Latest Updates
-
ഓണത്തിന് വീട് ഒരുക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; വാസ്തുവും സുരക്ഷയും ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും! -
ഓണക്കാലത്ത് അതിഥികളെ വരവേൽക്കാൻ വീടിന്റെ വാസ്തുവിൽ ഈ മാറ്റങ്ങൾ വരുത്തൂ; ഐശ്വര്യം കൂടും! -
ഓണം യാത്ര പ്ലാൻ ചെയ്തോ? കേരള തീരത്ത് ഉയർന്ന തിരമാല ജാഗ്രത; ബീച്ചിൽ പോകുമ്പോൾ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
കേരള തീരത്ത് കടൽക്ഷോഭ മുന്നറിയിപ്പ്; ബീച്ചിൽ പോകുമ്പോൾ ചർമ്മവും മുടിയും സുരക്ഷിതമാക്കാൻ ഈ വഴികൾ -
ഓണം 2026: ഷോപ്പിംഗിലും സാമ്പത്തിക ഇടപാടുകളിലും നേട്ടമുണ്ടാക്കാൻ ഈ സ്മാർട്ട് ടിപ്പുകൾ പരീക്ഷിക്കൂ! -
സിനിമയ്ക്കായി തടി കുറച്ചും കൂട്ടിയും സംഭജി സസാനെ; താരങ്ങളുടെ ഡയറ്റ് അനുകരിച്ചാല്‍ പണി പാളും! -
ബുധൻ ചിങ്ങം രാശിയിലേക്ക്: അടുത്ത 72 മണിക്കൂർ നിർണായകം, ഈ കാര്യങ്ങൾ ചെയ്താൽ നേട്ടം ഇരട്ടി -
ഓഗസ്റ്റ് 22: രവി യോഗത്തിൽ നേട്ടങ്ങൾ കൊയ്യാം, ഗണ്ഡമൂല ദോഷത്തിൽ ജാഗ്രത; ഇന്ന് ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
ഓഗസ്റ്റ് 22: ഈ നഗരങ്ങളിൽ ഇന്ന് അഭിജിത്ത് മുഹൂർത്തം; സാമ്പത്തിക നേട്ടത്തിനായി ഈ സമയം ശ്രദ്ധിക്കൂ! -
2026 ഓഗസ്റ്റ് 22: ഈ 4 രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം, പെട്ടെന്നുള്ള നേട്ടങ്ങൾ തേടിയെത്തും!
ദീപാവലി ദിനം മുതല്‍ ആരംഭിക്കും ദുരിതം: ഗുരു-ചന്ദ്രയുതി മുന്‍പില്ലാത്ത പോലെ ഭയപ്പെടുത്തുന്നവര്‍
ഈ വര്‍ഷത്തെ ദീപാവലി വരുന്നത് ഒക്ടോബര്‍ 31-നാണ്. ഈ സമയം പല വിധത്തിലാണ് ജീവിതത്തില്‍ മാറ്റങ്ങള്‍ വരുന്നത് . ജ്യോതിഷ പ്രകാരം ചിലര്‍ക്ക് അനുകൂല ഫലങ്ങളുണ്ടാവുമ്പോള് ചിലരെ കാത്തിരിക്കുന്നത് ദോഷഫലങ്ങളാണ്. അതിന് കാരണമാകുന്ന രാശിമാറ്റങ്ങളും സംഭവിക്കുന്നു. അതില്‍ ഗുരു- ചന്ദ്രയുതി പ്രധാന പങ്ക് വഹിക്കുന്നു. പലപ്പോഴും ചന്ദ്രന്റെ രാശിമാറുന്നത് ഇതിനെല്ലാം കാരണമായി വരുന്നത്. ചന്ദ്രന് ഇടവം രാശിയിലേക്ക് പ്രവേശിച്ച് കഴിഞ്ഞു. പലപ്പോഴും ഒക്ടോബര്‍ 19-ന് വൈകുന്നേരം 4.10-ന് ചന്ദ്രന് ഇടവം രാശിയില്‍ പ്രവേശിച്ചു.
