Latest Updates
-
ആഗസ്റ്റ് 27-28 ചന്ദ്രഗ്രഹണം: ഇന്ത്യയിൽ ദൃശ്യമാകുമോ? ഓണാഘോഷത്തെ ബാധിക്കുമോ? ആശങ്ക വേണ്ട, അറിയേണ്ടതെല്ലാം -
ഓഗസ്റ്റ് 25-ലെ അപൂർവ ഗ്രഹസംഗമം: ഈ രാശിക്കാർക്ക് തൊട്ടതെല്ലാം പൊന്നാകും, തടസ്സങ്ങൾ നീങ്ങാൻ ചെയ്യേണ്ടത് ഇത്രമാത്രം -
ഓണം സ്പെഷ്യൽ: ഇന്നത്തെ രാജയോഗം, ശുഭമുഹൂർത്തം; ഈ സമയത്ത് കാര്യങ്ങൾ തുടങ്ങിയാൽ വിജയം ഉറപ്പ്! -
2026 ഓഗസ്റ്റ് 24: ഇന്നത്തെ രാജയോഗം നിങ്ങളെ തുണയ്ക്കുമോ? ഗജകേസരി-ധനയോഗം പരിശോധിക്കാം -
ഓണം വാരത്തിൽ പ്രണയത്തിൽ ഭാഗ്യം: ഈ 6 രാശിക്കാർക്ക് ഇന്ന് പ്രണയം തുറന്നു പറയാം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
ഓണം ഷോപ്പിംഗ് തിരക്കിൽ ഈ 4 രാശിക്കാർക്ക് വൻ ധനയോഗം; ഇന്ന് ശ്രദ്ധിക്കേണ്ട 'മൈക്രോ വിൻഡോ' സമയം ഇതാണ് -
ഓണത്തിരക്കുകൾക്കിടയിൽ ഇന്നത്തെ നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് ഭാഗ്യദിനം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
തിങ്കളാഴ്ചത്തെ നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് ഭാഗ്യദിനം, സാമ്പത്തിക കാര്യങ്ങളിൽ ശ്രദ്ധ വേണം! -
ഓണം ഞായർ: 12 രാശിക്കാർക്കും ആഘോഷം പൊളിക്കാം, ഈ കാര്യങ്ങൾ ശ്രദ്ധിച്ചാൽ മതി! -
ഓണാഘോഷത്തിരക്കിലും രാഹുകാലം മറക്കണ്ട; ഇന്നത്തെ കൃത്യമായ സമയം അറിയാം
ശനി-വ്യാഴ വക്രഗതിയില്‍ കോടീശ്വര ഭാഗ്യം; 500 വര്‍ഷങ്ങള്‍ക്ക് ശേഷം ദീപാവലിയില്‍ അത്ഭുത സംയോഗം
മറ്റന്നാളാണ് ദീപാവലി. ഐശ്വര്യത്തിന്റെ ആ മഹോത്സവത്തില്‍ ചില രാശികള്‍ കോടീശ്വര യോഗം ആരംഭിക്കുകയാണ്. കാരണം ജ്യോതിഷശാസ്ത്രം അനുസരിച്ച് ദീപാവലി ദിവസം 500 വര്‍ഷങ്ങള്‍ക്ക് ശേഷം വളരെ വിശേഷപ്പെട്ട ഒരു യോഗം സൃഷ്ടിക്കപ്പെടുന്നുണ്ട്. കര്‍മ്മഫല ദാതാവും നീതുമാനുമായ ശനി മൂലത്രികോണ രാശിയായ കുംഭത്തില്‍ വക്രഗതിയില്‍ സഞ്ചരിക്കുകയാണ്. കൂടാതെ, ദേവഗുരുവായ വ്യാഴം ഇടവം രാശിയില്‍ വക്രഗതിയില്‍ സഞ്ചരിക്കുന്നു. ഈ രണ്ട് ഗ്രഹങ്ങളുടെയും വക്രഗതിയിലുള്ള സഞ്ചാരം നിമിത്തം ചില രാശികള്‍ക്ക് ജീവിതത്തിലെ സുവര്ണ്ണകാലത്തിന് തുടക്കമാകുകയാണ്. ഇവര്‍ക്ക് കരിയറിലും ബിസിനസിലും ലാഭം വാരിക്കൂട്ടാനുള്ള അവസരമാണ് മുന്നില്‍. ഈ രാശികള്‍ ഏതെല്ലാമാണെന്ന് അറിയാം.

