Latest Updates
-
ആർത്തവ അവധി ഇനി നിർബന്ധം; ജോലിസ്ഥലത്തെ വലിയ മാറ്റമിതാ -
വയറിലെ കൊഴുപ്പ് കരളിനെ നശിപ്പിക്കുമോ? ഈ മാറ്റങ്ങൾ അത്ഭുതം സൃഷ്ടിക്കും -
അക്ഷയ തൃതീയ: സ്വർണം വാങ്ങാൻ ഈ സമയം തെരഞ്ഞെടുത്താൽ ഭാഗ്യം കൂടെ -
അശ്വതി നക്ഷത്ര ചന്ദ്രദർശനം: സാമ്പത്തിക ഭാഗ്യം നിങ്ങളെ തേടിയെത്തുമോ? -
ഭാഗ്യം തെളിയുന്ന രാശിക്കാർ ഇവർ: 2026 ഏപ്രിൽ 18-ന് ജീവിതം മാറും -
നക്ഷത്രഫലം ഏപ്രിൽ 18: കരിയറിൽ വൻ കുതിപ്പ്, ഭാഗ്യം ആർക്കൊക്കെ? -
ഇന്നത്തെ രാശിഫലം: ഈ 4 രാശിക്കാര്‍ക്ക് ഇന്ന് ഭാഗ്യോദയം; ശനിദോഷം മാറാന്‍ ശ്രദ്ധിക്കേണ്ടവ -
രാശിഫലം: സാമ്പത്തിക നേട്ടവുമായി ഈ രാശിക്കാർക്ക് ഇന്ന് സുവർണ്ണാവസരം -
ഉഷ്ണതരംഗം വരുന്നു; ഈ പാനീയങ്ങൾ കുടിച്ചാൽ തളർച്ചയേ വരില്ല! -
ഉഷ്ണതരംഗം: വർക്കൗട്ട് ചെയ്യുന്ന പുരുഷന്മാർ ഈ തെറ്റ് ഒഴിവാക്കൂ!
സംഭവിച്ചത് വമ്പന്‍ ഗ്രഹമാറ്റങ്ങള്‍: ദീപാവലിക്ക് മുന്‍പായി ഇവര്‍ സ്വന്തമാക്കും ഒരായുസ്സിന്റെ സമ്പാദ്യം
വേദജ്യോതിഷത്തില്‍ ഓരോ രാശിമാറ്റത്തിനും അതിന്റേതായ പ്രാധാന്യം ഉണ്ട്. ഒരു ഗ്രഹത്തിന്റെ ചെറുചലനം പോലും പലപ്പോഴും നമ്മുടെ ജീവിതത്തില്‍ വലിയ മാറ്റങ്ങള്‍ കൊണ്ട് വരുന്നു. ഒരു രാശിയില്‍ നിന്ന് മറ്റൊരു രാശിയിലേക്ക് ഗ്രഹങ്ങള്‍ മാറുമ്പോള്‍ അത് ഭൂമിയിലെ എല്ലാ ജീവജാലങ്ങളേയും ഗുണപ്രദമായും ദോഷപ്രദമായും ബാധിക്കുന്നു. പലപ്പോഴും ജ്യോതിഷം അനുസരിച്ച് ഉണ്ടാവുന്ന ഇത്തരം മാറ്റങ്ങള്‍ 12 രാശിക്കാരിലും ശുഭാശുഭ സ്വാധീനം ചെലുത്തുന്നു. ഗ്രഹങ്ങള്‍ രാശിയിലേക്കും നക്ഷത്രത്തിലേക്കും നടത്തുന്ന ഇത്തരം സ്ഥാനമാറ്റങ്ങള്‍ ഒക്ടോബറില്‍ ചില രാശിക്കാരെ സ്വാധീനിക്കുന്നുണ്ട്.
ഒക്ടോബര്‍ 23-നാണ് ബുധന്‍ വിശാഖം നക്ഷത്രത്തിലേക്ക് പ്രവേശിച്ചത്. കൂടാതെ 24-ന് ശുക്രന് ചോതി നക്ഷത്രത്തിലും സംക്രമണം ചെയ്തു. അതിന് ശേഷം വ്യാഴവും ചൊവ്വയും നക്ഷത്രത്തില്‍ മാറ്റം വരുത്തി. 27-ന് ശുക്രന് തൃക്കേട്ട നക്ഷത്രത്തിലും 28-ന് ചൊവ്വ പൂയ്യം നക്ഷത്രത്തിലേക്കും സംക്രമണം ചെയ്യു. പിന്നീട് ഒക്ടോബര്‍ 29-ന് ബുധന്‍ വൃശ്ചിക രാശിയിലും പ്രവേശിക്കും. 30-നാകട്ടെ വരുണഗ്രഹം പൂരുരുട്ടാതി നക്ഷത്രത്തിലേക്കും പ്രവേശിക്കുന്നു. ഈ രാശികളിലെ മാറ്റങ്ങളെല്ലാം തന്നെ 12 രാശിക്കാരിലും സ്വാധീനം ചെലുത്തുകയും ചെയ്യും. ദീപാവലിക്ക് മുന്‍പ് നടക്കുന്ന ഈ ഗ്രഹമാറ്റം എത്രത്തോളം ഇനി വരുന്ന 5 രാശിക്കാരില്‍ മാറ്റങ്ങള്‍ വരുത്തുന്നു എന്ന് നോക്കാം.

