ശുക്രന്‍ വൃശ്ചികം രാശിയിലേയ്ക്ക്; ദീപാവലിയ്ക്ക് ശേഷം 12 രാശിക്കാർക്കും വന്‍ നേട്ടങ്ങള്‍

ശുക്രന്റെ ഗതിമാറ്റത്തിനൊത്ത് ഓരോ രാശിക്കാര്‍ക്കും ഭാഗ്യനിര്‍ഭാഗ്യങ്ങള്‍ മാറി വരാറുണ്ട്. അതിനാല്‍, ഗ്രഹങ്ങളില്‍ ഏറ്റവും പ്രധാനികളില്‍ ഒന്നായി ശുക്രനെ കണ്ടുവരുന്നു. നിലവില്‍ ശുക്രന്‍ വൃശ്ചികം രാശിയിലാണ്. എന്നാല്‍ നവംബര്‍ ഒന്നാം വാരത്തോടെ ശുക്രന്‍ ധനു രാശിയിലേയ്ക്ക് പ്രവേശിക്കും. ഈ സമയം 12 രാശികളിലും നിരവധി മാറ്റങ്ങളാണ് സംഭവിക്കു. അവ എന്തെല്ലാമെന്ന് നോക്കാം.

venus
Photo Credit: AI generated

മേടം

ശുക്രന്റെ ഗതിമാറ്റം മേടം രാശിയില്‍ നിരവധി ഗുണങ്ങള്‍ ചെയ്യുന്നുണ്ട്. പ്രത്യേകിച്ച്, ആരോഗ്യപരമായ കാര്യത്തില്‍ മാറ്റങ്ങള്‍ ഉണ്ടാകും. മാനസികപരമായും ആരോഗ്യപരമായും നല്ല ബലത്തോടെ നിലനില്‍ക്കാന്‍ സാധിക്കും. ആത്മീയ വിഷയങ്ങളില്‍ വിശ്വാസം വര്‍ദ്ധിക്കും. കുടുംബത്തിനൊപ്പം സന്തോഷകരമായ നിമിഷങ്ങള്‍ ചിലവഴിക്കാന്‍ സാധിക്കും. വിദ്യാര്‍ത്ഥികള്‍ക്ക് സമ്മിശ്ര അനുഭവമായിരിക്കും ഉണ്ടായിരിക്കുക. വിദേശത്ത് പഠനം ലക്ഷ്യം വെയ്ക്കുന്നവര്‍ക്കും ഇത് നല്ല സമയമാണ്.

ഇടവം

ദമ്പതികള്‍ക്കിടയില്‍ ഐക്യം വര്‍ദ്ധിക്കും. പല കുടുംബ പ്രശ്‌നങ്ങളും പരിഹരിക്കപ്പെടും. ബന്ധുക്കളില്‍ നിന്നും സ്‌നേഹ വാത്സല്യങ്ങള്‍ അനുഭവിക്കും. പലരും സഹായിക്കും. പഠനകാര്യത്തില്‍ മെച്ചപ്പെടാന്‍ സാധിക്കും. കുട്ടികളുടെ കാര്യത്തില്‍ കൂടുതല്‍ ശ്രദ്ധ നല്‍കും. പണം കൈകാര്യം ചെയ്യുമ്പോള്‍ കുറച്ച് ശ്രദ്ധിക്കുക. ലാഭ നഷ്ടങ്ങള്‍ പലതും സംഭവിക്കാന്‍ സാധ്യത കൂടുതല്‍.

മിഥുനം

സുഹൃത്തുക്കളുമായുള്ള ആത്മബന്ധം വര്‍ദ്ധിക്കും. ശത്രുക്കള്‍ വര്‍ദ്ധിക്കാന്‍ സാധ്യത കൂടുതലാണ്. പലരും മുഖത്ത് നോക്കി ചിരിച്ച് കാണിക്കുമെങ്കിലും നിങ്ങള്‍ക്കെതിരെ പ്രവര്‍ത്തിച്ചേക്കാം. ആരോഗ്യപരമായ കാര്യത്തില്‍ പുരോഗതി ഉണ്ടായിരിക്കും. സന്തോഷകരമായ പല നിമിഷങ്ങളും ഈ രാശിക്കാര്‍ക്ക് വന്നു ചേരാം. സുഹൃത്തുക്കളില്‍ നിന്നും വന്‍തോതില്‍ സഹായം ലഭിക്കും.

കര്‍ക്കിടകം

കുട്ടികളില്‍ നിന്നും സന്തോഷകരമായ അനുഭവങ്ങള്‍ ഉണ്ടാകും. അറിവ് വര്‍ദ്ധിക്കും. പ്രണയ ബന്ധങ്ങള്‍ ഉണ്ടാകാന്‍ സാധ്യത. നിലവില്‍ പ്രണയത്തിലായിരിക്കുന്നവര്‍ക്ക് ശുഭകരമായ ദിവസങ്ങളാണ് വരാനിരിക്കുന്നത്. വിവാഹത്തിനും യോഗം കാണുന്നു. സന്തോഷകരമായ ദിവസങ്ങളാണ് ഈ രാശിക്കാരെ കാത്തിരിക്കുന്നത്. വീട്ടുകാരുമായും പഠിപ്പിച്ച അദ്ധ്യാപകരുമായും നല്ല ബന്ധം സ്ഥാപിക്കാന്‍ സാധിക്കും.

