Latest Updates
-
ഏപ്രിൽ 25: ഈ ശനിയാഴ്ച ഗ്രഹനില അനുകൂലം; തടസ്സങ്ങൾ മാറി നേട്ടങ്ങൾ കൊയ്യാൻ ഈ സമയം ശ്രദ്ധിക്കൂ -
സീതാ നവമിയിലെ ഈ മാറ്റം നിങ്ങളുടെ സാമ്പത്തിക നില ഉയർത്തുമോ? അറിയാം വൃദ്ധി യോഗത്തിന്റെ രഹസ്യം -
ഇന്നത്തെ രാശിഫലം: മിഥുനത്തിനും ചിങ്ങത്തിനും ഭാഗ്യദിനം; ഈ ശനിയാഴ്ച നിങ്ങളെ കാത്തിരിക്കുന്നത് അപ്രതീക്ഷിത നേട്ടങ്ങൾ! -
ഇന്നത്തെ നക്ഷത്രഫലം: ശനിയാഴ്ച ഈ നക്ഷത്രക്കാർക്ക് രാജയോഗം, സാമ്പത്തിക നേട്ടങ്ങൾ നിങ്ങളെ തേടിയെത്തുമോ? -
ഇന്നത്തെ രാശിഫലം: ഈ 4 രാശിക്കാര്‍ക്ക് ഭാഗ്യോദയം; ശനിയാഴ്ച നിങ്ങളെ കാത്തിരിക്കുന്നത് എന്ത്? -
രാശിഫലം: വെള്ളിയാഴ്ച ഈ 4 രാശിക്കാർക്ക് വൻ നേട്ടം, ഭാഗ്യം കൂടെയുണ്ടാകും! -
സിക്സ് പാക്ക് മോഹം അപകടമോ? താരങ്ങളുടെ ബോഡി ഇമേജ് സമ്മർദ്ദത്തെ തുറന്നുകാട്ടി അവിനാഷ് തിവാരി -
കത്തുന്ന വെയിലിൽ ചർമ്മം കരിഞ്ഞുപോകുമോ? ഈ ചെറിയ മാറ്റങ്ങൾ വരുത്തിയാൽ രക്ഷപ്പെടാം! -
കത്തുന്ന വെയിലിൽ തളരുകയാണോ? ശരീരത്തെ തണുപ്പിക്കാൻ വീട്ടിലുണ്ടാക്കാം ഈ മാന്ത്രിക പാനീയങ്ങൾ -
ഡൽഹിയിലെ ഈ കൊടുംചൂടിൽ വ്യായാമം ചെയ്യുന്നവരാണോ നിങ്ങൾ? ജീവൻ അപകടത്തിലാക്കാതെ വർക്കൗട്ട് ചെയ്യാം ഇങ്ങനെ!
ബുധന്‍ മിഥുനത്തിലേക്ക്; എട്ട് രാശികള്‍ക്ക് നേട്ടം, ജീവിതം തിളങ്ങും: പക്ഷേ ഈ രാശിക്കാര്‍ക്ക് കഷ്ടകാലം
ജ്യോതിഷം അനുസരിച്ച് ജീവിതത്തില്‍ നമുക്ക് ഏറ്റവുമധികം ആവശ്യമുള്ള പല കഴിവുകളും നിര്‍ണ്ണയിക്കുന്നത് ബുധന്‍ എന്ന ഗ്രഹമാണ്. ആശയവിനിമയം, ബുദ്ധിവൈഭവം, ചുറുചുറുക്ക് എന്നിങ്ങനെ ജീവിതത്തില്‍ മുന്നേറാന്‍ ഒരാള്‍ക്ക് വേണ്ട എല്ലാ സംഗതികളും ബുധന്റെ അനുഗ്രഹത്തിലൂടെയാണ് വന്നുചേരുന്നത്. ഉള്ളിലുള്ള കാര്യങ്ങള്‍ നമ്മള് എങ്ങനെ പ്രകടിപ്പിക്കുന്നു, എങ്ങനെ ചിന്തിക്കുന്നു, അതിന് പിന്നിലെ യുക്തി എന്താണ്, മറ്റുള്ളവരുമായി എങ്ങനെ ഇടപെടുന്നു എന്നതിലെല്ലാം ബുധന്റെ സ്വാധീനമുണ്ട്. ഇതുകൂടാതെ, ജാതകത്തിലെ യാത്ര, വാണിജ്യം, സാങ്കേതികവിദ്യ, പഠനം എന്നീ മേഖലകളും ബുധന്‍ പ്രതിനിധീകരിക്കുന്നു. അതുകൊണ്ട് ജാതകത്തില്‍ ബുധന്റെ സ്ഥാനം എവിടെയാണ് എന്നതിനനുസരിച്ച് ഇക്കാര്യങ്ങളില്‍ ഒരു വ്യക്തി എത്രത്തോളം കഴിവുള്ള ആളായിരിക്കുമെന്ന് കണ്ടെത്താം.

