Latest Updates
-
ദൃശ്യം 3 ലുക്ക് സ്വന്തമാക്കാം: മോഹൻലാലിനെപ്പോലെ സ്റ്റൈലിഷ് താടിയും തിളങ്ങുന്ന ചർമ്മവും നേടാൻ ഈ ഗ്രൂമിംഗ് ടിപ്സ് പരീക്ഷിക്കൂ -
ചൂല് വെക്കുന്നതിൽ ഈ തെറ്റ് പറ്റിയോ? വീട്ടിലെ ഐശ്വര്യം കുറയാൻ കാരണമാകും, ശ്രദ്ധിക്കുക -
ആമസോൺ, ഫ്ലിപ്കാർട്ട് ഓഫറുകൾ: വമ്പൻ ലാഭം നേടാൻ ഈ കാര്യങ്ങൾ മറക്കരുത് -
ദില്ലിയിലെ വായുനിലവാരം മോശമാകുന്നു; യാത്രക്കാർക്കും താമസക്കാർക്കും ജാഗ്രതാ നിർദ്ദേശം -
ഗാന്ധി ജയന്തി: ഇന്ന് കേരളത്തിൽ മദ്യശാലകൾ തുറക്കുമോ? അറിയേണ്ടതെല്ലാം ഇവിടെ! -
ശുക്രന്റെ വക്രഗതി 2026: സ്വർണ്ണവും ഗാഡ്ജെറ്റുകളും വാങ്ങുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്! -
ആർബിഐ യോഗം വരുന്നു; ഇഎംഐയും പലിശ നിരക്കും മാറുമോ? അറിയേണ്ടതെല്ലാം -
20 കിലോ കുറഞ്ഞു! ഖുശ്ബു സുന്ദറിന്റെ 'ജാപ്പനീസ് പ്ലേറ്റ്' ഡയറ്റ്; ഇത് ശരിക്കും ഫലപ്രദമാണോ? -
കേരളത്തിൽ മഴ കനക്കുന്നു: ഇടുക്കിയിൽ യെല്ലോ അലർട്ട്, ഒക്ടോബർ 7 വരെ അതീവ ജാഗ്രത! -
ഒക്ടോബർ 4 മുതൽ ഗജകേസരി യോഗം; ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് വലിയ മാറ്റങ്ങൾ!
ദീപാവലിക്ക് പിന്നാലെ വിധി മാറും, സമ്പത്തിന്റെ ദേവന് ശുക്രന്റെ രാശിമാറ്റം ജീവിതം തന്നെ മാറ്റിമറിക്കും
ദീപാവലിയോട് അനുബന്ധിച്ച് വളരെ സുപ്രധാനമായ ചില രാശിമാറ്റങ്ങള്‍ ഇത്തവണ നടക്കുന്നുണ്ട്. ദീപാവലിയുടെ അന്ന് ബുധന്‍ നക്ഷത്രം മാറുമ്പോള്‍ ദീപാവലിക്ക് ഒരാഴ്ച ശേഷം ശുക്രന് രാശി തന്നെ മാറുകയാണ്. നവംബര്‍ ഏഴിനാണ് ഐശ്വര്യത്തിന്റെയും സമ്പത്തിന്റെയും ദേവനായ ശുക്രന് രാശിമാറ്റം നടത്തുന്നത്. ധനു രാശിയിലേക്കാണ് ശുക്രന് എത്തുന്നത്.

സമ്പത്തിന്റെ മാത്രമല്ല, ധനത്തിന്റെയും സുഖസൗകര്യങ്ങളുടെയും ആഢംബരങ്ങളുടെയും ദേവന് ആയ ശുക്രന്റെ ഓരോ രാശിമാറ്റവും വളരെ പ്രതീക്ഷയോടെയാണ് ജ്യോതിഷവിശ്വാസികള്‍ കാണുന്നത്. കാരണം ശുക്രന് നമ്മുടെ ജീവിതവുമായി വളരെധികം ബന്ധപ്പെട്ടിരിക്കുന്നു. ജീവിതത്തില്‍ നമ്മള് ആഗ്രഹിക്കുന്നതെല്ലാം ലഭിക്കണമെങ്കില്‍ ശുക്രന്റെ അനുഗ്രഹം കൂടിയേ തീരു.
ശുക്രന്റെ രാശിമാറ്റത്തോടെ ശുക്രദശ തെളിയാന്‍ പോകുന്ന രാശികള്‍ ഏതെല്ലാമാണെന്ന് നോക്കാം.
