Latest Updates
-
ഒക്ടോബർ 1 രാശിഫലം: മേടം മുതൽ മീനം വരെ, ഇന്നത്തെ ദിവസം നിങ്ങൾക്ക് ഭാഗ്യകരമോ? -
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത്
വിഘ്നേശ്വരന്റെ പ്രിയരാശികള്, ഇവരുടെ തടസ്സങ്ങളെല്ലാം നീക്കിത്തരും ഗണേശഭഗവാന്
ഹിന്ദുവിശ്വാസം അനുസരിച്ച് ഏതൊരു മംഗളകാര്യങ്ങളും തുടങ്ങും മുമ്പ് ആദ്യം തേടുന്നത് വിഘ്നേശ്വരന്റെ അനുഗ്രഹമാണ്. കാരണം തടസ്സങ്ങളൊന്നും കൂടാതെ മംഗളകാര്യങ്ങളെ രക്ഷിക്കാന്‍ വിഘ്നേശ്വരന്റെ അനുഗ്രഹം കൂടിയേ തീരു. വിഘ്നേശ്വരന്റെ അനുഗ്രഹം ഉണ്ടെങ്കില്‍ ഒരു വ്യക്തിക്ക് ജീവിതത്തില്‍ സുഖവും സമൃദ്ധിയും ഉണ്ടാകും. ഗണേശ ഭഗവാന് പ്രിയപ്പെട്ട ചില രാശികള്‍ ഉണ്ട്. ഈ രാശികളില് ജനിച്ചയാളുകള്ക്ക് വിഘ്നേശ്വരന്റെ അനുഗ്രഹം സദാ ഉണ്ടായിരിക്കും. ഇവര്‍ക്ക് ഭഗവാന് ഭൗതികസുഖങ്ങള്‍ വാരിക്കോരി നല്‍കുകയും കഷ്ടതകളില്‍ നിന്ന് രക്ഷിക്കുകയും ചെയ്യും.

ഈ രാശികള്‍ ഏതെല്ലാമാണെന്ന് നോക്കാം.
മേടം
മേടം രാശിയില്‍ ജനിച്ച ആളുകള്‍ക്ക് വിഘ്നേശ്വരന്റെ അനുഗ്രഹം എന്നുമുണ്ടായിരിക്കും. ഇവരെ എല്ലാ സങ്കടങ്ങളും നിന്നും രക്ഷിക്കാന്‍ ഭഗവാന് എന്നും ഒപ്പമുണ്ടാകും. ഇവര്‍ ആഗ്രഹിക്കുന്ന കാര്യങ്ങളില്‍ വിജയം നേടുന്നവരായിരിക്കും. ഭഗവാന്റെ അനുഗ്രഹത്താല്‍ ഇവര്‍ക്ക് ഒരിക്കലും സമ്പത്തിന് മുട്ടുണ്ടാകുകയില്ല. ദൈവാനുഗ്രഹവും ഐശ്വര്യവും സമൃദ്ധിയും ഇവര്‍ക്കൊപ്പമുണ്ടാകും. ഇവര്‍ക്ക് എല്ലാ ഭൗതികസുഖങ്ങളും അനുഭവിക്കാന്‍ യോഗമുണ്ടാകും.
മിഥുനം
മിഥുനം രാശിയില്‍ ജനിച്ച ആളുകളിലും സദാ ഗണപതിയുടെ അനുഗ്രഹമുണ്ടാകും. ഇവരുടെ എല്ലാ ആഗ്രഹങ്ങളും ഗണപതിയുടെ അനുഗ്രഹം കൊണ്ട് സാധ്യമാകും. കൂടാതെ കരിയറിലും ബിസിനസിലും ഇവര്‍ ശോഭിക്കും. സമൂഹത്തിലും തൊഴിലിടത്തും ഇവര്‍ പ്രശസ്തരായിരിക്കും. ഭഗവാന്റെ അനുഗ്രഹം ഉള്ളതിനാല്‍ ആശയവിനിമയത്തില്‍ ഇവര്‍ മുന്‍പന്തിയിലായിരിക്കും. ഇവരില്‍ ചിലര്‍ വ്യവസായപ്രമുഖരായി മാറും. പുതിയ പുതിയ ആശയങ്ങള്‍ കൊണ്ട് ബിസിനസില്‍ നിന്നും ധനമുണ്ടാക്കാന്‍ ഇവര്‍ക്ക് പ്രത്യേക കഴിവ് ഉണ്ടാകും.
മകരം
ഗണേശ ഭഗവാന് പ്രിയപ്പെട്ട അടുത്ത രാശി മകരമാണ്. ഭഗവാന്റെ അനുഗ്രഹം എന്നും ഒപ്പമുള്ളത് കൊണ്ട് ഇവര്‍ കഠിനാധ്വാനത്തിലൂടെ വിജയത്തിലേക്ക് സഞ്ചരിക്കുന്നവര്‍ ആയിരിക്കും. ഇവര്‍ക്ക് ഒരുകാലത്തും സാമ്പത്തികഞെരുക്കം ഉണ്ടായിരിക്കില്ല. ഇവര്‍ക്ക് എപ്പോഴും ഭൗതിക സുഖവും സൗകര്യങ്ങളും സമ്പത്തും ഉണ്ടായിരിക്കും. ഇവര്‍ മനസ്സില്‍ വിചാരിക്കുന്ന ഏതൊരു ലക്ഷ്യവും നേടിയെടുക്കാന്‍ കഴിവുള്ളവരായിരിക്കും.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications
