Latest Updates
-
2026 ഒക്ടോബർ രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും ശ്രദ്ധിക്കേണ്ട നിർണ്ണായക മാറ്റങ്ങൾ ഇതാ! -
ആമസോൺ, ഫ്ലിപ്കാർട്ട് സെയിൽ തീയതികൾ പുറത്ത്; വമ്പൻ ഓഫറുകൾ സ്വന്തമാക്കാൻ ഈ തയ്യാറെടുപ്പുകൾ വേണം! -
ശുക്രൻ വക്രഗതിയിലേക്ക്: ഒക്ടോബർ 3 മുതൽ 10 വരെ ഈ രാശിക്കാർക്ക് സാമ്പത്തിക നേട്ടം, ഭാഗ്യസമയം അറിയാം -
ഏഷ്യൻ ഗെയിംസ് ഹോക്കി: ചിരവൈരികളുടെ പോരാട്ടം, ഒളിമ്പിക്സ് സ്വപ്നവുമായി ഇന്ത്യ ഇന്ന് പാകിസ്താനെ നേരിടുന്നു -
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത്
നിമിഷനേരം കൊണ്ട് ആരെയും മയക്കിയെടുക്കാന്‍ മിടുക്കര്‍; ഈ രാശിക്കാര്‍ എവിടെയും തിളങ്ങും
ചിലയാളുകള്‍ക്ക് മറ്റുള്ളവരോട് മിണ്ടാനും പെട്ടെന്ന് അവരോട് ചങ്ങാത്തം കൂടാനും പ്രത്യേക കഴിവാണ്. എത്ര വലിയ ഗൗരവക്കാരായാലും അവരെ കൂളായി കീശയിലാക്കാനുള്ള വിദ്യ അവരുടെ കയ്യിലുണ്ടാകും. എവിടെ പോയാലും ഇവര്‍ക്ക് സുഹൃത്തുക്കളും ഉണ്ടാകും. ആര്‍ക്കും ഇവരെ കുറിച്ച് മോശം അഭിപ്രായവും ഉണ്ടാകില്ല. അത് ചിലയാളുകള്‍ക്ക് ജന്മനാ ലഭിക്കുന്ന കഴിവാണ്. വേജ ജ്യോതിഷം ഇത് ചില രാശികളില് ജനിച്ചവര്‍ക്ക് മാത്രം ലഭിക്കുന്ന ഗുണവിശേഷമാണ് എന്ന് പറയുന്നു.

മറ്റുള്ളവരുടെ സ്നേഹം പിടിച്ചുപറ്റാനും അവരെ സ്വാധീനിക്കാനും കഴിയുന്നത് ഒരു നല്ല ഗുണമാണ്. എന്നാല്‍ അത് എല്ലാവര്ക്കും ലഭിക്കുകയുമില്ല. ജ്യോതിഷം പറയുന്നത് പ്രകാരം മറ്റുള്ളവരുടെ ഹൃദയത്തിലേക്ക് പെട്ടെന്ന് കയറിക്കൂടുന്ന ചില രാശികള്‍ എതെല്ലാമാണെന്ന് നോക്കാം.
ചിങ്ങം
നേതൃസ്ഥാനത്തെത്താന്‍ ചിങ്ങം രാശിക്കാരോളം മിടുക്ക് മറ്റാര്‍ക്കും ഉണ്ടാകില്ല. മുന്‍നിരയില്‍ തിളങ്ങാന്‍ ഇവര്‍ക്ക് വലിയ ഇഷ്ടമാണ്. അതിനുള്ള ആത്മവിശ്വാസവും പ്രത്യേക ഊര്‍ജവും അവര്‍ക്കുണ്ട്. ആ കഴിവുകളിലൂടെ ആളുകളെ തങ്ങളിലേക്ക് ആകര്‍ഷിക്കാനുള്ള ശേഷിയും ചിങ്ങം രാശിയില്‍ ജനിച്ചവര്‍ക്കുണ്ട്. മറ്റുള്ളവരെ കയ്യിലെടുക്കേണ്ടതെന്നും കരുതല്‍ നല്‍കേണ്ടതും എങ്ങനെയാണെന്ന് അവര്‍ക്ക് നന്നായി അറിയാം. മാത്രമല്ല ചുറ്റുമുള്ളവരില്‍ പോസിറ്റീവ് എനര്‍ജി നിറയ്ക്കാനും സത്യസന്ധമായ അഭിപ്രായങ്ങള്‍ പറയാനും ഇവര്‍ക്ക് പ്രത്യേക കഴിവാണ്.വലിയ തമാശക്കാരും ആണിവര്‍. അതുകൊണ്ട് ഏതൊരു സംഘര്‍ഷ സാഹചര്യത്തെയും കൈകാര്യം ചെയ്യാന്‍ ഇവര്‍ക്ക് സാധിക്കും.