മേടം രാശി
മേടം രാശിക്കാര്‍ക്ക് ഈ സംഭവിക്കുന്ന എല്ലാ ഗ്രഹമാറ്റവും പോസിറ്റീവ് ഫലങ്ങളാണ് ഉണ്ടാക്കുന്നത്. സാമ്പത്തിക സ്ഥിതിയില്‍ കാര്യമായ മാറ്റങ്ങള്‍ സംഭവിക്കുന്നു. ബിസിനസ് ചെയ്യുന്നവരെങ്കില്‍ അവരുടെ ജീവിതം ലാഭക്കണക്കുകളുടേത് മാത്രമായി മാറുന്നു. കൂടാതെ സമൂഹത്തില്‍ അവരോടുള്ള ബഹുമാനവും സ്നേഹവും വര്‍ദ്ധിക്കുകയും ചെയ്യുന്നു. അതോടൊപ്പം തന്നെ നഷ്ടപ്പെട്ട സ്നേഹവും നിങ്ങള്‍ക്ക് തിരികെ ലഭിക്കാം. പ്രണയിക്കുന്നവര്‍ക്ക് സന്തോഷത്തിന്റെ നിമിഷങ്ങളാണ് വരാന്‍ പോവുന്നത്. ജീവിതം തന്നെ മാറി മറിയുന്നതിനാല്‍ ആഗ്രഹിക്കുന്നതിനേക്കാള്‍ കൂടുതല്‍ ഈ സമയം സ്വന്തമാക്കാന്‍ സാധിക്കുന്നു.
ചിങ്ങം രാശി
ചിങ്ങം രാശിക്കാര്‍ക്ക് പല വിധത്തിധത്തിലാണ ്അവരുടെ ഭാഗ്യം തെളിയാന്‍ പോവുന്നത്. നിങ്ങള്‍ ജോലി ചെയ്യുന്ന വ്യക്തിയാണെങ്കില്‍ അവര്‍ക്ക് ജോലിയില്‍ നേട്ടങ്ങളുണ്ടായേക്കാം. കൂടാതെ ജോലിയില്‍ പ്രമോഷന് ലഭിക്കുന്നതിനുള്ള സാധ്യതയും ഉണ്ട്. ജീവിതം തന്നെ മാറി മറിയുന്ന നിരവധി സാഹചര്യങ്ങള്‍ നിങ്ങളെ തേടി എത്തുന്നു. പുതിയ ജോലി സാധ്യതയും നിങ്ങള്‍ക്കുണ്ടാവാം. ധനസമ്പാദനത്തിന് ഏറ്റവും മികച്ച മാര്‍ഗ്ഗങ്ങള്‍ തേടി എത്തുന്ന സമയം കൂടിയാണ് എന്നതില്‍ സംശയം വേണ്ട. സാമ്പത്തിക സ്ഥിതി പ്രതീക്ഷിക്കാത്ത തരത്തിലാണ് മാറി വരുന്നത്. പ്രണയ ജീവിതത്തില്‍ നേട്ടങ്ങള്‍ തേടി എത്താം. അത് വിവാഹത്തിലേക്ക് എത്തുന്നതിനുള്ള സാധ്യതയും കൂടി ഉണ്ട്.
