Latest Updates
-
ഭക്ഷണത്തിന് ശേഷം ഏലക്കായ ചവക്കുന്ന ശീലമുണ്ടോ? നിങ്ങളറിയാതെ നിങ്ങള്‍ക്ക് ലഭിക്കുന്നത് ഇതെല്ലാം -
നേട്ടങ്ങളെത്തും കടല്‍ പോലെ, മേടം മുതല്‍ മീനം വരെ 12 രാശിക്കാര്‍ക്കും സമ്പൂര്‍ണ വാരഫലം: നിങ്ങള്‍ക്കെങ്ങനെ? -
Rashiphalam: ആഴ്ചാവസാനത്തില്‍ മേടം മുതല്‍ മീനം വരെ 12 രാശിക്കാര്‍ക്കും എപ്രകാരമാണ് ഫലങ്ങള്‍ -
Rashiphalam: ഇന്ന് ഗജകേസരി രാജയോഗം, നേട്ടങ്ങളില്‍ ഇവര്‍ മുന്നില്‍: അറിയാം 12 രാശിക്കും സമ്പൂര്‍ണഫലം -
സമ്പൂര്‍ണ ന്യൂമറോളജിഫലം: അറിയാം നിങ്ങളുടെ ഭാഗ്യവും നിര്‍ഭാഗ്യവും ഈ ആഴ്ചയില്‍ എപ്രകാരമെന്ന് -
ഡ്രാഗണ്‍ ഫ്രൂട്ട് നിസ്സാരമല്ല: ഹൃദയം വരെ സുരക്ഷിതമാക്കും, ഗുണങ്ങളില്‍ അതികേമന്‍ -
ശനിയും ചൊവ്വയും ചേരുമ്പോള്‍ ആഢംബരവും സമ്പത്തും ക്ഷണിക്കാതെ വന്നു ചേരും ഈ രാശിക്കാര്‍ക്ക് -
ഈദ് ആശംസകള്‍ പ്രിയപ്പെട്ടവര്‍ക്ക്: പുണ്യമാസത്തിന്റെ ചെറിയ പെരുന്നാള്‍ ആശംസകളറിയിക്കാം -
54 മണിക്കൂറോളം നീണ്ടുനില്‍ക്കും ഗജകേസരിയോഗം: മാര്‍ച്ച് 26 മുതല്‍ 3 രാശിക്കാര്‍ക്കാണ് അനുഭവത്തില്‍ മാറ്റങ്ങള്‍ -
ബ്രൗണ്റൈസിനേക്കാള് കൂടുതലാണ് ഇവയില്‍ ഫൈബര്‍: ദഹനത്തിനൊപ്പം ഊര്‍ജ്ജവും പ്രദാനം ചെയ്യും
ചില രാശിക്കാര്‍ എന്ത് ചെയ്താലും വിജയം, പരാജയപ്പെടുന്നവരും ധാരാളം: അറിയാം ഭാഗ്യമാസം
12 രാശിക്കാരില്‍ ഓരോ രാശിക്കാര്‍ക്കും ഓരോ സ്വഭാവമാണ് എന്ന് നമുക്കറിയാം. പക്ഷേ അതിലും വിജയപരാജയങ്ങള്‍ ധാരാളാമുണ്ടാവുന്നുണ്ട്. ഓരോ രാശിക്കാര്‍ക്കും അവരുടെ ഭാഗ്യം തിളങ്ങുന്ന ചില മാസങ്ങളുണ്ട്. അത് ഏതാണെന്നും നിര്‍ഭാഗ്യം വരുന്ന മാസം ഏതാണെന്നും നമുക്ക് നോക്കാം. പല വിധത്തിലുള്ള ഗ്രഹമാറ്റങ്ങളും രാശിമാറ്റങ്ങളും നമ്മുടെ ജീവിതത്തെ സ്വാധീനിക്കുന്നത് പോലെ തന്നെ വിജയപരാജയങ്ങളിലും വലിയ പങ്ക് വഹിക്കുന്നുണ്ട്.