തുലാം
എല്ലാവരെയും ഒത്തുകൊണ്ടുപോകാന്‍ തുലാം രാശിക്കാര്‍ക്ക് കഴിയും.മറ്റുള്ളവര്‍ പറയുന്നത് മനസ്സ് തുറന്ന് കേള്‍ക്കാനും വ്യത്യസ്ത വ്യക്തിത്വങ്ങളോട് പെട്ടെന്ന് ഇഴുകിച്ചേരാനും ഇവര്‍ക്ക് സാധിക്കും. അവരുടെ സ്വാഭാവികമായ സഹൃദയത്വം കാരണം ഒപ്പമുള്ളവര്‍ക്ക് ഇവര്‍ തങ്ങളെ വിലമതിക്കുന്നതായും തങ്ങളെ മനസ്സിലാക്കുന്നതായും തോന്നും. നയതന്ത്രത്തിലും തുലാം രാശിക്കാര്‍ മിടുക്കരാണ്. പ്രശ്നങ്ങള്‍ പരിഹരിക്കാനും ആളുകളുമായി ശക്തമായ ബന്ധം സ്ഥാപിക്കാനും ഇവര്‍ മുന്നിലുണ്ടാകും.
മിഥുനം
രസികന്മാരും ജിജ്ഞാസയുള്ളവരുമാണ് മിഥുനം രാശിക്കാര്‍. അവര്‍ കൂടെയുണ്ടെങ്കില്‍ മറ്റുള്ളവര്‍ക്ക് നേരം പോകുന്നത് അറിയില്ല. എന്ത് കാര്യത്തെ കുറിച്ച് സംസാരിക്കാനും ഇവര്‍ക്ക് പ്രത്യേക കഴിവാണ്. ആരെയും മടുപ്പിക്കാതെ എത്രനേരം വേണമെങ്കിലും സംസാരിക്കാന്‍ ഇവര്‍ക്ക് സാധിക്കും. സാഹചര്യങ്ങളോട് പെട്ടെന്ന് പൊരുത്തപ്പെടുന്ന ഇവരുടെ സ്വഭാവം കാരണം ഏത് വിഭാഗത്തില്‍ പെട്ട ആളുകളുമായും വളരെ പെട്ടെന്ന് ചങ്ങാത്തം സ്ഥാപിക്കാന്‍ ഇവര്‍ക്ക് സാധിക്കും. മറ്റുള്ളവര്‍ക്ക് സുരക്ഷിതത്വവും സൗകര്യവും നല്കാന് ഇവര്‍ക്ക് പ്രത്യേക കഴിവാണ്. അവരെ ആളുകള്‍ പെട്ടെന്ന് ഇഷ്ടപ്പെടാനുള്ള കാരണവും അതാണ്.
ധനു
എപ്പോഴും ശുഭാപ്തി വിശ്വാസം നിലനിര്‍ത്തുകയും സാഹസികമായ കാര്യങ്ങള്‍ ചെയ്യുകയും ചെയ്യുന്നവരാണ് ധനു രാശിയില്‍ ജനിച്ചവര്‍. കാര്യങ്ങളോടുള്ള അവരുടെ കൗതുകം മറ്റുള്ളവരിലേക്ക് കൂടി എത്തിച്ചേരും. ജീവിതത്തെ സ്നേഹിക്കാന്‍ മറ്റുള്ളവര്‍ക്ക് കൂടി പ്രചോദനം നല്കുന്ന സ്വഭാവമാണ് ഇവര്‍ക്ക്. ഇവരുടെ സത്യസന്ധതമായ പെരുമാറ്റവും സ്വഭാവവും കാരണം ആളുകള്‍ വളരെ വേഗം ഇവരെ വിശ്വസിക്കും. സ്വയം സന്തോഷിക്കാനും സന്തോഷിപ്പിക്കാനും ഇവര്‍ക്ക് കഴിയും. ഏതുകാര്യത്തിന്റെയും നല്ലവശം കാണാന്‍ ശ്രമിക്കുന്ന ഇവരെ ആളുകള്‍ വളരെ വേഗം ഇഷ്ടപ്പെടും.
Disclaimer: ഈ ലേഖനത്തിലെ വിവരങ്ങളും ജ്യോതിഷപരമായ കാര്യങ്ങളും വെറും അറിവിന് വേണ്ടി മാത്രമുള്ളതാണ്. ഈ ലേഖനത്തെ അടിസ്ഥാനമാക്കി സംഭവിക്കുന്ന കഷ്ടനഷ്ടങ്ങള്‍ക്ക് ബോള്‍ഡ്സ്കൈ ബാധ്യസ്ഥരായിരിക്കുകയില്ല. ഇത്തരം കാര്യങ്ങളില്‍ തീരുമാനം എടുക്കുന്നതിന് മുന്‍പ് വിദഗ്ധരുമായി ആലോചിക്കാന്‍ നിര്‍ദ്ദേശിക്കുന്നു.



Click it and Unblock the Notifications