ഈ സാഹചര്യത്തില്‍ വ്യാഴവും ഇടവത്തില്‍ തന്നെ സ്ഥിതി ചെയ്യുകയാണ് ചെയ്യുന്നത്. ഇത് പലപ്പോഴും നിങ്ങളുടെ രാശിയില്‍ അനുകൂലമല്ലാത്ത മാറ്റങ്ങളിലേക്ക് എത്തിക്കുന്നു. ഒക്ടോബര്‍ 19-ന് ചന്ദ്രനും വ്യാഴവും സംയോജിക്കുകയും അതിന്റെ ഫലമായി ഗജകേസരി യോഗം രൂപപ്പെടുകയും ചെയ്തു. എന്നാല്‍ ഇപ്രാവശ്യം ഈ യോഗം അത്ര നല്ല ഫലങ്ങള്‍ നല്‍കാത്ത ചില രാശിക്കാരുണ്ട്. അശുഭകരമായ ഫലങ്ങളാണ് ചില രാശിക്കാരെ കാത്തിരിക്കുന്നത്. അത് ദീപാവലിക്ക് ശേഷമാണ് കൂടുതല്‍ കഠിനമാവുന്നത്. ഏതൊക്കെ രാശിക്കാര്‍ക്കാണ് ഇത്തരം മാറ്റങ്ങളുണ്ടാവുന്നത് എന്ന് നോക്കാം.

ഇടവം രാശി
ഇടവം രാശിയില്‍ തന്നെയാണ് ചന്ദ്രനും വ്യാഴവും കൂടി ചേരുന്നത്. ഇത് നിങ്ങളുടെ ജീവിതത്തില്‍ അനുകൂലമല്ലാത്ത പല മാറ്റങ്ങളും കൊണ്ട് വരുന്നു. അതിന്റെ ഫലമായി പലപ്പോഴും ഭാഗ്യത്തിന്റെ പൂര്‍ണ പിന്തുണ ഇവര്‍ക്ക് നഷ്ടപ്പെടും. കൂടാതെ ജോലികളെല്ലാം തന്നെ തടസ്സപ്പെടുന്നതിനും അത് വഴി പ്രതിസന്ധികള്‍ ഉണ്ടാവുന്നതിനും കാരണമാകുന്നു. പലപ്പോഴു പ്രതീക്ഷിക്കാത്ത തരത്തിലുള്ള സാമ്പത്തിക നഷ്ടത്തിലേക്ക് കാര്യങ്ങളെത്താം. ഇത് നിങ്ങളുടെ ജീവിതത്തില്‍ പ്രശ്നങ്ങളോട് പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നു. ആരോഗ്യത്തിന്റെ കാര്യത്തിലും പ്രശ്നങ്ങളുണ്ടാവാം. വിദേശത്ത് നിന്ന് നാട്ടിലേക്ക് തിരിച്ച് വരേണ്ട അവസ്ഥയുണ്ടാവുന്നു. ജീവിതം തന്നെ മാറി മറിയുന്ന തരത്തിലേക്ക് കാര്യങ്ങളെത്തുന്നു. പണത്തിന്റെ കാര്യത്തല്‍ ദാരിദ്ര്യം എന്ന അവസ്ഥയിലേക്ക് വരെ എത്തുന്നതിനുള്ള സാധ്യതയുണ്ട്. ആഗ്രഹിക്കുന്നത് പോലെ മുന്നോട്ട് പോവുന്നതിന് പല തടസ്സങ്ങളും ഉണ്ടാവുന്നു.
ചിങ്ങം രാശി
ചിങ്ങം രാശിക്കാര്‍ക്ക് അവരുടെ സാമ്പത്തിക സ്ഥിതിയില്‍ പ്രതിസന്ധികളുണ്ടാവുന്നു. പലപ്പോഴു ഗജകേസരി യോഗം ദോഷകരമായി മാറുന്ന രാശിക്കാരില്‍ ഏറ്റവും കൂടുതല്‍ പ്രതിസന്ധികള്‍ അനുഭവിക്കേണ്ടി വരുന്നവരാണ് ഇവര്‍ എന്നതില്‍ സംശയം വേണ്ട. മാനസികാരോഗ്യത്തേയും ഇത് പ്രതികൂലമായി ബാധിക്കുന്നു. ജോലിയില്‍ സ്ഥാനക്കയറ്റം തൊട്ടുമുട്ടി നഷ്ടപ്പെടുന്നു. കൂടാതെ ബിസിനസ് ചെയ്യുന്നവര്‍ക്ക് അതില്‍ നിന്നും ദോഷഫലങ്ങള്‍ തേടി എത്തുന്നതിലേക്ക് കാര്യങ്ങളെത്തുന്നു. ബിസിനസ് ചെയ്യുന്നവരില്‍ സാമ്പത്തിക നഷ്ടം അതിന്റെ ഏറ്റവും വലിയ മാറ്റങ്ങളിലേക്ക് നിങ്ങളെ എത്തിക്കുന്നു. ബിസിനസില്‍ ഒരു കാരണവശാലും കൂടുതല്‍ പണം നിക്ഷേപിക്കാതിരിക്കുന്നതിന് ശ്രദ്ധിക്കണം. കാരണം അത് കൂടുതല്‍ വെല്ലുവിളികൡലേക്ക് നിങ്ങളെ എത്തിക്കുന്നു. അത് ഭാവിയില്‍ തന്നെ പ്രശ്നങ്ങള്‍ സൃഷ്ടിക്കും. അതുകൊണ്ട് തന്നെ ശ്രദ്ധിക്കുക.
