Latest Updates
-
സെപ്റ്റംബർ 17 സൂര്യൻ കന്നി രാശിയിലേക്ക്: ശുഭമുഹൂർത്തവും ശ്രദ്ധിക്കേണ്ട കാര്യങ്ങളും ഇതാ -
സെപ്റ്റംബർ 14: ഇന്നത്തെ ശുഭമുഹൂർത്തങ്ങൾ ഇവയാണ്; സാമ്പത്തിക ഇടപാടുകൾക്ക് ഈ സമയം ശ്രദ്ധിക്കൂ! -
2026 സെപ്റ്റംബർ 14-20: ഈ ആഴ്ച ഭാഗ്യം തുണയ്ക്കുന്ന രാശികൾ ഇവയാണ്, പണവും കരിയറും മെച്ചപ്പെടും! -
ഗണേശചതുർഥി ദിനത്തിലെ നക്ഷത്രഫലം: ചിത്തിരയും ചോതിയും ഇന്ന് നൽകുന്ന ഭാഗ്യ സൂചനകൾ ഇതാ! -
ഗണേശ ചതുർത്ഥി ദിനത്തിൽ നിങ്ങളുടെ രാശിഫലം: ഇന്ന് ശ്രദ്ധിക്കേണ്ട കാര്യങ്ങളും ഭാഗ്യസമയങ്ങളും അറിയാം -
ഇന്നത്തെ രാജയോഗം: ഹംസ, മാളവ്യ യോഗങ്ങൾക്കായുള്ള ശുഭമുഹൂർത്തങ്ങൾ; നഗരം തിരിച്ചുള്ള സമയക്രമം ഇതാ -
2026 വിനായക ചതുർത്ഥി: ഗണേശ പൂജയ്ക്ക് ശുഭമുഹൂർത്തം ഇതാ, രാഹു-ഗുളിക കാലങ്ങൾ ഒഴിവാക്കി വിഗ്രഹ പ്രതിഷ്ഠ നടത്താം -
കത്തുന്ന വെയിലിലും ഈർപ്പത്തിലും ചർമ്മം തളരുന്നുണ്ടോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
വിശ്വകർമ്മ പൂജ 2026: വർക്ക്ഷോപ്പിലും ഓഫീസിലും ഐശ്വര്യവും സുരക്ഷയും ഉറപ്പാക്കാൻ ഈ വാസ്തു ടിപ്സ് പരീക്ഷിക്കൂ -
ഗണേശചതുർത്ഥിക്ക് വീട് ഒരുങ്ങുമ്പോൾ; ഐശ്വര്യത്തിനായി ഈ വാസ്തു കാര്യങ്ങൾ ശ്രദ്ധിക്കൂ
വിദേശത്ത് പോകാൻ യോഗമുള്ളത് ഈ നാളുകാർക്ക്
വിദേശത്ത് പോയി അവിടെ തന്നെ സ്ഥിരതാമസമാക്കാൻ ആഗ്രഹിക്കുന്ന നിരവധി ആളുകളുണ്ട്. എന്നാൽ, പലപ്പോഴും പല പ്രതിസന്ധികൾ നേരിടുന്നതും, പണത്തിന്റെ ലഭ്യതക്കുറവ് മൂലവും പലർക്കും ഈ ആഗ്രഹം കൃത്യമായി സഫലീകരിക്കാൻ സാധിക്കാറില്ല.

എന്നാൽ, അടുത്ത മാസം മുതൽ രാഹു, കേതു എന്നിവയുടെ അനുഗ്രഹത്താൽ ആഗ്രഹങ്ങൾ സഫലീകരിക്കാൻ സാധിക്കുന്ന ചില നാളുകാരുണ്ട്. പഠന സംബന്ധമായി, അല്ലെങ്കിൽ ജോലിക്കായി വിദേശത്തേയ്ക്ക് പോകാൻ സാധിക്കുന്ന നാളുകാർ ഏതെല്ലാമെന്ന് നോക്കാം.
ചോതി, വിശാഖം
ഒക്ടോബർ മാസം മുതൽ ചോതി നക്ഷത്രക്കാർക്ക് ചില ഭാഗ്യാവസരങ്ങൾ വന്നുചേരും. കാര്യങ്ങൾ കൃത്യമായ രീതിയിൽ ക്ഷമയോടെ കൈകാര്യം ചെയ്താൽ ജോലിയിൽ ഉയർച്ച ലഭിക്കാനുള്ള സാധ്യതയും ഉണ്ട്. ബന്ധുക്കളുമായുള്ള ഐക്യം വർദ്ധിക്കും. ഇത് കൂടുതൽ നേട്ടങ്ങൾക്ക് വഴിയൊരുക്കും. സുഹൃത്തുക്കൾ മുഖേന പുതിയ ജോലി ലഭിക്കാൻ സാധ്യതയുണ്ട്. ജോലി സംബന്ധമായി അല്ലെങ്കിൽ, പഠനാവശ്യത്തിവായി വിദേശത്ത് പോകാനും ഭാഗ്യം വന്നു ചേരും. പൊതുവേ ഈ നാളുകാർക്ക് മറ്റുള്ളവരെ സംസാരത്താൽ നല്ലരീതിയിൽ മയക്കി എടുക്കാനുള്ള കഴിവ് കൂടുതലാണ്. ഇത് ഇവർക്ക് കൂടുതൽ ഗുണം ചെയ്യും. ഏതൊരു വ്യക്തിയേയും അതിന്റെതായ രീതിയിൽ കൈകാര്യം ചെയ്യാനുള്ള ഇവരുടെ ബുദ്ധിസാമർത്ഥ്യവും എടുത്ത് പറയണം. ഇത് കൂടുതൽ ഉയർച്ചയിലേയ്ക്ക് ഇവരെ നയിക്കും.