ജൂണ്‍ 14ന് ബുധന്‍ മിഥുനം രാശിയിലേക്ക് എത്തുകയാണ്. എന്നാല്‍ അസ്തമയ അവസ്ഥയിലാണ് ബുധന്‍ മിഥുനത്തിലേക്ക് എത്തുന്നത്. ഒരു ഗ്രഹം സൂര്യനോട് വളരെ അടുത്ത് വരുമ്പോഴാണ് അതിനെ അസ്തമ അവസ്ഥയിലാണ് എന്ന് പറയുന്നത്. അസ്തമയ അവസ്ഥയില്‍ ചിലപ്പോള്‍ ആ ഗ്രഹം മൂലമുള്ള ശുഭഫലങ്ങളില് കുറവുണ്ടായേക്കാം. എന്നാല്‍ മിഥുനം രാശി ബുധന്റെ രാശി ആയതുകൊണ്ട് അസ്തമയ അവസ്ഥയിലും ബുധന്‍ വളരെ ശക്തമായിരിക്കും. ജൂണ്‍ 27നാണ് മിഥുനത്തില് ബുധന്‍ ഉദിക്കുക.
ബുധന്റെ ഈ രാശിമാറ്റത്തിലൂടെ ജീവിതത്തില്‍ നല്ല മാറ്റങ്ങള്‍ ഉണ്ടാകാന്‍ പോകുന്ന രാശികള്‍ ഏതെല്ലാമാണെന്ന് നോക്കാം
മേടം
മേടം രാശിക്കാരുടെ മൂന്നാം ഭാവത്തിലാണ് ബുധന്റെ രാശിമാറ്റം നടക്കുന്നത്. മേടം രാശിയുടെ 3, 6 ഭാവങ്ങളുടെ അധിപന് ബുധന്‍ ആണ്. അതിനാല്‍ ഈ രാശിമാറ്റത്തിലൂടെ മേടം രാശിക്കാര്‍ക്ക് ആശയവിനിമയശേഷികള്‍ മെച്ചപ്പെടുത്താന്‍ സാധിക്കും. അതുകൊണ്ടുതന്നെ ഈ സമയത്ത് ജീവിതത്തിലെ എല്ലാ ദൗത്യങ്ങളിലും വിജയിക്കാനും ഇവര്‍ക്ക് സാധിക്കും.
ജോലിസ്ഥലത്ത് സഹപ്രവര്‍ത്തകരുമായും മേലുദ്യോഗസ്ഥരുമായുമുള്ള ബന്ധം ഊഷ്മളമാകുകയും ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കാന്‍ സാധിക്കുകയും ചെയ്യും. മീഡിയ, മാര്‍ക്കറ്റിംഗ് രംഗങ്ങളിലുള്ളവര്‍ക്ക് പ്രത്യേകിച്ചും ഈ കാലഘട്ടം അനുകൂലമായിരിക്കും. സൗഹൃദങ്ങള്‍ ശക്തമാകുകയും പുതിയ സുഹൃത്തുക്കളെ ലഭിക്കുകയും ചെയ്യും. വിദ്യാര്‍ത്ഥികള്‍ക്ക് ഏകാഗ്രത വര്‍ധിക്കുകയും പഠനപരമായ കഴിവുകള്‍ മെച്ചപ്പെടുകയും ചെയ്യും. ഈ രാശിമാറ്റത്തിന്റെ ഫലമായി കുടുംബബന്ധങ്ങള്‍ ശക്തമാകും.