മകരം
മകരം രാശിയില്‍ ജനിച്ച ആളുകള്‍ക്ക് ശനിയുടെയും വ്യാഴത്തിന്റെയും വക്രഗതി അതീവ ശുഭഫലദായകമാണ്. കാരണം വ്യാഴം ഇവരുടെ അഞ്ചാമത്തെ ഭാവത്തിലും ശനി ധന ഭാവത്തിലുമാണ് വക്രഗതിയില്‍ സഞ്ചരിക്കുന്നത്. അതുകൊണ്ട് ഈ കാലയളവില്‍ മക്കളുമായി ബന്ധപ്പെട്ട് ശുഭവാര്‍ത്തകള്‍ കേള്‍ക്കാന്‍ യോഗമുണ്ടാകും. കൂടാതെ അപ്രതീക്ഷിത ധനലാഭവും ഇവരെ തേടിയെത്തും. സമൂഹത്തില്‍ മകരം രാശിക്കാര്‍ക്കുള്ള സ്വീകാര്യത വര്‍ധിക്കുന്ന സമയമാണിത്. ബിസിനസില്‍ പുതിയ ഊര്‍ജത്തോടെ കാര്യങ്ങള്‍ ചെയ്യാനും പുതിയ ആശയങ്ങളിലൂടെ വളര്‍ച്ച നേടാനും സാധിക്കും. വരുമാനത്തില്‍ അത്ഭുതപ്പെടുത്തുന്ന വളര്‍ച്ചയാണ് ഈ കാലയളവില്‍ ഉണ്ടാകുക. ഉദ്യോഗസ്ഥരായ മകരം രാശിക്കാര്‍ക്ക് ശമ്പളത്തില്‍ വര്‍ധനയുണ്ടാകും. ഒപ്പം പ്രമോഷനും സാധ്യതയുണ്ട്. ഇനിയങ്ങോട്ട് ഈ രാശിക്കാരുടെ സാമ്പത്തികസ്ഥിതി ഭദ്രമായിരിക്കും.
ചിങ്ങം
വ്യാഴത്തിന്റെയും ശനിയുടെയും വക്രഗതി തുണയ്ക്കുന്ന അടുത്ത രാശി ചിങ്ങമാണ്. ചിങ്ഹം രാശിക്കാര്‍ക്ക് ദീപാവലിയോടെ നല്ല സമയം തുടങ്ങുകയാണ്. വ്യാഴം ഈ രാശിയുടെ പത്താമത്തെ ഭാവത്തിലും ശനി ഏഴാമത്തെ ഭാവത്തിലുമാണ് വക്രഗതിയിലുള്ളത്. അതുകൊണ്ട് ഈ കാലയളവില്‍ കര്‍മ്മ രംഗത്ത് ശോഭിക്കാനുള്ള അവസരം ഇവര്‍ക്ക് കൈവരും. ഉദ്യോഗസ്ഥര്‍ക്ക് ജോലികള്‍ ഭംഗിയായി ചെയ്തുതീര്‍ക്കാനും മറ്റുള്ളവരുടെ പ്രശംസ പിടിച്ചുപറ്റാനും സാധിക്കും. ബിസിനസുകാര്‍ക്ക് പുതിയ ആശയങ്ങളിലൂടെ ബിസിനസില്‍ വളര്‍ച്ച കൊണ്ടുവരാന്‍ സാധിക്കും. അതോടൊപ്പം ഈ കാലയളവില്‍ ദാമ്പത്യസുഖം അനുഭവിക്കാം. ജീവിതപങ്കാളിയുമായുള്ള ബന്ധം ദൃഢമാകും. അവിവാഹിതര്‍ക്ക് വിവാഹത്തിന് അനുകൂലമായ തീരുമാനങ്ങള്‍ ഉണ്ടാകും.
വൃശ്ചികം
വൃശ്ചികം രാശിയില്‍ ജനിച്ച ആളുകള്‍ക്കും വ്യാഴത്തിന്റെയും ശനിയുടെയും വക്രഗതി ഗുണകരമാകും. ശനി ഈ രാശിയുടെ നാലാം ഭാവത്തിലും വ്യാഴം ഏഴാം ഭാവത്തിലുമാണ് വക്രഗതിയില്‍ സഞ്ചരിക്കുന്നത്. അഥുകൊണ്ട് ഈ കാലയളവില്‍ വൃശ്ചികം രാശിക്കാര്‍ക്ക് ഭൗതികസുഖങ്ങള്‍ കൈവരും. വാഹനമോ പ്രോപ്പര്‍ട്ടിയോ വാങ്ങാന്‍ അനുകൂലമായ സമയമാണ്. ഇതിനുള്ള അവസരങ്ങള്‍ മുന്നിലെത്തും. സാമൂഹികമായ കാര്യങ്ങളില്‍ ഇടപെടുകയും മറ്റുള്ളവരുടെ മതിപ്പ് നേടുകയും ചെയ്യുന്ന സമയമാണിത്. കുടുംബത്തില്‍ സന്തോഷാന്തരീക്ഷം തിരിച്ചെത്തും. ജീവിതം കൂടുതല്‍ സുഖകരമാകും. ജീവിതപങ്കാളിയുമായുള്ള സമയങ്ങള്‍ മധുരതരമാകും. ഈ കാലയളവില്‍ ചെയ്യുന്ന എല്ലാ പങ്കാളിത്തങ്ങള്‍ വിജയം നല്‍കും.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.
The image used in the story is AI-generated



Click it and Unblock the Notifications