Latest Updates
-
ഓഗസ്റ്റ് 5-ലെ ബുധൻ മാറ്റം: പണമിടപാടുകളിൽ ജാഗ്രത, ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് വൻ നേട്ടങ്ങൾ! -
ചൊവ്വ മിഥുനം രാശിയിലേക്ക്: സാങ്കേതികവിദ്യയിലും യാത്രകളിലും വരാനിരിക്കുന്ന മാറ്റങ്ങൾ ശ്രദ്ധിക്കൂ! -
ഓഗസ്റ്റ് 4: രവി യോഗവും അഭിജിത്ത് മുഹൂർത്തവും; ഈ സമയത്ത് കാര്യങ്ങൾ ചെയ്താൽ വൻ വിജയം ഉറപ്പ്! -
ഇന്ന് രാത്രി അശ്വതി നക്ഷത്ര മാറ്റം: ഈ 5 രാശിക്കാർക്ക് ഭാഗ്യത്തിന്റെ പെരുമഴക്കാലം! -
2026 ഓഗസ്റ്റ് 4 നക്ഷത്രഫലം: കരിയറിലും സാമ്പത്തിക നേട്ടവുമായി ഈ നക്ഷത്രക്കാർ, ഇന്ന് നിങ്ങളുടെ ഭാഗ്യദിനമോ? -
ഓഗസ്റ്റ് 4 രാശിഫലം: സാമ്പത്തിക നേട്ടവും ഭാഗ്യവും തേടിയെത്തും; ഇന്നത്തെ ദിവസം ഈ രാശിക്കാർക്ക് സുവർണ്ണകാലം! -
അടുക്കളയിലെ ഈ വാസ്തു തെറ്റുകൾ സാമ്പത്തിക ബാധ്യത വരുത്തുമോ? ഐശ്വര്യത്തിന് ചെയ്യേണ്ട മാറ്റങ്ങൾ -
വീട്ടിൽ ക്ലോക്ക് വെക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; സാമ്പത്തിക നേട്ടത്തിനും സമാധാനത്തിനും വാസ്തു പറയുന്നത് ഇതാണ് -
ശമ്പളം കിട്ടിയോ? വാലറ്റിൽ ഈ സാധനങ്ങൾ ഉണ്ടെങ്കിൽ പണം കൈയിൽ നിൽക്കില്ല! -
വ്യാഴം പൂയ്യം നക്ഷത്രത്തിലേക്ക്: ജീവിതത്തിൽ വരാനിരിക്കുന്ന വലിയ മാറ്റങ്ങളും സാമ്പത്തിക നേട്ടങ്ങളും
ചൊവ്വയും ചന്ദ്രനും രാശിമാറി; ദീപാവലി ദിവസത്തോടെ മഹാലക്ഷ്മി രാജയോഗം ഇവര്‍ക്ക്
വേദ ജ്യോതിഷ പ്രകാരം, ഗ്രഹങ്ങളില്‍ ഏറ്റവും പ്രധാനികളില്‍ ഒന്നാണ് ചന്ദ്രനും, ചൊവ്വയും. ചന്ദ്രനിലും അതുപോലെ, ചൊവ്വയിലും ഉണ്ടാകുന്ന ഓരോ മാറ്റങ്ങള്‍ ഓരോ രാശിക്കാരിലും വ്യത്യസ്ത ഫലങ്ങളാണ് ഉണ്ടാവുക. നിലവില്‍ ചന്ദ്രനും ചൊവ്വയും രാശി മാറിയിരിക്കുകയാണ്. രണ്ട് ഗ്രഹങ്ങളും ഒരുമിച്ച് രാശിമാറിയിരിക്കുന്നതിനാല് ദീപാവലി ദിവസത്തോടെ ചില രാശിക്കാരില്‍ മഹാലക്ഷ്മി രാജയോഗം രൂപപ്പെടുന്നു.

മഹാലക്ഷ്മി രാജയോഗം ലഭിക്കുന്ന രാശിക്കാര്‍ക്ക് ധനലാഭം ഉണ്ടായിരിക്കുന്നതാണ്. വിലപ്പിടിപ്പുള്ള വസ്തുക്കള്‍ ലഭിക്കാന്‍ ഭാഗ്യം സിദ്ധിക്കും. കൂടാതെ, വീട്ടില്‍ സന്തോഷവും സമാധാനവും വന്ന് നിറയുന്നതാണ്. ഈ ഭാഗ്യങ്ങള്‍ അനുഭവിക്കാന്‍ യോഗം നേടുന്ന രാശിക്കാര്‍ ആരെല്ലാമെന്ന് നോക്കാം.
മിഥുനം
മഹാലക്ഷ്മി രാജയോഗത്താല്‍ പണം സമ്പാദിക്കാന്‍ യോഗമുള്ള രാശിക്കാരില്‍ ഒന്നാണ് മിഥുനം രാശി. ബിസിനസ്സ് ചെയ്യുന്നവര്‍ക്ക് നല്ലരീതിയില്‍ ലാഭം ഉണ്ടാക്കിയെടുക്കാന്‍ വരും ദിവസങ്ങളില്‍ സാധിക്കുന്നതാണ്. പുതിയ മേഖലയില്‍ ബിസിനസ്സ് ആരംഭിച്ചാലും അതില്‍ നിന്നെല്ലാം വരുമാനം ഉണ്ടാകും. ലാഭത്തില്‍ നിന്നും നല്ലൊരു പങ്ക് സമ്പാദ്യത്തിലേയ്ക്ക് മാറ്റാന്‍ സാധിക്കും. പുതിയ വീട് പണിയാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഇത് പറ്റിയ സമയമാണ്. വാഹനം വാങ്ങിക്കാന്‍ യോഗം കാണുന്നുണ്ട്. വീട്ടില്‍ സന്തോഷവും സമാധാനവും വന്ന് ചേരും. വിവാഹം നടക്കാന്‍ യോഗം. വിദ്യാര്‍ത്ഥികള്‍ക്ക് പൊതുവില്‍ നല്ല സമയമാണ്.
