Latest Updates
-
ഗുരു അസ്തമയത്തിലും ഭാഗ്യം തെളിയും: ഇന്ന് സാമ്പത്തിക നേട്ടവും കരിയർ ഉയർച്ചയും കാത്തിരിക്കുന്ന 5 രാശിക്കാർ -
ജൂലൈ 15 നക്ഷത്രഫലം: അശ്വതി മുതൽ രേവതി വരെ, ഇന്നത്തെ ശുഭമുഹൂർത്തവും ഭാഗ്യനക്ഷത്രങ്ങളും അറിയാം! -
ജൂലൈ 14 രാശിഫലം: കരിയറിൽ വൻ മാറ്റങ്ങൾ, ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം! -
കർക്കടക മഴക്കാലത്ത് ചർമ്മവും മുടിയും സുരക്ഷിതമാണോ? തിളക്കം നിലനിർത്താൻ ഈ വഴികൾ പരീക്ഷിക്കൂ -
മഴക്കാലത്ത് ചർമ്മവും പാദങ്ങളും സുരക്ഷിതമാക്കാം; അണുബാധകളെ അകറ്റാൻ ഈ മുൻകരുതലുകൾ മതി -
ജൂലൈ 14 മുതൽ ഗുരു അസ്തമയം: സാമ്പത്തിക ഇടപാടുകളിൽ ശ്രദ്ധിക്കണം, ഈ രാശിക്കാർക്ക് കടുത്ത വെല്ലുവിളി! -
കർക്കടക സംക്രാന്തി 2026: സൂര്യന്റെ രാശിമാറ്റം; ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് സുവർണ്ണകാലം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
സർവാർത്ഥ സിദ്ധി യോഗം ഇന്ന്: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വൻ നേട്ടം, ഈ സമയം പരമാവധി പ്രയോജനപ്പെടുത്തൂ! -
2026 ജൂലൈ 14: ചന്ദ്രൻ കർക്കടകത്തിലേക്ക്; ഈ 5 രാശിക്കാർക്ക് ഇന്ന് തൊഴിലിലും ധനത്തിലും വൻ നേട്ടം! -
ഇന്നത്തെ നക്ഷത്രഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വൻ മാറ്റങ്ങൾ, ഈ നക്ഷത്രക്കാർക്ക് ഇന്ന് ഭാഗ്യദിനം!
വെറുതെയിരുന്നാലും വിളിപ്പുറത്ത് എല്ലാം, സര്‍വ്വ സൗഭാഗ്യങ്ങളും അനുഭവിക്കും; ജന്മനാ ഭാഗ്യം ഇവര്‍ക്ക്
Luckiest Zodiac Signs: ഭാഗ്യം കൊണ്ട് മാത്രം ജീവിതത്തില്‍ രക്ഷപ്പെടുന്ന ചിലയാളുകള്‍ ഉണ്ട്. കുട്ടിക്കാലത്ത് ഒന്നും പഠിച്ചില്ലെന്ന് പറഞ്ഞിട്ട് പരീക്ഷയില്‍ നല്ല മാര്‍ക്ക് വാങ്ങിയ ഒരു സുഹൃത്ത് നിങ്ങള്‍ക്കുണ്ടോ. പരീക്ഷയ്ക്ക് അവര്‍ പഠിച്ചത് മാത്രമായിരിക്കും ചോദ്യമായി വന്നിരിക്കുക. വലിയൊരു അപകടം മുന്നില്‍ നിന്ന് തെന്നിമാറുമ്പോഴും കോടികള്‍ ലോട്ടറി അടിക്കുമ്പോഴും അപ്രതീക്ഷിത നേട്ടങ്ങള്‍ ജീവിതത്തില്‍ ഉണ്ടാകുമ്പോഴും നമ്മള് പറയും. അവരുടെയൊരു ഭാഗ്യം! ശരിയാണ്, ഭാഗ്യം നിസ്സാരമല്ല. അത് എല്ലാവര്ക്കും ലഭിക്കുന്ന ഒന്നല്ല.

വേദ ജ്യോതിഷം അനുസരിച്ച് ചില രാശികളില് ജനിച്ചവര്‍ക്ക് മറ്റുള്ളവരേക്കാള്‍ ഭാഗ്യം ഉണ്ടായിരിക്കും. അവര്‍ പ്രത്യേകിച്ച് പരിശ്രമമോ അധ്വാനമോ കൂടാതെ നേട്ടങ്ങള്‍ സ്വന്തമാക്കും. മറ്റുള്ളവരെ അസൂയപ്പെടുത്തുന്ന ജീവിതം അനുഭവിക്കും. ഭാഗ്യവുമായി ജനിക്കുന്ന ചില രാശികളും അവരുടെ പ്രത്യേകതകളും മനസ്സിലാക്കാം.
ജാതകത്തില്‍ ഭാഗ്യമുണ്ടോ അറിയാനുള്ള വഴി?
ചില രാശികളില് ജനിച്ചവര്‍ മറ്റുള്ളവരേക്കാള്‍ ഭാഗ്യമുള്ളവര്‍ ആയിരിക്കും. ഇത് അവരുടെ ജാതകത്തില്‍ വ്യക്തമായി തെളിഞ്ഞുകാണാനാകും. ഗ്രഹനിലയിലെ വ്യാഴത്തിന്റെ സ്ഥാനം ജീവിതത്തിലെ സമ്പത്തും സമൃദ്ധിയും നിര്‍ണ്ണയിക്കുന്നതില്‍ പ്രധാനമാണ്. വ്യാഴം അനുകൂലസ്ഥാനത്താണെങ്കില് വലിയ കഷ്ടപ്പാടൊന്നും ഇല്ലാതെ ജീവിതത്തില്‍ സമ്പത്തും സമൃദ്ധിയും നേടാന്‍ കഴിയും.
പൊതുവെ ജന്മനാ ഭാഗ്യവുമായി ജനിക്കുന്ന 3 രാശികള്‍ ഏതെല്ലാമാണെന്ന് നോക്കാം.
ധനു
മൂലം, പൂരാടം, ഉത്രാടം 1/4
12 രാശികളില് ഏറ്റവും ഭാഗ്യമുള്ള രാശി എന്ന് കരുതപ്പെടുന്നത് ധനു രാശിയാണ്. കാരണം ഈ അഗ്നിതത്വരാശിയുടെ അധിപന് വ്യാഴമാണ്. വളര്‍ച്ച, വികാസം, അനുകൂല ഫലങ്ങള്‍ എന്നിവയുടെ പ്രതീകമാണ് വ്യാഴം. അതുകൊണ്ട് ഈ രാശികളില് ജനിച്ചവര്‍ പൊതുവെ ജീവിതത്തില്‍ അത്ഭുതങ്ങള്‍ കാണിക്കുന്നവരാണ്. സമ്പത്ത്, ബന്ധുബലം, സൗഹൃദവലയം, പരിഹാരമാര്‍ഗ്ഗങ്ങള്‍ അങ്ങനെ നിരവധി അനുഗ്രഹങ്ങള്‍ ഇവര്‍ക്കുണ്ടായിരിക്കും. പ്രതിസന്ധികളിലോ വെല്ലുവിളികളിലോ തളരേണ്ട സാഹചര്യം ഇവര്‍ക്കുണ്ടാകില്ല. രക്ഷപ്പെടാനുള്ള നിരവധി മാര്‍ഗ്ഗങ്ങള്‍ ഇവര്‍ക്ക് മുമ്പില്‍ ഉണ്ടായിരിക്കും. എപ്പോഴും പുതിയ ആശയങ്ങളും ചിന്തകളും ഇവരെ നേട്ടങ്ങളിലെത്തിക്കും. വളരെ അപകടകരമായ സാഹചര്യങ്ങളില്‍ ചെന്നെത്തുമെങ്കിലും അവര്‍ നിസ്സാരമായി അതിനെ നേരിടും. ജീവിതത്തിലെ അപ്രതീക്ഷിത വഴിത്തിവുകളെ അവര്‍ ഭയക്കുകയുമില്ല.
