Latest Updates
-
വീക്കെൻഡ് വൈബ്സ്: പങ്കാളിക്കൊപ്പം കാണാൻ പറ്റിയ മികച്ച ഒടിടി റിലീസുകൾ ഇതാ -
ഗാന്ധി ജയന്തി ലോങ് വീക്കെൻഡ്: ഭാഗ്യം തേടിയെത്തുന്ന ആ 5 രാശിക്കാർ ഇവർ; ഈ ദിവസങ്ങളിൽ നേട്ടങ്ങൾ ഉറപ്പ്! -
ഒക്ടോബർ 2 നക്ഷത്രഫലം: ഇന്നത്തെ ഭാഗ്യനക്ഷത്രങ്ങൾ ഇവരാണ്, രാഹുകാലം ശ്രദ്ധിക്കൂ! -
എൽപിജി വിലയിൽ ഞെട്ടിക്കുന്ന മാറ്റം: വാണിജ്യ സിലിണ്ടറുകൾക്ക് വില കുതിച്ചുയർന്നു, ഗാർഹിക ഉപഭോക്താക്കൾക്ക് ആശ്വാസം -
2026 ഒക്ടോബർ രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും ശ്രദ്ധിക്കേണ്ട നിർണ്ണായക മാറ്റങ്ങൾ ഇതാ! -
ആമസോൺ, ഫ്ലിപ്കാർട്ട് സെയിൽ തീയതികൾ പുറത്ത്; വമ്പൻ ഓഫറുകൾ സ്വന്തമാക്കാൻ ഈ തയ്യാറെടുപ്പുകൾ വേണം! -
ശുക്രൻ വക്രഗതിയിലേക്ക്: ഒക്ടോബർ 3 മുതൽ 10 വരെ ഈ രാശിക്കാർക്ക് സാമ്പത്തിക നേട്ടം, ഭാഗ്യസമയം അറിയാം -
ഏഷ്യൻ ഗെയിംസ് ഹോക്കി: ചിരവൈരികളുടെ പോരാട്ടം, ഒളിമ്പിക്സ് സ്വപ്നവുമായി ഇന്ത്യ ഇന്ന് പാകിസ്താനെ നേരിടുന്നു -
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ
സൂര്യനും ശനിയും നല്‍കും നവപഞ്ചമ യോഗം, നവംബര്‍ അവസാനം വരെ ഈ നാളുകാര്‍ക്ക് നേട്ടങ്ങളുടെ പെരുമഴ
ഗ്രഹങ്ങളുടെ രാജാവെന്ന് അറിയപ്പെടുന്ന സൂര്യന് ജ്യോതിഷത്തില്‍ പ്രത്യേകസ്ഥാനമുണ്ട്. ഓരോ മാസവും സൂര്യന് രാശിമാറ്റം നടത്തുന്നു. ഈ രാശിമാറ്റത്തിന്റെ പ്രതിഫലനങ്ങള്‍ എല്ലാ നാളുകാരിലും അനുഭവപ്പെടും. ഒക്ടോബര്‍ 17ന് സൂര്യന് തുലാം രാശിയിലേക്ക് പ്രവേശിച്ചു. ഈ രാശിയുടെ രണ്ടാമത്തെ ഭാവത്തിലാണ് സൂര്യന് നിലകൊള്ളുന്നത്. ഇതേ രാശിയുടെ മറ്റൊരു ഭാവത്തില്‍ ശനിയും നില കൊള്ളുന്നു. അങ്ങനെ ഇരുഗ്രഹങ്ങള്ക്കുമിടയില് നവപഞ്ചമയോഗം രൂപപ്പെട്ടിരിക്കുകയാണ്.

വളരെ ശക്തമായ ഒരു രാജയോഗമാണ് നവപഞ്ചമയോഗം. ശനിയില്‍ നിന്നും സൂര്യന് ഒമ്പതാമത്തെ ഭാവത്തിലും സൂര്യനില്‍ നിന്ന് ശനി അഞ്ചാമത്തെ ഭാവത്തിലും സ്ഥിതി ചെയ്യുമ്പോഴാണ് ഈ രാജയോഗം രൂപപ്പെടുന്നത്. അടുത്ത മാസം സൂര്യന് രാശിമാറുന്നത് വരെ ഈ രാജയോഗം നിലനില്ക്കും. ആ ശുഭയോഗത്തിന്റെ ഫലങ്ങള്‍ ചില രാശികള്‍ക്ക് വളരെ ഗുണകരമായിത്തീരും. ഈ രാശികള്‍ ഏതെല്ലാമാണെന്ന് അറിയാം.