ഇടവം
ഇടവം രാശിയുടെ 2, 5 ഭാവങ്ങളുടെ അധിപനാണ് ബുധന്‍. ഈ രാശിയുടെ രണ്ടാം ഭാവത്തിലാണ് മിഥുനത്തിലേക്കുള്ള ബുധന്റെ രാശിമാറ്റം നടക്കുന്നത് എന്നതിനാല്‍ ഈ കാലയളവില്‍ ജീവികത്തില്‍ പോസിറ്റീവ് ആയതും അനുകൂലമായതുമായ നിരവധി മാറ്റങ്ങള്‍ കാണാന്‍ കഴിയും. കുടുംബാംഗങ്ങളുമായുള്ള ഒത്തുചേരലിന് യോഗമുണ്ടാകും. കുടുംബാംഗങ്ങളുടെ പിന്തുണയോടെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ കഴിയും. മധുരഭാഷണത്തിലൂടെയും ഹൃദ്യമായ പെരുമാറ്റത്തിലൂടെയും എല്ലാവരും ഈ രാശിയില്‍ ജനിച്ചവരോട് കൂടുതല്‍ അടുക്കും. ആര്‍ക്കും ഇവരോട് മറുത്ത് പറയാന്‍ സാധിക്കില്ല. കുടുംബത്തിലെ പ്രശ്നങ്ങള്‍ പരിഹരിക്കപ്പെടും. ദാമ്പത്യം സംതൃപ്തകരമാകും. ബിസിനസില്‍ ലാഭസാധ്യതകള്‍ വര്ധിരക്കും. ജോലി അന്തരീക്ഷം സുഗമമായി തുടരും.
മിഥുനം
മിഥുനം രാശിയുടെ ആദ്യ ഭാവത്തിലാണ് ബുധന്റെ രാശിമാറ്റം സംഭവിക്കുക. ഈ രാശിയുടെ 1, 5 ഭാവങ്ങളുടെ അധിപനാണ് ബുധന്‍. ഈ രാശിമാറ്റത്തിലൂടെ മിഥുനം രാശിക്കാരുടെ ആത്മവിശ്വാസവും സമൂഹത്തിലെ സ്വീകാര്യതയും വര്‍ധിക്കും. ഇവരുടെ സാമൂഹിക ബന്ധങ്ങള്‍ ശക്തമാകും. സമൂഹത്തില്‍ സ്വാധീനമുള്ള വ്യക്തിയായി മാറും. മറ്റുള്ളവരോട് വളരെ ഹൃദ്യമായി പെരുമാറുകയും അവരുടെ ഹൃദയങ്ങള്‍ കീഴടക്കുകയും ചെയ്യും. മീഡിയ, സാഹിത്യം, മറ്റേതെങ്കിലും കലാപരമായ മേഖലകള്‍ എന്നിവയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് ഈ കാലയളവില്‍ ശോഭിക്കാന്‍ സാധിക്കും. ബിസിനസുകാര്‍ക്കും വളരെ മികച്ച സമയമാണ് മുന്നിലുള്ളത്.