ഓരോ രാശിക്കാര്‍ക്കും അനുകൂലമായ പല മാറ്റങ്ങളും നിങ്ങളെ എപ്രകാരം ബാധിക്കുന്നു എന്നതിനേക്കാള്‍ ഭാഗ്യ നിര്‍ഭാഗ്യങ്ങള്‍ എത്രത്തോളം നമ്മുടെ ജീവിതത്തെ സ്വാധീനിക്കുന്നു എന്നതിനെക്കുറച്ചും ഈ ലേഖനത്തില്‍ വായിക്കാവുന്നതാണ്. കൂടുതല്‍ അറിയാന്‍ ഈ ലേഖനം സഹായിക്കുന്നു.

മേടം രാശി
ഈ വര്‍ഷം നിങ്ങള്‍ക്ക് പലപ്പോഴും പഴയ കാര്യങ്ങള്‍ മറന്ന് മുന്നോട്ട് പോകാന്‍ സാധിക്കും. സെപ്റ്റംബര്‍, ഒക്ടോബര്‍ മാസങ്ങള്‍ പ്രണയത്തിന്റെ കാര്യത്തില്‍ അനുകൂലമായിരിക്കും. കൂടാതെ ഫെബ്രുവരി, ജൂലൈ മാസങ്ങളില്‍ നിങ്ങളുടെ കരിയറിന് പുരോഗതിയും ഉണ്ടാവുന്നു.
ഭാഗ്യ മാസം - ഫെബ്രുവരി, ഏപ്രില്‍, ജൂലൈ, ഒക്ടോബര്‍
നിര്‍ഭാഗ്യകരമായ മാസങ്ങള്‍ - മെയ്, ജൂണ്‍
ഇടവം രാശി
ഇടവം രാശിക്കാര്‍ക്ക് പലപ്പോഴും നിരവധി അവസരങ്ങള്‍ ഉണ്ടാവുന്ന സമയമാണ്. ജനുവരി, മെയ് മാസങ്ങളില്‍, കരിയറില്‍ കുതിച്ച് ചാട്ടം ഉണ്ടാവുന്നു. ഒരു പുതിയ നേട്ടങ്ങള്‍ ലഭിക്കുന്നുണ്ട്. മാര്‍ച്ച്, സെപ്റ്റംബര്‍ മാസങ്ങള്‍ സ്‌നേഹത്തിന്റെ കാര്യത്തില്‍ അനുകൂല ഫലങ്ങള്‍ നല്‍കുന്നു.
ഭാഗ്യ മാസം: ജനുവരി, മാര്‍ച്ച്, മെയ്, സെപ്റ്റംബര്‍
നിര്‍ഭാഗ്യകരമായ മാസം - ഫെബ്രുവരി, ജൂലൈ
മിഥുനം രാശി
മിഥുനം രാശിക്കാര്‍ക്ക് മികച്ച സമയമായിരിക്കുമെങ്കിലും ശ്രദ്ധിക്കണം. ബിസിനസ് ചെയ്യുന്നവര്‍ക്ക് ഫെബ്രുവരി, മാര്‍ച്ച് നല്ല മാസങ്ങളായിരിക്കും. ജനുവരി, ഒക്ടോബര്‍ മാസങ്ങളില്‍ പലപ്പോഴും പ്രശ്‌നങ്ങളുണ്ടാവുന്നു. ഇവര്‍ക്ക്
ഭാഗ്യ മാസം: ഫെബ്രുവരി, ഏപ്രില്‍, ജൂണ്‍
നിര്‍ഭാഗ്യകരമായ മാസം: ജനുവരി, ഒക്ടോബര്‍
കര്‍ക്കിടകം രാശി
കര്‍ക്കിടകം രാശിക്കാര്‍ക്ക് പല മാറ്റങ്ങളും ഈ മാസത്തില്‍ കര്‍ക്കിടകം രാശിക്കാര്‍ക്ക് ഉണ്ടാവുന്നു. പ്രണയിക്കുന്നവര്‍ക്ക് ഒക്ടോബര്‍, നവംബര്‍ മാസങ്ങള്‍ നല്ലതായിരിക്കും. അതുകൊണ്ട് തന്നെ ജീവിതത്തില്‍ വലിയ മാറ്റങ്ങള്‍ സംഭവിക്കുന്ന സമയമാണ്.