രോഹിണി, മകയിരം
നല്ല ബുദ്ധിയുള്ളവരും, ക്ഷമയും, കരുണയും അതുപോലെ ബിസിനസ്സ് കാര്യത്തിൽ അഗ്രകണ്യരുമാണ് ഈ നക്ഷത്രക്കാർ. സ്വന്തം കാര്യം നേടിയെടുക്കാൻ വളരെ ക്ഷമയോടെ ബുദ്ധിപരമായി പ്രവർത്തിക്കാനുള്ള കഴിവ് ഇവർക്കുണ്ട്. ഏത് പ്രായക്കാരെയും ഒരുപോലെ സൗമ്യമായി കൈകാര്യം ചെയ്യുന്നതിനാൽ തന്നെ മറ്റുള്ളവരുടെ പ്രശംസയ്ക്കും, പ്രീതി നേടിയെടുക്കുന്നതിനും ഇവർക്ക് സാധിക്കും. ഇത് മുന്നോട്ട് സഞ്ചാരിക്കാനുള്ള മാർഗ്ഗം വളരെ സുതാര്യമാക്കാൻ ഇവരെ സഹായിക്കും.
പല ഉന്നത ബന്ധങ്ങളും നിലനിർത്താൻ സാധിക്കും. പ്രതീക്ഷിക്കാത്ത പലരും ധനവുമായി നിങ്ങളെ സമീപിക്കും. ഇവർ മൂലം വിദേശത്തേയ്ക്ക് പോകാനുള്ള അവസരവും നിങ്ങൾക്ക് വന്ന് ചേരുന്നതാണ്. പഠിക്കുന്ന വിദ്യാർത്ഥികളാണെങ്കിൽ ഉന്നത പഠനത്തിനായി വിദേശത്തേയ്ക്ക് പോകാനുള്ള സാധ്യതയും ഉണ്ട്. വിദേശ യാത്രയ്ക്കായുള്ള ധനവും നിങ്ങൾ പ്രതീക്ഷിക്കാത്ത വിധത്തിൽ, തടസ്സങ്ങളില്ലാതെ ലഭിക്കുന്നതായിരിക്കും.
പൂരം, ഉത്രം
വളരെ സ്മാർട്ടായി കാര്യങ്ങൾ ചെയ്ത് തീർക്കുന്ന നാളുകാരാണ് ഇവർ. മറ്റുള്ളവരുടെ പ്രീതിയ്ക്കായി എത്ര എളിയവരാകാനും ഇവർ മടികാണിക്കുകയില്ല. അതിനാൽ തന്നെ സ്വന്തം കാര്യങ്ങൾ കൃത്യമായി നേടിയെടുക്കാനും ഇവർക്ക് മിടുക്ക് കൂടുതലാണ്. അതിനാൽ തന്നെ ആഗ്രഹങ്ങൾ സഫലീകരിക്കുന്നതിനായി ഏതൊരറ്റം വരെ പോകാനും ഇവർ മടികാണിക്കുകയില്ല. ഇതിനായി നന്നായി അധ്വാനിക്കാനും ഇവർ തയ്യാറായിരിക്കും. ഇവരുടെ ഈ മനോഭാവം കൂടുതൽ നേട്ടങ്ങൾ കൈവരിക്കാൻ സഹായിക്കും. പ്രത്യേകിച്ച് വിദേശത്ത് പോയി പഠിക്കാൻ ആഗ്രഹിക്കുന്ന വിദ്യാർത്ഥികളാണെങ്കിൽ അതിനുവേണ്ട എല്ലാ കാര്യങ്ങളും സ്വയം ചെയ്തെടുക്കും. ഏതെല്ലാം സോഴ്സിൽ നിന്നും പണം കണ്ടെത്താം എന്ന കൃത്യമായ ധാരണയും ഇവർക്കുണ്ടായിരിക്കും. ഇതിനാൽ, വിചാരിച്ച രീതിയിൽ നല്ല കോഴ്സെടുത്ത് പഠിക്കാൻ ഇവർക്ക് സാധിക്കുന്നതാണ്.
വിദേശത്തേയ്ക്ക് പോകാൻ മുന്നിട്ടിറങ്ങുമ്പോൾ പലതരത്തിലുള്ള പ്രതിസന്ധികൾ നേരിട്ടേക്കാം. പക്ഷേ, തളരാതെ മുന്നോട്ട് സഞ്ചരിക്കാൻ ശ്രദ്ധിക്കുക. വീട്ടുകാരിൽ നിന്നും പിന്തുണ ലഭിക്കും. ചില സുഹൃത്തുക്കൾ വഴിയും സഹായങ്ങൾ ലഭിക്കുന്നതാണ്. ഇടയ്ക്ക് മടി പിടിച്ചാൽ, നിങ്ങൾക്ക് ലഭിക്കേണ്ട പല ഭാഗ്യങ്ങളും കൈവിട്ട് പോകാൻ സാധ്യത കൂടുതലാണ്. അതിനാൽ ശ്രദ്ധിക്കുക.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്‌കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications
