ഈ നക്ഷത്രക്കാര്‍ക്ക് ശബരിമല ദര്‍ശനം ഇരട്ടിഗുണം; അയ്യപ്പന്റെ പ്രത്യേക അനുഗ്രഹം ഉള്ള നക്ഷത്രക്കാര്‍

കലിയുഗവരദനും കാനനവാസനുമായ അയ്യപ്പ സ്വാമിയെ ആരാധിക്കുന്ന മണ്ഡലകാലം ആരംഭിച്ചിരിക്കുകയാണ്. ഇന്ത്യയിലെമ്പാടുമായി ലക്ഷക്കണക്കിന് ഭക്തരാണ് മണ്ഡലകാലത്ത് ശബരിമല ദര്‍ശിക്കുക. 41 ദിവസം കഠിനവ്രതമെടുക്ക് ഇരുമുടിക്കെട്ടേന്തി മലകയറിയെത്തുന്ന ഭക്തരെ ശബരിമല ശാസ്താവ് ഒരിക്കലും നിരാശരാക്കാറില്ല. ഭക്തരുടെ സങ്കടങ്ങളും പ്രാര്‍ത്ഥനകളും കേള്‍ക്കുന്ന അയ്യപ്പസ്വാമി അവര്‍ക്ക് അഭീഷ്ടവരങ്ങള്‍ നല്‍കി അനുഗ്രഹിക്കുമെന്നും ശബരിമല ദര്‍ശനത്തിന് ശേഷം ജീവിതം സന്തോഷവും സമാധാനവും കൊണ്ട് നിറയുമെന്നുമാണ് വിശ്വാസം.

lord ayyappa
Photo Credit: AI Generated

ശബരിമല ദര്‍ശനം എല്ലാവര്‍ക്കും ഐശ്വര്യദായകവും ശുഭഫലദായകവുമാണെങ്കിലും ചില നക്ഷത്രങ്ങളില്‍ ജനിച്ചവര്‍ക്ക് ശബരിമല ദര്‍ശനം ഇരട്ടി നേട്ടങ്ങള്‍ നല്‍കും. കാരണം ഇവര്‍ അയ്യപ്പന്റെ ഇഷ്ട നക്ഷത്രങ്ങളാണ്. ഇവര്‍ക്കൊപ്പം എന്നും അയ്യപ്പന്റെ അനുഗ്രഹം ഉണ്ടാകും. ഇവര്‍ നിത്യവും അയ്യപ്പനെ ഭജിക്കുന്നതും വ്രതമെടുത്ത് ശബരിമല ദര്‍ശനം നടത്തുകയും ചെയ്താല്‍ ആഗ്രഹങ്ങളെല്ലാം നേടാനും ദുരിതങ്ങളെ നേരിടാനും സാധിക്കും ആ നാളുകള്‍ ഏതെല്ലാമാണെന്ന് നോക്കാം.

മകം

മകം നക്ഷത്രക്കാര്‍ അയ്യപ്പന് പ്രിയപ്പെട്ടവരാണ്. ഏത് സ്ഥലത്തും തങ്ങളുടേതായ പ്രഭാവം സൃഷ്ടിക്കാന്‍ ഇവര്‍ക്ക് കഴിവുണ്ട്. ഉത്തരവാദിത്തങ്ങള്‍ ഏറ്റെടുക്കാനും ഭംഗിയായി പൂര്‍ത്തിയാക്കാനും ഇവര്‍ക്ക് സവിശേഷമായ കഴിവുണ്ട്. പൊതുവെ കഠിനാധ്വാനികളും ഏതുകാര്യവും ചെയ്യാനാകുമെന്ന ആത്മവിശ്വാസം ഉള്ളവരുമാണ് ഈ നക്ഷത്രത്തില്‍ ജനിച്ച ആളുകള്‍. ജോലികളിലും ചെയ്യുന്ന കാര്യങ്ങളിലും ഇവര്‍ക്ക് പ്രദര്‍ശിപ്പിക്കുന്ന മികവും ആത്മാര്‍ത്ഥതയും മറ്റുള്ളവരെ അതിശയിപ്പിക്കും. ആത്മാഭിമാനികളായ മകം നക്ഷത്രക്കാര്‍ അഭിമാനക്ഷതമേറ്റാല്‍ അത് മറക്കാനും പൊറുക്കാനും തയ്യാറാകില്ല.