ഭാഗ്യ മാസം: മാര്‍ച്ച്, ജൂണ്‍, ജൂലൈ, നവംബര്‍
നിര്‍ഭാഗ്യകരമായ മാസം: ഫെബ്രുവരി, ഒക്ടോബര്‍
ചിങ്ങം രാശി
ചിങ്ങം രാശിക്കാര്‍ക്ക് ആളുകളുമായി നിങ്ങളുടെ സമ്പര്‍ക്കം വരുന്ന സമയമാണ്. അത് മാത്രമല്ല ഇവര്‍ക്ക് ജീവിതത്തില്‍ സന്തോഷവും സമാദാനവും നിലനില്‍ക്കുന്നു. ജനുവരി, ഫെബ്രുവരി മാസങ്ങള്‍ ബന്ധങ്ങളുടെ കാര്യത്തില്‍ പ്രധാനമാണ്. ഇത് മാത്രമല്ല ജീവിതത്തില്‍ പല വിധത്തിലുള്ള നേട്ടങ്ങളും ഇവരേ തേടിയെത്തുന്നു.
ഭാഗ്യ മാസം: ഫെബ്രുവരി, ഏപ്രില്‍, ഓഗസ്റ്റ്, ഡിസംബര്‍
നിര്‍ഭാഗ്യകരമായ മാസം: മെയ്, ഒക്ടോബര്‍
കന്നി രാശി
കന്നി രാശിക്കാര്‍ക്ക് അനുകൂലമായ പല മാറ്റങ്ങളും ഉണ്ടാവുന്ന സമയാണ്. എങ്കിലും ശ്രദ്ധയോടെ മുന്നോട്ട് പോവേണ്ടതാണ്. കര്‍മ്മരംഗത്ത് അനുകൂല മാറ്റങ്ങള്‍ ധാരാളം ഉണ്ടാവുന്നു. പലപ്പോഴും ജീവിതം തന്നെ മാറിപ്പോവുന്നു.
ഭാഗ്യ മാസം: ഫെബ്രുവരി, മെയ്, ഓഗസ്റ്റ്, ഡിസംബര്‍
നിര്‍ഭാഗ്യകരമായ മാസം: ജൂണ്‍, നവംബര്‍
തുലാം രാശി
തുലാ രാശിക്കാര്‍ക്ക് പ്രണയത്തിന് അനുകൂലമായ സമയമാണ് എന്നതില്‍ സംശയം വേണ്ട. അത് മാത്രമല്ല നിങ്ങള്‍ പുതിയ ആളുകളെ കണ്ടുമുട്ടുകയും പുതിയ ബന്ധങ്ങള്‍ സൃഷ്ടിക്കുകയും ചെയ്യും. ഫെബ്രുവരി, ഏപ്രില്‍ മാസങ്ങളില്‍ പ്രണയിക്കുന്നവര്‍ക്ക് അനുകൂലമാസമാവും.
ഭാഗ്യ മാസം: ഫെബ്രുവരി, ഏപ്രില്‍, ജൂണ്‍, ഒക്ടോബര്‍
നിര്‍ഭാഗ്യകരമായ മാസം: ജൂലൈ, ഡിസംബര്‍
വൃശ്ചികം രാശി
നിങ്ങളുടെ ശ്രദ്ധ മുഴുവന്‍ പലപ്പോഴും നിങ്ങളുടെ വീട്ടിലും കുടുംബത്തിലും നിറയുന്നു. എന്നാല്‍ ദൗര്‍ഭാഗ്യകരമെന്ന് പറയട്ടേ, ചില ബന്ധങ്ങള്‍ അവസാനിപ്പിക്കുന്നതിനും സാധ്യതയുണ്ട്. പ്രണയത്തിന്റെ കാര്യത്തില്‍ ഒരു പുതിയ തുടക്കം സംഭവിക്കാം, മെയ് മാസം നിങ്ങള്‍ക്ക് ഏറ്റവും മികച്ചതായിരിക്കും.
ഭാഗ്യ മാസം: മാര്‍ച്ച്, മെയ്, ജൂലൈ, നവംബര്‍
നിര്‍ഭാഗ്യകരമായ മാസം: ഫെബ്രുവരി, ഓഗസ്റ്റ്
ധനു രാശി
ധനുരാശിക്കാര്‍ക്ക് വളരെയധികം യാത്ര ചെയ്യേണ്ടതായി വരുന്നു. ആവേശകരമായ ജീവിതം നയിക്കുന്നതോടൊപ്പം പലപ്പോഴും ദൗര്‍ഭാഗ്യവും നിങ്ങള്‍ക്കുണ്ടാവുന്നു. പോസിറ്റീവ് ഊര്‍ജ്ജം നിറയുന്ന സമയം കൂടിയാണ്.