ചിങ്ങം

പുതിയ വീട് വാങ്ങാന്‍ സാധിക്കും. പുതിയ വാഹനം വാങ്ങാനുള്ള യോഗം കാണുന്നു. അമ്മയുടെ ആരോഗ്യ കാര്യങ്ങളില്‍ കൂടുതല്‍ ശ്രദ്ധ നല്‍കാന്‍ സാധിക്കുന്നതാണ്. വീട്ടിലെ കാര്യങ്ങള്‍ വളരെ കൃത്യതയോടെ ചെയ്ത് തീര്‍ക്കാന്‍ സാധിക്കും. സമാധാനം കൈവരിക്കും. ജോലി സ്ഥലത്ത് സമാധാനം ലഭിക്കും. പുതിയ ജോലി ലഭിക്കാന്‍ സാധ്യത. കടബാധ്യതകള്‍ തീര്‍ക്കാന്‍ സാധിക്കും.

കന്നി

പല സാഹസിക യാത്രകള്‍ക്കും മുന്നിട്ടിറങ്ങും. ഏതൊരു കാര്യവും സധൈര്യം ചെയ്ത് തീര്‍ക്കും. ബന്ധുക്കളുമായുള്ള ബന്ധം വര്‍ദ്ധിപ്പിക്കും. ജോലി സംബന്ധമായ കാര്യത്തിന് ബന്ധുക്കളില്‍ നിന്നും കാര്യമായ പിന്തുണ ലഭിക്കും. മാതാപിതാക്കള്‍ നിങ്ങളുടെ കാര്യത്തില്‍ സന്തുഷ്ടരായിരിക്കും. മതപരമായ കാര്യത്തില്‍ വിശ്വാസം വര്‍ദ്ധിക്കും. വിദേശത്ത് പോകാന്‍ യോഗം.

തുലാം

പണം വന്നു ചേരും. കടം കൊടുക്കുമ്പോള്‍ സൂക്ഷിക്കുക. ബിസിനസ്സില്‍ ലാഭം ഉണ്ടായിരിക്കും. നല്ല ഉയര്‍ന്ന ശമ്പളമുള്ള ജോലി ലഭിക്കും. സമ്പാദിക്കാനുള്ള അവസരങ്ങള്‍ കൃത്യമായി കണ്ടെത്തി കൃത്യമായി വിനിയോഗിക്കാം. കുട്ടികള്‍ മൂലം നല്ല കാലം വരാന്‍ യോഗം ഉണ്ട്.

വൃശ്ചികം

രോഗങ്ങള്‍ കുറയും. വീട്ടില്‍ സന്തോഷം വന്നുചേരും. മക്കളുമൊത്ത് യാത്രകള്‍ നടത്തും. ബിസിനസ്സ് പച്ചപിടിക്കും. വിദ്യാര്‍ത്ഥികള്‍ക്ക് നല്ല കാലമാണ്.

ധനു

ആഗ്രഹിച്ച കാര്യങ്ങള്‍ നേടിയെടുക്കാന്‍ സാധിക്കും. അധ്വാനിച്ചതിന് ഫലം ലഭിക്കും. നിങ്ങളെ കുറ്റം പറഞ്ഞവര്‍ പ്രശംസിക്കും. പുതിയ ജോലി ലഭിക്കും. വീട് വിട്ട് മാറി താമസിക്കാന്‍ യോഗം.

മകരം

ആഗ്രഹിച്ച പോലെ വരുമാനം ഉണ്ടാക്കിയെടുക്കാന്‍ സാധിക്കും. പുതിയ ബിസിനസ്സുകള്‍ ആരംഭിക്കും. സുഹൃത്തുക്കളുമായി ചേര്‍ന്ന് നടത്തുന്ന സംരഭങ്ങള്‍ വിജയിക്കും. വിദ്യാര്‍ത്ഥികള്‍ക്ക് നല്ലകാലം.

കുംഭം

വീട്ടില്‍ സമാധാനം വന്നു ചേരും. മക്കളില്‍ നിന്നും സഹായങ്ങള്‍ ലഭിക്കും. ബന്ധുക്കളെ കണ്ണടച്ച് വിശ്വസിക്കരുത്. പല സര്‍ക്കാര്‍ ആനുകൂല്യങ്ങളും ലഭിക്കും. പുതിയ വീട് വെയ്ക്കാന്‍ യോഗം.

മീനം

പല കാര്യത്തിലും ഭാഗ്യം നിങ്ങളെ തുണയ്ക്കും. മത്സര പരീക്ഷകളില്‍ വിജയം ഉറപ്പാക്കും. കലാകായിക രംഗത്ത് നേട്ടങ്ങള്‍ കൈവരിക്കും. സിനിമയില്‍ ചാന്‍സ് ലഭിക്കും. വരുമാനം ഉണ്ടാക്കാന്‍ സാധിക്കും. ബിസിനസ്സ് ലാഭകരമായിരിക്കും.

Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്‌കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.

X
Desktop Bottom Promotion