തുലാം
മഹാലക്ഷ്മി യോഗത്തില്‍ പല ഭാഗ്യങ്ങളും ഈ രാശിക്കാര്‍ക്ക് വന്ന് ചേരും. നല്ല കുടുംബത്തില്‍ നിന്നും വിവാഹാലോചനകള്‍ വരുന്നതാണ്. മക്കളില്‍ നിന്നും സന്തോഷവാര്‍ത്തകള്‍ ശ്രവിക്കാന്‍ യോഗം ഉണ്ടായിരിക്കും. വിദേശത്തേയ്ക്ക് നോക്കുന്നവര്‍ക്ക് നിലവില്‍ അനുകൂല സമയമാണ്. ജോലിക്കായി അധികം തിരയേണ്ട ആവശ്യം വരികയില്ല. നല്ല ശമ്പളത്തില്‍ നല്ല ജോലിയില്‍ തന്നെ കയറാന്‍ സാധിക്കുന്നതാണ്. വിദേശ വിദ്യാഭ്യാസം ആഗ്രഹിക്കുന്നവര്‍ക്ക് അതിനുവേണ്ട കാര്യങ്ങള്‍ ചെയ്യാന്‍ പറ്റിയ സമയമാണിപ്പോള്‍. തടസ്സങ്ങളില്ലാതെ എല്ലാം വളരെ വേഗത്തില്‍ നടത്തിയെടുക്കാന്‍ സാധിക്കും. ബിസിനസ്സ് ചെയ്യുന്നവര്‍ക്ക് ലാഭം ഉണ്ടായിരിക്കും.
മകരം
മകരം രാശിക്കാര്‍ക്കും മഹാലക്ഷ്മി യോഗം അനുഭവിക്കാനുള്ള യോഗം കാണുന്നുണ്ട്. നിലവില്‍ ജോലി ചെയ്യുന്നവര്‍ക്ക് നല്ല കാലമാണ് വരാനിരിക്കുന്നത്. ജോലിയില്‍ ആത്മാര്‍ത്ഥത വര്‍ദ്ധിക്കും. ഇത് സ്ഥാനക്കയറ്റം ലഭിക്കുന്നതിന് സഹായിക്കും. ശമ്പള വര്‍ദ്ധനവ് ഉണ്ടായിരിക്കുന്നതാണ്. കൂടാതെ, ജോലി സ്ഥലത്ത് നിന്നും പലവിധത്തിലുള്ള ആനുകൂല്യങ്ങളും നിങ്ങളെ തേടി എത്തുന്നതായിരിക്കും. വിദ്യാര്‍ത്ഥികള്‍ക്ക് വളരെ നല്ല സമയമാണ് വരാനിരിക്കുന്നത്. വിദേശത്തേയ്ക്ക് പോകാന്‍ നോക്കുന്നവര്‍ക്കും അനുകൂല സമയമാണിപ്പോള്‍.
മീനം
മീനം രാശിക്കാര്‍ക്ക് നിരവധി നേട്ടങ്ങള്‍ ഉണ്ടായിരിക്കുന്നതാണ്. ബിസിനസ്സ് ചെയ്യുന്നവര്‍ക്ക് ഇത് വരെ നേടിയതിനേക്കാള്‍ കൂടുതല്‍ ലാഭം ഉണ്ടാക്കി എടുക്കാന്‍ സാധിക്കുന്നതാണ്. മക്കളില്‍ നിന്നും സാമ്പത്തിക സഹായം ലഭിക്കും. കുടുംബത്തില്‍ സന്തോഷവും സമാധാനവും ഉണ്ടായിരിക്കുന്നതാണ്. ബന്ധുക്കളുമായുള്ള ബന്ധം കൂടുതല്‍ വളരും. വിദ്യാര്‍ത്ഥികള്‍ക്ക് വളരെ അനുകൂലമായ സമയമാണ്. ആരോഗ്യ കാര്യങ്ങളില്‍ പുരോഗതി ഉണ്ടായിരിക്കുന്നതാണ്.
ഇടവം
ഇടവം രാശിക്കാര്‍ക്ക് സമ്പത്തില്‍ വര്‍ദ്ധനവ് ഉണ്ടായിരിക്കും. പുതിയ സ്ഥലം വാങ്ങാന്‍ യോഗം. സ്ഥലക്കച്ചവടക്കാര്ക്ക് നല്ല സമയമാണ്. ബിസിനസ്സില്‍ ലാഭം ഉണ്ടായിരിക്കും. യാത്രകള്‍ ചെയ്യേണ്ടതായി വരും. വിദ്യാര്‍ത്ഥികള്‍ക്ക് നല്ല സമയമാണ്. ദാമ്പതികള്‍ക്കിടയില്‍ സന്തോഷവും സമാധാനവും വര്‍ദ്ധിക്കും.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications