Latest Updates
-
സർവാർത്ഥ സിദ്ധി യോഗം: ഒക്ടോബർ 4-ന് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തിയാൽ സാമ്പത്തിക നേട്ടം ഉറപ്പ് -
പിതൃപക്ഷത്തിലെ അഷ്ടമി ശ്രാദ്ധം ഇന്ന്; വീട്ടിൽ എളുപ്പത്തിൽ തർപ്പണം നടത്താം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
അമൃത സിദ്ധി യോഗം ഇന്ന് ഇല്ല! പകരം കേരളത്തിൽ ഇന്ന് ശ്രദ്ധിക്കേണ്ട ശുഭമുഹൂർത്തങ്ങൾ ഇതാ -
കേരളത്തിൽ ഡെങ്കിപ്പനി പടരുന്നു; മഴക്കാലത്ത് വീടുകളിൽ ശ്രദ്ധിക്കേണ്ട സുരക്ഷാ മുൻകരുതലുകൾ ഇതാ -
ഖുശ്ബുവിന്റെ വെയ്റ്റ് ലോസ് രഹസ്യം; ജാപ്പനീസ് പ്ലേറ്റ് രീതി കേരളീയ ഭക്ഷണത്തിൽ പരീക്ഷിക്കുന്നത് എങ്ങനെ? -
ഒക്ടോബർ 4 മുതൽ ഗജകേസരി യോഗം: നിങ്ങളുടെ രാശിയിൽ വരാനിരിക്കുന്ന മാറ്റങ്ങൾ എന്തൊക്കെ? -
ഒക്ടോബർ 6-ന് ആകാശത്ത് അപൂർവ്വ കാഴ്ച: ചന്ദ്രനും വ്യാഴവും ഒന്നിക്കുന്നു, നിങ്ങളുടെ രാശിഫലം അറിയാം -
ശുക്രന്റെ വക്രഗതി 2026: ഇന്ന് മുതൽ ജീവിതത്തിൽ വരാൻ പോകുന്ന മാറ്റങ്ങൾ, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
ഒക്ടോബർ 5-ന് രവി പുഷ്യ യോഗം: സ്വർണ്ണവും ഇലക്ട്രോണിക്സും വാങ്ങാൻ കാത്തിരിക്കുന്നവർക്ക് സുവർണ്ണാവസരം -
ഒക്ടോബർ 3 നക്ഷത്രഫലം: തിരുവാതിര നക്ഷത്രക്കാർക്ക് ഇന്ന് അനുകൂല സമയം; 27 നക്ഷത്രക്കാരുടെയും സമ്പൂർണ്ണ ഫലങ്ങൾ അറിയാം
ദീപാവലിയില്‍ ശശ, ബുധാദിത്യ രാജയോഗങ്ങള്‍; ധനവും ഐശ്വര്യവും ബംബര്‍ ലാഭവും ഈ രാശികള്‍ക്ക്
ദീപാവലി ഐശ്വര്യത്തിന്റെ ആഘോഷമാണ്. കാര്‍ത്തിക മാസത്തിലെ കൃഷ്ണപക്ഷ തിഥിയിലെ അമാവാസി തിഥിക്കാണ് ദീപാവലി ആഘോഷിക്കുന്നത്. ചുറ്റും പ്രഭ നിറയുന്ന ആ നാളില്‍ വിശേഷപ്പെട്ട യോഗങ്ങള്‍ രൂപപ്പെടും. ഈ വര്‍ഷവും ദീപാവലി നാളില്‍ വളരെ ശുഭകരമായ യോഗങ്ങള്‍ രൂപപ്പെടുന്നുണ്ട്. ആ യോഗങ്ങളില്‍ രണ്ട് രാജയോഗങ്ങളും ഉള്‍പ്പെടുന്നു.

ബുധാദിത്യ രാജയോഗവും ശശ രാജയോഗവുമാണ് ദീപാവലി നാളില്‍ സര്വ്വൈശ്വര്യകരമായി വന്നെത്തുന്നത്. ശനി തന്റെ മൂലത്രികോണ രാശിയായ കുംഭത്തില്‍ സ്ഥിതി ചെയ്യുമ്പോള്‍ രൂപപ്പെടുന്ന രാജയോഗമാണ് ശശ രാജയോഗം. അതിനൊപ്പം തന്നെ തുലാം രാശിയില്‍ ബുധ-സൂര്യ സംയോഗം നടക്കയാല്‍ ബുധാദിത്യ രാജയോഗവും രൂപപ്പെടുന്നുണ്ട്. അതിനൊപ്പം ആയുഷ്മാന്‍ യോഗവും ഉണ്ടാകുന്നു. ഈ മൂന്ന് ശുഭയോഗങ്ങളാല് ചില രാശികള്‍ക്ക് ജീവിതത്തിലെ ഏറ്റവും സുന്ദരമായ കാലമാണ് വന്നണയാന്‍ പോകുന്നത്. ചില രാശികള്‍ക്ക് മഹാലക്ഷ്മിയുടെ അനുഗ്രഹം സദാ അനുഭവപ്പെടും. ഇവര്‍ക്ക് ധനവും ഐശ്വര്യവും ചെയ്യുന്ന കാര്യങ്ങളിലെല്ലാം വിജയവും പ്രാപ്തമാകും.