മീനം രാശി
മീനം രാശിക്കാര്‍ക്ക് ചന്ദ്രന്റേയും വ്യാഴത്തിന്റേയും കൂടിച്ചേരല്‍ അത്ര ശുഭകരമായ മാറ്റങ്ങളല്ല നല്‍കുന്നത്. കൂടാതെ ജോലിയില്‍ പോലും അത് വലിയ തടസ്സങ്ങള്‍ സൃഷ്ടിക്കുന്നു. പലപ്പോഴും ആഗ്രഹിക്കുന്നതിന് നേരെ വിപരീതമാണ് സംഭവിക്കുക. അത് വഴി നിങ്ങളുടെ പ്രശ്നങ്ങള്‍ വര്‍ദ്ധിക്കുകയാണ് ചെയ്യുന്നത്. കൂടാതെ സാമ്പത്തിക സ്ഥിതി വഷളാവുന്നു. പലപ്പോഴും സാമ്പത്തികം പ്രതീക്ഷിക്കുന്നതിനേക്കാള്‍ താഴെ പോവുന്നതിനുള്ള സാധ്യതയുണ്ട്. മുതിര്‍ന്നവരുടെ അശ്രദ്ധ കുട്ടികളുടെ ആരോഗ്യത്തെ പ്രശ്നത്തിലാക്കുന്നു. അത് മാത്രമല്ല ആശുപത്രി വാസത്തിനുള്ള സാധ്യതയേയും തള്ളിക്കളയാന്‍ സാധിക്കുകയില്ല. രോഗാവസ്ഥകള്‍ നിങ്ങളെ ശാരീരികമായും മാനസികമായും ബുദ്ധിമുട്ടിക്കും. ദാമ്പത്യജീവിതത്തില്‍ പല വിധത്തിലുള്ള പ്രശ്നങ്ങള്‍ക്ക് സാധ്യതയുണ്ട്. ജീവിതം തന്നെ മാറി മറിയുന്ന അവസ്ഥയുണ്ടാവാം. അതുകൊണ്ട് വളരെയധികം ശ്രദ്ധയോടെ മുന്നോട്ട് പോവേണ്ടതാണ്.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന രത്നക്കല്ലുകളുടെ ഗുണങ്ങള്‍ പരമ്പരാഗത വിശ്വാസങ്ങളെയും ജ്യോതിഷ രീതികളെയും അടിസ്ഥാനമാക്കിയുള്ളത് മാത്രമാണ്. ഓരോ വ്യക്തിക്കും ഫലങ്ങള്‍ വ്യത്യസ്തമായിരിക്കും. ജ്യോതിഷസംബന്ധമായ ആവശ്യങ്ങള്‍ക്കായി ഇവ ഉപയോഗിക്കുന്നതിന് മുന്‍പായി വിദഗ്ധനേയോ അല്ലെങ്കില്‍ ജ്യോതിഷിയേയോ സമീപിക്കേണ്ടതാണ്. ഇതിലുള്ള ഉള്ളടക്കങ്ങള്‍ വിവരം കൈമാറുക എന്ന ഉദ്ദേശ്യത്തോടെ മാത്രമുള്ളതാണ്. ഇത് പ്രൊഫഷണല്‍ ഉപദേശമായി കണക്കാക്കരുത്.



Click it and Unblock the Notifications