കുംഭം
കുംഭം രാശിയില്‍ ജനിച്ച ആളുകള്‍ക്ക് ശുക്രന്റെ മാറ്റം ലാഭപ്രദമായിരിക്കും. കാരണം ഈ രാശിമാറ്റം ഇവരുടെ വരുമാനം, ലാഭം എന്നിവയുമായി ബന്ധപ്പെട്ട ഭാവത്തിലാണ് നടക്കുന്നത്. അതുകൊണ്ട് ഈ കാലയളവില്‍ ജോലി, വ്യവസായം എന്നീ മേഖലകളില്‍ സാമ്പത്തികനേട്ടമുണ്ടാക്കാന്‍ കുംഭം രാശിക്കാര്‍ക്ക് സാധിക്കും. വരുമാനം ഇരട്ടിയിലധികം വര്‍ധിക്കും. പണം സമ്പാദിക്കുന്നതിന് പുതിയ പുതിയ സ്രോതസ്സുകള്‍ കണ്ടെത്തും. നിക്ഷേപങ്ങളില്‍ നിന്നും ലാഭം തേടിയെത്തും. തൊഴിലന്വേഷകരായ കുംഭം രാശിക്കാര്‍ക്ക് ഈ കാലയളവില്‍ ജോലിക്കുള്ള ഏറ്റവും മികച്ച അവസരങ്ങള്‍ മുമ്പിലെത്തും. ഓഹരി വിപണി, ലോട്ടറി എന്നിവയിലൂടെ ഭാഗ്യം തേടിയെത്താന്‍ സാധ്യതയുണ്ട്.
മേടം
ശുക്രന് രാശി മാറുന്നത് മേടം രാശിക്കാര്‍ക്ക് നേട്ടമാകും. കാരണം ഈ രാശിമാറ്റം മേടം രാശിയുടെ ഒമ്പതാമത്തെ ഭാവത്തിലാണ് സംഭവിക്കുന്നത്. അതുകൊണ്ട് ഈ സമയം മേടം രാശിക്കാര്‍ക്ക് ഭാഗ്യോദയത്തിന്റെ കാലമാണ്. തടസ്സപ്പെട്ട കാര്യങ്ങള്‍ വീണ്ടും ആരംഭിക്കും. ധാര്‍മ്മിക, മംഗള കര്‍മ്മങ്ങളില്‍ പങ്കുകൊള്ളും. ജോലിയുമായോ ബിസിനസുമായോ ബന്ധപ്പെട്ട് യാത്രകള്‍ നടത്താന്‍ യോഗമുണ്ടാകും. കരിയറില്‍ പ്രതീക്ഷിക്കാത്ത ചില മാറ്റങ്ങളും നേട്ടങ്ങളും ഉണ്ടാകും. ജോലിസ്ഥലത്ത് പ്രശസ്തിയും മറ്റുള്ളവരുടെ മതിപ്പും പിടിച്ചുപറ്റും. ഇവരുടെ ചിന്തകളെയും ആശയങ്ങളെയും മറ്റുള്ളവര്‍ ഇരുകയ്യും നീട്ടി സ്വീകരിക്കും. ആഗ്രഹങ്ങളെല്ലാം പൂര്‍ത്തീകരിക്കാന്‍ അനുകൂലമായ സമയമാണിത്.
മിഥുനം
മിഥുനം രാശിയില്‍ ജനിച്ച ആളുകള്‍ക്കും ശുക്രന്റെ രാശിമാറ്റം നേട്ടമാണ്. ഇവരുടെ ഏഴാമത്തെ ഭാവത്തിലാണ് ഈ ംമാറ്റം നടക്കുന്നത്. വിവാഹിതര്‍ക്ക് ദാമ്പത്യജീവിതം സന്തോഷകരമാകും. എല്ലാ കാര്യങ്ങളിലും പങ്കാളിയുടെ പിന്തുണ ലഭ്യമാകും. അവിവാഹിതരായ ആളുകള്‍ക്ക് വിവാഹത്തിന് അനുകൂലമായ സമയമാണിത്. ബിസിനസില്‍ പുതിയ ഓര്‍ഡറുകള്‍ തേടിയെത്താം. കുടുംബത്തിന്റെ പിന്തുണ എല്ലാ കാര്യങ്ങളിലും ഉണ്ടാകും. ആഗ്രഹങ്ങള്‍ പൂര്‍ത്തിയാക്കാനും പണം സമ്പാദിക്കാനും സാധിക്കും.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.
The image used in the story is AI-generated



Click it and Unblock the Notifications