ചിങ്ങം
ചിങ്ങം രാശിക്കാരുടെ പതിനൊന്നാം ഭാവത്തിലാണ് ബുധന്റെ രാശിമാറ്റം നടക്കുന്നത്. ഈ രാശിയുടെ 2,11 ഭാവങ്ങളുടെ അധിപനാണ് ബുധന്‍. ഈ രാശിമാറ്റത്തിന്റെ ഫലമായി ഇവരുടെ സഹോദരബന്ധം കൂടുതല്‍ ശക്തമാകും. എന്തുകാര്യങ്ങളിലും സഹോദരങ്ങളില്‍ നിന്നും പിന്തുണ ഉണ്ടാകും. ലക്ഷ്യങ്ങളിലേക്ക് എത്തുന്നതിനും സാമ്പത്തികസഹായം നല്‍കുന്നതിനും അവരുടെ പിന്തുണയുണ്ടാകും. ജോലിസ്ഥലത്ത് മേലുദ്യോഗസ്ഥരുമായുള്ള ബന്ധം ഗുണകരമായി ഭവിക്കും. ഒരുപക്ഷേ ജോലിക്കയറ്റം ലഭിച്ചേക്കും. സാമൂഹികബന്ധങ്ങള്‍ മെച്ചപ്പെടും. വിദ്യാര്‍ത്ഥികളുടെ ഏകാഗ്രത വര്‍ധിക്കും. പഠനരംഗത്ത് മികവ് പ്രകടമാകും.
കന്നി
കന്നി രാശിക്കാര്‍ക്ക് അവരുടെ പത്താം ഭാവത്തിലാണ് ഈ രാശിമാറ്റം ഉണ്ടാകുക. ഇവരുടെ 1, 10 ഭാവങ്ങളുടെ അധിപനാണ് ബുധന്‍. ഈ രാശിമാറ്റം മൂലം ജോലിയില്‍ വളരെ മികച്ച പ്രകടനം കാഴ്ചവെക്കാന്‍ സാധിക്കും. ഇവരുടെ ഉല്ലാസപൂര്‍ണ്ണമായ പെരുമാറ്റം മറ്റുള്ളവര്‍ക്ക് സന്തോഷവും ആശ്വാസവുമേകും. ജോലിസ്ഥലത്ത് ഇവര്‍ക്ക് സഹപ്രവര്‍ത്തകരുടെ പിന്തുണയും സഹായവും ലഭിക്കും. കുടുംജീവിതത്തിലും ഈ രാശിമാറ്റം സമാധാനവും സന്തോഷവും കൊണ്ടുവരും. ജീവിതപങ്കാളിയില്‍ നിന്നും പരിപൂര്‍ണ്ണ പിന്തുണ ലഭ്യമാകും. കുടുംബത്തിലെ മറ്റുള്ളവരുമായും കൂടുതല്‍ സ്നേഹത്തോടെ പെരുമാറാന്‍ സാധിക്കും. ബിസിനസ് ചെയ്യുന്നവര്‍ക്ക് ഈ സമയത്ത് കൂടുതല്‍ ലാഭം വന്നുചേരും.
തുലാം
തുലാം രാശിയുടെ 9, 12 ഭാവങ്ങളുടെ അധിപനാണ് ബുധന്‍. ഇവരുടെ ഒമ്പതാം ഭാവത്തിലാണ് ഈ രാശിമാറ്റം സംഭവിക്കുന്നത്. യുക്തിസഹമായി സംസാരിക്കാന്‍ ഈ കാലയളവില്‍ തുലാംരാശിക്കാര്‍ക്ക് സാധിക്കും. ദൂരയാത്രകള് പോകാന്‍ യോഗമുണ്ടാകും. സമൂഹത്തില്‍ ഇവര്‍ക്കുള്ള സ്വീകാര്യത വര്‍ധിക്കും. പ്രധാനപ്പെട്ട സംഘടനകളില്‍ അംഗമാകാന്‍ സാധിക്കും. ഈ അംഗത്വത്തിലൂടെ ഭാവിയില്‍ പ്രശസ്തി തേടിയെത്തും. നര്‍മ്മം നിറഞ്ഞ ആശയവിനിമയത്തിലൂടെ ആളുകളുടെ ഇഷ്ടം പിടിച്ചുപറ്റും.
ധനു
ധനു രാശിക്കാരുടെ 7, 10 ഭാവങ്ങളുടെ അധിപനാണ് ബുധന്‍. ഇവരുടെ ഏഴാം ഭാവത്തിലാണ് ഈ രാശിമാറ്റം നടക്കുന്നത്. ബിസിനസില്‍ വച്ചടി വചടി കയറ്റമാണ് ഈ രാശിമാറ്റത്തിലൂടെ ധനു രാശിക്കാര്‍ക്ക് കൈവരാന്‍ പോകുന്ന മഹാഭാഗ്യം. പുതിയ വ്യക്തിബന്ധങ്ങളിലൂടെ ബിസിനസിനെ കൂടുതല്‍ ഉയര്‍ച്ചയിലേക്ക് കൊണ്ടുപോകാന്‍ സാധിക്കും. ഉദ്യോഗസ്ഥര്‍ക്കും ഈ രാശിമാറ്റം ഗുണകരമായിത്തീരും.
മീനം
മീനം രാശിക്കാരുടെ നാലാം ഭാവത്തിലാണ് ഈ രാശിമാറ്റം നടക്കുക. ഇവരുടെ 4,7 ഭാവങ്ങളുടെ അധിപനാണ് ബുധന്‍. കുടുംബബന്ധങ്ങള്‍ കൂടുതല്‍ ശക്തമാക്കാന്‍ ഈ രാശിമാറ്റം സഹായകമാകും. അതേസമയം കുടുംബത്തിലെ ചിലവുകള്‍ അതിരുകവിയാതെ ശ്രദ്ധിക്കണം. വ്യക്തിജീവിതം കൂടുതല്‍ സന്തോഷകരവും സംതൃപ്തവുമാകും.
ബുധന്‍ മിഥുനം രാശിയിലേക്ക് എത്തുന്നതിലൂടെ ജീവിതത്തില്‍ കഷ്ടകാലത്തിന് തുടക്കമാകുന്ന രാശി ഏതാണെന്ന് നോക്കാം
വൃശ്ചികം
വൃശ്ചികം രാശിുടെ 8, 11 ഭാവങ്ങളുടെ അധിപനാണ് ബുധന്‍. ഇവരുടെ എട്ടാം ഭാവത്തിലാണ് ഈ രാശിമാറ്റം നടക്കുന്നത്. ഈ കാലയളവില്‍ വൃശ്ചികം രാശിക്കാര്‍ സാ്മ്പത്തിക കാര്യങ്ങളിലും ആരോഗ്യകാര്യങ്ങളിലും അതീവ ജാഗ്രത പുലര്‍ത്തണം. ഗുണകരമല്ലാത്ത നിക്ഷേപങ്ങളില്‍ ചെന്നുപെടാതിരിക്കാന്‍ ശ്രദ്ധിക്കുക. പ്രത്യേകിച്ച് ഓഹരിനിക്ഷേപങ്ങളിലൂടെ നഷ്ടമുണ്ടാകാന്‍ സാധ്യതയുണ്ട്.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന രത്നക്കല്ലുകളുടെ ഗുണങ്ങള്‍ പരമ്പരാഗത വിശ്വാസങ്ങളെയും ജ്യോതിഷ രീതികളെയും അടിസ്ഥാനമാക്കിയുള്ളത് മാത്രമാണ്. ഓരോ വ്യക്തിക്കും ഫലങ്ങള്‍ വ്യത്യസ്തമായിരിക്കും. ജ്യോതിഷസംബന്ധമായ ആവശ്യങ്ങള്‍ക്കായി ഇവ ഉപയോഗിക്കുന്നതിന് മുന്‍പായി വിദഗ്ധനേയോ അല്ലെങ്കില്‍ ജ്യോതിഷിയേയോ സമീപിക്കേണ്ടതാണ്. ഇതിലുള്ള ഉള്ളടക്കങ്ങള്‍ വിവരം കൈമാറുക എന്ന ഉദ്ദേശ്യത്തോടെ മാത്രമുള്ളതാണ്. ഇത് പ്രൊഫഷണല്‍ ഉപദേശമായി കണക്കാക്കരുത്.



Click it and Unblock the Notifications