Latest Updates
-
ഇന്നത്തെ രാജയോഗം: ഹംസ, മാളവ്യ യോഗങ്ങൾക്കായുള്ള ശുഭമുഹൂർത്തങ്ങൾ; നഗരം തിരിച്ചുള്ള സമയക്രമം ഇതാ -
2026 വിനായക ചതുർത്ഥി: ഗണേശ പൂജയ്ക്ക് ശുഭമുഹൂർത്തം ഇതാ, രാഹു-ഗുളിക കാലങ്ങൾ ഒഴിവാക്കി വിഗ്രഹ പ്രതിഷ്ഠ നടത്താം -
കത്തുന്ന വെയിലിലും ഈർപ്പത്തിലും ചർമ്മം തളരുന്നുണ്ടോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
വിശ്വകർമ്മ പൂജ 2026: വർക്ക്ഷോപ്പിലും ഓഫീസിലും ഐശ്വര്യവും സുരക്ഷയും ഉറപ്പാക്കാൻ ഈ വാസ്തു ടിപ്സ് പരീക്ഷിക്കൂ -
ഗണേശചതുർത്ഥിക്ക് വീട് ഒരുങ്ങുമ്പോൾ; ഐശ്വര്യത്തിനായി ഈ വാസ്തു കാര്യങ്ങൾ ശ്രദ്ധിക്കൂ -
2026 സെപ്റ്റംബർ 13: ഇന്നത്തെ രാഹുകാലവും ഗുളികകാലവും; പ്രധാന കാര്യങ്ങൾ തുടങ്ങുന്നതിന് മുൻപ് ഈ സമയം ശ്രദ്ധിക്കൂ! -
ബുധൻ അത്തം നക്ഷത്രത്തിലേക്ക്: ഈ രാശിക്കാർക്ക് നേട്ടങ്ങളുടെ സമയം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇവയാണ്! -
ഗണേശ ചതുർത്ഥി: വിയർപ്പിൽ മായാത്ത മേക്കപ്പും തിളങ്ങുന്ന ചർമ്മവും; ആഘോഷത്തിനിടയിലും സുന്ദരിയായിരിക്കാൻ ഈ ടിപ്പുകൾ -
ഡൽഹിയിൽ ഇന്ത്യ-അഫ്ഗാനിസ്ഥാൻ ട്വന്റി20 പോരാട്ടം ഇന്ന്; സാധ്യത ഇലവനും പിച്ച് റിപ്പോർട്ടും അറിയാം -
58-ൽ നിന്ന് 72 കിലോയിലേക്ക്! നിമിഷ സജയന്റെയും രജിഷ വിജയന്റെയും ഞെട്ടിക്കുന്ന മേക്കോവർ രഹസ്യം ഇതാണ്
സമ്പത്തും പണവും കൈനിറയെ, ലക്ഷ്മീദേവിക്ക് ഏറ്റവും പ്രിയപ്പെട്ട രാശികള്‍ ഇവ
ഹിന്ദുവിശ്വാസം അനുസരിച്ച് സമ്പത്തിന്റെയും ഐശ്വര്യത്തിന്റെയും ദേവതയാണ് ലക്ഷ്മി. ലക്ഷ്മി ദേവിയുടെ കൃപ ഉണ്ടെങ്കിലേ ജീവിതത്തില്‍ സാമ്പത്തികാഭിവൃദ്ധിയും ഐശ്വര്യവും ഉണ്ടാകുകയുള്ളു. ഗ്രഹസ്ഥാനങ്ങളും സമയവും അനുസരിച്ച് ലക്ഷ്മീകൃപയില് ഏറ്റക്കുറച്ചിലുകള്‍ ഉണ്ടാകാം. എന്നാല്‍ സദാസമയവും ലക്ഷ്മീ കൃപ ലഭിക്കുന്ന ചില രാശികള്‍ ഉണ്ട്. ലക്ഷ്മീ ദേവിയുടെ പ്രിയ രാശികള്‍. ഇവര്‍ക്ക് ഒരിക്കലും സമ്പത്തിനോ പണത്തിനോ കുറവുണ്ടാകുകയില്ല. സമ്പന്ന കുടുംബമല്ലെങ്കില്‍ പോലും ഇവരുടെ സാമ്പത്തിക ആവശ്യങ്ങള്‍ ഒരു മുട്ടും കൂടാതെ നടക്കും. എപ്പോഴും ഐശ്വര്യവും പോസിറ്റിവിറ്റിയും ഇവരിലുണ്ടാകും.

ഈ വര്‍ഷത്തെ ദീപാവലിയില്‍ ലക്ഷ്മി നാരായണ യോഗം അടക്കം മികച്ച രാജയോഗങ്ങളുടെ സംയോഗം ഉണ്ടാകുന്നത് മൂലം ലക്ഷ്മീദേവിയുടെ പ്രിയരാശികള്ക്ക് വര്‍ഷം മുഴുവന്‍ സാമ്പത്തികാഭിവൃദ്ധിയും ഐശ്വര്യവും ലഭിക്കുമെന്നാണ് ജ്യോതിഷശാസ്ത്രം പറയുന്നത്. ഇവര്‍ക്ക് കൈനിറയെ പണം വന്നുചേരുകയും സാമ്പത്തികസ്ഥിതി ദിനംപ്രതി മെച്ചപ്പെട്ട് വരികയും ചെയ്യും.
ഈ രാശികള്‍ ഏതെല്ലാമാണെന്ന് നോക്കാം.
