Latest Updates
-
കേരള കാരുണ്യ ലോട്ടറി KR-770 ഫലം: സമ്മാനം അടിച്ചോ? തുക സുരക്ഷിതമായി കൈപ്പറ്റാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
ഇന്ത്യ-വിൻഡീസ് മൂന്നാം ഏകദിനം: വൈറ്റ്വാഷ് ലക്ഷ്യമിട്ട് ഇന്ത്യ, മുല്ലാൻപൂരിൽ ആവേശപ്പോരാട്ടം! -
രവി പുഷ്യ യോഗം 2026: കേരളത്തിൽ ഷോപ്പിംഗിന് അർദ്ധരാത്രിക്ക് ശേഷം മാത്രം സമയം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെയും മുടിയെയും തകർക്കുന്നുവോ? സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ -
കേരളത്തിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴ; ഈ മുൻകരുതലുകൾ ജീവൻ രക്ഷിക്കും -
സർവാർത്ഥ സിദ്ധി യോഗം: ഒക്ടോബർ 4-ന് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തിയാൽ സാമ്പത്തിക നേട്ടം ഉറപ്പ് -
പിതൃപക്ഷത്തിലെ അഷ്ടമി ശ്രാദ്ധം ഇന്ന്; വീട്ടിൽ എളുപ്പത്തിൽ തർപ്പണം നടത്താം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
അമൃത സിദ്ധി യോഗം ഇന്ന് ഇല്ല! പകരം കേരളത്തിൽ ഇന്ന് ശ്രദ്ധിക്കേണ്ട ശുഭമുഹൂർത്തങ്ങൾ ഇതാ -
കേരളത്തിൽ ഡെങ്കിപ്പനി പടരുന്നു; മഴക്കാലത്ത് വീടുകളിൽ ശ്രദ്ധിക്കേണ്ട സുരക്ഷാ മുൻകരുതലുകൾ ഇതാ -
ഖുശ്ബുവിന്റെ വെയ്റ്റ് ലോസ് രഹസ്യം; ജാപ്പനീസ് പ്ലേറ്റ് രീതി കേരളീയ ഭക്ഷണത്തിൽ പരീക്ഷിക്കുന്നത് എങ്ങനെ?
ശനിയുടെ നക്ഷത്രം ബുധന്‍ കരുത്തേകും, ദീപാവലിക്ക് തെളിയും ഭാഗ്യരേഖ, പണം വന്നെത്തുക പല വഴികളിലൂടെ
ജ്യോതിഷത്തില്‍ രാശി മാറുന്നത് പോലെ തന്നെ ഗ്രഹങ്ങളുടെ നക്ഷത്രമാറ്റങ്ങള്‍ അനുകൂലമോ പ്രതികൂലമോ ആകാം. ശത്രുഭാവത്തിലുള്ള ഗ്രഹങ്ങള്‍ അധിപനായുള്ള നക്ഷത്രത്തിലേക്ക് എത്തുമ്പോള്‍ ചില ഗ്രഹങ്ങളുടെ ശക്തി കുറയും. അതേസമയം മിത്ര ഭാവത്തിലുള്ള ഗ്രഹത്തിന് ആധിപത്യമുള്ള രാശിയില്‍ എത്തിയാല്‍ ഗ്രഹം കൂടുതല്‍ ശക്തി നേടുകയും ചെയ്യും. ശുഭമായാലും അശുഭമായാലും ഗ്രഹങ്ങളുടെ നക്ഷത്രമാറ്റങ്ങള്‍ ജനജീവിതത്തില്‍ പ്രതിഫലിക്കും.

നവംബര്‍ ഒന്നിന്. ദീപാവലി ദിവസം ഗ്രഹങ്ങളുടെ രാജകുമാരനായ ബുധന്‍ വിശാഖം നക്ഷത്രത്തില്‍ നിന്നും അനിഴം നക്ഷത്രത്തിലേക്ക് പ്രവേശിക്കുകയാണ്. കര്‍മ്മഫലദാതാവും ഗ്രഹങ്ങളിലെ ന്യായാധിപനെന്നും വിളിക്കുന്ന ശനിയുടെ നക്ഷത്രമാണ് അനിഴം. ശനിയും ശുക്രനും മിത്രഭാവത്തിലുള്ള ഗ്രഹങ്ങളാണ്. അതിനാല്‍ ബുധന്റെ ഊ നക്ഷത്രമാറ്റം ചില രാശികള്‍ക്ക് പ്രത്യേകിച്ച് സൗഭാഗ്യങ്ങളേകും. ഇവര്‍ക്ക് ധനയോഗവും സാമ്പത്തിക അഭിവൃദ്ധിയും ഉണ്ടാകും. ഈ രാശികള്‍ ഏതെല്ലാമാണെന്ന് അറിയാം.
മിഥുനം
മിഥുനം രാശിയില്‍ ജനിച്ചവര്‍ക്ക് ബുധന്റെ രാശിമാറ്റത്തിലൂടെ നേട്ടങ്ങള്‍ ഉണ്ടാകും. കാരണം മിഥുനം രാശിയുടെ അധിപന് ബുധന്‍ തന്നെയാണ്. കൂടാതെ ശനി ബുധനുമായി മിത്ര ഭാവത്തിലുമാണ്. അതുകൊണ്ട് ഈ കാലയളവില്‍ കരിയറിലൂടെയും ബിസിനസിലൂടെയും മിഥുനം രാശിക്കാര്‍ക്ക് ലാഭം കൊയ്യാന്‍ കഴിയും. കുടുംബജീവിതം കൂടുതല്‍ സുഖപ്രദമാകും. ജീവിതപങ്കാളിയുടെ പരിപൂര്‍ണ്ണ സഹകരണം ലഭ്യമാകും. അപ്രതീക്ഷിതമായ സാമ്പത്തിക നേട്ടങ്ങളാണ് ബുധന്റെ നക്ഷത്രമാറ്റം കൊണ്ട് മിഥുനം രാശിക്കാര്‍ക്ക് ഉണ്ടാകാന്‍ പോകുന്ന മറ്റൊരു നേട്ടം. ഓഹരി വിപണിയില്‍ നിന്നോ മറ്റ് നിക്ഷേപങ്ങളില്‍ നിന്നോ ഇവര്‍ക്ക് സാമ്പത്തികലാഭം ഉണ്ടാകും. മംഗളകാര്യങ്ങളിലും ധാര്മ്മികകാര്യങ്ങളിലും താല്‍പ്പര്യം വര്‍ധിക്കും. സമൂഹത്തില്‍ ഇവര്‍ക്കുള്ള മതിപ്പ് ഉയരും.
കന്നി
ബുധന്റെ നക്ഷത്രമാറ്റം കൊണ്ട് രക്ഷപ്പെടുന്ന അടുത്ത രാശി കന്നിയാണ്. കന്നി രാശിയുടെ അധിപനും ബുധനാണ്. ഈ കാലയളവില്‍ കന്നി രാശിക്കാര്‍ക്ക് സാമ്പത്തികനേട്ടങ്ങള്‍ ഉണ്ടാകും. വരുമാനം പതിന്മടങ്ങായി വര്‍ധിക്കും. നിക്ഷേപങ്ങളിലൂടെ ലാഭം വന്നെത്തും. ജോലി അന്വേഷിക്കുന്ന കന്നി രാശിക്കാര്‍ക്ക് ബുധന്റെ നക്ഷത്രമാറ്റ സമയം അതിന് അനുകൂലമാണ്. നിരവധി നല്ല തൊഴിലവസരങ്ങള്‍ ഇവരെ തേടിയെത്തും. ഉദ്യോഗസ്ഥരായ കന്നി രാശിക്കാര്‍ക്ക് തൊഴിലില്‍ നിന്ന് പ്രശംസ തേടിയെത്തും. ഇവര്‍ക്ക് പ്രമോഷനും ശമ്പളവര്‍ധനയ്ക്കും സാധ്യതയുണ്ട്. ഓഹരിവിപണി, ലോട്ടറി എന്നിവയിലൂടെ ലാഭം വരും. ബിസിനസുകാര്‍ക്കും സാമ്പത്തികമായി മുന്നേറാന്‍ അനുകൂലമായ സമയമാണ്.
തുലാം
തുലാം രാശിയില്‍ ജനിച്ച ആളുകള്‍ക്ക് അനിഴം നക്ഷത്രത്തിലേക്കുള്ള ബുധന്റെ മാറ്റത്തിലൂടെ ദീപാവലി തുടങ്ങി ഭാഗ്യകാലമാണ്. ഈ കാലയളവില്‍ ആത്മവിശ്വാസം വര്‍ധിക്കും. എല്ലാ കാര്യങ്ങളിലും തന്റേടവും ആത്മധൈര്യവും പ്രകടിപ്പിക്കും. ഇവരുടെ വ്യക്തിത്വം കൂടുതല്‍ ആകര്‍ഷകമാകും. ബിസിനസില്‍ പ്രശോഭിക്കാന്‍ കഴിയും. ഉദ്യോഗസ്ഥര്‍ക്ക് പുതിയ ഉത്തരവാദിത്തങ്ങള്‍ തേടിയെത്തും. മേലുദ്യോഗസ്ഥരുടെയും കീഴുദ്യോഗസ്ഥരുടെയും സഹകരണം ഇവര്‍ക്ക് ലഭിക്കും. ഏതെങ്കിലും വസ്തുവകകളോ വാഹനമോ വാങ്ങാന്‍ യോഗമുണ്ടാകും.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.
The image used in the story is AI-generated



Click it and Unblock the Notifications