മേടം
നവപഞ്ചമ രാജയോഗത്താല്‍ മേടം രാശിയില്‍ ജനിച്ച ആളുകള്‍ക്ക് ഈ മാസവും അടുത്ത മാസവും നേട്ടങ്ങള്‍ ഉണ്ടാകും. ഇവര്‍ക്ക് എല്ലാ കാര്യങ്ങളിലും വിജയവും സാമ്പത്തികനേട്ടങ്ങളും ഉണ്ടാകും. ജീവിതത്തില്‍ മൊത്തത്തില്‍ പുരോഗതി ദൃശ്യമാകും. കരിയറില്‍ പ്രതീക്ഷിക്കുന്ന തരത്തിലുള്ള മാറ്റങ്ങളും നേട്ടങ്ങളും ഉണ്ടാകും. ഉന്നതരുടെ സഹായത്താല്‍ ജീവിതത്തില്‍ മാറ്റങ്ങള്‍ ഉണ്ടാകും. ലക്ഷ്യങ്ങള്‍ നേടിയെടുക്കാന്‍ സാധിക്കും. ജോലിയില്‍ മികവും പുരോഗതിയും വര്‍ധിക്കും. ബിസിനസില്‍ നിന്നും ലാഭം വര്‍ധിക്കുന്ന സമയം കൂടിയാണിത്. പണമുണ്ടാക്കുന്നതിന് പുതിയ വഴികള്‍ മുമ്പില്‍ തെളിയും. സാമ്പത്തികമായി വലിയ പുരോഗതി നേടാന്‍ സാധിക്കും. ദാമ്പത്യജീവിതത്തില്‍ സന്തോഷവും സഹകരണവും വര്‍ധിക്കും. ആരോഗ്യം തൃപ്തികരമായിരിക്കും.
ഇടവം
നവപഞ്ചമ രാജയോഗം ഇടവം രാശിയില്‍ ജനിച്ച ആളുകള്‍ക്കും ഗുണകരമായിരിക്കും ഇടവം രാശിയില്‍ ആറാമത്തെ ഭാവത്തിലാണ് സൂര്യന് നിലകൊള്ളുന്നത്. നവപഞ്ചമ യോഗത്താല്‍ ഇടവം രാശിക്കാര്‍ക്ക് ചെയ്യുന്ന കാര്യങ്ങളിലെല്ലാം വിജയമുണ്ടാകും. ജോലിസ്ഥലത്തും മികച്ച രീതിയില്‍ ജോലി ചെയ്യാന്‍ സാധിക്കും. ജോലിയിലെ മികവ് അധികാരികളുടെ ശ്രദ്ധ പിടിച്ചുപറ്റുകയും സ്ഥാനക്കയറ്റത്തിനോ ശമ്പളവര്‍ധനയ്ക്കോ അവരുടെ ശുപാര്‍ശ ലഭിക്കുകയും ചെയ്യും. അതുകൂടാതെ ഇവരുടെ നേതൃഗുണങ്ങള്‍ കണ്ടറിഞ്ഞ് അധികാരികള്‍ വലിയ ഉത്തരവാദിത്തങ്ങള്‍ ഏല്‍പ്പിക്കാനും സാധ്യതയുണ്ട്. പ്രണയജീവിതവും ദാമ്പത്യജീവിതവും സന്തോഷകരമാകും. സാമ്പത്തികസ്ഥിതിയും വളരെയധികം മെച്ചപ്പെടും.
തുലാം
തുലാം രാശിയില്‍ ജനിച്ച ആളുകള്‍ക്കും നവപഞ്ചമ രാജയോഗം ശുഭകരമാകും. തുലാം രാശിയുടെ ലഗ്നഭാവത്തിലാണ് ഈ സൂര്യന് ഉള്ളത്. അതുകൊണ്ട് ഈ കാലയളവില്‍ ആത്മവിശ്വാസം വളരെധികം വര്‍ധിക്കും. ഏറെക്കാലമായി ചെയ്യാന്‍ കഴിയാതിരുന്നതോ മാറ്റിവെച്ചതോ ആയ ജോലി ഈ സമയത്ത് പൂര്‍ത്തീകരിക്കും. കൂടുതല്‍ ധൈര്യവും തന്റേടവും തോന്നും. ചെയ്യുന്ന എല്ലാ കാര്യങ്ങളിലും സംതൃപ്തിയും വിജയവും ഉണ്ടാകും. ജോലിയുമായി ബന്ധപ്പെട്ട് നിരവധി യാത്രകള്‍ വേണ്ടതായി വരും. എന്നാല്‍ ഇവയെല്ലാം ഗുണകരമായി ഭവിക്കും. കരിയറില്‍ പുരോഗതി ദൃശ്യമാകുന്ന സമയമാണിത്. ബിസിനസില്‍ വലിയ പ്രോജക്ടുകള്‍ തേടിയെത്തും. ഏറെക്കാലമായി കിട്ടാനുണ്ടായിരുന്ന പണം ലഭിക്കും. ഇതുകൂടാതെ സാമ്പത്തികമായി അഭിവൃദ്ധിപ്പെടും.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.
The image used in the story is AI-generated



Click it and Unblock the Notifications