ഇടവം
ലക്ഷ്മീദേവിക്ക് പ്രിയപ്പെട്ട ഒരു രാശി ഇടവമാണ്. വര്‍ഷം മുഴുവന്‍ ഇടവം രാശിക്ക് ഭാഗ്യകാലമായിരിക്കും. ജോലിയില്‍ വമ്പന്‍ നേട്ടങ്ങളും വലിയ സാമ്പത്തികനേട്ടങ്ങളും ഈ വര്‍ഷം ഇവര്‍ക്കുണ്ടാകും. കരിയറില്‍ കുത്തനെയുള്ള വളര്‍ച്ചയാണ് ഈ വര്‍ഷം ഇടവം രാശിക്കാരെ കാത്തിരിക്കുന്നത്. ജോലിസ്ഥലത്ത് വലിയ സ്ഥാനമാനങ്ങള്‍ ഇവര്‍ക്ക് ലഭിക്കും. കുടുംബത്തില്‍ എപ്പോഴും സന്തോഷാന്തരീക്ഷം സംജാതമാകും. ധാരാളം പണം ഉണ്ടാക്കാന്‍ സാധിക്കും.
മിഥുനം
മിഥുനം രാശിയില്‍ ജനിച്ച ആളുകള്‍ക്ക് ജീവിതത്തില്‍ എപ്പോഴും ലക്ഷ്മീ ദേവിയുടെ അനുഗ്രഹം ഉണ്ടായിരിക്കും. എങ്കിലും ഈ വര്‍ഷം പ്രത്യേകിച്ചും അത് അവര്‍ക്ക് അനുഭവവേദ്യമാകും. സാമ്പത്തികസ്ഥിതിയില്‍ കാര്യമായ വര്‍ധനവ് ഉണ്ടാകും. ബിസിനസില്‍ നിന്നും വമ്പന്‍ ലാഭം തേടിയെത്തും. ഭാഗ്യലക്ഷ്മിയുടെ അനുഗ്രഹം ഇത്തവണ ജീവിതത്തില്‍ പ്രകടമായി ഉണ്ടാകും. കിട്ടാനുള്ള പണം തിരിച്ചുകിട്ടും. എല്ലാ സാമ്പത്തികാവശ്യങ്ങളും ഒന്നൊന്നായി നിറവേറ്റും. ലക്ഷ്മിയുടെ അനുഗ്രഹം കൊണ്ട് ബിസിനസില്‍ വച്ചടി കയറ്റം ലഭിക്കും.
തുലാം
തുലാം രാശിക്കാര്‍ക്ക് ഈ ദീപാവലിയോടെ ഐശ്വര്യത്തിന്റെ ദിനങ്ങള്‍ ആരംഭിക്കും. ഇവരുടെ വരുമാനത്തില്‍ കാര്യമായ വര്‍ധന വരുംനാളുകളില്‍ ഉണ്ടാകും. കരിയറില്‍ വളര്‍ച്ചയുണ്ടാകും. ലക്ഷ്മീദേവിയുടെ അനുഗ്രഹം കൊണ്ട് ബിസിനസില്‍ വളര്‍ച്ചയും നേട്ടങ്ങളും ഉണ്ടാകും. വലിയ ബിസിനസ് ഡീലുകളില്‍ ഒപ്പുവെക്കും. കിട്ടാനുള്ള പണം തിരിച്ചുകിട്ടും. പുതുവര്‍ഷത്തില്‍ നിരവധി ശുഭയോഗങ്ങളാണ് ഇവരെ കാത്തിരിക്കുന്നത്.
ധനു
ധനു രാശിയില്‍ ജനിച്ചവര്‍ ലക്ഷ്മി ഭഗവതിയുടെ പ്രിയ രാശികളാണ്. ഇവരുടെ സാമ്പത്തികസ്ഥിതിയില്‍ അപ്രതീക്ഷിതമായ വളര്‍ച്ചയാണ് ദീപാവലി തൊട്ട് ഉണ്ടാകുക. കരിയറില്‍ പുതിയ ഉയരങ്ങളില്‍ എത്തിച്ചേരാന്‍ സാധിക്കും. തിരിച്ചുകിട്ടാനുള്ള പണം തിരിച്ചുകിട്ടും. ബിസിനസില്‍ നിന്നും വമ്പന്‍ ലാഭം തേടിയെത്തും. പുതുവര്‍ഷത്തില്‍ ജോലിസംബന്ധമായി നിരവധി നേട്ടങ്ങള്‍ ഉണ്ടാകും. വിവാഹജീവിതത്തിലെ പ്രശ്നങ്ങള്‍ അവസാനിക്കും. ദീപാവലി തൊട്ട് സന്തോഷദിനങ്ങള്‍ ആരംഭിക്കും.
കുംഭം
ലക്ഷ്മി ദേവിയുടെ മറ്റൊരു പ്രിയരാശി കുംഭമാണ്. ഇവര്‍ക്ക് ഈ ദീപാവലി തുടങ്ങി ഭാഗ്യം വന്നെത്തും. ശനിദേവന്റെ പ്രത്യേകയോഗങ്ങള്‍ കൊണ്ട് സുവര്‍ണ്ണകാലമാണ് ഇവര്‍ക്ക് വരാന്‍ പോകുന്നത്. ആഗ്രഹങ്ങളെല്ലാം നേടിയെടുക്കാന്‍ ലക്ഷ്മീദേവി ഇവര്‍ക്കൊപ്പമുണ്ടാകും. ബിസിനസില്‍ വലിയ നേട്ടങ്ങള്‍ ഉണ്ടാകും. ജോലിയില്‍ പ്രമോഷനും ശമ്പളവര്‍ധനയും ഉണ്ടാകും. ജീവിതത്തില്‍ പല നല്ല കാര്യങ്ങളും സംഭവിക്കും.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.
The image used in the story is AI-generated



Click it and Unblock the Notifications