ദീപാവലി ദിനത്തിലെ ശുഭ രാജയോഗങ്ങളാല് ഏതെല്ലാം രാശികള്‍ക്കാണ് നല്ല കാലം വന്നെത്തുന്നത് എന്ന് നോക്കാം.
മേടം
മേടം രാശിക്കാര്‍ക്ക് ദീപാവലിയും പിന്നീടുള്ള ദിനങ്ങളും ഐശ്വര്യത്തിന്റെയും സമൃദ്ധിയുടേതും ആയിരിക്കും. ഇവര്‍ക്ക് ഈ കാലയളവില്‍ അടിക്കടി സാമ്പത്തികനേട്ടം ഉണ്ടാകും. ഇവര്‍ക്ക് ശനി, സൂര്യന്, ബുധന്‍ എന്നീ ഗ്രഹങ്ങളുടെ വിശേഷാനുഗ്രഹം ഒപ്പമുണ്ടാകും. അതുകൊണ്ട് ഇവരുടെ ജീവിതത്തില്‍ പലതരത്തിലുള്ള സന്തോഷം വന്നെത്താന്‍ പോകുന്ന ദിവസങ്ങളാണ് മുമ്പില്‍. കുടുംബത്തിനൊപ്പം സന്തോഷ നിമിഷങ്ങള്‍ പങ്കുവെക്കും. നിക്ഷേപങ്ങളെ കുറിച്ച് ഏറെക്കാലമായി ചിന്തിക്കുന്ന ആളുകള്‍ക്ക് ഈ സമയം നിക്ഷേപകാര്യത്തില്‍ തീരുമാനമെടുക്കാനും നിക്ഷേപം നടത്താനും കഴിയും. ഭാവിയില്‍ ഈ നിക്ഷേപത്തില്‍ നിന്നും വലിയ ലാഭമുണ്ടാകും. കരിയറിലും നിരവധി നല്ല അവസരങ്ങള്‍ വന്നുചേരും. നിര്‍ത്തിവെച്ചിരുന്ന ജോലികള്‍ പുനരാരംഭിക്കുകയും അത് പൂര്‍ത്തിയാക്കുകയും ചെയ്യും. ബുദ്ധിപരമായി മികവ് പ്രകടമാകുന്ന സമയം കൂടിയാണിത്.
ഇടവം
ഇടവം രാശിയില്‍ ജനിച്ച ആളുകള്‍ക്ക് ദീപാവലിയോടെ ബുധാദിത്യ രാജയോഗത്തിന്റെയും ശശ രാജയോഗത്തിന്റെയും നേട്ടങ്ങള്‍ ലഭിച്ചുതുടങ്ങും. ചെയ്യുന്ന കാര്യങ്ങളിലെല്ലാം വിജയമുണ്ടാകും. കരിയറില്‍ ഏറെക്കാലമായി ചെയ്യുന്ന അധ്വാനത്തിന് ഫലം ലഭിക്കും. പ്രയത്നങ്ങള്‍ തിരിച്ചറിയപ്പെടുകയും സ്ഥാനക്കയറ്റമോ ശമ്പളവര്‍ധനയോ ലഭിക്കുകയും ചെയ്യും. ബിസിനസ് ചെയ്യുന്നവര്‍ക്ക് ലാഭം കൈവരുന്ന സമയമാണിത്. ബിസിനസിനെ കൂടുതല്‍ വളര്‍ച്ചയിലേക്ക് കൈപിടിച്ചുയര്‍ത്താന്‍ സാധിക്കും. സാമ്പത്തികസ്ഥിതി വളരെയധികം മെച്ചപ്പെടും. സാമ്പത്തികപ്രയാസങ്ങളെല്ലാം അവസാനിക്കും. പുതിയ സംരംഭങ്ങള്‍ ആരംഭിക്കും. ദാമ്പത്യത്തില്‍ പങ്കാളിക്കൊപ്പം സന്തോഷത്തോടെ കഴിയും. ആരോഗ്യം തൃപ്തികരമായിരിക്കും.
മിഥുനം
മിഥുനം രാശിയില്‍ ജനിച്ച ആളുകള്‍ക്കും ദീപാവലിക്ക് മംഗളകരമായ യോഗങ്ങള്‍ വന്നെത്താന്‍ പോകുകയാണ്. ഇവര്‍ക്ക് ചെയ്യുന്ന കാര്യങ്ങളിലെല്ലാം വിജയം വരും. ആത്മീയകാര്യങ്ങളില്‍ കൂടുതല്‍ താല്‍പ്പര്യം പ്രകടമാക്കും. മംഗളകരമായ കാര്യങ്ങള്‍ വീട്ടില്‍ നടക്കും. മക്കളുമായി ബന്ധപ്പെട്ട് നല്ല വാര്‍ത്തകള്‍ കേള്‍ക്കാന്‍ യോഗമുണ്ടാകും. ഇത് മാനസികമായ സന്തോഷത്തിന് കാരണമാകും. ബിസിനസ് ചെയ്യുന്നവര്‍ക്ക് ഈ കാലയളവില്‍ സാമ്പത്തികനേട്ടവും ലാഭവുമുണ്ടാകും. അധ്വാനത്തിനൊത്ത ഫലം ലഭിക്കുകയും ഇത് സാമ്പത്തികസ്ഥിതിയില്‍ കാര്യമായ പ്രതിഫലനം ഉണ്ടാക്കുകയും ചെയ്യും. ആരോഗ്യം തൃപ്തികരമായിരിക്കും.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications
