍ക്കായി ഇവ ഉപയോഗിക്കുന്നതിന് മുന്‍പായി വിദഗ്ധനേയോ അല്ലെങ്കില്‍ ജ്യോതിഷിയേയോ സമീപിക്കേണ്ടതാണ്. ഇതിലുള്ള ഉള്ളടക്കങ്ങള്‍ വിവരം കൈമാറുക എന്ന ഉദ്ദേശ്യത്തോടെ മാത്രമുള്ളതാണ്. ഇത് പ്രൊഫഷണല്‍ ഉപദേശമായി കണക്കാക്കരുത്.



Click it and Unblock the Notifications