മകം നക്ഷത്രക്കാര്‍ക്ക് എപ്പോഴും അയ്യപ്പന്റെ അനുഗ്രഹം ഒപ്പമുള്ളവരാണ്. ശാസ്താവ്, അയ്യപ്പന്‍, വേട്ടയ്‌ക്കൊരുമകന്‍ ക്ഷേത്രങ്ങളില്‍ ദര്‍ശനം നടത്തുന്നതും അയ്യപ്പനെ സദാ ഭജിക്കുന്നതും അയ്യപ്പന്റെ അനുഗ്രഹം എന്നും ലഭിക്കാന്‍ ഇവരെ സഹായിക്കും. കൂടാതെ നീരാഞ്ജനം, എള്ളുപായസം, നീലപ്പൂക്കള്‍ കൊണ്ട് മാല, നെയ് വിളക്ക്, എള്ളുതിരി എന്നിവ വഴിപാടായി അര്‍പ്പിക്കുന്നതും ശുഭഫലങ്ങള്‍ നല്‍കും.

പൂരം

സത്യസന്ധരായ ആളുകളും സമാധാനതല്‍പ്പരരും ആയിരിക്കും പൂരം നക്ഷത്രത്തില്‍ ജനിച്ച ആളുകള്‍. സത്യസന്ധമായി ജീവിക്കാന്‍ താല്‍പ്പര്യമുള്ള ഇവര്‍ പ്രശ്‌നങ്ങള്‍ ഉണ്ടായാല്‍ സമാധാനത്തിന്റെ പാതയില്‍ അത് പരിഹരിക്കാനാണ് ആഗ്രഹിക്കുന്നത്. മകം നക്ഷത്രത്തില്‍ ജനിച്ചവരെ പോലെ തന്നെ ഇവരും ആത്മാഭിമാനത്തിന് വലിയ വില നല്‍കുന്നവരാണ്. തന്നെ പോലെ തന്നെ ചുറ്റുമുള്ളവര്‍ക്കും പരിഗണന നല്‍കാനും അവരുടെ ആവശ്യങ്ങള്‍ പരിഗണിക്കാനും ഇവര്‍ക്ക് പ്രത്യേകകഴിവുണ്ട്.

പൂരം നക്ഷത്രക്കാരോടും അയ്യപ്പസ്വാമിക്ക് പ്രത്യേക ഇഷ്ടമുണ്ട്. ഇവര്‍ ശാസ്താ ക്ഷേത്രത്തിലോ അയ്യപ്പ ക്ഷേത്രത്തിലോ ദര്‍ശനം നടത്തുന്നതും വഴിപാടുകള്‍ നടത്തുന്നതും ഉത്തമമായി കണക്കാക്കപ്പെടുന്നു.

ഉത്രം

അയ്യപ്പസ്വാമിയുടെ അനുഗ്രഹം വേണ്ടുവോളം ഉള്ള നക്ഷത്രമാണ് ഉത്രം. അയ്യപ്പന്റെ ജന്മനക്ഷത്രമാണ് ഉത്രം. ഈ നക്ഷത്രത്തില്‍ ജനിച്ച ആളുകള്‍ സദാ കര്‍മ്മനിരതര്‍ ആയിരിക്കും. കര്‍മ്മരംഗത്ത് ഇവര്‍ ശോഭിക്കും. ഭാവികാര്യങ്ങളെ കുറിച്ച് കൃത്യമായ ആസൂത്രണവും പദ്ധതികളും ഇവര്‍ക്കുണ്ടായിരിക്കും. ആഗ്രഹങ്ങള്‍ സഫലമാക്കാന്‍ കഠിനാധ്വാനം ചെയ്യാന്‍ ഇവര്‍ക്ക് ഒരു മടിയും ഇല്ല.

ഈ നക്ഷത്രത്തില്‍ ജനിച്ച ആളുകള്‍ എല്ലാ മാസവും അയ്യപ്പക്ഷേത്രത്തില്‍ ദര്‍ശനം നടത്തുന്നതും അയ്യപ്പന് വഴിപാടുകള്‍ നടത്തുന്നതും ഉത്തമമായി കരുതപ്പെടുന്നു. രണ്ടുനേരം വിളക്ക് കത്തിച്ച് അയ്യപ്പസ്വാമിയെ പ്രാര്‍ത്ഥിക്കുന്നതും ഉത്തമമാണ്.

ഉത്രാടം

വളരെ നല്ല മനസ്സുള്ള ആളുകളാണ് ഉത്രാടം നക്ഷത്രത്തില്‍ ജനിച്ചവര്‍. ഇവര്‍ വളരെ നിഷ്‌കളങ്കരായ ആളുകളാണ്. അവരുടെ മുഖഭാവത്തില്‍ തന്നെ അവരുടെ നിഷ്‌കളങ്കതയും സത്സ്വഭാവവും മറഞ്ഞിരിക്കും. ആഡംബര ജീവിതം ഇഷ്ടപ്പെടാത്ത ഇവര്‍ ദാനശീലരും സഹാനുഭൂതി ഉള്ളവരുമാണ്.