തുലാം രാശി
തുലാം രാശിക്കാര്‍ക്ക് ഈ സമയം ശുഭകരമായി മാറുന്നതിനുള്ള സാധ്യതയുണ്ട്. കുടുംബത്തില്‍ സന്തോഷവും സമാധാനവും വര്‍ദ്ധിക്കുന്നു. സന്തോഷപരമായ അന്തരീക്ഷം നിലനില്‍ക്കുന്നതിന് സാധ്യതയുണ്ട്. പലപ്പോഴും പ്രാര്‍ത്ഥനകളില്‍ പങ്കെടുക്കുന്നതിനും അതില്‍ സന്തോഷം കണ്ടെത്തുന്നതിനും നിങ്ങള്‍ ശ്രമിക്കുന്നു. കുടുംബത്തോടൊപ്പം കൂടുതല്‍ സമയം ചിലവഴിക്കാന്‍ സാധിക്കുന്നു. അതെല്ലാം തന്നെ നിങ്ങളുടെ ജീവിതത്തില്‍ അനുകൂലവും സന്തോഷപ്രദവുമായ മാറ്റങ്ങളിലേക്ക് നയിക്കുന്നു. പലപ്പോഴും ജീവിതം തന്നെ മാറിപ്പോവുന്ന തരത്തില്‍ സന്തോഷം നിലനില്ക്കുന്നു. സാമ്പത്തിക സ്ഥിതി ശക്തമായിരിക്കും. ആഗ്രഹങ്ങളെല്ലാം തന്നെ പൂര്‍ത്തീകരിക്കപ്പെടുന്നു.
ധനു രാശി
ധനു രാശിക്കാര്‍ക്ക് ദീപാവലിക്ക് മുമ്പ് നിരവധി യാത്രകള്‍ നടത്തേണ്ടതായി വന്നേക്കാം. അത് നിങ്ങളുടെ ജീവിതത്തില്‍ സന്തോഷവും സമാധാനവും നിലനിര്‍ത്തുന്നു. അത് മാത്രമല്ല ഈ യാത്ര നിങ്ങള്‍ക്ക് ശുഭകരമായ ധാരാളം ഫലങ്ങളും നല്കുന്നു. പങ്കാളിയോടൊപ്പം കൂടുതല്‍ സമയം ചിലവഴിക്കുന്നതിന് സാധിക്കും. കൂടാതെ കുടുംബത്തില്‍ സന്തോഷവും സമാധാനവും നിലനില്ക്കുകയും ചെയ്യുന്നു. എല്ലാ തരത്തിലും മാറിക്കൊണ്ടിരിക്കുന്ന നേട്ടങ്ങള്‍ തേടി എത്തും. ഇതെല്ലാം പോസിറ്റീവ് ആയി മാറുന്നു എന്നത് തന്നെയാണ് ഏറ്റവും വലിയ പ്രത്യേകതയും.
കുംഭം രാശി
കുംഭം രാശിക്കാര്‍ക്ക് ഈ സമയം നേട്ടങ്ങള്‍ മാത്രമേ ഉണ്ടാവുകയുള്ളൂ. അത് മാത്രമല്ല ജീവിതം തന്നെ മാറിക്കൊണ്ടിരിക്കുന്ന ഈ സാഹചര്യത്തില്‍ നേട്ടങ്ങള്‍ നിങ്ങളെ അത്ഭുതപ്പെടുത്തുന്നു. കൂടാതെ വരുമാന മാര്‍ഗ്ഗം വര്‍ദ്ധിക്കുന്നു. പുതിയ വരുമാനമാര്‍ഗ്ഗം നിങ്ങളെ തേടി എത്തും. പലപ്പോഴും സന്തോഷവും സമാധാനവും നിങ്ങള്‍ക്ക് ജീവിതത്തില്‍ സ്വന്തമാക്കാന്‍ സാധിക്കുന്നു. വീടിന്റെ അന്തരീക്ഷം പ്രസന്നമായിരിക്കും. സാമ്പത്തിക നേട്ടം അത്ഭുതപ്പെടുത്തുന്ന തരത്തിലുള്ളതാവും. ജോലിയുടെ കാര്യത്തില്‍ സന്തോഷകരമായ നിരവധി സാഹചര്യം തേടി എത്തുന്നു.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന രത്നക്കല്ലുകളുടെ ഗുണങ്ങള്‍ പരമ്പരാഗത വിശ്വാസങ്ങളെയും ജ്യോതിഷ രീതികളെയും അടിസ്ഥാനമാക്കിയുള്ളത് മാത്രമാണ്. ഓരോ വ്യക്തിക്കും ഫലങ്ങള്‍ വ്യത്യസ്തമായിരിക്കും. ജ്യോതിഷസംബന്ധമായ ആവശ്യങ്ങള്‍ക്കായി ഇവ ഉപയോഗിക്കുന്നതിന് മുന്‍പായി വിദഗ്ധനേയോ അല്ലെങ്കില്‍ ജ്യോതിഷിയേയോ സമീപിക്കേണ്ടതാണ്. ഇതിലുള്ള ഉള്ളടക്കങ്ങള്‍ വിവരം കൈമാറുക എന്ന ഉദ്ദേശ്യത്തോടെ മാത്രമുള്ളതാണ്. ഇത് പ്രൊഫഷണല്‍ ഉപദേശമായി കണക്കാക്കരുത്.



Click it and Unblock the Notifications











