Latest Updates
-
കഠിനമായ വേനൽച്ചൂട് വരുന്നു; ഈ പാനീയങ്ങൾ കുടിച്ചാൽ തളർച്ച പമ്പ കടക്കും! -
ഉഷ്ണതരംഗം കടുക്കുന്നു; കഠിനമായ ചൂടിൽ വർക്കൗട്ട് ചെയ്യുമ്പോൾ ജീവൻ കാക്കാൻ ഈ മുൻകരുതലുകൾ വേണം -
ഉഷ്ണതരംഗം കടുക്കുന്നു; ഗർഭിണികൾ അറിയാതെ പോകരുത് ഈ അപകട സൂചനകൾ! -
ചന്ദ്രൻ മിഥുനം രാശിയിലേക്ക്: ഇന്ന് ഉച്ചയ്ക്ക് ശേഷം ജീവിതം മാറിമറിയും, ഈ രാശിക്കാർക്ക് വമ്പൻ നേട്ടം -
ശോഭന യോഗം: സാമ്പത്തിക നേട്ടത്തിനായി ഇന്നത്തെ ശുഭമുഹൂർത്തങ്ങൾ ഇങ്ങനെ ക്രമീകരിക്കാം -
2026 ഏപ്രിൽ 21: ഗ്രഹനിലയിൽ വമ്പൻ മാറ്റം, ഈ 5 രാശിക്കാർക്ക് ഇനി ധനയോഗവും കരിയർ നേട്ടവും -
ചൊവ്വാഴ്ചത്തെ നക്ഷത്രഫലം: കരിയറിൽ വൻ കുതിപ്പ്, ഈ നക്ഷത്രക്കാർക്ക് ഇന്ന് ഭാഗ്യദിനം! -
രാശിഫലം: ഏപ്രിൽ 20-ന് ഈ രാശിക്കാർക്ക് ഭാഗ്യദിനം; കരിയറിലും സാമ്പത്തികത്തിലും വമ്പൻ മാറ്റങ്ങൾ -
ഉഷ്ണതരംഗം വരുന്നു! കടുത്ത ചൂടിൽ തളരാതിരിക്കാൻ ഈ പാനീയങ്ങൾ പരീക്ഷിക്കൂ -
കഠിനമായ ചൂടിൽ വർക്കൗട്ട് ചെയ്യുന്നവരാണോ നിങ്ങൾ? ഈ തെറ്റുകൾ വരുത്തിയാൽ പണി പാളും!
ശല്യമെന്ന് ആരുംപറഞ്ഞുപോകും; മനപ്പൂര്‍വ്വമല്ലെങ്കിലും മറ്റുള്ളവരെ മുഷിപ്പിക്കുന്ന നാളുകാര്‍
Most Annoying Zodiac Signs:വേദ ജ്യോതിഷം അനുസരിച്ച് ഏറ്റവും നല്ല രാശി, ഏറ്റവും മോശം രാശി എന്നൊന്നില്ല. പന്ത്രണ്ട് രാശികളില് ഓരോ രാശിക്കും അവരുടേതായ കഴിവുകളും ദൗര്‍ബല്യങ്ങളും ഉണ്ട്. നല്ല ബുദ്ധിയുള്ള ഒരാള്‍ക്ക് നല്ല മനസ്സ് ഉണ്ടായിക്കൊള്ളണമെന്നില്ല. നിത്യജീവിതത്തില്‍ നമ്മള് അതെല്ലാം കാണുന്നതാണ്.

ചില സാഹചര്യങ്ങളില്‍ ചിലയാളുകളെ കാണുമ്പോള്‍ നമ്മള് ഓടിരക്ഷപ്പെടാന്‍ ശ്രമിക്കാറില്ലേ. കാരണം വെറുതെ ആവശ്യമില്ലാത്ത് സംസാരിച്ചും ചെയ്തും നമ്മളെ ശള്യപ്പെടുത്തുകയും മുഷിച്ചില് ഉണ്ടാക്കുകയും ചെയ്യുന്നവര്‍ ആയിരിക്കും അവര്‍. പക്ഷേ അവരത് മനപ്പൂര്‍വ്വം ചെയ്യുന്നതാകില്ല. അത് അവരുടെ സ്വഭാവത്തിന്റെ ഭാഗമാണ്. ചില രാശികള്‍ക്ക് അങ്ങനെയൊരു സ്വഭാവമുണ്ടെന്ന് വേദ ജ്യോതിഷം പറയുന്നു. അങ്ങനെ ആളുകളെ ദേഷ്യം പിടിപ്പിക്കുന്ന, ശല്യപ്പെടുത്തുന്നതില് മുന്നിലുള്ള രണ്ട് രാശികളെ കുറിച്ചാണ് ഇനിപ്പറയുന്നത്. ഇത് രാശിപ്രകാരമുള്ള സാമാന്യമായ ചില നിഗമനങ്ങളാണ്. ആ രാശിയിലെ എല്ലാവരും അങ്ങനെ ആയിക്കൊള്ളണമെന്നില്ല.