ഉത്രാടം നക്ഷത്രത്തില്‍ ജനിച്ച ആളുകളും അയ്യപ്പ സ്വാമിയെ ഭജിക്കുന്നത് ഉത്തമമാണ്. ഒപ്പം ദുര്‍ഗ്ഗാദേവിയെ ആരാധിക്കുന്നതും ഉത്രാടം നക്ഷത്രക്കാര്‍ക്ക് സര്‍വ്വൈശ്വര്യപ്രാപ്തിക്ക് നല്ലതാണ്.


തിരുവോണം

ഏത് കാര്യവും വളരെ ആത്മാര്‍ത്ഥതയോടെയും വൃത്തിയോടെയും ഫലവത്തായും ചെയ്യുന്ന നാളുകാരാണ് തിരുവോണം നാളുകാര്‍. മറ്റുള്ളവരുടെ സങ്കടങ്ങള്‍ കേള്‍ക്കുമ്പോഴും അവരുടെ പ്രശ്‌നങ്ങള്‍ കാണുമ്പോഴും മനസ്സലിയുകയും അത് പരിഹരിക്കാന്‍ മുമ്പില്‍ നില്‍ക്കുകയും ചെയ്യുന്നവരാണ് ഇവര്‍. അതിഥികളെ സ്വീകരിക്കാനും അവര്‍ക്ക് വേണ്ടതെല്ലാം ചെയ്തുകൊടുക്കാനും ഇവര്‍ക്ക് സവിശേഷമായ കഴിവുണ്ട്. ഫലേച്ഛ കൂടാതെ കര്‍മ്മങ്ങള്‍ ചെയ്യുന്നവരാണ് ഈ നാളുകാര്‍.

ഈ നക്ഷത്രക്കാരും അയ്യപ്പസ്വാമിയെ ഭജിക്കുന്നതും അയ്യപ്പ ക്ഷേത്രങ്ങളില്‍ ദര്‍ശനം വഴിപാടുകള്‍ നടത്തുന്നതും ഗുണകരമായി കണക്കാക്കപ്പെടുന്നതും. ഇവര്‍ ദുര്‍ഗ്ഗാദേവിയെ ഭജിക്കുന്നതും ഗുണകരമാണ്.

അവിട്ടം

ഏതുസാഹചര്യവുമൊയി പൊരുത്തപ്പെട്ട് കഴിയുന്ന ആളുകളാണ് അവിട്ടം നക്ഷത്രക്കാര്‍. ഇവര്‍ വാക്ക് കൊണ്ടോ പ്രവര്‍ത്തി കൊണ്ടോ മറ്റുള്ളവരെ വേദനിപ്പിക്കാന്‍ ആഗ്രഹിക്കുന്നില്ല. ദാനധര്‍മ്മങ്ങള്‍ ചെയ്യുന്നതില്‍ മുമ്പിലാണ് ഈ നാളുകാര്‍. മറ്റുള്ളവരോട് നല്ല രീതിയില്‍ പെരുമാറാനും തന്റെ കഴിവുകളിലൂടെ മറ്റുള്ളവരില്‍ ഇഷ്ടം ജനിപ്പിക്കാനും ഇവര്‍ക്ക് പ്രത്യേക കഴിവുണ്ട്. ഇവരും അയ്യപ്പന്റെ ഇഷ്ടനാളുകാരാണ്. അയ്യപ്പക്ഷേത്ര ദര്‍ശനവും നിത്യവും അയ്യപ്പനെ ഭജിക്കുന്നതും ഇവരില്‍ നേട്ടങ്ങള്‍ നല്‍കും.

Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന രത്‌നക്കല്ലുകളുടെ ഗുണങ്ങള്‍ പരമ്പരാഗത വിശ്വാസങ്ങളെയും ജ്യോതിഷ രീതികളെയും അടിസ്ഥാനമാക്കിയുള്ളത് മാത്രമാണ്. ഓരോ വ്യക്തിക്കും ഫലങ്ങള്‍ വ്യത്യസ്തമായിരിക്കും. ജ്യോതിഷസംബന്ധമായ ആവശ്യങ്ങള്‍ക്കായി ഇവ ഉപയോഗിക്കുന്നതിന് മുന്‍പായി വിദഗ്ധനേയോ അല്ലെങ്കില്‍ ജ്യോതിഷിയേയോ സമീപിക്കേണ്ടതാണ്. ഇതിലുള്ള ഉള്ളടക്കങ്ങള്‍ വിവരം കൈമാറുക എന്ന ഉദ്ദേശ്യത്തോടെ മാത്രമുള്ളതാണ്. ഇത് പ്രൊഫഷണല്‍ ഉപദേശമായി കണക്കാക്കരുത്.

Story first published: Monday, November 18, 2024, 14:21 [IST]
X
Desktop Bottom Promotion