ഭാഗ്യ മാസം: ഫെബ്രുവരി, ഏപ്രില്‍, ജൂലൈ, ഒക്ടോബര്‍
നിര്‍ഭാഗ്യകരമായ മാസം: മാര്‍ച്ച്, സെപ്റ്റംബര്‍
മകരം രാശി
സാമ്പത്തിക കാര്യങ്ങളില്‍ നിങ്ങള്‍ വളരെ ശ്രദ്ധാപൂര്‍വ്വം നിക്ഷേപിക്കും. നിങ്ങള്‍ക്ക് ധാരാളം പണം ലഭിക്കും. നിങ്ങള്‍ ചിന്തിച്ചതെല്ലാം നിങ്ങള്‍ക്ക് പലപ്പോഴും സ്വന്തമാക്കാന്‍ സാധിക്കുന്നു. പ്രണയത്തിന്റെ കാര്യത്തില്‍, ജൂണ്‍, ഓഗസ്റ്റ് മാസങ്ങള്‍ മികച്ചതാണ്.
ഭാഗ്യ മാസം: ജനുവരി, മെയ്, ഓഗസ്റ്റ്, ഡിസംബര്‍
നിര്‍ഭാഗ്യകരമായ മാസം: ഏപ്രില്‍, ഒക്ടോബര്‍
കുംഭം രാശി
കുംഭം രാശിക്കാര്‍ക്ക് മികച്ച മാറ്റങ്ങള്‍ ജീവിതത്തില്‍ ഉണ്ടാവുന്നു. അനുകൂലമായ പല മാറ്റങ്ങളും നിങ്ങളുടെ ജീവിതത്തില്‍ സംഭവിക്കുന്നു. നിങ്ങള്‍ക്ക് എല്ലാ മേഖലയിലും നേട്ടങ്ങള്‍ ലഭിക്കുന്നു. ഒക്ടോബര്‍ മാസത്തില്‍ പല കാര്യങ്ങളിലും ശ്രദ്ധ വേണം.
ഭാഗ്യ മാസം: ഫെബ്രുവരി, ഏപ്രില്‍, ജൂണ്‍, ഒക്ടോബര്‍
നിര്‍ഭാഗ്യകരമായ മാസം: മെയ്, നവംബര്‍
മീനം രാശി
മീനം രാശിക്കാര്‍ക്ക് പലപ്പോഴും അനുകൂലമായ പല മാറ്റങ്ങളും ഉണ്ടാവുന്നു. ജോലിയെ സംബന്ധിച്ചിടത്തോളം നിങ്ങള്‍ക്ക് ഒരു വലിയ പ്രോജക്റ്റ് തന്നെ സംഭവിക്കാം. ജോലിയുടെ കാര്യത്തില്‍ മീനം രാശിക്കാര്‍ ഏറ്റവും മികച്ചമാസങ്ങളുണ്ടാവാം.
ഭാഗ്യ മാസം: മാര്‍ച്ച്, മെയ്, ജൂലൈ, നവംബര്‍
നിര്‍ഭാഗ്യകരമായ മാസം: ജൂണ്‍, ഡിസംബര്‍
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന രത്‌നക്കല്ലുകളുടെ ഗുണങ്ങള്‍ പരമ്പരാഗത വിശ്വാസങ്ങളെയും ജ്യോതിഷ രീതികളെയും അടിസ്ഥാനമാക്കിയുള്ളത് മാത്രമാണ്. ഓരോ വ്യക്തിക്കും ഫലങ്ങള്‍ വ്യത്യസ്തമായിരിക്കും. ജ്യോതിഷസംബന്ധമായ ആവശ്യങ്ങള്‍ക്കായി ഇവ ഉപയോഗിക്കുന്നതിന് മുന്‍പായി വിദഗ്ധനേയോ അല്ലെങ്കില്‍ ജ്യോതിഷിയേയോ സമീപിക്കേണ്ടതാണ്. ഇതിലുള്ള ഉള്ളടക്കങ്ങള്‍ വിവരം കൈമാറുക എന്ന ഉദ്ദേശ്യത്തോടെ മാത്രമുള്ളതാണ്. ഇത് പ്രൊഫഷണല്‍ ഉപദേശമായി കണക്കാക്കരുത്.



Click it and Unblock the Notifications