മിഥുനം
മകീര്യം 1/2, തിരുവാതിര, പുണര്‍തം 3/4
ആശയവിനിമയം, കൗശലം എന്നിവയുടെയെല്ലാം കാരണഭൂതനായ ബുധനാണ് മിഥുനം രാശിയുടെ അധിപന്. ഈ രാശിയില്‍ ജനിച്ചവര്‍ എപ്പോഴും വിടുവായത്തം പറയുകയും മറ്റുള്ളവര ശല്യം ചെയ്യുകയും ചെയ്യില്ലെങ്കിലും പലപ്പോഴും മറ്റുള്ളവരെ കളിയാക്കുകയും തമാശയാക്കുകയും ചെയ്യുന്നത് ഇവരുടെ ശീലമാണ്. മിഥുനം രാശിക്കാര്‍ ബുദ്ധിശാലികളും തമാശക്കാരും ആണ്. പക്ഷേ ഇവര്‍ ചിലപ്പോള്‍ അതിരുവിട്ട തമാശകളും പറയും. ചിരിപ്പിക്കുക എന്നത് മാത്രമായിരിക്കും അവര്‍ ഉദ്ദേശിക്കുക. മിന്നല്വേഗതയിലാണ് ഇവരുടെ മനസ്സ് പ്രവര്‍ത്തിക്കുന്നത്. ആ വേഗതയില്‍ ഓരോ അവസരങ്ങളിലും ഇവര്‍ സരസമായി സംസാരിക്കുകയും മറ്റുള്ളവരുമായി ഇടപെടുകയും ചെയ്യും.
തമാശക്കാരും, രസികന്മാരും ആണെങ്കിലും വളരെ സൂക്ഷ്മതയോടെ കാര്യങ്ങള്‍ നിരീക്ഷിക്കുന്നവരും ബുദ്ധിശാലികളും ആണിവര്‍. എന്തുപറഞ്ഞാലാണ് ഓരോ സാഹചര്യത്തിലും കുറിക്ക് കൊള്ളുകയെന്ന് അവര്‍ക്കറിയാം. ഇവരുടെ ഈ സ്വഭാവം മൂലം മറ്റുള്ളവര്‍ ഇവരുടെ കൂടെ ഇരിക്കുമ്പോള്‍ അസ്വസ്ഥരായിരിക്കും. അവരുടെ നര്മ്മത്തിനോ കളിയാക്കലിനോ പാത്രമാകാതിരിക്കാന്‍ അവര്‍ ഇവരില്‍ നിന്ന് അകന്നിരിക്കാന്‍ ആഗ്രഹിക്കും.
കന്നി
ഉത്രം 3/4, അത്തം, ചിത്ര 1/2
കന്നി രാശിയുടെയും അധിപന് ബുധനാണ്. ബുദ്ധി, സൂക്ഷ്മമായി കാര്യങ്ങള്‍ നിരീക്ഷിക്കല്‍, വിലയിരുത്തല്‍ എന്നീ സ്വഭാവങ്ങള്‍ ഉള്ള കന്നി രാശിക്കാര്‍ക്ക് മറ്റുള്ളവരെ എങ്ങനെ ചൊടിപ്പിക്കാമെന്നും പ്രകോപിപ്പിക്കാമെന്നും കൃത്യമായി അറിയാം. ഉദാരമനസ്കരും സഹായികളും ആണെങ്കിലും ചിലപ്പോള്‍ മറ്റുള്ളവരെ വേദനിപ്പിക്കാനും ഇവരുടെ സ്വഭാവം നിമിത്തമാകും. മറ്റുള്ളവരുടെ കുറ്റങ്ങളും കുറവുകളും ചൂണ്ടിക്കാട്ടി, കളിയാക്കാന്‍ ചിലപ്പോള്‍ ഇവര്‍ മടിക്കാറില്ല.
ഈ സ്വഭാവം മറ്റുള്ളവരില്‍ അസ്വസ്ഥത ഉണ്ടാക്കുകയും അരക്ഷിതാവസ്ഥ തോന്നിപ്പിക്കുകയും ചെയ്യും. വളരെ ഗൗരവമായ സാഹചര്യങ്ങളിലും ഇവര്‍ നിസ്സാര മനസ്ഥിതിയോടെ പെരുമാറും. സന്തോഷ നിമിഷങ്ങളെ തല്ലിക്കെടുക്കാനും മറ്റുള്ളവരുടെ വികാരങ്ങള്‍ വ്രണപ്പെടുത്താനും ചിലപ്പോള്‍ ഇവര്‍ നിമിത്തമാകും. അത് മനപ്പൂര്‍വ്വം അല്ലെങ്കില്‍ കൂടിയും.
Disclaimer: ഈ ലേഖനത്തിലെ വിവരങ്ങളും ജ്യോതിഷപരമായ കാര്യങ്ങളും വെറും അറിവിന് വേണ്ടി മാത്രമുള്ളതാണ്. ഈ ലേഖനത്തെ അടിസ്ഥാനമാക്കി സംഭവിക്കുന്ന കഷ്ടനഷ്ടങ്ങള്‍ക്ക് ബോള്‍ഡ്സ്കൈ ബാധ്യസ്ഥരായിരിക്കുകയില്ല. ഇത്തരം കാര്യങ്ങളില്‍ തീരുമാനം എടുക്കുന്നതിന് മുന്‍പ് വിദഗ്ധരുമായി ആലോചിക്കാന്‍ നിര്‍ദ്ദേശിക്കുന്നു.



Click it and Unblock the Notifications