മീനം
പൂരുരുട്ടാതി 1/4, ഉതൃട്ടാതി, രേവതി
സ്വപ്നങ്ങളുടെയും മായികലോകത്തിന്റെയും പ്രതീകമായ നെപ്റ്റിയൂണ്‍ ആണ്് ജലതത്വരാശിയായ മീനം രാശിയുടെ ഗ്രഹമെന്ന് ആധുനിക ജ്യോതിഷം വിശ്വസിക്കുന്നു. എന്നാല്‍ ഭാഗ്യത്തിന്റെ ഗ്രഹമായ വ്യാഴമാണ് മീനം രാശിയുടെ ഗ്രഹമെന്ന് പരമ്പരാഗത വേദ ജ്യോതിഷം കരുതുന്നു. മീനം രാശിക്കാര്‍ സ്വാഭാവികമായി, വലിയ കഷ്ടപ്പാടൊന്നും കൂടാതെ ജീവിത വളര്‍ച്ചയും വിജയവും നേടുന്നവരാണ്. അവരുടെ വൈകാരികമായ ക്ഷമതയും കൃത്യമായ തോന്നലുകളും ഉള്‍വിളികളും കൃത്യമായി കാര്യങ്ങള്‍ നടത്തിയെടുക്കാനുള്ള കഴിവും അവരെ നേട്ടങ്ങളിലെത്തിക്കും. സ്വപ്നങ്ങള്‍ സത്യമാക്കാനും ലക്ഷ്യങ്ങളിലെത്താനും മീനം രാശിക്കാര്‍ അവരുടേതായ, വ്യത്യസ്തമായ വഴികള്‍ സ്വീകരിക്കും. മറ്റുള്ളവര്‍ പുച്ഛിച്ച വഴികളിലൂടെ ആയിരിക്കും ഇവര്‍ വിജയം നേടുക. പക്ഷേ ആഗ്രഹങ്ങള്‍ക്ക് ജീവന് നല്‍കാനുള്ള ശ്രമത്തിനിടയില്‍ ഇവര്‍ വക്രബുദ്ധിയോ വഞ്ചനയോ ചിലപ്പോള്‍ കാണിക്കാറുണ്ട്. എങ്കിലും പ്രതീക്ഷ കൈവിടാതെയുള്ള ഇവരുടെ ശ്രമങ്ങളും ആത്മാര്‍പ്പണവും വിശ്വാസവും ഇവരെ ചതിക്കാറില്ല.
മേടം
അശ്വതി, ഭരണി, കാര്‍ത്തിക 1/4
ഏറ്റവും ഭാഗ്യമുള്ള ആളുകളാണ് മേടം രാശിയില്‍ ജനിച്ചവരും. കാരണം സൂര്യന്റെ ഉച്ചരാശി അഥവാ സൂര്യന് ഏറ്റവും ശക്തനാകുന്നത് മേടം രാശിയിലാണ്. ഈ രാശിക്കാരുടെ ജാതകത്തില്‍ സൂര്യന് അനുകൂലസ്ഥാനത്താണെങ്കില്, അവരുടെ കഴിവുകളും ആത്മവിശ്വാസവും ലക്ഷ്യത്തിലെത്തുമെന്ന നിശ്ചയദാര്‍ഢ്യവും ഒന്നുകൂടി ശക്തമാകും. ലക്ഷ്യങ്ങള്‍ നേടിയെടുക്കാനുള്ള കഴിവ് ഈ രാശിക്കാരില്‍ ഉറപ്പാണ്. ഇവര്‍ ഒരിക്കലും സ്വന്തം കഴിവുകളെ അവിശ്വസിക്കുകയോ അതില്‍ സംശയം പ്രകടിപ്പിക്കുകയോ ഇല്ല. ഭയപ്പെടുത്തുന്നതും പരിമിതികള്‍ ഉള്ളതുമായ സാഹചര്യങ്ങളില്‍ നിന്ന് ഇവര്‍ വഴുതിമാറും.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന രത്നക്കല്ലുകളുടെ ഗുണങ്ങള്‍ പരമ്പരാഗത വിശ്വാസങ്ങളെയും ജ്യോതിഷ രീതികളെയും അടിസ്ഥാനമാക്കിയുള്ളത് മാത്രമാണ്. ഓരോ വ്യക്തിക്കും ഫലങ്ങള്‍ വ്യത്യസ്തമായിരിക്കും. ജ്യോതിഷസംബന്ധമായ ആവശ്യങ്ങള്‍ക്കായി ഇവ ഉപയോഗിക്കുന്നതിന് മുന്‍പായി വിദഗ്ധനേയോ അല്ലെങ്കില്‍ ജ്യോതിഷിയേയോ സമീപിക്കേണ്ടതാണ്. ഇതിലുള്ള ഉള്ളടക്കങ്ങള്‍ വിവരം കൈമാറുക എന്ന ഉദ്ദേശ്യത്തോടെ മാത്രമുള്ളതാണ്. ഇത് പ്രൊഫഷണല്‍ ഉപദേശമായി കണക്കാക്കരുത്.



Click it and Unblock the Notifications